Maruthi Brezza -യുടെ ഇതുവരെയുളള വിൽപ്പന 7.5 ലക്ഷം കടന്നു; രണ്ട് വർഷത്തിനുളളിൽ നാല് എസ്‌യുവികൾ പുറത്തിറക്കും

രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അതിന്റെ ഏറ്റവും ജനപ്രിയ സബ്-കോംപാക്റ്റ് എസ്‌യുവിയായ ബ്രെസയുടെ ഏറ്റവും പുതിയ തലമുറ അവതരിപ്പിക്കാൻ പോകുകയാണ്. പുതിയ മോഡലിന്റെ അരങ്ങേറ്റത്തിന് മുൻപായി ബ്രെസയുടെ ഇതുവരെയുള്ള മൊത്തം വിൽപ്പന കമ്പനി വെളിപ്പെടുത്തി.

Maruthi Brezza -യുടെ ഇതുവരെയുളള വിൽപ്പന 7.5 ലക്ഷം കടന്നു; രണ്ട് വർഷത്തിനുളളിൽ നാല് എസ്‌യുവികൾ പുറത്തിറക്കും

ലോഞ്ച് ചെയ്ത ദിവസം മുതൽ ആറ് വർഷത്തിനിടെ 7.5 ലക്ഷം ബ്രെസകൾ വിറ്റഴിച്ചതായി കമ്പനി അറിയിച്ചു. നിലവിൽ, അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും മികച്ച വിൽപ്പനക്കാരിൽ ഒരാളായ ബ്രെസയ്ക്ക് ഔട്ട്‌ഗോയിംഗ് മോഡലിന് പ്രതിമാസം 10,000-ത്തിലധികം വിൽപ്പന ഇപ്പോഴും ലഭിക്കുന്നുണ്ട്.

Maruthi Brezza -യുടെ ഇതുവരെയുളള വിൽപ്പന 7.5 ലക്ഷം കടന്നു; രണ്ട് വർഷത്തിനുളളിൽ നാല് എസ്‌യുവികൾ പുറത്തിറക്കും

അടുത്തിടെ മാരുതി സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പുതിയ ബ്രെസയിൽ കമ്പനിക്കുള്ള പ്രതീക്ഷകളെക്കുറിച്ച് പറഞ്ഞിരുന്നു. രാജ്യത്തെ പുതിയ കാർ വാങ്ങുന്നവരുടെ ട്രെൻഡിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

Maruthi Brezza -യുടെ ഇതുവരെയുളള വിൽപ്പന 7.5 ലക്ഷം കടന്നു; രണ്ട് വർഷത്തിനുളളിൽ നാല് എസ്‌യുവികൾ പുറത്തിറക്കും

സബ് -4 മീറ്റര്‍ എസ്‌യുവിയില്‍ ഓഫര്‍ ചെയ്യുന്ന ഫീച്ചറുകളില്‍ ഡിആര്‍എല്ലുകളുള്ള എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM, ഒരു ഓട്ടോ-ഡിമ്മിംഗ് IRVM, റെയിൻ സെന്‍സിംഗ് വൈപ്പറുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് തുടങ്ങിയവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Maruthi Brezza -യുടെ ഇതുവരെയുളള വിൽപ്പന 7.5 ലക്ഷം കടന്നു; രണ്ട് വർഷത്തിനുളളിൽ നാല് എസ്‌യുവികൾ പുറത്തിറക്കും

വിവധ ശ്രേണിയിലുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുളള പുതിയ സാങ്കേതികവിദ്യകളും ഫീച്ചറുകളും ഉൾപ്പെടുത്തിയ പുതിയ ബ്രെസയുടെ സ്ഥാനം തികച്ചും വ്യത്യസ്തമായിരിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ ഉപഭോക്താക്കളുടെ ട്രെൻഡ് മാറിക്കൊണ്ടിരിക്കുകയാണ്.

Maruthi Brezza -യുടെ ഇതുവരെയുളള വിൽപ്പന 7.5 ലക്ഷം കടന്നു; രണ്ട് വർഷത്തിനുളളിൽ നാല് എസ്‌യുവികൾ പുറത്തിറക്കും

മുൻപ്, ഡിസൈൻ, ബ്രാൻഡ്, മൈലേജ് എന്നിവയായിരുന്നു ഒരു വാഹനം വാങ്ങാനായി ആലോചിക്കുമ്പോൾ ഉളള പ്രധാന മാനദണ്ഡങ്ങൾ. എന്നാൽ ഇപ്പോൾ ആളുകൾ കൂടുതലും ശ്രദ്ധിക്കുന്നത് ഫീച്ചേഴ്സാണ്. ഇത് കോംപാക്റ്റ് എസ്‌യുവിയുടെ കാര്യത്തിൽ മാത്രമല്ല, സെഗ്‌മെന്റുകളിലുടനീളം, വാഹനം വാങ്ങുന്നവർ ടെക്നോളജിയും ഫീച്ചേഴ്സുമാണ് തേടുന്നത്.

