Just In
- 39 min ago
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- 42 min ago
Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍
- 1 hr ago
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
- 2 hrs ago
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
Don't Miss
- Movies
മാറി നിന്നത് സ്വന്തം തീരുമാനം, മടങ്ങി വരവ് സീരിയലിലൂടെ മതിയെന്ന് തീരുമാനിച്ചിരുന്നു, കാരണം പറഞ്ഞ് മിത്ര
- News
'ഇനിയെത്ര ചരിത്രം വഴിമാറാന്‍ ഇരിക്കുന്നു പ്രിയ കുഞ്ഞാക്കൂ'; ഹൃദയംതൊട്ട് അഭിനന്ദിച്ച് മന്ത്രി
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
- Technology
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- Finance
കീശ നിറയും! 6 വര്‍ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള 5 പെന്നി ഓഹരികള്‍
- Sports
അഞ്ചോ പത്തോ അല്ല, അതുക്കും മേലെ, ഇവരുടെ ഓപ്പണിങ് പങ്കാളികളുടെ എണ്ണം ഞെട്ടിക്കും
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
Mahindra Scorpio N Vs Classic; പുത്തനും പഴയതും തമ്മിൽ മാറ്റുരയ്ക്കാം
2022 ജൂൺ 27 -ന് പുതിയ തലമുറ സ്കോർപിയോ എസ്യുവി രാജ്യത്ത് അവതരിപ്പിക്കുമെന്ന് മഹീന്ദ്ര & മഹീന്ദ്ര സ്ഥിരീകരിച്ചു. പുതിയ മഹീന്ദ്ര സ്കോർപ്പിയോ-N എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ ഔദ്യോഗിക ചിത്രങ്ങളിൽ കണ്ടതുപോലെ സമഗ്രമായ ഡിസൈൻ മാറ്റങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.

പുതിയ ലാഡർ-ഓൺ ഫ്രെയിം ഷാസിക്കൊപ്പം ഫീച്ചറുകളുടെയും എഞ്ചിൻ മെക്കാനിസത്തിന്റെയും കാര്യത്തിൽ എസ്യുവി കാര്യമായ അപ്ഡേറ്റുകൾക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്.

കൗതുകകരമെന്നു പറയട്ടെ, മഹീന്ദ്ര 'സ്കോർപിയോ ക്ലാസിക്' എന്ന നെയിംപ്ലേറ്റിൽ പുതിയതിനൊപ്പം നിലവിലെ തലമുറ സ്കോർപിയോയും മഹീന്ദ്ര വിൽക്കുന്നത് തുടരും. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ സ്കോർപ്പിയോ-N ഉം സ്കോർപിയോ ക്ലാസിക്കും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

പുതിയ മഹീന്ദ്ര സ്കോർപ്പിയോ-N Vs സ്കോർപ്പിയോ ക്ലാസിക് - എഞ്ചിൻ
പുതിയ സ്കോർപ്പിയോ-N പെട്രോൾ, ഡീസൽ എഞ്ചിനുകളിലും ഓപ്ഷണൽ 4X4 ഡ്രൈവ്ട്രെയിൻ സിസ്റ്റത്തിലും ലഭ്യമാകുമെന്ന് നിർമ്മാതാക്കൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.
കമ്പനി ഇതുവരെ അതിന്റെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, എസ്യുവിയുടെ പുതിയ മോഡൽ കൂടുതൽ ശക്തമായ 2.0 ലിറ്റർ ടർബോ എംസ്റ്റാലിയൻ പെട്രോളും 2.2 ലിറ്റർ ടർബോ എംഹോക്ക് ഡീസൽ മോട്ടോറുകളുമായാണ് വരുന്നത്.

പെട്രോൾ യൂണിറ്റ് ഏകദേശം 200 bhp പവർ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഡീസൽ മിൽ താഴ്ന്ന വേരിയന്റുകൾക്ക് 130 bhp പവറും, ഉയർന്ന വേരിയന്റുകൾക്ക് 185 bhp പവറും പുറപ്പെടിവിക്കും.
ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക്കും ഉൾപ്പെടും. ഇത്തവണ സ്കോർപിയോയ്ക്ക് പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം ഓപ്ഷണൽ 4X4 സിസ്റ്റം ലഭിച്ചേക്കും.

