Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

പഴയ പതിപ്പില്‍ നിന്നും അടിമുടി മാറ്റങ്ങളുമായി എത്തിയ ഥാര്‍, മഹീന്ദ്രയ്ക്ക് വലിയ വിജയം സമ്മാനിച്ച മോഡലാണ്. വിപണയില്‍ എത്തിയ നാള്‍ മുതല്‍ മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ് വാഹനം എന്ന് വേണം പറയാന്‍.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

നിലവില്‍ ഥാറിന്റെ 3-ഡോര്‍ പതിപ്പ് മാത്രമാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളത്. എന്നാല്‍ ഇതിന്റെ വന്‍ വിജയത്തെത്തുടര്‍ന്ന്, അതേ നിയോ-റെട്രോ മോഡലിന്റെ 5-ഡോര്‍ പതിപ്പിനെയും വിപണിയില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. വളരെക്കാലമായി ഇത് സംബന്ധിച്ചുള്ള വാര്‍ത്തകളും വാഹനലോകത്ത് സജീവവുമാണ്.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

5-ഡോര്‍ വാതിലുകളുള്ള ഥാറിന്റെ ലോഞ്ച് തീയതി ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഥാറിന്റെ 5-ഡോര്‍ പതിപ്പിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണെന്ന് വേണം പറയാന്‍. ലോഞ്ച് അടുത്ത വര്‍ഷം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

ലോഞ്ച് ചെയ്യുമ്പോള്‍, ഇത് ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍, മാരുതി ജിംനി 5 ഡോര്‍ എന്നിവയ്ക്ക് എതിരെയാകും മത്സരിക്കുക. ഈ രണ്ട് എസ്‌യുവികളും അടുത്ത വര്‍ഷത്തോടെ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതില്‍ ഗൂര്‍ഖ 5 ഡോര്‍ ആണ് ആദ്യം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മഹീന്ദ്ര ഥാര്‍ 5-ഡോര്‍ പതിപ്പിന്റെ ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

ഥാറിന്റെ 3-ഡോര്‍ പതിപ്പിന് അടിവരയിടുന്ന ഫ്രെയിം ഷാസിയില്‍ അല്പം പരിഷ്‌കരിച്ച ബോഡിയെ അടിസ്ഥാനമാക്കിയാണ് ഥാര്‍ 5-ഡോര്‍ പതിപ്പ് എത്തുന്നതെന്നാണ് സൂചന. രണ്ട് ഡോറുകള്‍ കൂടി ഉള്‍ക്കൊള്ളുന്ന ആനുപാതികമായ ഡിസൈന്‍ നേടുന്നതിന് ഷാസി കുറച്ചുകൂടി വിപുലീകരിക്കും.

കാര്യക്ഷമമായ രൂപകല്‍പ്പനയ്ക്കും ഉല്‍പ്പാദനച്ചെലവ് നിയന്ത്രിക്കുന്നതിനും മഹീന്ദ്ര വീല്‍ ട്രാക്കും വീതിയും ഥാറിന്റെ 3-ഡോര്‍ പതിപ്പിന് സമാനമായി നിലനിര്‍ത്തിയേക്കാം.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

വിപുലീകരിച്ച വീല്‍ബേസ് കാരണം പുതിയ ഥാര്‍ 5-ഡോറിന്റെ ചില ഓഫ്-റോഡ് കഴിവുകള്‍ നഷ്ടപ്പെടുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിന് കുറച്ച് ആകര്‍ഷണീയമായ റാംപ്-ഓവര്‍ ആംഗിള്‍ ഉണ്ടായിരിക്കും. എന്നാല്‍ യഥാര്‍ത്ഥ ഓഫ്-റോഡ് ലൈഫ്സ്റ്റൈല്‍ പ്രേമികള്‍ എന്തായാലും 3-ഡോര്‍ പതിപ്പ് തന്നെയാകും ഇഷ്ടപ്പെടുക.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

2023 മഹീന്ദ്ര ഥാര്‍ 5-ഡോറില്‍ മൂന്ന് നിര സീറ്റുകള്‍ ലഭിക്കും. എന്നാല്‍ സീറ്റ് ലേഔട്ട് മഹീന്ദ്ര ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഥാര്‍ 5-ഡോര്‍ പതിപ്പില്‍ 6, 7 സീറ്റിംഗ് കോണ്‍ഫിഗറേഷനുകളുണ്ട്. ഥാര്‍ 5-ഡോറിന് 3-ഡോര്‍ പതിപ്പിന്റെ അതേ സ്പ്ലിറ്റ് ടെയില്‍ഗേറ്റ് ഡിസൈന്‍ ലഭിക്കുമോ അതോ കുറച്ചുകൂടി പ്രായോഗികമായ ഒന്ന് ലഭിക്കുമോ എന്നത് വ്യക്തമല്ല.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

ഥാര്‍ 5-ഡോര്‍ പതിപ്പിന്റെ ഫീച്ചറുകള്‍ 3-ഡോര്‍ പതിപ്പിന് സമാനമായിരിക്കും. ആ വിലനിലവാരത്തിലുള്ള വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഉടമസ്ഥാവകാശ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിന് ചില അധിക ഫീച്ചറുകളും കമ്പനി അവതരിപ്പിക്കും. പിന്‍വശത്തെ എസി വെന്റുകള്‍, എല്ലാ യാത്രക്കാര്‍ക്കും യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയും മറ്റു ചിലതുമായിരിക്കും ആ ഫീച്ചറുകളില്‍ ചിലത്. ഒരു സണ്‍റൂഫും ചേര്‍ത്തേക്കുമെന്ന് സൂചനകളുണ്ട്.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