Maruthi Brezza -യുടെ ഇതുവരെയുളള വിൽപ്പന 7.5 ലക്ഷം കടന്നു; രണ്ട് വർഷത്തിനുളളിൽ നാല് എസ്‌യുവികൾ പുറത്തിറക്കും

കൂടാതെ, കോംപാക്ട് എസ്‌യുവി വിഭാഗത്തിന്റെ പുതിയ ഉപഭോക്താക്കൾ കൂടുതലും ചെറുപ്പക്കാരാണ് എന്നാണ് കമ്പനിയുടെ റിപ്പോർട്ട്. വിറ്റാര ബ്രെസ വാങ്ങുന്നവരിൽ പകുതിയും 35 വയസ്സിന് താഴെയുള്ളവരാണ്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇത് 30-32% ആയിരുന്നു. അതുകൂടാതെ, ഉപഭോക്താക്കൾക്ക് ഡീസലിൽ നിന്ന് പെട്രോൾ വാഹനങ്ങളിലേക്ക് കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ട്.

Maruthi Brezza -യുടെ ഇതുവരെയുളള വിൽപ്പന 7.5 ലക്ഷം കടന്നു; രണ്ട് വർഷത്തിനുളളിൽ നാല് എസ്‌യുവികൾ പുറത്തിറക്കും

അതേസമയം, പുതിയ ബ്രെസയുടെ ഇന്ധനക്ഷമതയെക്കുറിച്ചും മറ്റ് ഹൈലൈറ്റുകളെക്കുറിച്ചും കമ്പനി പറയുന്നതിങ്ങനെയാണ്, "ഏറ്റവും ഇന്ധനക്ഷമതയുള്ള കോംപാക്ട് എസ്‌യുവിയാണ് ബ്രെസ. പുതിയ പതിപ്പ് കൂടുതൽ ഇന്ധനക്ഷമതയുള്ളതായിരിക്കും, ഉപഭോക്താക്കളുടെ പ്രതീക്ഷകളെല്ലാം നിറവേറ്റുന്ന വാഹനമായിരിക്കും ബ്രെസ. കൂടാതെ, പുതിയ ബ്രെസയിൽ കാറ്റഗറി-ലീഡിംഗ് ഫീച്ചറുകൾ ഉണ്ടാകും. സെഗ്‌മെന്റിൽ ഇതാദ്യമായിട്ടായിരിക്കും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്.

Maruthi Brezza -യുടെ ഇതുവരെയുളള വിൽപ്പന 7.5 ലക്ഷം കടന്നു; രണ്ട് വർഷത്തിനുളളിൽ നാല് എസ്‌യുവികൾ പുറത്തിറക്കും

wickedly smooth എന്ന ടാഗ്‌ലൈനിൽ നിന്നും 'ഹോട്ട് ആൻഡ് ടെക്കി' എന്നതാണ് ബ്രെസയുടെ പുതിയ ടാഗ് ലൈൻ. മുൻപത്തെ ബ്രെസയിൽ കമ്പനി വാഗ്ദാനം ചെയ്തിരുന്ന എല്ലാ ഫീച്ചേഴ്സും തുടരുമെന്നും എന്നാൽ അതിനെ കുറച്ചുകൂടി മികച്ചതാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സാങ്കേതികവിദ്യയുടെയും ഫീച്ചറുകളുടെയും കാര്യത്തിൽ അതിനെ കൂടുതൽ സമ്പന്നമാക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്.

Maruthi Brezza -യുടെ ഇതുവരെയുളള വിൽപ്പന 7.5 ലക്ഷം കടന്നു; രണ്ട് വർഷത്തിനുളളിൽ നാല് എസ്‌യുവികൾ പുറത്തിറക്കും

കൂടാതെ, അനുദിനം വളരുന്ന എസ്‌യുവി സെഗ്‌മെന്റിൽ കാലുറപ്പിക്കാൻ മാരുതിയുടെ നാല് എസ്‌യുവികൾ കൂടി വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി നിർമാതാക്കൾ അറിയിച്ചിട്ടുണ്ട്.

Maruthi Brezza -യുടെ ഇതുവരെയുളള വിൽപ്പന 7.5 ലക്ഷം കടന്നു; രണ്ട് വർഷത്തിനുളളിൽ നാല് എസ്‌യുവികൾ പുറത്തിറക്കും

കമ്പനിയുടെ പോർട്ട്‌ഫോളിയോയിലെ വിടവുകൾ നികത്തുന്നതിനായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലോഞ്ച് ചെയ്യുന്നതിനായിട്ടാണ് നാല് പുതിയ എസ്‌യുവി ബ്രാൻഡുകൾ കമ്പനി അണിനിരത്തുന്നത്.

Maruthi Brezza -യുടെ ഇതുവരെയുളള വിൽപ്പന 7.5 ലക്ഷം കടന്നു; രണ്ട് വർഷത്തിനുളളിൽ നാല് എസ്‌യുവികൾ പുറത്തിറക്കും

എസ്‌യുവി വിഭാഗത്തിൽ അതിന്റെ ഉയർന്ന വിജയകരമായ ഉൽപ്പന്ന ലാഡറിംഗ് തന്ത്രം ആവർത്തിക്കാൻ എംഎസ്‌ഐഎൽ പദ്ധതിയിടുന്നു, അതിലൂടെ ഏത് പ്രൈസ് റേഞ്ചിലും ഉപഭോക്താക്കൾക്ക് ഒരു എസ്‌യുവി സ്വന്തമാക്കാൻ കഴിയും

Most Read Articles

Malayalam
English summary
Maruthi sold over 7 5 lakh brezza over the course of six years
Story first published: Monday, June 27, 2022, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X