ഗ്രാൻഡ് വിറ്റാരയിലുണ്ട്, ഹൈറൈഡറിലില്ല! എന്തൊക്കെയെന്ന് അറിയാം

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാരുതി സുസുക്കിയുടേയും ടൊയോട്ടയുടേയും മിഡ്-സൈസ് എസ്‌യുവികൾ വിപണിയിൽ എത്തികഴിഞ്ഞിരിക്കുകയാണ്. അർബൻ ക്രൂയിസർ ഹൈറൈഡറിന് സമാനമായ എഞ്ചിൻ ഓപ്ഷനും ഫീച്ചർ സെറ്റുകളും മാരുതി ഗ്രാൻഡ് വിറ്റാരയിലുമുണ്ട്.

ഗ്രാൻഡ് വിറ്റാരയിലുണ്ട്, ഹൈറൈഡറിലില്ല! എന്തൊക്കെയെന്ന് അറിയാം

എന്നിരുന്നാലും ഗ്രാൻഡ് വിറ്റാരയുടെ സ്ട്രോംഗ് ഹൈബ്രിഡ് വകഭേദങ്ങൾക്ക് ഹൈറൈഡറിനേക്കാൾ വില കൂടുതലാണെന്നത് ഏവരും ഇതിനോടകം ശ്രദ്ധിച്ചുകാണും. അതിനുള്ള പ്രധാന കാരണം ടൊയോട്ടയുടെ സ്വന്തം ഹൈബ്രിഡ് സംവിധാനമാണ് അവർ ഉപയോഗിക്കുന്നത് എന്നതാണ്.

ഗ്രാൻഡ് വിറ്റാരയിലുണ്ട്, ഹൈറൈഡറിലില്ല! എന്തൊക്കെയെന്ന് അറിയാം

എന്നാൽ ഈ വിലക്കൂടുതലിനെ ന്യായീകരിക്കാൻ ഗ്രാൻഡ് വിറ്റാരയുടെ ഈ വേരിയന്റുകളിലേക്ക് സൗജന്യമായി നിരവധി ആക്‌സസറികളാണ് ഉപഭോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നത്. മാർക്കറ്റിംഗ് മാരുതിയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ...

MOST READ: Yodha 2.0, Intra V50, Intra V20 സിഎന്‍ജി; പിക്കപ്പ് ശ്രേണി നവീകരിച്ച് Tata, മാറ്റങ്ങള്‍ അറിയാം

ഗ്രാൻഡ് വിറ്റാരയിലുണ്ട്, ഹൈറൈഡറിലില്ല! എന്തൊക്കെയെന്ന് അറിയാം

ടൊയോട്ടയ്ക്ക് മുകളിൽ നിൽക്കാൻ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിൽ ഫ്രണ്ട് ബമ്പർ എക്സ്റ്റെൻഡർ (ബ്ലാക്ക് + ബ്ലാക്ക് ക്രോം), പിൻ സ്കിഡ് പ്ലേറ്റ് (ബ്ലാക്ക് + ബ്ലാക്ക് ക്രോം), സൈഡ് സ്കർട്ട് (ബ്ലാക്ക് + ബ്ലാക്ക് ക്രോം), ഹെഡ്‌ലാമ്പ് ഗാർണിഷ് (ബ്ലാക്ക് ക്രോം), ബോഡി സൈഡ് മോൾഡിംഗ് (ബ്ലാക്ക് ക്രോം) എന്നിവയാണ് സൗജന്യമായി വാഗ്‌ദാനം ചെയ്യുന്നത്.

ഗ്രാൻഡ് വിറ്റാരയിലുണ്ട്, ഹൈറൈഡറിലില്ല! എന്തൊക്കെയെന്ന് അറിയാം

തീർന്നില്ല, ഇതിനു പുറമെ ഡോർ സിൽ ഗാർഡ്, എല്ലാ കാലാവസ്ഥക്കും അനുയോജ്യമായ 3D മാറ്റ്, PVC 3D ബൂട്ട് മാറ്റ്, ട്രങ്ക് സിൽ ലോഡിംഗ് പ്രൊട്ടക്‌ടർ, NEXA കുഷ്യൻ സെറ്റ്, ഹൈ പെർഫോമൻസ് വാക്വം ക്ലീനർ എന്നീ ആക്‌സസറികളും മാരുതി സുസുക്കി ഏറ്റവും പുതിയ ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് ഉപഭോക്താക്കൾക്കായി പ്രത്യേകം നൽകുന്നുണ്ട്.

MOST READ: ഇപ്പോൾ വാങ്ങിയാൽ വില കുറവ്, S1 Pro ഇലക്‌ട്രിക്കിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ പ്രഖ്യാപിച്ച് Ola

ഗ്രാൻഡ് വിറ്റാരയിലുണ്ട്, ഹൈറൈഡറിലില്ല! എന്തൊക്കെയെന്ന് അറിയാം

ഇന്റീരിയർ സ്‌റ്റൈലിംഗ് കിറ്റിന്റെ ഭാഗമായി ഡാഷ്‌ബോർഡിലും ഗിയർ സെലക്‌ടറിനു ചുറ്റുമുള്ള ആക്‌സന്റുകൾക്കായുള്ള നാല് വ്യത്യസ്‌ത സ്റ്റൈലിംഗുകളും ഈ സൗജന്യ ആക്‌സസറികളുടെ കൂടെ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗ്രാൻഡ് വിറ്റാരയിലുണ്ട്, ഹൈറൈഡറിലില്ല! എന്തൊക്കെയെന്ന് അറിയാം

മാരുതിയുടെ ആക്‌സസറീസ് പോർട്ടലിൽ മുകളിൽ പറഞ്ഞിരിക്കുന്ന സമാന ആക്‌സസറികൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവയുടെ ആകെ വില ഏകദേശം 38,000 രൂപയാണെന്നാണ് കണക്കാക്കുന്നത്. ഇതിൽ ഏറ്റവും ചെലവേറിയ ഇനം ഗ്രാൻഡ് വിറ്റാരയിലെ ഇന്റീരിയർ സ്റ്റൈലിംഗ് കിറ്റാണ്.

