ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

2022 ഓഗസ്റ്റ് 15-ന് അഞ്ച് ഇലക്ട്രിക് വാഹനങ്ങളുടെ കണ്‍സെപ്റ്റുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ മഹീന്ദ്ര. രാജ്യത്തെ ഇലക്ട്രിക് വാഹന രംഗത്തെ ശക്തമായ ബ്രാന്‍ഡായി മാറാന്‍ കെല്‍പ്പുള്ള ബ്രാന്‍ഡുകളില്‍ ഒന്നുകൂടിയാണ് മഹീന്ദ്ര എന്ന് പറയേണ്ടി വരും.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരം ഏറുന്നതിന് മുന്നെ തന്നെ കമ്പനി നിരത്തിലെത്തിച്ച, e2O, e2O പ്ലസ്, e-വെരിറ്റോ പോലുള്ള മോഡലുകള്‍ മികച്ച വാഹനങ്ങളായിരുന്നുവെന്ന് വേണം പറയാന്‍. എന്നാല്‍ ഇവയെ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കമ്പനിക്ക് സാധിക്കാതെ പോയി.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വീകാര്യത ഏറി തുടങ്ങിയതോടൊ ഈ മേഖലയിലേക്ക് തിരികെയെത്താന്‍ കമ്പനി പരിശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടിയാണ് ഇപ്പോള്‍ ഏതാനും കുറച്ച് മോഡലുകളുടെ കണ്‍സെപ്റ്റ് പതിപ്പുകള്‍ മഹീന്ദ്ര 2022 ഓഗസ്റ്റ് 15-ന് വെളിപ്പെടുത്തുമെന്ന് അറിയിച്ചിരിക്കുന്നത്.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

കണ്‍സെപ്റ്റ് പതിപ്പുകളെ അവതരിപ്പിക്കുമെന്ന് പ്രഖ്യാപനത്തിന് പിന്നാലെ, ഈ വാഹനങ്ങളില്‍ ലഭ്യമാകുന്ന സാങ്കേതിക വിദ്യകളുടെയും ഫീച്ചറുകളുടെയും ഒരു ടീസര്‍ വീഡിയോ കമ്പനി പങ്കുവെച്ചിരിക്കുകയാണ്. മഹീന്ദ്ര ബോണ്‍ ഇലക്ട്രിക് ശ്രേണിയെന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

ഭാവിയുമായി ബന്ധപ്പെട്ട ഇവികള്‍ സ്വാതന്ത്ര്യ ദിനത്തില്‍ 5 PM IST ന് അവരുടെ ആഗോള പ്രീമിയര്‍ നടത്തും. യുണൈറ്റഡ് കിംഗ്ഡത്തിലെ ഓക്സ്ഫോര്‍ഡ്ഷെയറില്‍ വെച്ചായിരിക്കും അവ വെളിപ്പെടുത്തുക.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

വ്യത്യസ്ത തലത്തിലുള്ള കെര്‍വ്, ക്ലൈമറ്റ് ഫംഗ്ഷന്‍, സംഗീത മുന്‍ഗണനകള്‍ ക്രമീകരിക്കല്‍, തിരശ്ചീനമായി ഓറിയന്റഡ് ലാര്‍ജ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ യൂസര്‍ ഇന്റര്‍ഫേസ് ആംബിയന്റ് ലൈറ്റിംഗ് തുടങ്ങി നിരവധി സവിശേഷതകളും വാഹനത്തില്‍ ഉണ്ടാകും.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

മൊത്തത്തിലുള്ള UI ലേഔട്ടിന്റെ ഒരു വ്യൂ മഹീന്ദ്ര ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്, കൂടാതെ ഇന്റീരിയറില്‍ ഫിസിക്കല്‍ ബട്ടണുകളുടെ ഉപയോഗം കുറവായിരിക്കുമെന്നതില്‍ സംശയമില്ല, കാരണം മിക്ക പ്രവര്‍ത്തനങ്ങളും ടച്ച് ആക്ഷനിലൂടെ ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

കൂടാതെ ഇത് നാവിഗേഷനും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും പ്രാപ്തമാക്കും. XUV700-ല്‍ ഉള്ളതുപോലെ ഇരട്ട ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനായിരിക്കും ഇന്റീരിയറില്‍ ഉണ്ടാവുകയെന്ന് മുന്‍ ടീസറുകള്‍ സൂചിപ്പിക്കുന്നു.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

ഡ്രൈവറുടെ കോക്ക്പിറ്റിന് ചുറ്റുമുള്ള റാപ്പറൗണ്ട് ഡിസൈന്‍ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റവും മിനിമലിസ്റ്റിക് തീം ആയിരിക്കും ഉപയോഗിക്കുക. എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍ ഡാഷ്ബോര്‍ഡില്‍ മറച്ചായിരിക്കും ഡിസൈന്‍ ചെയ്യുകയെന്നും മുന്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു.

