ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് ഇലക്ട്രിക് എസ്‌യുവികൾ വെളിപ്പെടുത്തി മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഈ ഇവി കൺസെപ്റ്റ് കാറുകളെല്ലാം ബ്രാൻഡിന്റെ പുതിയ INGLO EV സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

കൂടാതെ XUV.e, BE എന്നീ രണ്ട് പുതിയ സബ് ബ്രാൻഡുകളിലൂടെയാവും ഇവ ഭാവിയിൽ വിൽക്കപ്പെടുകയെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ഈ അഞ്ച് ഇലക്ട്രിക് എസ്‌യുവികളിൽ ആദ്യത്തേത് 2024-ൽ നിരത്തിലെത്തും. തുടർന്ന് 2024-നും 2026-നും ഇടയിൽ മൂന്ന് ലോഞ്ചുകൾക്ക് കൂടി വിപണി സാക്ഷ്യംവഹിക്കുകയും ചെയ്യും.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

ഇപ്പോൾ XUV.e ശ്രേണിക്ക് കീഴിൽ XUV.e8, XUV.e9 എന്നിങ്ങനെ രണ്ട് മോഡലുകൾ ഉണ്ടാകും. അതേസമയം BE ബ്രാൻഡുകൾക്ക് കീഴിൽ BE.05, BE.07, BE.09 എന്നിങ്ങനെ മൂന്ന് എസ്‌യുവികളുമാവും അണിനിരക്കുക. XUV.e ശ്രേണിയിലുള്ള മോഡലുകൾ ആദ്യം വിൽപ്പനയ്‌ക്കെത്തും, XUV.e8 2024 ഡിസംബറിൽ എത്തുമ്പോൾ BE മോഡലുകളിൽ ആദ്യത്തേത് 2025 ഒക്ടോബറോടെ നിരത്തിലെത്തുമെന്നുമാണ് കമ്പനി അറിയിക്കുന്നത്.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

മഹീന്ദ്ര BE.05

BE ശ്രേണി ആരംഭിക്കുന്നത് BE.05 കൂപ്പെ എസ്‌യുവിയിൽ നിന്നുമാണ്. അതിന്റെ പ്രൊഡക്ഷൻ പതിപ്പ് 2025 ഒക്ടോബറിൽ അവതാരപ്പിറവിയെടുക്കുമ്പോൾ സ്‌പോർട്‌സ് ഇലക്ട്രിക് വെഹിക്കിൾ അല്ലെങ്കിൽ SEV എന്ന് ലേബൽ ചെയ്‌തിരിക്കുന്ന BE.05 മോഡലിന് C-ആകൃതിയിലുള്ള ഒരു ആക്രമണാത്മക മുൻഭാഗമായിരിക്കും ഉണ്ടായിരിക്കുക.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

ഹെഡ്‌ലൈറ്റുകളും വലിയ എയർഡാമുകളും. ബാക്കിയുള്ള മുൻവശത്തെ ഡിസൈൻ വശങ്ങളിലുണ്ടാവും. ബോണറ്റിൽ ഒരു പ്രമുഖ എയർ-ഡക്‌ടിനൊപ്പം ഷാർപ്പ് കട്ടുകളും ക്രീസുകളും ഇടംപിടിക്കുകയും ചെയ്യും. ഇനി വശങ്ങളിൽ നിന്നും നോക്കിയാൽ BE.05 ഇലക്ട്രിക്കിന് വലിയ വീലുകളും ചതുരാകൃതിയിലുള്ള വീൽ ആർച്ചുകളും ഉണ്ടാവും.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

അതിന് പരുക്കൻ രൂപം നൽകുന്നതിന് കറുപ്പ് നിറമായിരിക്കും മഹീന്ദ്ര ഉപയോഗിക്കുക. പ്രധാന ഷോൾഡർ ലൈനിനെ തടസപ്പെടുത്താതെ സ ഡോറിന്റെ ഏറ്റവും മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലഷ് ചെയ്ത ഡോർ ഹാൻഡിലുകളാവും വാഹനത്തിലെ മറ്റൊരു സവിശേഷത.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

ഒരു എസ്‌യുവി കൂപ്പെ ശൈലി പിന്തുടരുന്നതിനാൽ ചങ്കി പിൻഭാഗത്തേക്ക് ഭംഗിയായി ലയിപ്പിക്കുന്ന ഒരു ചരിഞ്ഞ മേൽക്കൂരയാണ് ഇതിന്റെ സവിശേഷത. പിന്നിൽ നിവർന്നുനിൽക്കുന്ന, സി-ആകൃതിയിലുള്ള ടെയിൽ ലാമ്പുകളും കവലിയ ബമ്പറും കാണാനാവും.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

ഹീന്ദ്രയുടെ ഇന്റീരിയർ വെളിപ്പെടുത്തിയ ഒരേയൊരു കൺസെപ്റ്റ് മോഡലാണ് BE.05. ഡ്രൈവറെയും പാസഞ്ചർ ഏരിയയെയും ഭംഗിയായി വിഭജിക്കുന്ന സെന്റർ കൺസോൾ സഹിതം കൃത്യമായ ഡ്രൈവർ-ഫോക്കസ്ഡ് ക്യാബിനാണ് ഇലക്‌ട്രിക് വാഹനത്തിന്റെ സവിശേഷത. വലിയ ട്വിൻ ടച്ച് സ്‌ക്രീനുകളും രണ്ട് സ്‌പോക്ക് സ്റ്റിയറിംഗ് വീലുമാണ് അകത്തളത്തിലെ മറ്റ് ഹൈലൈറ്റുകൾ.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

