മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തിൽ, മഹീന്ദ്ര അതിന്റെ INGLO ഇലക്ട്രിക് ആർക്കിടെക്ചറും അതിനെ അടിസ്ഥാനമാക്കിയുള്ള അഞ്ച് ഇലക്ട്രിക് എസ്‌യുവികളും അവതരിപ്പിച്ചിരുന്നു.

 മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും

ആ ഇലക്ട്രിക് എസ്‌യുവികളിൽ ആദ്യത്തേത് 2024 ഡിസംബറിൽ മാത്രമേ എത്തുകയുള്ളൂവെങ്കിലും, സെപ്റ്റംബർ 6 ന് XUV300-നെ പേര് മാറ്റി - XUV400 എന്ന് ഇറക്കുന്ന ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച eXUV300 കൺസെപ്‌റ്റിന്റെ രൂപകൽപ്പന പ്രൊഡക്ഷൻ-സ്പെക്ക് XUV400 എന്ന പേരിലായിരിക്കും ഇറങ്ങുക എന്ന കാര്യം കഴിഞ്ഞ മാസം പുറത്തുവന്ന ഇലക്ട്രിക് എസ്‌യുവിയുടെ സ്പൈ ചിത്രങ്ങൾ കണ്ടപ്പോഴേ തോന്നിയിരുന്നു.

മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും

എന്നിരുന്നാലും, ICE-പവർ ചെയ്യുന്ന XUV300-ൽ നിന്ന് വ്യത്യസ്തമായി, XUV400-ന് നാല് മീറ്ററിൽ കൂടുതൽ (ഏകദേശം 4.2 മീറ്റർ) നീളമുണ്ടാകും, കാരണം കുറഞ്ഞ നികുതി ബ്രാക്കറ്റിനുള്ള സബ്-4 മീറ്റർ നിയമം ഇലക്ട്രിക് വാഹനങ്ങൾക്ക് ബാധകമല്ല.

മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും

ഇത് കൂടാതെ കമ്പൈൻ്ഡ് DRL-കളുള്ള പുതിയ ഹെഡ്‌ലൈറ്റുകൾ, ക്ലോസ്ഡ് ഫ്രണ്ട് ഗ്രിൽ, ടെയിൽ-ലാമ്പുകൾക്കുള്ള പുതിയ ഡിസൈൻ, റീപ്രൊഫൈൽ ചെയ്ത ടെയിൽഗേറ്റ് തുടങ്ങിയ ഘടകങ്ങൾ ഉപയോഗിച്ച് XUV400-നെ XUV300-ൽ നിന്ന് വല്ലാതെ വേർതിരിക്കുന്നുണ്ട്

മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും

XUV400-ന്റെ പവർട്രെയിനിനെക്കുറിച്ച് ഇപ്പോൾ കൂടുതൽ റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ല, എന്നാൽ മഹീന്ദ്ര 150 എച്ച്‌പി നിർമ്മിക്കുന്ന ഒരൊറ്റ ഫ്രണ്ട്-വീൽ ഡ്രൈവ് ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് കോൺഫിഗർ ചെയ്യാനുളള സാധ്യതയുണ്ട്, കൂടാതെ ഇത് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുമായും വരുമെന്നാണ് സൂചന

മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും

ഫീച്ചേഴ്സിൻ്റെ കാര്യത്തിൽ, ബ്രാൻഡിന്റെ അഡ്രിനോ എക്‌സ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾക്കൊള്ളുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മഹീന്ദ്ര ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും

XUV400 മഹീന്ദ്രയുടെ EV തന്ത്രത്തിന് തുടക്കം കുറിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല, 2024 അവസാനത്തോടെ അതിന്റെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവികൾ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ നേരിട്ടുള്ള എതിരാളികളില്ലാത്ത ടാറ്റ നെക്‌സോൺ EV-യ്‌ക്കെതിരെ ഈ മോഡൽ ഒരു വെല്ലുവിളി തന്നെയാകും.

മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും

Nexon EV ഇരിക്കുന്ന സെഗ്‌മെന്റ് ഒരു സ്വീറ്റ് സ്പോട്ട് ആണെന്ന് തന്നെ പറയാം, സ്വാഭാവികമായും, സമീപഭാവിയിൽ കൂടുതൽ നിർമ്മാതാക്കൾ ഇവിയിലേക്ക് ചുവടുവെക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.മാരുതി സുസുക്കി, ഹ്യുണ്ടായ്, കിയ, ടൊയോട്ട, മഹീന്ദ്ര, എംജി തുടങ്ങിയ ബ്രാൻഡുകളെല്ലാം തങ്ങളുടെ ഇവി അവതരിപ്പിക്കാനുളള പണിപ്പുരയിലാണ്. അത്കൊണ്ട് തന്നെ 2024 നും 2026 നും ഇടയിൽ നിരവധി ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം.

മഹീന്ദ്ര രണ്ടും കൽപ്പിച്ച് തന്നെ! പുത്തൻ ഇവി സെപ്റ്റംബറിൽ അവതരിപ്പിക്കും

2025-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുകയെന്ന ലക്ഷ്യത്തോടെ, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 3,000 കോടി രൂപയുടെ ഇലക്ട്രിക് വാഹന ബിസിനസില്‍ നിക്ഷേപിക്കുമെന്ന് മഹീന്ദ്ര വെളിപ്പെടുത്തിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv 400 electric variant launched on sep 6
Story first published: Tuesday, August 16, 2022, 20:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X