Just In
- 1 hr ago
2022 Tucson-ന് ആവശ്യക്കാര്‍ ഏറെ; ഈ വര്‍ഷത്തേക്കുള്ളത് പൂര്‍ണമായും വിറ്റുതീര്‍ന്നെന്ന് Hyundai
- 3 hrs ago
വില 1.52 കോടി രൂപ; M4 കോമ്പറ്റീഷൻ കൂപ്പെ 50 Jahre M എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് BMW
- 5 hrs ago
യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നും Mahindra TUV300 വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും
- 6 hrs ago
അതിവേഗം ബഹുദൂരം; 10 മാസം കൊണ്ട് 1 ലക്ഷം യൂണിറ്റ് വിൽപ്പന പൂർത്തിയാക്കി Tata Punch
Don't Miss
- Movies
രജനികാന്തിനെക്കാളും 40 വയസ് കുറവുള്ള നടി നായികയായിട്ടെത്തുന്നു; പുത്തന്‍ സിനിമയിലെ നായിക തമന്നയോ?
- Sports
T20 World Cup: ജഡേജക്ക് സീറ്റുറപ്പില്ല!, തകര്‍പ്പന്‍ പിള്ളേര് 'വെയ്റ്റിങ്', പ്രകോപിപ്പിച്ച് സഞ്ജയ്
- Finance
ആദായ നികുതി നൽകുന്നവരാണോ; ഇനി മുതല്‍ ഈ സര്‍ക്കാര്‍ പെൻഷൻ പദ്ധതിയില്‍ നിന്നും പുറത്താണ്
- News
'ദിലീപ് കേസിൽ ഫ്രാങ്കോ കേസിലെ അതേ നീക്കം..'മറ്റൊരു സ്ത്രീയുടെ ശബ്ദം'എന്ന വാദം; ബൈജു കൊട്ടാരക്കര
- Travel
നാടോടിക്കഥകളില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ... അതിശയിപ്പിക്കുന്ന ഭംഗിയുള്ള അഞ്ച് നിര്‍മ്മിതികള്‍
- Lifestyle
പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്
- Technology
ഏറ്റവും കുറഞ്ഞ എആർപിയുവും 7,297 കോടിയുടെ നഷ്ടവും; നട്ടം തിരിഞ്ഞ് VI
ഡീസൽ എഞ്ചിനില്ലാതെ എന്ത് മഹീന്ദ്ര, ഉടനെങ്ങും പിൻമാറില്ലെന്ന് കമ്പനി
സ്പോർട്സ് യൂട്ടിലിറ്റി വാഹന നിരയിൽ വിസ്മയം തീർക്കുകയാണ് മഹീന്ദ്ര. രണ്ടാംതലമുറ ഥാർ, XUV700, സ്കോർപിയോ N എന്നീ മോഡലുകൾ അവതരിപ്പിച്ചുകൊണ്ട് എസ്യുവി മോഡലുകൾക്ക് പുതിയ മാനങ്ങൾ നൽകാനും പ്രാദേശിക വാഹന നിർമാതാക്കൾക്ക് സാധിച്ചിട്ടുണ്ട്.

പണ്ട് ഒരു വിഭാഗം ആളുകളെങ്കിലും മഹീന്ദ്രയുടെ മോഡലുകളിൽ നിന്നും അകന്നു നിന്നിരുന്നെങ്കിൽ ഇപ്പോൾ അക്കൂട്ടരെയും തങ്ങളിലേക്ക് അടുപ്പിക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് സാധിച്ചു. സുരക്ഷ, ഫീച്ചറുകൾ എന്നിവയെല്ലാം ചേരുംപടി ചേർത്ത് തങ്ങളുടെ വാഹനങ്ങളെ മികച്ചതാക്കിയതാണ് ഈ ഉയർച്ചക്ക് കാരണമായത്.

എന്നാൽ ഇന്ത്യൻ വാഹന വ്യവസായം ശുദ്ധമായ ഇന്ധനങ്ങളിലേക്കും വ്യത്യസ്ത വൈദ്യുതീകരണത്തിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിന്റെ ഭാഗമായി പല കാർ നിർമാതാക്കളും അവരുടെ ഡീസൽ എഞ്ചിൻ ഓപ്ഷനുകളെ പൂർണമായും ഉപേക്ഷിച്ചു. എന്നാൽ ഡീസൽ എഞ്ചിനുകൾക്ക് ലക്ഷ്യവും ആവശ്യവും ഉള്ള ഭാവി ഇപ്പോഴും കാണുന്ന വലിയ ബ്രാൻഡുകളും മറുവശത്തുണ്ട്. അത്തരത്തിലുള്ള ഒരു കമ്പനിയാണ് മഹീന്ദ്ര.

