വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 15-നാണ് മഹീന്ദ്ര പുതിയ XUV700 ഔദ്യോഗികമായി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തുടർന്ന് ദീപാവലിയോടെ തന്നെ പുതിയ മിഡ്-സൈസ് എസ്‌യുവിക്കായി 70,000 ബുക്കിംഗുകളും സ്വന്തമാക്കി കമ്പനി വിജയത്തേരിലെത്തി.

വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

XUV700 എസ്‌യുവിയുടെ ഡെലിവറി 2021 ഒക്‌ടോബർ അവസാന വാരത്തോടെ ആരംഭിച്ച മഹീന്ദ്ര 2022 ജനുവരി 26-ന് വാഹനത്തിന്റെ 14,000 യൂണിറ്റുകൾ ഡെലിവറി ചെയ്‌തതായി പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ജനുവരി 14 കൂടി ഈ നേട്ടം പൂർത്തീകരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നുവെങ്കിലും ഏകദേശം 12-13 ദിവസത്തിന്റെ കാലതാമസം ഉണ്ടായിട്ടുണ്ട്.

വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

ഏകദേശം 75 ദിവസം കൊണ്ട് വിൽപ്പന ലക്ഷ്യം കൈവരിക്കുന്നതിന് പകരം 88 ദിവസങ്ങൾ കൊണ്ടാണ് മഹീന്ദ്ര 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കിയത്. വിപണിയിലെ വിതരണ പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ ഡെലിവറി നിരക്ക് പ്രശംസനീയമാണ്. ലോഞ്ച് ചെയ്തതു മുതൽ ഈ വിഭാഗത്തിൽ ഹാരിയർ, സഫാരി, ഹെക്ടർ, ഹെക്ടർ പ്ലസ് എന്നിവയെ പിന്തള്ളി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറാണ് XUV700.

വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

ആഗോള വാഹന വ്യവസായത്തെ തന്നെ ബുദ്ധിമുട്ടിലാക്കിയ സെമി കണ്ടക്‌ടർ ചിപ്പു ക്ഷാമം ഉണ്ടായിരുന്നിട്ടും കൂടുതൽ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന മഹീന്ദ്ര തങ്ങളുടെ എതിരാളികളേക്കാൾ കൂടുതൽ XUV700 യൂണിറ്റുകൾ നിർമിക്കാനും പ്രാപ്‌തരായതും ശ്രദ്ധേയമാണ്.

വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

ആഡംബര പായ്ക്കേജിനൊപ്പം ടോപ്പ്-എൻഡ് AX7 AWD വേരിയന്റിന്റെ ഡെലിവറി ആരംഭിക്കുന്നതായും കമ്പനി അടുത്തിടെ അറിയിച്ചിരുന്നു. അൽഗോരിതം അധിഷ്‌ഠിത പ്രക്രിയ ഉപയോഗിച്ച് മികച്ച മൂന്ന് ആഗോള കൺസൾട്ടിംഗ് കമ്പനികളിലൊന്നുമായി സഹകരിച്ച് ഡെലിവറി പ്രശ്‌നങ്ങൾ പരിഹരിച്ചതായും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടുണ്ട്.

വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

2021 ഒക്‌ടോബർ ഏഴിനാണ് കമ്പനി 2021 XUV700 എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചത്. വെറും 57 മിനിറ്റിനുള്ളിൽ കമ്പനിക്ക് 25,000 ബുക്കിംഗുകൾ ലഭിച്ചു. അടുത്ത ദിവസം വിൻഡോ തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ മിഡ്-സൈസ് എസ്‌യുവിയുടെ ബുക്കിംഗ് 25,000 കടന്നു. മൊത്തം ബുക്കിംഗുകൾ 50,000 ആയി. കേവലം രണ്ട് ദിവസം കൊണ്ട് 10,000 കോടിയിലധികം രൂപയുടെ ബിസിനസാണ് മഹീന്ദ്ര നേടിയത്.

വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

XUV700 എസ്‌യുവിയുടെ ഡെലിവറികളിൽ വിതരണ ശൃംഖലയുടെ പരിമിതികൾ, നഗര-ഡീലർ തലങ്ങളിലെ ബുക്കിംഗുകളുടെ അളവ്, ഡീലർ കൗണ്ടറുകളിലെ ഓൺലൈൻ, ബുക്കിംഗുകളുടെ അനുപാതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വേരിയന്റ്-ലെവൽ പ്രൊഡക്ഷൻ സാധ്യതകൾ ഉൾപ്പെടെ വിവിധ ഘടകങ്ങൾ ഉൾപ്പെടുന്നുണ്ട്.

വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

വാഹനത്തിന്റെ പെട്രോൾ, ഡീസൽ വകഭേദങ്ങൾക്കായി അതത് ഡീലർഷിപ്പുകൾ ഉപഭോക്താക്കളെ ഡെലിവറി ടൈംലൈനുകൾ അറിയിച്ചിട്ടുണ്ട്. ആഗോള സെമികണ്ടക്‌ടർ ചിപ്പ് ക്ഷാമം ഇപ്പോഴും രൂക്ഷമായി തുടരുമ്പോൾ സമീപഭാവിയിൽ XUV700 എസ്‌യുവിയുടെ ഉത്പാദനം തടസപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

മഹീന്ദ്ര ഡീലർഷിപ്പുകൾ 2022 ജനുവരി 15-ന് XUV700 മോഡലിനായുള്ള കാത്തിരിപ്പ് കാലയളവ് 88 ആഴ്ച്ച വരെ നീളുമെന്നും അറിയിച്ചിരുന്നു. അതായത് വാഹനം സ്വന്തമാക്കണേൽ ഉപഭോക്താക്കൾ 20 മാസത്തിലധികം കാത്തിരിക്കേണമെന്ന് സാരം.

വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

XUV700 MX, AX (AdrenoX) എന്നിങ്ങനെ വിശാലമായ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. രണ്ടാമത്തേത് AX3, AX5, AX7 എന്നിങ്ങനെ മൂന്ന് ഉപ-വേരിയന്റുകളായി തിരിച്ചിരിക്കുന്നു. എസ്‌യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 12.95 ലക്ഷം രൂപ മുതൽ 23.79 ലക്ഷം രൂപ വരെയാണ്. അഞ്ച്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിലും മോഡൽ തെരഞ്ഞെടുക്കാനാവും.

വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനും 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ പെട്രോൾ എഞ്ചിനുകളാണ് മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഹൃദയം. രണ്ട് ഓപ്ഷനുകളും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിൽ സ്വന്തമാക്കാം. ടോപ്പ് AX7 വേരിയന്റിൽ മാത്രം ഓപ്ഷണൽ ഓൾ-വീൽ ഡ്രൈവ് സജ്ജീകരണം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

എസ്‌യുവിയുടെ 2.0 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 പെട്രോൾ എഞ്ചിൻ പരമാവധി 200 bhp കരുത്തിൽ 380 Nm torque ഉത്പാദിപ്പിക്കും. അതേസമയം മോഡലിന്റെ 2.2 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 ഡീസൽ എഞ്ചിൻ MX വേരിയന്റിൽ 155 bhp പവറിൽ 360 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

എന്നാൽ AX വേരിയന്റ് നിരയിൽ ഡീസൽ മാനുവൽ വേരിയന്റ് 185 bhp കരുത്തിൽ 420 Nm torque വികസിപ്പിക്കുമ്പോൾ ഓട്ടോമാറ്റിക്കിൽ ടേർഖ് 450 Nm ആയി ഉയരും. സെഗ്മെന്റിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം (ADAS) വാഗ്‌ദാനം ചെയ്യുന്ന ആദ്യത്തെ വാഹനമായിരുന്നു ഇത്. ഇക്കാര്യം തന്നെയാണ് മഹീന്ദ്ര XUV700 ഇത്രയും ഹിറ്റാവാനുള്ള കാരണവും.

വാക്കുപാലിച്ചു! XUV700 എസ്‌യുവിയുടെ 14,000 യൂണിറ്റ് ഡെലിവറി പൂർത്തിയാക്കി Mahindra

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഡ്രൈവർ ഡ്രൗസിനെസ് ഡിറ്റക്ഷൻ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളാണ് മഹീന്ദ്ര ADAS സംവിധാനത്തിൽ വാഹനത്തിൽ ഒരുക്കിയിരിക്കുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra xuv700 achieved 14 000 unit delivery milestone in under 90 days details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X