നിലവിലെ തലമുറ സ്കോർപിയോ (സ്കോർപിയോ ക്ലാസിക്) 2.2 ലിറ്റർ, നാല് സിലിണ്ടർ എംഹോക്ക് ടർബോ ഡീസൽ എഞ്ചിനിലാണ് വരുന്നത്, ഇത് 140 bhp പവറും 320 Nm torque ഉം പുറപ്പെടുവിക്കുന്നു. ഓയിൽ ബർണർ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

പുതിയ മഹീന്ദ്ര സ്കോർപ്പിയോ-N Vs സ്കോർപ്പിയോ ക്ലാസിക് - സവിശേഷതകൾ
പുതിയ മോഡലിന്റെ ഇന്റീരിയറിൽ വലിയ നവീകരണങ്ങൾ ലഭിക്കും. പുതിയ 2022 മഹീന്ദ്ര സ്കോർപിയോ N -ൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
360 ഡിഗ്രി ക്യാമറ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റുകൾ, ഡ്യുവൽ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, എട്ട് സ്പീക്കർ 3D സോണി ഓഡിയോ സിസ്റ്റം, ആഡ്രനോക്സ് കണക്റ്റഡ് കാർ ടെക്, ഒരു വലിയ പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകൾക്കൊപ്പം പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ടായിരിക്കാം. ഓട്ടോ ഡിമ്മിംഗ് ഇന്റേണൽ റിയർ വ്യൂ മിറർ, വയർലെസ് സ്മാർട്ട്ഫോൺ ചാർജിംഗ്, ഡോർ അജർ വാർണിംഗ് എന്നിവയും ലഭിച്ചേക്കാം.

XUV700 -ൽ നമ്മൾ കണ്ടതുപോലെ, മഹീന്ദ്ര പുതിയ സ്കോർപ്പിയോ-N -ൽ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സജ്ജീകരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. വാസ്തവത്തിൽ, എസ്യുവിയുടെ പുതിയ മോഡൽ സുരക്ഷയിൽ ഉയർന്ന നിലവാരം ഉള്ളതായിരിക്കും. ആറ് മുതൽ എട്ട് വരെ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് കൺട്രോൾ, EBD, BA എന്നിവയുള്ള ABS, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ ഫിറ്റ്മെന്റുകളായി ലഭിക്കാൻ സാധ്യതയുണ്ട്.
ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അതിന്റെ സീറ്റിംഗ് ക്രമീകരണത്തിലാവും വരുന്നത്. പുതിയ 2022 മഹീന്ദ്ര സ്കോർപിയോ-N ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനുമായും സൈഡ് ഫേസിംഗിന് പകരം മൂന്നാം നിര സീറ്റുകളോടെയുമാണ് വരുന്നത്. നിലവിലെ തലമുറ മോഡൽ ഏഴ്-സീറ്റർ ക്യാപ്റ്റൻ സീറ്റുകളിലും ഏഴ്-സീറ്റർ ഫ്രണ്ട് ഫേസിംഗ് സീറ്റുകളിലും ഒമ്പത്-സീറ്റർ സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകളിലും ലഭ്യമാണ്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മാനുവൽ 6-വേ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, മാനുവൽ എസി യൂണിറ്റ്, ഓൾ-ഡോർ പവർ വിൻഡോകൾ, ഓട്ടോ ഫോൾഡബിൾ & അഡ്ജസ്റ്റബിൾ വിംഗ് മിററുകൾ, 2- ഡിൻ ഓഡിയോ സിസ്റ്റവും എന്നിവയുൾപ്പെടെ അടിസ്ഥാന ഗുണങ്ങളോടെയാണ് എക്സിറ്റിംഗ് സ്കോർപിയോ (മഹീന്ദ്ര സ്കോർപിയോ ക്ലാസിക്) വാഗ്ദാനം ചെയ്തിരിക്കുന്നത്.