ഗിയർ ലിവറിന് റോട്ടറി കൺട്രോളും വലിയ ഗിയർ സെലക്ടറും മഹീന്ദ്ര സമ്മാനിക്കുന്നുണ്ട്. മഹീന്ദ്ര വരാനിരിക്കുന്ന എല്ലാ മോഡലുകളുടെയും വലിപ്പവും കൃത്യമായ രീതിയിൽ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. BE.05 ഇവിക്ക് 4,370 mm നീളം, 1,900 mm വീതി, 1,635 mm ഉയരം, 2,775 mm വീൽബേസ് എന്നിവയാവും ഉണ്ടാവുക.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

നാല് മീറ്ററിൽ അധികം വലിപ്പമുള്ള എസ്‌യുവി മഹീന്ദ്രയുടെ ഇവി ലൈനപ്പിലെ XUV400-ന് മുകളിലായാവും സ്ഥാനം പിടിക്കുക. കൂടാതെ 2024-ൽ എത്താൻ പോകുന്ന ടാറ്റ കർവ്വിന്റെ പ്രൊഡക്ഷൻ പതിപ്പുമായാവും ഇതിന്റെ പ്രധാന മത്സരം.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

മഹീന്ദ്ര BE.07

2026 ഒക്ടോബറിൽ മഹീന്ദ്ര BE.07 എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കും. BE.05 മോഡലനിറെ കൂപ്പെ എസ്‌യുവി പ്രൊഫൈലിൽ നിന്ന് വ്യത്യസ്തമായി BE.07 ഇവിക്ക് പരമ്പരാഗത എസ്‌യുവി ഡിസൈൻ തന്നെയാവും ഉണ്ടാവുക. ഇത് സി- ആകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും നിലനിർത്തുന്നുണ്ട്.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

പക്ഷേ അവ BE.05 മോഡലിനേക്കാൾ കൂടുതൽ ആംഗുലർ ഷെയ്പ്പിലാവും ഒരുങ്ങുക. വശക്കാഴ്ച്ചയിലേക്ക് നോക്കിയാൽ BE.07 രൂപകൽപ്പന BE.05 പോലെ ആകർഷകമല്ലെന്നു വേണം പറയാൻ. എന്നാൽ വലിയ വീൽ ആർച്ചുകളും ഫ്ലഷ്‌ഡ് ഡോർ ഹാൻഡിലുകളും പോലെയുള്ള ചില ഘടകങ്ങൾ അതേപടി നിലനിർത്തിയിട്ടുണ്ട്.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

4,565 mm നീളവും 1,900 mm വീതിയും 1,660 mm ഉയരവും ഉള്ള BE.05 മോഡലിനേക്കാൾ അൽപം വലുതാണ്. എന്നിരുന്നാലും 2,775 mm വീൽബേസ് തന്നെയാണ് ഇതിനുള്ളത്. അതിന്റെ ഇടത്തരം എസ്‌യുവി അളവുകൾ കണക്കിലെടുക്കുമ്പോൾ ഇത് നിലവിലെ ഹ്യുണ്ടായി ക്രെറ്റയ്ക്കും മഹീന്ദ്ര XUV700 മോഡലുകൾക്കും ഇടയിലായിരിക്കും സ്ഥാനംപിടിക്കുക.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

മഹീന്ദ്ര BE.09

മഹീന്ദ്രയുടെ BE ശ്രേണിയിൽ നിന്നുള്ള അവസാന അവതരണമാവും BE.09. BE.05 പോലെ ഇതും ഒരു കൂപ്പെ എസ്‌യുവിയാണ്. എങ്കിലും BE.09 കൺസെപ്റ്റിന്റെ അളവുകളോ കണക്കാക്കിയ സമയക്രമമോ മഹീന്ദ്ര ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കാഴ്ച്ചയിൽ BE.07 പതിന്റെ കൂപ്പെ വേരിയന്റാവും ഇതെന്നാണ് തോന്നുക.

ബോൺ ഇലക്‌ട്രിക് എസ്‌യുവി കൺസെപ്റ്റുകൾ പരിചയപ്പെടുത്തി Mahindra, ഒരുങ്ങുന്നത് പുതിയ സബ്-ബ്രാൻഡിനു കീഴിൽ

അതുപോലെ BE ലൈനപ്പിന്റെ മുകളിലായിരിക്കും ഇതിന്റെ സ്ഥാനവും. BE.07 പോലെ, BE.05 നെ അപേക്ഷിച്ച് കൂടുതൽ നിവർന്നുനിൽക്കുന്ന മുൻ രൂപകൽപ്പനയും കൂപ്പെ പോലെയുള്ള ചരിഞ്ഞ മേൽക്കൂരയും ഇതിന്റെ സവിശേഷതയാണ്. BE.09 ഒരു നാല് സീറ്റർ വാഹനമായിരിക്കുമെന്നാണ് മഹീന്ദ്ര പറയുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra unveiled the new three born electric suv concepts
Story first published: Monday, August 15, 2022, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X