ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് മുന്നോടിയായി XUV300 എസ്‌യുവിക്ക് പുത്തൻ അലോയ് വീലുകൾ സമ്മാനിച്ച് Mahindra

സുരക്ഷയുടെ കാര്യത്തിൽ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ ടാറ്റ നെക്സോണിനെതിരെ ഇടിച്ചുനിൽക്കാൻ ഒരു മത്സരാർഥിയുണ്ടെങ്കിൽ അത് മഹീന്ദ്ര XUV300 തന്നെയായിരിക്കും. കാര്യമായ വിൽപ്പന കണക്കുകൾ ഒന്നും പറയാനില്ലെങ്കിലും മാന്യമായ രീതിയിൽ ഉപഭോക്താക്കളെ കണ്ടെത്തിയാണ് XUV300 വ്യത്യസ്‌തമാവുന്നത്.

ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് മുന്നോടിയായി XUV300 എസ്‌യുവിക്ക് പുത്തൻ അലോയ് വീലുകൾ സമ്മാനിച്ച് Mahindra

വിപണിയിലെ ആധുനിക എതിരാളികൾക്കിടയിൽ പിടിച്ചുനിൽക്കുന്നതിന്റെ ഭാഗമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര XUV300 കോംപാക്‌ട് എസ്‌യുവിക്ക് ചെറിയൊരു പരിഷ്ക്കാരം സമ്മാനിച്ചിരിക്കുകയാണ്. മോഡലിന്റെ ടോപ്പ് എൻഡ് W8 (O) വേരിയന്റിനായി പുത്തൻ അലോയ് വീൽ ഡിസൈൻ അവതരിപ്പിച്ചതാണ് ആ മാറ്റം.

ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് മുന്നോടിയായി XUV300 എസ്‌യുവിക്ക് പുത്തൻ അലോയ് വീലുകൾ സമ്മാനിച്ച് Mahindra

പഴയ യൂണിറ്റുകൾക്ക് പകരം പുതുതായി രൂപകൽപ്പന ചെയ്ത മൾട്ടി-സ്‌പോക്ക് ഫൈവ്-പ്രോംഗ് അലോയ് വീലുകളുമായാവും ഇനി മുതൽ മഹീന്ദ്ര XUV300 ടോപ്പ് എൻഡ് W8 (O) വേരിയന്റ് നിരത്തിലേക്ക് എത്തുക. ഈ മാറ്റം വശക്കാഴ്ച്ചയിൽ എസ്‌യുവിക്ക് ഒരു പുതുമ നൽകുന്നുമുണ്ട്.

MOST READ: പുത്തൻ Venue ഫെയ്‌സ്‌ലിഫ്റ്റിലേക്ക് സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കി Hyundai

ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് മുന്നോടിയായി XUV300 എസ്‌യുവിക്ക് പുത്തൻ അലോയ് വീലുകൾ സമ്മാനിച്ച് Mahindra

പുതിയ അലോയ് വീൽ അവതരിപ്പിച്ചതിനു പുറമെ XUV300 എസ്‌യുവിയിൽ കമ്പനി മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 17 ഇഞ്ച് അലോയ് വീലുകൾ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിറർ, പവർഡ് സൺറൂഫ്, ഹീറ്റഡ് വിംഗ് മിററുകൾ, രണ്ടാം നിര സീറ്റ് ബെൽറ്റ് റിമൈൻഡർ, മിഡിൽ റിയർ സീറ്റുകൾക്കുള്ള ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ് തുടങ്ങിയ ചില പ്രത്യേക സവിശേഷതകളോടെയാണ് W8 (O) വരുന്നത്.

ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് മുന്നോടിയായി XUV300 എസ്‌യുവിക്ക് പുത്തൻ അലോയ് വീലുകൾ സമ്മാനിച്ച് Mahindra

ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 6 എയർബാഗുകൾ എന്നിവയും മഹീന്ദ്ര XUV300 എസ്‌യുവിയുടെ പ്രത്യേകതയാണ്. 2019-ൽ ലോഞ്ച് ചെയ്‌ത ഈ കോംപാക്‌ട് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന് 2023-ന്റെ തുടക്കത്തിൽ ആദ്യത്തെ സുപ്രധാന നവീകരണം നടപ്പിലാക്കിൻ തയാറെടുക്കുകയാണ് കമ്പനി.

MOST READ: Ferrari 812 മുതൽ Aston Martin DBS വരെ; ഇന്ത്യയിലെ ഏറ്റവും മികച്ച ടൂ സീറ്റർ സ്‌പോർട്‌സ് കാറുകൾ

ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് മുന്നോടിയായി XUV300 എസ്‌യുവിക്ക് പുത്തൻ അലോയ് വീലുകൾ സമ്മാനിച്ച് Mahindra

പുതുക്കിയ XUV300 മോഡൽ അതിന്റെ ചില ഡിസൈൻ ബിറ്റുകൾ XUV700 എസ്‌യുവിയിൽ നിന്ന് കടമെടുക്കും. പുതിയതായി രൂപകൽപ്പന ചെയ്ത വലിയ ഫ്രണ്ട് ഗ്രില്ലും വലിയ ലംബമായി അടുക്കിയ ക്രോം സ്ലാറ്റുകളും മുൻവശത്ത് പൂർണ എൽഇഡി ഹെഡ്‌ലാമ്പുകളും സബ്-4 മീറ്റർ വാഹനത്തിൽ മഹീന്ദ്ര ഉൾപ്പെടുത്തും.

ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് മുന്നോടിയായി XUV300 എസ്‌യുവിക്ക് പുത്തൻ അലോയ് വീലുകൾ സമ്മാനിച്ച് Mahindra

ഇതുകൂടാതെ പുതിയ അലോയ് വീലുകളും ട്വീക്ക് ചെയ്ത ടെയിൽ ലാമ്പുകളും എസ്‌യുവിയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപയോഗിച്ച് പുതിയ XUV300-ന്റെ ഇന്റീരിയറും കമ്പനി പരിഷ്‌ക്കരിച്ചേക്കാം. മിഡ്-ലൈഫ് നവീകരണത്തിനൊപ്പം മഹീന്ദ്രയുടെ സബ്‌കോംപാക്‌ട് എസ്‌യുവിക്ക് 1.2 ലിറ്റർ, 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും തുടിപ്പേകാൻ എത്തും.

MOST READ: ഇലക്ട്രിക് വിഭാഗത്തിലെ ആധിപത്യം വിട്ടുതരില്ലെന്ന് Tata; Safari-യ്ക്കും ഇലക്ട്രിക് പതിപ്പൊരുങ്ങുന്നു

ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് മുന്നോടിയായി XUV300 എസ്‌യുവിക്ക് പുത്തൻ അലോയ് വീലുകൾ സമ്മാനിച്ച് Mahindra

ഇത് പരമാവധി 131 bhp കരുത്തിൽ 230 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‍തമായിരിക്കും. നിലവിലുള്ള 110 bhp, 1.2 ലിറ്റർ പെട്രോൾ യൂണിറ്റിനേക്കാൾ 21 bhp കരുത്തുറ്റതായിരിക്കും പുതിയ എഞ്ചിൻ എന്നതാണ് ശ്രദ്ധേയം. മൈൽഡ് ഹൈബ്രിഡ്, സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം എന്നിവ ഉപയോഗിച്ച് മഹീന്ദ്ര ടർബോ പെട്രോൾ എഞ്ചിൻ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും.

ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് മുന്നോടിയായി XUV300 എസ്‌യുവിക്ക് പുത്തൻ അലോയ് വീലുകൾ സമ്മാനിച്ച് Mahindra

രാജ്യത്ത് നടപ്പിലാകാനിരിക്കുന്ന CAFÉ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായാണ് ഈ നീക്കം. ഇത് വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മലിനീകരണ തോത് കുറയ്ക്കാൻ സഹായിക്കുന്ന നടപടിയാണ്. പുതിയ എഞ്ചിനും സാങ്കേതികവിദ്യയുമൊക്കെ XUV300 എസ്‌യുവിയിലേക്ക് ചേക്കേറുമെങ്കിലും നിലവിലുള്ള 110 bhp, 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ വാഹനത്തിൽ മഹീന്ദ്ര തുടരും.

MOST READ: ജെറ്റ് പ്ലേനുകളിലെ S-Duct ഇന്റേക്കുകൾ എന്നാൽ എന്ത്? അവയുടെ ഗുണങ്ങളും ദോഷങ്ങളും

ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് മുന്നോടിയായി XUV300 എസ്‌യുവിക്ക് പുത്തൻ അലോയ് വീലുകൾ സമ്മാനിച്ച് Mahindra

അടുത്ത വർഷം തുടക്കത്തിൽ ആഭ്യന്തര വാഹന നിർമാതാക്കളായ മഹീന്ദ്ര XUV300 എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും കൊണ്ടുവരും. ഇവി പതിപ്പിനെ XUV400 എന്നായിരിക്കും വിളിക്കപ്പെടുക. ബ്രാൻഡിന്റെ മെസ്മ പ്ലാറ്റ്‌ഫോമിലാണ് മോഡൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇതിന് ഏകദേശം 4.2 മീറ്റർ നീളമുണ്ടാവും.

ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിന് മുന്നോടിയായി XUV300 എസ്‌യുവിക്ക് പുത്തൻ അലോയ് വീലുകൾ സമ്മാനിച്ച് Mahindra

സ്റ്റാൻഡേർഡ്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളും ഇലക്‌ട്രിക് എസ്‌യുവിക്കുണ്ടാവും ഇവ യഥാക്രമം 200 കിലോമീറ്ററും 375 കിലോമീറ്ററും വരെ റേഞ്ച് ഉറപ്പാക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ടാറ്റ നെക്സോൺ ഇവിയുടെ പ്രധാന എതിരാളിയായി മഹീന്ദ്ര XUV400 ഇവി ഇന്ത്യൻ വിപണിയിൽ സ്ഥാപിതമാവും. ‌

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv300 top end variant gets new alloy wheels details
Story first published: Friday, June 17, 2022, 16:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X