സെന്റര്‍ കണ്‍സോള്‍ ഭംഗിയായി സജ്ജീകരിച്ചിരിക്കുന്നു, കൂടാതെ ഡ്രൈവ് മോഡുകള്‍ക്കായി ഒരു റോട്ടറി ഡയലും ഒരു ഡ്രൈവ് സെലക്ടറും ലഭിക്കും, അതേസമയം ADAS സാങ്കേതികവിദ്യകളും വിന്യസിക്കും.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

രണ്ട് സ്പോക്ക് ഷഡ്ഭുജാകൃതിയിലുള്ള സ്റ്റിയറിംഗ് വീലും പനോരമിക് സണ്‍റൂഫും ഉണ്ടാകും. ഓക്സ്ഫോര്‍ഡ്ഷെയറിലെ മഹീന്ദ്ര അഡ്വാന്‍സ്ഡ് ഡിസൈന്‍ യൂറോപ്പ് (MADE) ആണ് 'ബോണ്‍ ഇലക്ട്രിക്' എസ്‌യുവികള്‍ വികസിപ്പിച്ചെടുത്തത്, മഹീന്ദ്ര ചീഫ് ഡിസൈനര്‍ പ്രതാപ് ബോസാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

അഞ്ച് കണ്‍സെപ്റ്റുകളില്‍ ഒന്ന് XUV700-ന്റെ ഇലക്ട്രിക് പതിപ്പായിരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അവയ്ക്ക് പ്രധാനമായും കൂപ്പെ പോലെയുള്ള റൂഫ്ലൈന്‍ ഉണ്ടായിരിക്കും, കൂടാതെ കണ്‍സെപ്റ്റുകളില്‍ ഏറ്റവും ചെറിയത് XUV400 ആയിരിക്കാം.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

ടാറ്റ നെക്സോണ്‍ ഇവിയ്‌ക്കെതിരെ XUV300 അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് കോംപാക്ട് എസ്‌യുവിയാണിത്. C ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ടെയില്‍ ലാമ്പുകളും, എല്‍ഇഡി ലൈറ്റിംഗ് സ്ട്രിപ്പ്, ഷാര്‍പ്പായിട്ടുള്ള ബോഡി പാനലുകള്‍ തുടങ്ങിയവയും ടീസറുകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

അടുത്തിടെയാണ് മഹീന്ദ്ര തങ്ങളുടെ ബൊലേറോ 'പിക്ക് അപ്' ട്രക്കിന്റെ ഇലക്ട്രിക് പതിപ്പിന്റെ ടീസര്‍ ചിത്രവും പങ്കുവെച്ചത്. മഹീന്ദ്രയുടെ യുട്യൂബ് ചാനലിലെ പുതിയ വീഡിയോയിലൂടെയാണ് ബൊലേറോ പിക്ക് അപ്പിന്റെ ഇലക്ട്രിക് പതിപ്പിന്റെ വരവ് കമ്പനി വെളിപ്പെടുത്തുന്നത്.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

വരാനിരിക്കുന്ന ഇലക്ട്രിക് ബൊലേറോ പിക്ക് അപ്പിന്റെ ടീസര്‍ വീഡിയോ, പിക്കപ്പ് ട്രക്കിന്റെ ചില ഹൈലൈറ്റുകള്‍ മാത്രമാണ് കാണിക്കുന്നത്. ബ്ലൂ നിറത്തിലുള്ള ലൈറ്റ് ഷോയാണ് ഇതില്‍ പ്രധാന ഹൈലൈറ്റ്. അതേസമയം ഡിസൈന്‍ റെഗുലര്‍ ബൊലേറോയില്‍ നിന്ന് കടമെടുത്ത പിക്കപ്പ് ട്രക്കിന്റെ അതേ ബോക്സി ആകൃതിയും ക്ലാസിക്കല്‍ ബോക്സി ഹെഡ്ലൈറ്റ് സജ്ജീകരണവുമാണ് ടീസറില്‍ ഉള്ളത്.

ഫീച്ചറുകളും, ടെക്കും അറിയാം; ബോണ്‍ ഇലക്ട്രിക് എസ്‌യുവികളുടെ ടീസറുമായി Mahindra

അതേസമയം ടീസര്‍ വീഡിയോയില്‍ കമ്പനി അധിക വിവരങ്ങള്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ഉടന്‍ വരും എന്ന് വരും മാത്രമാണ് പറഞ്ഞ് വെയ്ക്കുന്നത്. നിലവില്‍ ടാറ്റ മോട്ടോര്‍സാണ് രാജ്യത്ത് ഇലക്ട്രിക് വാഹന വിപണിയില്‍ അധിക വിഹിതവും കൈയ്യടക്കി വെച്ചിരിക്കുന്നത്. പുതിയ ഏതാനും മോഡലുകളെ അവതരിപ്പിച്ച് ഇത് കുറച്ചെങ്കിലും തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ മഹീന്ദ്ര.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra teased upcoming born electric evs features and tech find here more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X