പുതിയ മഹീന്ദ്ര സ്കോർപ്പിയോ-N Vs സ്കോർപ്പിയോ ക്ലാസിക് - ഡിസൈൻ
പുതിയ 2022 മഹീന്ദ്ര സ്കോർപിയോ N, അതിന്റെ പുതിയ പ്ലാറ്റ്ഫോം കാരണം സ്കോർപിയോ ക്ലാസിക്കിനെക്കാൾ ഭാരം കുറഞ്ഞതായിരിക്കും. വാസ്തവത്തിൽ, അത് വലുതും കൂടുതൽ വിശാലവുമായിരിക്കും. പുതിയ മോഡൽ സിഗ്നേച്ചർ ബോക്സി ശൈലി നിലനിർത്തുമ്പോൾ, അതിന്റെ എഡ്ജുകൾ കൂടുതൽ ആംഗുലറായി കാണപ്പെടുന്നു. വലിയ വിൻഡോ ഫ്രെയിമും റൈസിംഗ് റിയർ ഹിഞ്ചും ഉൾപ്പെടെ വാഹനത്തിന്റെ ചില ഡിസൈൻ ബിറ്റുകൾ XUV700 -ൽ നിന്ന് കടമെടുത്തതാണെന്ന് തോന്നുന്നു.
മുൻവശത്ത്, ബ്രാൻഡിന്റെ പുതിയ ലോഗോ, ലംബമായ ക്രോം ഇൻസെർട്ടുകളുള്ള പുതിയ ഗ്രില്ല്, എൽഇഡി ട്വിൻ-പോഡ് പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവ എസ്യുവി വഹിക്കുന്നു. അലോയി വീലുകൾ വലുതും (18 ഇഞ്ച് ആവാം) ഡ്യുവൽ കളർ ഓപ്ഷനിലും വരാം.

പ്രൊജക്ടർ ഹെഡ്ലാമ്പുകൾ, സിൽവർ/ക്രോം ഫിനിഷ് ഗ്രില്ല് ഇൻസേർട്ടുകൾ, ഹാലജൻ ഫോഗ് ലാമ്പുകൾ, 17 ഇഞ്ച് അലോയി വീലുകൾ, സിൽവർ സ്കിഡ് പ്ലേറ്റ്, ബോഡി-കളർ ORVM, ഡോർ ഹാൻഡിലുകൾ എന്നിവയുമായാണ് മഹീന്ദ്ര സ്കോർപിയോ ക്ലാസിക് (നിലവിലെ തലമുറ) വരുന്നത്.

പുതിയ മഹീന്ദ്ര സ്കോർപ്പിയോ-N Vs സ്കോർപിയോ ക്ലാസിക് - വേരിയന്റുകളും വിലകളും
നിലവിൽ S3+, S3+ ഒമ്പത് സീറ്റർ, S5, S7, S9, S11 എന്നിങ്ങനെ ആറ് വേരിയന്റുകളിൽ മഹീന്ദ്ര സ്കോർപിയോ ലഭ്യമാണ്. ഇതിന്റെ എക്സ്-ഷോറൂം വില 13.54 ലക്ഷം രൂപയിൽ തുടങ്ങി 18.62 ലക്ഷം രൂപ വരെ ഉയരുന്നു.

പുതിയ 2022 മഹീന്ദ്ര സ്കോർപിയോ-N ഒന്നിലധികം പെട്രോൾ, ഡീസൽ വേരിയന്റുകളോടും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് കോമ്പിനേഷനുകളോടും കൂടി വരാൻ സാധ്യതയുണ്ട്. മെച്ചപ്പെട്ട സ്റ്റൈലിംഗ്, ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയർ, കൂടുതൽ ശക്തമായ എഞ്ചിനുകൾ എന്നിവയാൽ, പുതിയ സ്കോർപ്പിയോ-N -ന് തീർച്ചയായും നിലവിലുള്ള മോഡലിനേക്കാൾ വില കൂടുതലായിരിക്കും.