പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

ബജറ്റ് ഹാച്ച്ബാക്കുകളുടെ രാജാവെന്നാണ് പൊതുവെ മാരുതി സുസുക്കി അറിയപ്പെടുന്നത്. അത് നിഷേധിക്കാനുമാവില്ല, സാധാരണക്കാരനും താങ്ങാവുന്ന വിലയില്‍ നിരവധി കാറുകളാണ് ഇന്ന് മാരുതിയുടെ ലൈനപ്പില്‍ ഉള്ളത്.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

മാരുതി 800-ന്റെയും സെന്‍സിന്റെയും കാലഘട്ടം മുതല്‍, ഈ വിഭാഗത്തില്‍ മാരുതി സുസുക്കി മികച്ച വിജയം ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അടുത്തിടെയുള്ള കാര്‍ വാങ്ങല്‍ പ്രവണതകള്‍ കാരണം, വാങ്ങുന്നവര്‍ എസ്‌യുവികളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

ഇത്തരം സാഹചര്യം മനസ്സിലാക്കിയപ്പോഴാണ് മാരുതി, എസ്-പ്രസോ പോലുള്ള കാറുകള്‍ വിപണിയില്‍ എത്തിച്ച് തുടങ്ങിയത്. ഇത് ഒരു എസ്‌യുവി അല്ല, മറിച്ച് ആളുകള്‍ക്ക് ഒരു എസ്‌യുവിയുമായി സ്വയം ബന്ധപ്പെടുത്തുന്നതിന് വേണ്ടി മാത്രമായി വിപണനം ചെയ്യുന്നുവെന്നാണ് കമ്പന പറയുന്നത്. ചെറിയ ചില മാറ്റങ്ങളുടെ ഭാഗമായി ബജറ്റ് ഹാച്ച്ബാക്കുകളില്‍ ചിലത് ഇതിനോടകം തന്നെ കമ്പനി നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

2020-ല്‍ തന്നെ ആള്‍ട്ടോ K10 കമ്പനി നിര്‍ത്തലാക്കിയിരുന്നു. ബിഎസ് VI-ലേക്ക് കമ്പനി ഈ മോഡലിനെ നവീകരിച്ചിരുന്നില്ല. മാരുതി സുസുക്കിയുടെ വലിയ പോര്‍ട്ട്ഫോളിയോ കാരണം, വിലയുടെ കാര്യത്തില്‍ ഒരുപാട് ഉല്‍പ്പന്നങ്ങള്‍ പരസ്പരം വലിയ വ്യത്യാസം ഇല്ലായിരുന്നുവെന്ന് വേണം പറയാന്‍.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

വളരെ കുറഞ്ഞ വില നിലവാരം നോക്കിയിരുന്ന വാങ്ങുന്നവര്‍, ആള്‍ട്ടോ 800 തിരഞ്ഞെടുത്തു, മറ്റുള്ളവര്‍ അവരുടെ ബഡ്ജറ്റ് അല്‍പ്പം നീട്ടുന്നതിന്റെ ഭാഗമായി, വാഗണ്‍ആര്‍ സ്വിഫ്റ്റ് പോലുള്ള മോഡലുകളിലേക്ക് തിരിയുകയും ചെയ്തു. ഇതോടെ കുറഞ്ഞ വില്‍പ്പനയും ഡിമാന്‍ഡും കാരണം, മാരുതി സുസുക്കി K10-നെ അതിന്റെ ലൈനപ്പില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വലിക്കുകയും ചെയ്തു.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

ഭാരത് NCAP-ക്ക് കീഴില്‍ ക്രാഷ് ടെസ്റ്റുകള്‍ നിര്‍ബന്ധമാക്കുന്നതിനും 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്നതിനുമുള്ള ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സമീപകാല തീരുമാനങ്ങളില്‍ ആശങ്ക അറിയിച്ച് മാരുതി സുസുക്കി അടുത്തിടെ രംഗത്തെത്തിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

ആള്‍ട്ടോ പോലുള്ള ചെറുകാറുകളിലേക്കും സെഗ്മെന്റിലേക്കും ഈ പദ്ധതി നടപ്പാക്കുന്നതുവഴി തങ്ങള്‍ പുറത്തുപോകുമെന്ന് കാര്‍ നിര്‍മാതാക്കള്‍ അറിയിക്കുകയും ചെയ്തു. എങ്കിലും ഈ സെഗ്മെന്റിലേക്ക് പുതുതലമുറ ആള്‍ട്ടോ 800, ആള്‍ട്ടോ K10 മോഡലുകള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

പുതിയ തലമുറ ആള്‍ട്ടോ 800 അവതരിപ്പിക്കുന്നതിന് മുന്നോടിയായി, മാരുതി സുസുക്കി നിലവില്‍ വിപണിയില്‍ ഉള്ള ഹാച്ച്ബാക്കില്‍ മാറ്റങ്ങള്‍ നടപ്പാക്കുകയാണ്. ഇതിന്റെ ഭാഗമായി 3 വേരിയന്റുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു. Std, LXi, LXi CNG എന്നിവയാണ് നിരയില്‍ നിന്നും നിര്‍ത്തലാക്കിയ വേരിയന്റുകള്‍. ഇപ്പോള്‍ ഓഫറിലുള്ള വേരിയന്റുകളില്‍ Std (O), LXi (O), LXi (O) CNG, VXi, VXi+ എന്നിവ ഉള്‍പ്പെടുന്നു.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