ബ്രാൻഡിന്റെ പുത്തൻ മോഡലുകളായ XUV700, ഥാർ, ഇപ്പോൾ സ്കോർപിയോ N എന്നിവ ഡീസൽ എഞ്ചിൻ ഓപ്ഷനൊപ്പവും വിപണിയിലെത്തും. ഓയിൽ ബർണർ എഞ്ചിനുകളില്ലാതെ എന്ത് എസ്യുവി എന്നുചോദിക്കുന്ന വലിയൊരു വിഭാഗം ഇന്നും വിപണിയിലുണ്ട്. ഇവരെ സംതൃപ്ത്തിപ്പെടുത്തുന്ന കമ്പനിയാണ് ശരിക്കും പറഞ്ഞാൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര.

വ്യത്യസ്ത വിഭാഗങ്ങളിൽ ഒരേ പെട്രോൾ, ഡീസൽ എഞ്ചിനുകൾ ഉപയോഗിക്കുന്ന തങ്ങളുടെ ഏറ്റവും പുതിയ മൂന്ന് എസ്യുവി മോഡലുകളുടെ ഡീസൽ-പവർ വേരിയന്റുകൾക്കാണ് ഭൂരിഭാഗം ഡിമാൻഡ് ലഭിക്കുന്നതെന്ന് ഹീന്ദ്ര ഓട്ടോമോട്ടീവിന്റെ സിഇഒ വീജയ് നക്ര പറഞ്ഞു.

ഥാർ, XUV700, സ്കോർപിയോ N എന്നിവ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായാണ് വിപണിയിലെത്തുന്നത്. രണ്ട് യൂണിറ്റുകളും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ഉപയോഗിച്ചും സ്വന്തമാക്കാം.

ഥാറിന്റെ കാര്യത്തിൽ രണ്ട് എഞ്ചിനുകളും 4WD സ്റ്റാൻഡേർഡായി വരുന്നു. അതേസമയം XUV700, സ്കോർപിയോ N എന്നിവ 4WD വേരിയന്റുകളെ ഡീസൽ എഞ്ചിനിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്.

ഡീസൽ എഞ്ചിനുകൾ തങ്ങളുടെ നിരയിൽ നിന്നും ഒഴിവാക്കാൻ മിക്ക കാർ നിർമാതാക്കളും തീരുമാനം എടുക്കാനുള്ള ഒരു പ്രധാന കാരണം എക്കാലത്തെയും കർശനമായ മലിനീകരണ മാനദണ്ഡങ്ങളും രാജ്യത്തെ വരാനിരിക്കുന്ന CAFE (കോർപ്പറേറ്റ് ശരാശരി ഇന്ധന സമ്പദ്വ്യവസ്ഥ/കാര്യക്ഷമത) നിയന്ത്രണങ്ങളും പാലിക്കുക എന്നതാണ്.

കർശനമായ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഡീസൽ എഞ്ചിനുകൾ നവീകരിക്കുന്നത് വിലക്കയറ്റത്തിന് കാരണമാവും. ഇതു കാരണം വാങ്ങുന്നവർ കൂടുതലും അതിന്റെ പെട്രോൾ വകഭേദങ്ങളിലേക്ക് ചേക്കുകയും ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കും ബ്രാൻഡുകളെയും ഇത് ദോഷകരമായി ബാധിക്കുകയും ചെയ്യുന്നതിലേക്കും നയിക്കും.

അതുകൊണ്ടാണ് മിക്ക കാർ നിർമാതാക്കളും വലിയ അളവിൽ ചെറിയ ഡീസൽ എഞ്ചിനുകൾ നിർമിക്കുന്നതിൽ നിന്ന് പിന്മാറിയത്. എന്നിരുന്നാലും മഹീന്ദ്രയ്ക്ക് മേൽപ്പറഞ്ഞ നിയന്ത്രണങ്ങൾ പാലിക്കുമ്പോൾ തന്നെ ഭൂരിഭാഗം ഡീസൽ കാറുകളും വിൽക്കുന്നത് തുടരാനാകും. ഒന്നാമതായി അതിന്റെ ലൈനപ്പ് ഏതാണ്ട് പൂർണമായും എസ്യുവികളാൽ സമ്പന്നമാണെന്നതാണ്.

