പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം; Volkswagen Taigun -ൽ ഒരു വർഷത്തിൽ വന്ന മാറ്റങ്ങൾ

ഫോക്‌സ്‌വാഗൺ ടൈഗൂൺ ഇന്ത്യൻ വിപണിയിൽ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. പോളോ ഹാച്ച്ബാക്ക് നിർത്തലാക്കിയതിന് ശേഷം ബ്രാൻഡിന്റെ സ്റ്റാർ ഉൽപ്പന്നവും പ്രാദേശികമായി നിർമ്മിച്ച ആദ്യത്തെ കോംപാക്ട് എസ്‌യുവി ഓഫറുമാണ് ഇത്.

പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം; Volkswagen Taigun -ൽ ഒരു വർഷത്തിലുണ്ടായ മാറ്റങ്ങൾ

ടൈഗൂൺ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ചെറിയ കാറുകളിലൊന്നാണ്, അതോടൊപ്പം തന്നെ ഏറ്റവും വിലയേറിയതുമാണ്. പ്രധാനമായും അതിന്റെ യൂറോപ്യൻ ഡിസൈൻ, പ്രീമിയം സവിശേഷതകൾ, പെർഫോമെൻസ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവ്ട്രെയിനുകൾ എന്നിവ കാരണമാണിത്.

പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം; Volkswagen Taigun -ൽ ഒരു വർഷത്തിലുണ്ടായ മാറ്റങ്ങൾ

MQB A0-IN പ്ലാറ്റ്‌ഫോം, 115 PS പവർ പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ TSI, 150 PS പവർ നൽകുന്ന 1.5 ലിറ്റർ TSI എന്നീ രണ്ട് ടർബോ-പെട്രോൾ എഞ്ചിനുകൾ എന്നിങ്ങനെ സ്‌കോഡ കുഷാഖുമായി ഇതിന് വളരെയധികം സാമ്യമുണ്ട്.

പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം; Volkswagen Taigun -ൽ ഒരു വർഷത്തിലുണ്ടായ മാറ്റങ്ങൾ

വില മാറ്റം

ലോഞ്ച് ചെയ്തതിന് ശേഷമുള്ള ടൈഗൂണിന്റെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് അതിന്റെ വിലയാണ്. ഈ ദിവസങ്ങളിൽ എല്ലാ കാർ നിർമ്മാതാക്കളും ലോഞ്ച് സമയത്ത് പ്രഖ്യാപിച്ച വിലകൾ പ്രാരംഭ നിരക്കുകൾ മാത്രമാണെന്നും അത് വർധിക്കുമെന്നും വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം; Volkswagen Taigun -ൽ ഒരു വർഷത്തിലുണ്ടായ മാറ്റങ്ങൾ

ഫോക്‌സ്‌വാഗൺ കോംപാക്ട് എസ്‌യുവിയുടെ കാര്യത്തിൽ, രണ്ട് തവണകളായിട്ടാണ് വിലകൾ വർധിപ്പിച്ചത്. ഇപ്പോഴത്തേയും ഒരു വർഷം മുമ്പത്തേയും നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്യാം.

Petrol MT Launch Price Current Price Difference
Comfortline ₹10.50 Lakh ₹11.40 Lakh ₹90,000
Highline ₹12.80 Lakh ₹13.40 Lakh ₹60,000
Topline ₹14.57 Lakh ₹15.40 Lakh ₹83,000
Anniversary Edition - ₹15.70 Lakh -
GT 1.5 TSI ₹15.00 Lakh ₹15.80 Lakh ₹80,000
പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം; Volkswagen Taigun -ൽ ഒരു വർഷത്തിലുണ്ടായ മാറ്റങ്ങൾ

ഇന്ത്യയ്ക്ക് പുറത്ത് ഫോക്‌സ്‌വാഗൺ ടൈഗൂൺ വിലയേറിയ ഒരു മോഡലാണ് എന്നതിനാൽ, വാഹനത്തിന്റെ ആദ്യ വർഷത്തിൽ അതിന്റെ നിരക്ക് ഒരു ലക്ഷത്തിൽ താഴെയാണ് ഉയർത്തിയതെന്നത് ശ്രദ്ധേയമാണ്. 1.0 ലിറ്റർ TSI, 1.5 ലിറ്റർ TSI എഞ്ചിനുകൾക്ക് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ചോയിസുകളുണ്ട്.

പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം; Volkswagen Taigun -ൽ ഒരു വർഷത്തിലുണ്ടായ മാറ്റങ്ങൾ

ഈ മാറ്റത്തിൽ ഏറ്റവും വലിയ വർധനവ് ലഭിച്ചത് എൻട്രി ലെവൽ വേരിയന്റിനാണ് എന്ന് കാണാൻ കഴിയും, അതേസമയം മിഡ്-സ്‌പെക്ക് ഹൈലൈനിനാണ് ഏറ്റവും കുറഞ്ഞ വില വർധന ഉണ്ടായിരിക്കുന്നത്. ടോപ്പ് സ്പെക് ട്രിമ്മുകൾക്ക് ഏകദേശം 80,000 രൂപയോളം വില വർധിച്ചു.

Petrol AT Launch Price Current Price Difference
Highline ₹14.10 Lakh ₹14.80 Lakh ₹70,000
Topline ₹15.91 Lakh ₹16.90 Lakh ₹99,000
Anniversary Edition - ₹17.20 Lakh -
GT 1.5 TSI DSG ₹17.50 Lakh ₹18.60 Lakh ₹1.10 Lakh
പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം; Volkswagen Taigun -ൽ ഒരു വർഷത്തിലുണ്ടായ മാറ്റങ്ങൾ

1.0 ലിറ്റർ TSI മോഡലിന് ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ചോയിസുണ്ട്, അതേസമയം വലിയ എഞ്ചിൻ ഏഴ് സ്പീഡ് DSG (ഡ്യുവൽ ക്ലച്ച്) ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നു. ഇവിടെ, ഏറ്റവും വലിയ വിലക്കയറ്റമായ 1.1 ലക്ഷം രൂപ ഉണ്ടായിരിക്കുന്നത് ടോപ്പ് സ്പെക്ക് DSG വേരിയന്റിനാണ്, അതേസമയം എൻട്രി ലെവൽ ഓട്ടോമാറ്റിക് വേരിയന്റിന് 70,000 രൂപയുടെ ഏറ്റവും ചെറിയ വർധനവ് ലഭിച്ചു.

പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം; Volkswagen Taigun -ൽ ഒരു വർഷത്തിലുണ്ടായ മാറ്റങ്ങൾ

താരതമ്യേന മിതമായ ഈ വില മാറ്റങ്ങൾ, അതിന്റെ എതിരാളികളുടെ വർധിച്ചുവരുന്ന വിലയ്ക്ക് അനുസൃതമായി, ടൈഗൂണിനെ അതിന്റെ ടാർഗെറ്റ് ഉപഭോക്താക്കളുടെ പരിഗണനയിൽ നിലനിർത്തുന്നു.

പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം; Volkswagen Taigun -ൽ ഒരു വർഷത്തിലുണ്ടായ മാറ്റങ്ങൾ

ഫീച്ചർ മാറ്റങ്ങൾ

ടൈഗൂണിന്റെ ഫീച്ചർ ലിസ്റ്റ് അതിന്റെ സ്‌കോഡ കസിൻ പോലെ അസ്ഥിരമായിരുന്നില്ല, എന്നാൽ അതിന്റെ ആദ്യ വർഷത്തിൽ ചില മാറ്റങ്ങൾക്ക് വാഹനം വിധേയമായിട്ടുണ്ട്. ഓട്ടോ ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും സ്റ്റാൻഡേർഡായി സജ്ജീകരിച്ച് എസ്‌യുവിയെ ഫോക്‌സ്‌വാഗൺ അപ്‌ഡേറ്റുചെയ്‌തു. ഈ ഫീച്ചറുകൾ മുമ്പ് ടോപ്‌ലൈൻ, GT ട്രിമ്മുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം; Volkswagen Taigun -ൽ ഒരു വർഷത്തിലുണ്ടായ മാറ്റങ്ങൾ

