മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

അടുത്തിടെ പുറത്തിറക്കിയ കുഷാഖിന്റെ വിജയത്തോടെ സ്‌കോഡ വീണ്ടും ഇന്ത്യൻ വിപണിയിൽ സജീവമായി മാറിയിരിക്കുകയാണ്. ഉയർന്ന ബുക്കിംഗുകളോടെ കുഷാഖിന് ഇതിനകം രണ്ട് മാസം വരെ കാത്തിരിപ്പ് കാലയളവാണുള്ളത്.

മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

എല്ലാം പ്ലാൻ അനുസരിച്ച് നടക്കുന്നതിനാൽ, സ്കോഡ അതിന്റെ അടുത്ത ഘട്ടം ആസൂത്രണം ചെയ്യുകയാണ്. രാജ്യത്ത് പുത്തൻ C-സെഗ്മെന്റ് സെഡാൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ചെക്ക് വാഹന നിർമ്മാതാക്കൾ. വരാനിരിക്കുന്ന സ്കോഡ സ്ലാവിയ സെഡാനെ കുറിച്ചുള്ള അഞ്ച് പ്രധാന ഹൈലൈറ്റുകൾ ഇതാ.

മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

ലോഞ്ച് ടൈംലൈൻ

വരാനിരിക്കുന്ന സ്ലാവിയയുടെ ടീസർ ചിത്രം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്കോഡ പുറത്തിറക്കി. റിപ്പോർട്ടുകൾ പ്രകാരം, വരും മാസങ്ങളിൽ സെഡാൻ അനാച്ഛാദനം ചെയ്യാനും 2022 -ന്റെ ആദ്യ പാദത്തിൽ ഔദ്യോഗിക ഡെലിവറികൾ ആരംഭിക്കാനും സ്കോഡയ്ക്ക് പദ്ധതിയുണ്ട്.

മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

2021 -ന്റെ തുടക്കത്തിൽ ബ്രാൻഡ് പ്രഖ്യാപിച്ചിരുന്ന സ്കോഡയുടെ പ്ലാനുകളോട് ചേർന്നാണ് ഇത്. സ്കോഡ ഫോക്‌സ്‌വാഗൺ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിൽ ഇന്ത്യൻ വിപണിയിൽ പ്രത്യേകമായി നാല് പുതിയ മോഡലുകൾ (രണ്ട് വീതം) വികസിപ്പിക്കും, ഈ വാഹനങ്ങൾ MQB-A0-IN പ്ലാറ്റ്ഫോമിലാവും വികസിപ്പിച്ചെടുക്കുക.

മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

മെക്കാനിക്കൽ വിശദാംശങ്ങൾ

മെക്കാനിക്കലായി, സ്‌കോഡ കുഷാഖിന്റെ അതേ അണ്ടർപിന്നിംഗോടുകൂടിയാണ് സെഡാൻ വരുന്നത്. ഇത് മോഡുലാർ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് ഇതിനർത്ഥം. സ്കോഡ കുഷാഖ് ഇതുവരെ ക്രാഷ് ടെസ്റ്റ് നടത്തിയിട്ടില്ല, അതിനാൽ വാഹനത്തിന്റെ സുരക്ഷാ റേറ്റിംഗ് വ്യക്തമല്ല.

മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

എങ്കിലും വിപണിയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണിതെന്ന് സ്കോഡ പറയുന്നു. സ്കോഡ സ്ലാവിയയിൽ കുഷാഖിലെ അതേ 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

സവിശേഷതകൾ

സ്ലാവിയയിൽ ഏറ്റവും പുതിയ എല്ലാ ഫീച്ചറുകളും ഗാഡ്‌ജെറ്റുകളും ഗിസ്‌മോസുകളും സ്‌കോഡ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കാം. ഒരുപക്ഷേ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഫീച്ചർ സമ്പന്നവും സങ്കീർണ്ണവുമായ ക്യാബിനുകളിൽ ഒന്നായിരിക്കും ഇത്.

മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ പ്രധാന ഘട്ടം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിനൊപ്പം വന്നേക്കാം.

മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

എല്ലാ വേരിയന്റുകളിലും EBD, സ്റ്റാൻഡേർഡ് ESP, ABS ഫീച്ചറുകൾക്കൊപ്പം സുരക്ഷയ്ക്കും ഉയർന്ന മുൻഗണന നൽകുന്നതായി തോന്നുന്നു. ഉയർന്ന മോഡലുകളിൽ ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് കൺട്രോൾ, ഇലക്ട്രോണിക് ഡിഫ് ലോക്ക്, മൾട്ടി കൊളിഷൻ ബ്രേക്കിംഗ്, റോൾഓവർ പ്രൊട്ടക്ഷൻ, ഹൈഡ്രോളിക് ബ്രേക്ക് ബൂസ്റ്റിംഗ്, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ് എന്നിവ സ്കോഡ സ്ലാവിയയിൽ കാണാം.

മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

12 മുതൽ 18 ലക്ഷം രൂപ എക്സ്‌-ഷോറൂം വിലയുള്ള സ്‌കോഡ കുഷാഖിന്റെ അതേ വിലയാണ് സെഡാനും പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലെ മറ്റ് C സെഗ്‌മെന്റ് സെഡാനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അത്ര കോംപറ്റീറ്റീവ് അല്ല എന്നാൽ ന്യായമായ വിലയാണ്.

മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

എതിരാളികൾ

വാഹനം അവതരിപ്പിക്കുന്ന സെഗ്‌മെന്റും വിലയും നോക്കുമ്പോൾ, അതിന്റെ നേരിട്ടുള്ള എതിരാളികൾ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ്, ഫോക്‌സ്‌വാഗൺ വെന്റോ എന്നിവയാണ്. സെഗ്‌മെന്റ്-ഫസ്റ്റ് സവിശേഷതകളും ശക്തമായ ടർബോ-പെട്രോൾ എഞ്ചിനുകളും സ്കോഡ സ്ലാവിയയെ അതിന്റെ എതിരാളികളിൽ നിന്ന് വേറിട്ടു നിർത്തണം.

മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

C-സെഗ്‌മെന്റ് സെഡാൻ വിപണി കുറച്ച് വർഷങ്ങളായി ഇടിഞ്ഞുകൊണ്ടിരിക്കുന്നതിനാൽ ഇത് ഒരു വലിയ ഗാംബ്ലിംഗാണ്, എന്നിട്ടും സ്‌കോഡ സ്ലാവിയയിൽ വലിയ പ്രതീക്ഷ വെക്കുന്നു. സ്ലാവിയ നന്നായി വിറ്റഴിക്കുകയാണെങ്കിൽ, അത് സ്‌കോഡയുടെ മാത്രമല്ല, ഇന്ത്യയിലെ C-സെഗ്‌മെന്റ് സെഡാനുകളുടെയും വിജയമാണ്.

മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

സ്ലാവിയ രാജ്യത്ത് റാപ്പിഡിന് പകരക്കാരനാകുമെന്ന് നമ്മളിൽ പലരും ആദ്യം കരുതിയിരുന്നെങ്കിലും സ്കോഡയ്ക്ക് മറ്റ് പ്ലാനുകൾ ഉണ്ടെന്ന് തോന്നുന്നു. സ്കോഡ റാപ്പിഡിനും ഒക്ടാവിയയ്ക്കും ഇടയിൽ സ്ലാവിയയെ അവതരിപ്പിക്കുന്നു, ഡിസൈൻ ശൈലി ഒക്ടാവിയയിലും സൂപ്പർബിലും പ്രചോദനം ഉൾക്കൊണ്ടതാണ്. ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ തുടങ്ങിയ എതിരാളികളേക്കാൾ പ്രീമിയം ആയിരിക്കും ഇതിന്.

മെക്കാനിക്കലുകളും ഫീച്ചറുകളുമടക്കം വരാനിരിക്കുന്ന Skoda Slavia -യുടെ പ്രധാന ഹൈലൈറ്റുകൾ

സ്‌കോഡ അവതരിപ്പിക്കുന്ന എഞ്ചിനുകൾക്ക് സെഡാൻ സെഗ്‌മെന്റ് കൂടുതൽ അനുയോജ്യമാകുമെന്നും അതിനാൽ ഡ്രൈവ് ചെയ്യുന്നത് കൂടുതൽ രസകരമാകുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. വരാനിരിക്കുന്ന സ്‌കോഡ സ്ലാവിയയെ കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്നും അത് വിജയകരമാകാൻ ഈ കാറിൽ എന്താണ് ഉണ്ടായിരിക്കേണ്ടതെന്നും ഞങ്ങളെ അറിയിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Major highlights of upcoming skoda slavia sedan
Story first published: Monday, January 24, 2022, 15:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X