Just In
- 1 min ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 1 hr ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
- 2 hrs ago
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
- 3 hrs ago
കൂടുതൽ ശ്രദ്ധ എസ്യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai
Don't Miss
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Finance
സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയം
- Sports
'മോര്‍ഗനും ധോണിയും ഒരുപോലെ', വലിയ വ്യത്യാസങ്ങളില്ല, സാമ്യത ചൂണ്ടിക്കാട്ടി മോയിന്‍ അലി
- News
സര്‍ക്കാര്‍ വീണു, അടുത്ത നീക്കമെന്ത്? ആലോചനയുമായി എന്‍സിപിയും കോണ്‍ഗ്രസും
- Technology
മോഷണം പോയ റേഞ്ച് റോവർ കാർ കണ്ടെത്താൻ സഹായിച്ചത് ആപ്പിൾ എയർ ടാഗ്
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
ഇടിച്ചുനിൽക്കാൻ ഇവനെ കഴിഞ്ഞേയുള്ളൂ, ക്രാഷ് ടെസ്റ്റിന്റെ ‘സേഫർ ചോയ്സ്’ അവാർഡ് സ്വന്തമാക്കി മഹീന്ദ്ര XUV700
ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിന്റെ 'സേഫർ ചോയ്സ്' അവാർഡ് സ്വന്തമാക്കി മഹീന്ദ്ര XUV700. കഴിഞ്ഞ വർഷം നവംബറിൽ ക്രാഷ് ടെസ്റ്റ് നടത്തിയ എസ്യുവി മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിന് പൂർണമായ 5-സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിനായി ഫോർ സ്റ്റാർ റേറ്റിംഗും കരസ്ഥമാക്കിയാണ് മടങ്ങിയത്.

ക്രാഷ് ടെസ്റ്റിൽ സാധ്യമായ പരമാവധി 66 പോയിന്റിൽ 57.69 പോയിന്റുമായി 'സേഫർ കാർസ് ഫോർ ഇന്ത്യ' ക്യാമ്പയിനിന് കീഴിൽ ഏറ്റവും ഉയർന്ന സംയോജിത റേറ്റിംഗാണ് മഹീന്ദ്രയുടെ ഈ മിഡ്-സൈസ് എസ്യുവി കരസ്ഥമാക്കിയത്. പെഡസ്ട്രിയൻ സംരക്ഷണവും ESC ആവശ്യകതകളും നിറവേറ്റുന്ന മോഡൽ കൂടുതൽ പരിശോധനയ്ക്കായി മഹീന്ദ്ര സ്വമേധയാ ക്രാഷ് ടെസ്റ്റിനായി XUV700 വിധേയമാക്കുകയായിരുന്നു.

XUV300 കോംപാക്ട് എസ്യുവിക്ക് ശേഷം ഈ അവാർഡ് ലഭിക്കുന്ന മഹീന്ദ്രയുടെ നിരയിലെ രണ്ടാമത്തെ മോഡലായി XUV700 സ്പോർട്സ് യൂട്ടിലിറ്റി വാഹനത്തെ മാറ്റുന്നുവെന്നതും ശ്രദ്ധേയമാണ്. ഗ്ലോബൽ എൻക്യാപ് തങ്ങളുടെ 'സേഫർ കാർസ് ഫോർ ഇന്ത്യ' പ്രോഗ്രാമിന് കീഴിൽ 2014 മുതൽ ഇന്ത്യൻ വിപണിക്കായി കാറുകൾ പരീക്ഷിച്ചുവരികയാണ്.
MOST READ: Volkswagen Virtus സ്വന്തമാക്കി നടൻ അർജുൻ അശോക്; ചിത്രങ്ങൾ പങ്കുവെച്ച് താരം

കഴിഞ്ഞ റൗണ്ട് ടെസ്റ്റുകളിൽ ഈ പ്രോഗ്രാമിന് കീഴിൽ 50-ലധികം കാറുകൾ പരീക്ഷിക്കുക എന്ന നാഴികക്കല്ലും ഗ്ലോബൽ എൻക്യാപ് പിന്നിട്ടിരുന്നു. 2018-ലെ ഓട്ടോ എക്സ്പോയിൽ ഗ്ലോബൽ എൻക്യാപ് 'സേഫർ ചോയ്സ്' അവാർഡ് പ്രഖ്യാപിച്ചു. ഇവരുടെ അഭിപ്രായത്തിൽ ഏറ്റവും ഉയർന്ന സുരക്ഷ നൽകുന്ന കാറുകൾക്കും അതത് നിർമാതാക്കൾക്കും ഇതൊരു അംഗീകാരമാണ്.