ജീപ്പ് റാംഗ്ലറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഥാര്‍, ദേശി റാംഗ്ലര്‍ എന്നാണ് അറിയപ്പെടുന്നത്. സമാരംഭിക്കുമ്പോള്‍, ഥാറിന്റെ 3-ഡോര്‍ വേരിയന്റിനേക്കാള്‍ 1 ലക്ഷം മുതല്‍ 1.5 ലക്ഷം രൂപ വരെ പ്രീമിയം പ്രതീക്ഷിക്കാം. അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുന്ന 2023 ഓട്ടോ എക്സ്പോയില്‍ ആഗോള അരങ്ങേറ്റം നടക്കാനാകും സാധ്യത.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

ഇന്ത്യയിലെ ഓഫ്-റോഡ് വാഹനങ്ങള്‍ക്ക് കൂടുതല്‍ ജനപ്രീതിയേറുന്നതോടെയാണ് മഹീന്ദ്രയുടെ മറ്റൊരു നീക്കം. മഹീന്ദ്ര ഥാറില്‍ 4X4 ഓപ്ഷന്‍ സ്റ്റാന്‍ഡേര്‍ഡ് ആക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മഹീന്ദ്ര ശേഖരിച്ച ഫീഡ്ബാക്കില്‍ പ്രതിഫലിച്ചത് പോലെ, 4X4 ആവശ്യമില്ലാത്ത ഒരു വിഭാഗം ഥാര്‍ ഉപഭോക്താക്കളും അഭിലാഷകരും ഉണ്ടെന്ന് വ്യക്തമായി.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

നിയോ-റെട്രോ ഥാറിന്റെ വില കുറഞ്ഞതും കൂടുതല്‍ പ്രായോഗികവുമായ പതിപ്പാണ് അവര്‍ക്ക് വേണ്ടത്. ഇതിന് മറുപടിയായി, 1.5 ലിറ്റര്‍ mHawk 100 ഡീസല്‍ എഞ്ചിനോടുകൂടിയ 3-ഡോര്‍ ഥാറിന്റെ 4X2 വേരിയന്റ് മഹീന്ദ്ര വികസിപ്പിക്കുന്നു.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

ഇത് നിലവില്‍ വില്‍പ്പനയിലുള്ള വേരിയന്റുകളെ കാര്യമായ മാര്‍ജിനില്‍ കുറയ്ക്കും. കൂടാതെ, താഴ്ന്ന വേരിയന്റുകളില്‍ 1.5 ലിറ്റര്‍ mHawk 100 എഞ്ചിനും, 2.0 ലിറ്റര്‍ mStallion പെട്രോള്‍, 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനും ലഭിച്ചേക്കാവുന്ന ഥാര്‍ 5-ഡോര്‍ പതിപ്പ്, ഉയര്‍ന്ന വേരിയന്റുകളില്‍ നിലവില്‍ വില്‍പനയിലുള്ള ഥാറില്‍ കാണുന്ന എഞ്ചിനുകള്‍ തന്നെയാണ്.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

മഹീന്ദ്രയില്‍ നിന്നും വിപണിയില്‍ എത്തുന്ന മോഡലുകള്‍ എല്ലാം വലിയ ഹിറ്റാകുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് നാളുകളായി കാണുന്നത്. അടുത്തിടെ വന്ന സ്‌കോര്‍പിയോ N-ന്റെ കാര്യവും ഏറെക്കുറെ അത് തന്നെയെന്ന് വേണം പറയാന്‍. വലിയ സ്വീകാര്യതയാണ് വാഹനത്തിന് ലഭിക്കുന്നതെന്ന് വേണം പറയാന്‍.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

സ്‌കോര്‍പിയോ N-ന്റെ ഡിസൈനും ഫീച്ചറുകളുമെല്ലാം കമ്പനി മികച്ചതാക്കി, മാത്രമല്ല, ഹാന്‍ഡിലിംഗും സസ്‌പെന്‍ഷനും മെച്ചപ്പെടുത്തുന്നതിന് മഹീന്ദ്ര വളരെയധികം പരിശ്രമിച്ചുവെന്ന് വേണം പറയാന്‍. മഹീന്ദ്ര 5-ഡോര്‍ പതിപ്പിലും ഇതേ പ്രക്രീയ കമ്പനി നീട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Mahindra Thar 5 ഡോര്‍ പതിപ്പിനെക്കുറിച്ച് അറിയേണ്ടേ?; പുതിയ പരീക്ഷണ ചിത്രങ്ങള്‍ ഇതാ

കൂടാതെ, മഹീന്ദ്ര ഥാര്‍ 5-ഡോറിന് സ്‌കോര്‍പിയോ N പോലെയുള്ള പിന്‍ ആക്സിലിന് സമാനമായ വാട്ട് ലിങ്കേജ് ഉണ്ടായിരിക്കും. സാങ്കേതികതകള്‍ മാറ്റിനിര്‍ത്തിയാല്‍, സ്‌കോര്‍പിയേ N സസ്പെന്‍ഷനനുസരിച്ച് മികച്ചതായി അനുഭവപ്പെടുന്നു. ഉയര്‍ന്ന വേഗതയില്‍ ബമ്പുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ വാഹനത്തിന് കഴിയും. കൂടാതെ, കുറഞ്ഞ വേഗതയില്‍, ബമ്പുകള്‍ തികച്ചും നിയന്ത്രിക്കപ്പെടുന്നു. ഥാര്‍ 5-ഡോറിലും നമുക്ക് ഇത് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra thar 5 door suv spied testing read here to find more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X