2022 ജൂണില്‍ പുതുതലമുറ ആള്‍ട്ടോയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിക്കാന്‍ മാരുതിക്ക് പദ്ധതിയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. വരാനിരിക്കുന്ന ആള്‍ട്ടോ 800, ആള്‍ട്ടോ K10 എന്നിവയ്ക്കായി മാരുതിക്ക് ഈ അധിക ഇടം ഉപയോഗിക്കാനാകും.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

ആള്‍ട്ടോ K10 ഒരു പുതിയ തലമുറ അവതാറിലാകും വീണ്ടും വരിക. ഇതിന് ആന്തരികമായി Y0K എന്ന് കോഡ് നാമം നല്‍കിയിരിക്കുന്നു, അതേസമയം ആള്‍ട്ടോ 800-ന് Y1K എന്നാണ് കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

ആള്‍ട്ടോ 800-ന് ഒരു പടി മുകളിലായി ആള്‍ട്ടോ K10 സ്ഥാനം പിടിക്കും. K10-ന് ആള്‍ട്ടോ 800-നേക്കാള്‍ 150 mm നീളമുണ്ടാകുമെന്നാണ് സൂചന. ആള്‍ട്ടോ 800-ന്റെ 796 സിസി മാരുതി 800-ല്‍ നിന്ന് ലഭിച്ച എഞ്ചിനേക്കാള്‍ വലിയ 998 സിസി എഞ്ചിന്‍ ഇതിന് ഉണ്ടായിരിക്കും.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

2010-ല്‍ ലോഞ്ച് ചെയ്തതുമുതല്‍ ആള്‍ട്ടോ K10-ന്റെ 8.8 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന നടന്നതായും കമ്പനി പറയുന്നു. പുതിയ 2022 മാരുതി ആള്‍ട്ടോ K10 നിലവില്‍ പരീക്ഷണത്തിലിരിക്കുന്ന അടുത്ത തലമുറ ആള്‍ട്ടോയെ അടിസ്ഥാനമാക്കിയുള്ളതാണ്. അടുത്ത തലമുറ ആള്‍ട്ടോയുടെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ നിരവധി തവണ വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തു.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

2022 സാമ്പത്തിക വര്‍ഷം ഒരു ഉദാഹരണമായി എടുത്താല്‍, മാരുതി സുസുക്കി 2,11,762 യൂണിറ്റ് ആള്‍ട്ടോയും എസ്-പ്രസോയും ചേര്‍ന്ന് വിറ്റഴിച്ചതായി കാണാന്‍ കഴിയും, അതേസമയം റെനോ ക്വിഡ് പോലുള്ള മറ്റ് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ 26,535 യൂണിറ്റുകള്‍ വിറ്റു.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിപണി പ്രതിവര്‍ഷം 2.5 ലക്ഷം യൂണിറ്റാണ്. മാരുതി സുസുക്കി അതിന്റെ ഉല്‍പ്പന്ന പ്ലെയ്സ്മെന്റ് ശരിയായി ചെയ്യുകയാണെങ്കില്‍, അത് ക്വിഡിന്റെ ഓഹരി കൂടുതല്‍ കൈയ്യടക്കുകയും ഉയര്‍ന്ന സെഗ്മെന്റുകള്‍ വാങ്ങുന്നവരെ K10-ലേക്ക് ആകര്‍ഷിക്കുകയും ചെയ്യും.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

2022 ആള്‍ട്ടോ നിലവിലെ ആള്‍ട്ടോയേക്കാള്‍ അല്‍പ്പം കൂടുതല്‍ പ്രീമിയവും വലുതുമായ കാറായിരിക്കും. നിര്‍ബന്ധിത 6 എയര്‍ബാഗുകള്‍ പോലെയുള്ള ഇന്ത്യയുടെ വരാനിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലായിരിക്കും ഇത് നിര്‍മ്മിക്കുക. അകത്ത് കൂടുതല്‍ ഇടമുള്ളതായിരിക്കും കൂടാതെ പുതിയ ഫീച്ചറുകളും ലഭിക്കും. കൂടുതല്‍ എസ്‌യുവിഷ് ലുക്ക് നല്‍കുന്നതിനായി ഡിസൈനും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

എന്‍ട്രി ലെവല്‍ ബജറ്റ് ഹാച്ച്ബാക്ക് സെഗ്മെന്റില്‍ നിന്ന് മാരുതി പൂര്‍ണമായും പുറത്തായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ഇത് ലാഭകരമായ സെഗ്മെന്റാണ്. മാരുതി സുസുക്കിയാണ് ഈ വിഭാഗത്തില്‍ മുന്‍നിരയിലുള്ളത്.

പുതിയത് വരാന്‍ സമയമായി; Alto 800-ന്റെ പഴയ പതിപ്പില്‍ വെട്ടിനികത്തലുമായി Maruti

ഹ്യുണ്ടായി ചിത്രത്തില്‍ നിന്ന് പുറത്തായതോടെ, ഡാറ്റ്സന്‍ ഷട്ട്ഡൗണ്‍ ചെയ്യുകയും ക്വിഡ് മത്സരമായി മാറുകയും ചെയ്തതോടെ, അടുത്ത തലമുറ ആള്‍ട്ടോ ഈ സെഗ്മെന്റിനെ മികച്ചാതാക്കാന്‍ ശ്രമിക്കുമെന്ന് തന്നെ വേണം പറയാന്‍. പുതിയ ആള്‍ട്ടോ 800-ന്റെയും ആള്‍ട്ടോ K10-ന്റെയും ലോഞ്ച് 2022-ല്‍ ഉത്സവ സീസണില്‍ ഒരുമിച്ച് നടക്കാനാണ് സാധ്യത.

Source: financialexpress

Most Read Articles

Malayalam
English summary
Maruti discontinued std lxi variants in alto 800 new gen launch soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X