MOST READ: ഇത്രക്ക് ഒക്കെ വേണോ? നെക്സോണിൽ ടാറ്റ അവതരിപ്പിക്കുന്നത് 77 വേരിയന്റുകൾ! എങ്ങനെ, എന്തിന്? അറിയാം...

ഗ്രാൻഡ് വിറ്റാരയിലുണ്ട്, ഹൈറൈഡറിലില്ല! എന്തൊക്കെയെന്ന് അറിയാം

കൂടാതെ, ഗ്രാൻഡ് വിറ്റാര സ്ട്രോംഗ് ഹൈബ്രിഡിന് അഞ്ച് വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെ വിപുലീകൃത വാറണ്ടി കവറേജും മാരുതി സുസുക്കി ഉപഭോക്താക്കളെ ആകർഷിക്കാനായി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗ്രാൻഡ് വിറ്റാരയിലുണ്ട്, ഹൈറൈഡറിലില്ല! എന്തൊക്കെയെന്ന് അറിയാം

ടൊയോട്ട ഹൈറൈഡറിന്റെ അനുബന്ധ ഹൈബ്രിഡ് വേരിയന്റുകളേക്കാൾ ഗ്രാൻഡ് വിറ്റാര സ്ട്രോംഗ്-ഹൈബ്രിഡിന് ആവശ്യപ്പെടുന്ന അധിക 50,000 രൂപക്ക് 67,000 രൂപ വില വരുന്ന അധികമായ കാര്യങ്ങൾ മാരുതി സൗജന്യമായി ഉപഭോക്താക്കൾക്ക് നൽകുന്നുവെന്നതാണ് ശ്രദ്ധേയം.

MOST READ: വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ Mahindra; പുതിയ Alturas G4 2WD ഹൈ വേരിയന്റിലെ പ്രധാന സവിശേഷതകള്‍

ഗ്രാൻഡ് വിറ്റാരയിലുണ്ട്, ഹൈറൈഡറിലില്ല! എന്തൊക്കെയെന്ന് അറിയാം

മുകളിൽ സൂചിപ്പിച്ചതു പോലെ ഈ ഹൈബ്രിഡ് പവർട്രെയിൻ ടൊയോട്ട വികസിപ്പിച്ചെടുത്തതും മാരുതിക്ക് ഇതിന് റോയൽറ്റി നൽകേണ്ടതുമാണ് വിലയിലെ വ്യത്യാസത്തിന് കാരണം. അതുപോലെ, മാരുതി സുസുക്കി മൈൽഡ്-ഹൈബ്രിഡ് പവർ യൂണിറ്റുള്ള ഹൈറൈഡറിന് ഗ്രാൻഡ് വിറ്റാരയുടെ അനുബന്ധ വകഭേദങ്ങളേക്കാൾ വില കൂടുതലാണ്.

ഗ്രാൻഡ് വിറ്റാരയിലുണ്ട്, ഹൈറൈഡറിലില്ല! എന്തൊക്കെയെന്ന് അറിയാം

കാരണം ഹൈബ്രിഡിന് സമാനമായ സെറ്റപ്പ് മാരുതിക്ക് സ്വന്തമായതിനാലാണ്. ഗ്രാൻഡ് വിറ്റാര സെൽഫ് ചാർജിംഗ് ഹൈബ്രിഡ് പവർട്രെയിൻ മികച്ച രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതിലെ സീറ്റ, ആൽഫ എന്നിവയ്ക്ക് യഥാക്രമം 17.99 ലക്ഷം രൂപയും 19.49 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഗ്രാൻഡ് വിറ്റാരയിലുണ്ട്, ഹൈറൈഡറിലില്ല! എന്തൊക്കെയെന്ന് അറിയാം

ഈ ഹൈബ്രിഡ് സജ്ജീകരണത്തിന്റെ പ്രധാന ആകർഷണം വർധിച്ച ഇന്ധനക്ഷമതയാണ്. ഒരു ലിറ്റർ പെട്രോളിൽ എസ്‌യുവി 27.97 കിലോമീറ്റർ വരെ മൈലേജ് വാഗ്‌ദാനം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യഥാർഥ റോഡ് സാഹചര്യങ്ങളിൽ മിഡ്-സൈസ് എസ്‌യുവി കുറഞ്ഞത് 18-20 കിലോമീറ്റർ ഇന്ധനക്ഷമതയെങ്കിലും നൽകിയേക്കും.

ഗ്രാൻഡ് വിറ്റാരയിലുണ്ട്, ഹൈറൈഡറിലില്ല! എന്തൊക്കെയെന്ന് അറിയാം

കൊറിയൻ എതിരാളികൾ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്‌കോഡ കുഷാഖ്, നിസാൻ കിക്ക്‌സ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ടൊയോട്ട ഹൈറൈഡർ എന്നിവയുമായാണ് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര മത്സരിക്കുന്നത്. ഉത്സവ സീസണോടെ വിൽപ്പന ആരംഭിക്കുമ്പോൾ സെഗ്മെന്റ് മാരുതിയുടെ കൈകളിൽ എത്തുമെന്നാണ് പ്രവചനം.

Most Read Articles

Malayalam
English summary
Maruti grand vitara hybrid variants get these things over the toyota hyryder
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X