ചെറുതും എന്നാൽ വിജയകരവുമായ മാറ്റമാണ് ടൈഗൂൺ GT വേരിയന്റുകളുടെ ഇന്റീരിയറിലേക്കുള്ള അപ്‌ഡേറ്റ്. ലോഞ്ച് ചെയ്യുമ്പോൾ, എല്ലാ GT ട്രിമ്മുകളും ഡാഷ്‌ബോർഡിൽ ചെറി റെഡ് ഇൻസേർട്ടുകളോടെയാണ് വന്നത്, എന്നാൽ ഇപ്പോൾ ഉപഭോക്താക്കൾ ചെറി റെഡ് എക്സ്റ്റീരിയർ പെയിന്റ് തെരഞ്ഞെടുത്താൽ മാത്രമേ ഇത് ഓഫർ ചെയ്യുന്നുള്ളൂ. അല്ലാത്തപക്ഷം, എല്ലാ GT മോഡലുകളും ഗ്ലോസ് ഗ്രേ ഇൻസെർട്ടുകളോടെയാണ് വരുന്നത്.

പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം; Volkswagen Taigun -ൽ ഒരു വർഷത്തിലുണ്ടായ മാറ്റങ്ങൾ

10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് ഡിസ്‌പ്ലേ, 8.0 ഇഞ്ച് ഡിജിറ്റൽ ഡ്രൈവേർസ് ഡിസ്‌പ്ലേ, സൺറൂഫ്, പാഡിൽ ഷിഫ്റ്ററുകൾ, ക്രൂയിസ് കൺട്രോൾ, ടോപ്പ് ട്രിമ്മുകളിൽ ആറ് എയർബാഗുകൾ തുടങ്ങിയ ഫീച്ചറുകൾ ഇതിന് ഇപ്പോഴും ലഭിക്കുന്നു. എന്നാൽ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ ഇപ്പോഴും ടോപ്‌ലൈൻ വേരിയന്റിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു, മാത്രമല്ല GT ട്രിമ്മുകളിലും ഇവ നൽകപ്പെടുന്നില്ല.

പിന്നിട്ട വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം; Volkswagen Taigun -ൽ ഒരു വർഷത്തിലുണ്ടായ മാറ്റങ്ങൾ

ടൈഗൂൺ സെലിബ്രേറ്ററി ആനിവേഴ്സറി എഡിഷൻ

ടൈഗൂണിന്റെ ഒരു വർഷത്തെ ഇന്ത്യൻ വിൽപ്പനയെ അടയാളപ്പെടുത്തിക്കൊണ്ട്, ടോപ്‌ലൈൻ ട്രിം അടിസ്ഥാനമാക്കി ഫോക്‌സ്‌വാഗൺ അടുത്തിടെ ഒന്നാം ആനിവേഴ്സറി എഡിഷൻ അവതരിപ്പിച്ചു. വേരിയന്റ്-സ്പെസിഫിക്ക് ബാഡ്ജുകൾ, ഡെക്കലുകൾ, പുതിയ റൈസിംഗ് ബ്ലൂ എക്സ്റ്റീരിയർ പെയിന്റ് എന്നിവ പോലുള്ള സൗന്ദര്യവർധക വ്യത്യാസങ്ങൾ ഇത് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
English summary
Major price and feature updates undergone by volkswagen taigun in past 1 year
Story first published: Tuesday, September 20, 2022, 16:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X