കൂടാതെ കമ്പനിയുടെ ഉപഭോക്തൃ അടിത്തറ താരതമ്യേന കുറഞ്ഞ പ്രവർത്തനച്ചെലവിലും (പെട്രോൾ പതിപ്പിനെതിരെ) പഞ്ച് പെർഫോമൻസിനായും ഡീസൽ-പവർ വാഹനങ്ങളൊണ് പ്രാഥമികമായി താത്പ്പര്യപ്പെടുന്നതും. അതിനാൽ ഡീസൽ വാഹനങ്ങൾക്ക് അനുസൃതമായി വില വർധിപ്പിച്ചിട്ടും ഡിമാൻഡ് കുത്തനെ കുറയുമെന്ന് പ്രതീക്ഷിക്കുന്നില്ല.

മിക്ക മഹീന്ദ്ര എസ്യുവികൾക്കും 10 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. ഡീസൽ എഞ്ചിൻ എസ്യുവികൾക്ക് ഈ വില ശ്രേണിയിൽ ഉയർന്ന ഡിമാൻഡാണ് നിലവിലുള്ളത് എന്നതിനാലും ഒരിക്കലും മഹീന്ദ്രയ്ക്ക് മേൽപറഞ്ഞ പ്രശ്നങ്ങളൊന്നും തന്നെ നേരിടേണ്ടി വന്നേക്കില്ല.

രണ്ടാമതായി CAFE നിർദേശങ്ങളുടെ വീക്ഷണകോണിൽ നിന്ന് നോക്കുകയാണെങ്കിൽ ഗ്യാസോലിനേക്കാൾ (പെട്രോൾ) ഡീസൽ നല്ലതാണ്. മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകൾ ഉപയോഗിക്കുന്ന വലിയ ഡിസ്പ്ലേസ്മെന്റ് ഡീസൽ എഞ്ചിനുകൾ പുതിയ മലിനാകരണ മാനദണ്ഡങ്ങൾ പാലിക്കാൻ അനുയോജ്യമാണെന്നും വീജയ് നക്ര പറഞ്ഞു.

വിപണിയിൽ ഡീസൽ മോഡലുകളിൽ ഉറച്ചുനിൽക്കാനുള്ള മറ്റൊരു കാരണം വിൽപ്പന കണക്കുകളാണ്. പ്രീമിയം മോഡലുകളാണ് നിരയിൽ കൂടുതലുള്ളതെങ്കിലും പ്രതിമാസം ശരാശരി 25,000 യൂണിറ്റുകൾ വിതരണം ചെയ്യാനും മഹീന്ദ്രയ്ക്ക് സാധിക്കുന്നുണ്ട്. അവയിൽ മിക്കതും ഡീസൽ എഞ്ചിൻ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നവയുമാണ്.

അതേസമയം മാരുതി സുസുക്കി എന്ന രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളുടെ പ്രതിമാസ വിൽപ്പന ശരാശരി 1.20 ലക്ഷം യൂണിറ്റുകളുമാണ്. ഡീസൽ മോഡലുകളിൽ നിന്നുള്ള വിൽപ്പനയുടെ ആരോഗ്യകരമായ ഒരു പങ്ക് അതിന്റെ മൊത്തത്തിലുള്ള മലിനീകരണ കണക്കുകൾ വേണ്ടത്ര കുറയ്ക്കാൻ മാരുതി പാടുപെട്ടേക്കാം.

ഡീസൽ എഞ്ചിന് ആസന്നമായ ഒരു അന്ത്യം കാർ നിർമാതാവ് കാണുന്നില്ലെങ്കിലും മഹീന്ദ്ര വാഹന വിപണിയുടെ ഭാവിയായ ഇലക്ട്രിക്കിലേക്കും ചുവടുവെക്കാൻ ഇപ്പോൾ തയാറെടുക്കുകയാണ്. 2023-ന്റെ തുടക്കത്തിൽ അവതരിപ്പിക്കാനിരിക്കുന്ന XUV400-ൽ ആരംഭിക്കുന്ന പ്യുവർ-ഇലക്ട്രിക് എസ്യുവികളുടെ ഒരു നിരയിൽ മഹീന്ദ്ര നിലവിൽ പ്രവർത്തിക്കുകയാണ്.