ഈ അവാർഡ് ലഭിക്കാൻ 18 വയസിനു മുകളിലുള്ള യാത്രക്കാരുടെ സംരക്ഷണത്തിനായി കാർ 5-സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സംരക്ഷണത്തിൽ കുറഞ്ഞത് 4-സ്റ്റാർ റേറ്റിംഗും നേടിയിരിക്കണമെന്നതാണ്. കൂടാതെ കുറഞ്ഞത് എല്ലാ വേരിയന്റുകളിലും ഒരു ഓപ്ഷൻ എന്ന നിലയിലെങ്കിലും വാഹനത്തിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോളും (ESC) ഉണ്ടായിരിക്കണം.

കൂടാതെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ ഒരു വേരിയന്റിന്റെയോ പാക്കേജിന്റെയോ ഭാഗമായിട്ടല്ല, ഒരു സ്റ്റാൻഡ്-എലോൺ ഫീച്ചറായി ലഭ്യമായിരിക്കണം. മാത്രമല്ല മോഡൽ വിൽപ്പനയ്ക്കെത്തി രണ്ട് വർഷത്തിന് ശേഷം രാജ്യത്ത് വിൽക്കുന്ന കാറുകളുടെ 20 ശതമാനത്തിലെങ്കിലും ഇത് സജ്ജീകരിച്ചിരിക്കണമെന്നതും ഒരു നിബന്ധനയാണ്. യുണൈറ്റഡ് നേഷൻസ് (യുഎൻ) ചട്ടങ്ങൾ UN127 അല്ലെങ്കിൽ GTR9 അനുസരിച്ച് കാൽനട സംരക്ഷണ ആവശ്യകതകളും വാഹനം പാലിക്കേണ്ടതും അനിവാര്യമാണ്.

മഹീന്ദ്രയുടെ രണ്ടാമത്തെ ‘സേഫർ ചോയ്സ്' അവാർഡിനും ADAS സാങ്കേതികവിദ്യകൾ വിപുലമായി ഉൾപ്പെടുത്തിയതിനും ഗ്ലോബൽ എൻക്യാപ് അഭിനന്ദിക്കുന്നുവെന്ന് XUV700 എസ്യുവിക്കായുള്ള സേഫർ ചോയ്സ് അവാർഡിനെക്കുറിച്ച് സംസാരിച്ച ഗ്ലോബൽ എൻക്യാപ് സെക്രട്ടറി അലസാൻഡ്രോ ഫ്യൂറസ് പറഞ്ഞു.

2022 ജൂലൈ മുതൽ ഗ്ലോബൽ എൻക്യാപ് അതിന്റെ ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാൻ സജ്ജമായിരിക്കുകയാണ്. കാറുകൾക്ക് 5-സ്റ്റാർ റേറ്റിംഗ് ലഭിക്കുന്നതിന് അവയ്ക്ക് ESC, യുഎൻ ആവശ്യകതകൾ നിറവേറ്റുന്ന സ്റ്റാൻഡേർഡ് ഫിറ്റ് പെഡസ്ട്രിയൻ സംരക്ഷണ ഉപകരണങ്ങൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ എന്നിവ ഉണ്ടായിരിക്കണം. മാത്രമല്ല പോൾ ടെസ്റ്റിന് യോഗ്യത നേടുന്നതിന് കാറുകൾക്ക് സൈഡ് ഹെഡ് പ്രൊട്ടക്ഷൻ സംവിധാനവും ഉണ്ടായിരിക്കണമെന്നതാണ് പുതിയ ചട്ടം.

കൂടാതെ കാർ ഒന്നിലധികം സ്റ്റാർ നേടിയാലും ഡമ്മി റീഡിംഗിൽ ഏതെങ്കിലും ഭാഗത്തിന് മോശം സംരക്ഷണം കാണിക്കുന്നുണ്ടെങ്കിലും മൊത്തം പോയിന്റുകൾ പരിഗണിക്കാതെ തന്നെ അതിന് ഒരു സ്റ്റാർ മാത്രമേ ലഭിക്കൂ എന്ന് പുതിയ മാനദണ്ഡങ്ങൾ പ്രസ്താവിക്കുന്നു.

ഭാരത് എൻക്യാപ് രേഖകൾ തയാറായിട്ടുണ്ടെന്നും ക്രാഷ് ടെസ്റ്റ് പ്രോജക്ട് ഉടൻ അവതരിപ്പിക്കാൻ തയാറാണെന്നും ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഗ്ലോബൽ എൻക്യാപിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഭാരത് എൻക്യാപ് സിഎൻജി-പവർ കാറുകളും പരീക്ഷിക്കുമെന്നതാണ് ഹൈലൈറ്റ്. കൂടാതെ സിംഗിൾ സ്റ്റാർ റേറ്റിംഗ് സംവിധാനവും ഉണ്ടായിരിക്കും, മുതിർന്നവരുടെയും കുട്ടികളുടെയും സംരക്ഷണത്തിന് ഇവ വ്യത്യസ്തമല്ലെന്ന് സാരം. എന്നിരുന്നാലും പദ്ധതിയുടെ കൃത്യമായ സമയക്രമം ഇതു വെളിപ്പെടുത്തിയിട്ടില്ല.