ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

2023 -ൽ ഇന്ത്യൻ വിപണിയിൽ പുതിയ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി അവതരിപ്പിക്കാൻ മാരുതി സുസുക്കി ഒരുങ്ങുകയാണ്. ത്രീ ഡോർ മോഡലിന് പകരം, ഇന്ത്യ-സ്പെക്ക് മാരുതി സുസുക്കി ജിംനി ഫൈവ് ഡോർ മോഡലായിരിക്കും.

ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

അത് ഇതിനകം തന്നെ ഒന്നിലധികം തവണ പരീക്ഷണയോട്ടം നടത്തിയിട്ടുണ്ട്. ജിപ്‌സിക്ക് ശേഷം ബ്രാൻഡിന്റെ ആദ്യത്തെ ലാഡർ-ഫ്രെയിം എസ്‌യുവിയായിരിക്കും ഇത്.

ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

മാരുതി സുസുക്കി ജിംനി ഫൈവ് ഡോർ ലഡാക്കിലും ഹൈ ആൾട്ടിറ്റ്യൂഡ് ടെസ്റ്റുകൾ നടത്തുന്നത് ക്യാമറ കണ്ണിൽ പെട്ടിട്ടുണ്ട്. എഞ്ചിൻ കംപോണന്റ്, ഓഫ്-റോഡ് പെർഫോമെൻസ് തുടങ്ങിയ വിവിധ പാരാമീറ്ററുകൾ വളരെ എക്സ്ട്രീമായ കാലാവസ്ഥയിൽ കമ്പനി പുതിയ എസ്‌യുവി പരീക്ഷിക്കുന്നു. മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ എന്നിവയ്‌ക്കെതിരെയാണ് പുതിയ ജിംനി സ്ഥാനം പിടിക്കുന്നത്. വരാനിരിക്കുന്ന മോഡലിന്റെ പ്രധാന ഹൈലൈറ്റുകൾ നമുക്ക് നോക്കാം.

ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം

പുതിയ സുസുക്കി ജിംനി ഫൈവ് ഡോർ ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. എസ്‌യുവിയുടെ ഉൽപ്പാദനം അടുത്ത വർഷം ആദ്യം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം 2023 -ന്റെ രണ്ടാം പാദത്തിൽ ഇന്ത്യയിൽ ലോഞ്ച് ഉണ്ടാവും എന്നും പ്രതീക്ഷിക്കുന്നു.

ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

പുതിയ മോഡൽ മാരുതിയുടെ നെക്സ പ്രീമിയം ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി വിൽക്കും. പുതിയ ജിംനിക്ക് മുമ്പ്, MSIL YTB എന്ന കോഡ്നേമുള്ള പുതിയ ബലേനോ അടിസ്ഥാനമാക്കിയുള്ള എസ്‌യുവി കൂപ്പെ 2023 ന്റെ തുടക്കത്തിൽ, അതായത് ജനുവരി-ഫെബ്രുവരി മാസങ്ങളിൽ അവതരിപ്പിക്കും.

ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

എഞ്ചിൻ സവിശേഷതകൾ

കയറ്റുമതി വിപണികൾക്കായി MSIL നിലവിൽ ജിംനി ത്രീ ഡോർ നിർമ്മിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ & നാല് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള പഴയ 1.5 ലിറ്റർ K15B എഞ്ചിനാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്.

ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

മൈൽഡ് ഹൈബ്രിഡ് സജ്ജീകരണത്തോടുകൂടിയ പുതിയ 1.5 ലിറ്റർ K15C നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളാണ് ഫൈവ് ഡോർ മാരുതി സുസുക്കി ജിംനിക്ക് കരുത്തേകുന്നത്. ഈ എഞ്ചിന് 101 bhp കരുത്തും 137 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. ഈ എഞ്ചിൻ നിലവിൽ എർട്ടിഗ, XL6, പുതിയ ബ്രെസ, ഗ്രാൻഡ് വിറ്റാര എന്നിവയ്ക്ക് കരുത്തേകുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും.

ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

ഓൾഗ്രിപ്പ് AWD സിസ്റ്റം

സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ AWD സജ്ജീകരണത്തോടെയാണ് പുതിയ ജിംനി ഫൈവ് ഡോർ വരുന്നത്, ഇത് സുസുക്കിയുടെ ഓൾഗ്രിപ്പ് സാങ്കേതികവിദ്യയുടെ ഏറ്റവും കഴിവുള്ള പതിപ്പാണ്. പുതിയ മാരുതി ഗ്രാൻഡ് വിറ്റാരയിലെ ഓൾഗ്രിപ്പ് AWD സജ്ജീകരണം നാം അടുത്തിടെ കണ്ടിരുന്നു.

ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

എന്നിരുന്നാലും, ഈ സജ്ജീകരണം ലോ റേഷ്യോയിലുള്ള ഗിയർ നഷ്‌ടപ്പെടുത്തുന്നു. ഓൾഗ്രിപ്പ് പ്രോ AWD സെറ്റപ്പ് ലോ റേഷ്യോയിലുള്ള ഗിയറോടെയാണ് വരുന്നത്, അത് എഞ്ചിൻ torque വർധിപ്പിക്കുകയും വേഗത പരിമിതപ്പെടുത്തുകയും ഓഫ്-റോഡ് ഡ്രൈവിംഗ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

ഓഫ്-റോഡ് സാഹചര്യങ്ങൾക്കായി ഡ്രൈവർക്ക് ടു-വീൽ-ഡ്രൈവ് ഹൈ (2H), ഫോർ-വീൽ-ഡ്രൈവ് ഹൈ (4H) എന്നീ മോഡുകൾക്ക് ഇടയിൽ മാറാനാകും. വളരെ എക്സ്ട്രീം ഓഫ് റോഡ് സാഹചര്യങ്ങളിൽ, എസ്‌യുവിക്ക് ഫോർ വീൽ ഡ്രൈവ് ലോ (4L) ഉപയോഗിക്കാം.

ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

അളവുകളും മികച്ച മാറ്റങ്ങളും

പുതിയ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി ത്രീ ഡോർ ജിംനി സിയറയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പുതിയ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിക്ക് 3,850 mm നീളവും 1,645 mm വീതിയും 1,730 mm ഉയരവുമുണ്ടാകുമെന്ന് ലീക്കായ രേഖകൾ വെളിപ്പെടുത്തുന്നു. 2,550 mm നീളമുള്ള വീൽബേസിൽ വാഹനം സഞ്ചരിക്കും, ഇത് പിൻസീറ്റ് യാത്രക്കാർക്ക് കൂടുതൽ ഇടം സൃഷ്ടിക്കാൻ സുസുക്കി എഞ്ചിനീയർമാരെ അനുവദിക്കും.

ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

സിയറയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫൈവ് ഡോർ ജിംനിക്ക് 300 mm നീളമുള്ള വീൽബേസ് ഉണ്ടായിരിക്കും, മൊത്തത്തിലുള്ള നീളം 300 mm വർധിപ്പിക്കും. എസ്‌യുവിക്ക് 210 mm ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ടായിരിക്കും, കൂടാതെ ത്രീ ഡോർ സിയറയേക്കാൾ 100 കിലോഗ്രാം കൂടുതലുള്ള 1,190 കിലോഗ്രാം കെർബ് വെയിറ്റ് വാഹനത്തിന് ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

മാരുതി സുസുക്കി ജിംനി ഫൈവ് ഡോർ ഡിസൈൻ മാറ്റങ്ങളോടും നവീകരിച്ച ക്യാബിനോടും കൂടി വരുമെന്നും സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. പുതിയ സുസുക്കിയുടെ സിഗ്നേച്ചർ ഗ്രില്ലും പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകളും പുതിയ ബമ്പറും സഹിതമുള്ള ഒരു പുതിയ ഫ്രണ്ട് ഫാസിയ ഇതിന് ഉണ്ടായിരിക്കും.

ഓൾഗ്രിപ്പ് പ്രോ AWD സിസ്റ്റം ഉൾപ്പടെ കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകളോടെ പുത്തൻ Maruti Jimny; പ്രധാന ഹൈലൈറ്റുകൾ

ഫീച്ചറുകളുടെ കാര്യത്തിൽ, ഫൈവ് ഡോർ ജിംനിക്ക് 7.0 ഇഞ്ച് യൂണിറ്റിന് പകരം വലിയ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ ബ്രെസയ്ക്കും ഗ്രാൻഡ് വിറ്റാരയ്ക്കും അനുസൃതമായി എസ്‌യുവിക്ക് ചില ആധുനിക സവിശേഷതകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Major feature highlights of upcoming maruti jimny 5 door
Story first published: Thursday, October 6, 2022, 19:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X