5-ഡോർ Maruti Jimny അടുത്ത വർഷം ഇന്ത്യയിലേക്ക്, 7-സീറ്റർ വേരിയന്റും അണിയറയിൽ

ഇന്ത്യയിലെ തങ്ങളുടെ എസ്‌യുവി നിര ഏകീകരിക്കാൻ ആഗ്രഹിക്കുന്ന മാരുതി സുസുക്കി 2023 പകുതിയോടെ ജിംനി ഓഫ് റോഡർ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ ഒന്നോ രണ്ടോ മാസത്തിനുള്ളിൽ പുത്തൻ ബ്രെസ.

5-ഡോർ Maruti Jimny അടുത്ത വർഷം ഇന്ത്യയിലേക്ക്, 7-സീറ്റർ വേരിയന്റും അണിയറയിൽ

തുടർന്ന് ഈ കലണ്ടർ വർഷത്തിന്റെ അവസാനത്തിൽ ഒരു പുതിയ മിഡ്-സൈസ് എസ്‌യുവിയും മാരുതി സുസുക്കി ഇന്ത്യയിൽ പുറത്തിറക്കും. എന്നാൽ ലൈഫ്‌-സ്‌റ്റൈൽ ഓഫ്-റോഡറിനായുള്ള ഉപഭോക്തൃ താൽപ്പര്യം അളക്കുന്നതിനായി മാരുതി സുസുക്കി 2020 ഓട്ടോ എക്‌സ്‌പോയിൽ JDM ത്രീ-ഡോർ ജിംനി സിയറ പ്രദർശിപ്പിച്ചിരുന്നു. ഇവിടെ വാഹനത്തിനായി ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

5-ഡോർ Maruti Jimny അടുത്ത വർഷം ഇന്ത്യയിലേക്ക്, 7-സീറ്റർ വേരിയന്റും അണിയറയിൽ

കമ്പനിയുടെ ഗുരുഗ്രാം പ്ലാന്റിൽ നിന്ന് പല രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനാൽ ആഗോള ആവശ്യം നിറവേറ്റുന്നതിനായി ത്രീ-ഡോർ ജിംനിയുടെ ഉത്പാദനം 2021-ൽ ഇന്ത്യയിൽ ആരംഭിക്കുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും എടുത്തുചാടി ജിംനിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ മാരുതി ഒരുക്കമായിരുന്നില്ല. അതിനാലാണ് മോഡലിന്റെ ഇന്ത്യൻ അരങ്ങേറ്റം ഇത്രയും വൈകിയത്.

MOST READ: ഇന്ത്യയിലെ ജനപ്രിയമായ കാർ ഓഡിയോ സിസ്റ്റം ബ്രാൻഡുകൾ ഏതെല്ലാമാണെന്ന് അറിയാമോ?

5-ഡോർ Maruti Jimny അടുത്ത വർഷം ഇന്ത്യയിലേക്ക്, 7-സീറ്റർ വേരിയന്റും അണിയറയിൽ

വാഹനത്തിന്റെ അവതരണത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കിടയിൽ ഈ സാമ്പത്തിക വർഷത്തിൽ 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ജിംനി ഇന്ത്യയിലേക്കുള്ള യാത്ര നന്നായിരിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.കൂടുതൽ രസകരമായ കാര്യം, ഇത് ഒന്നിലധികം കോൺഫിഗറേഷനുകളിൽ (അഞ്ചും ഏഴ് സീറ്റുകളുമുള്ള ലേഔട്ടുകൾ) വിൽക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

5-ഡോർ Maruti Jimny അടുത്ത വർഷം ഇന്ത്യയിലേക്ക്, 7-സീറ്റർ വേരിയന്റും അണിയറയിൽ

ഇത് രണ്ടാം തലമുറ മഹീന്ദ്ര ഥാറിനെതിരെ നേരിട്ട് മത്സരിക്കാൻ ജിംനിയെ പ്രാപ്‌തമാക്കും. ഥാറിന്റെ അഞ്ച് ഡോർ വേരിയന്റും സമീപഭാവിയിൽ വരാനിരിക്കുകയാണ്. ഈ മാസം ജിംനിയുടെ പ്രീ-പൈലറ്റ് ട്രയൽ ഷെഡ്യൂൾ ചെയ്‌തിരുന്നു. എന്നാൽ പിന്നീട് ഇറക്കുമതി ചെയ്ത ഘടകങ്ങളുമായി ബന്ധപ്പെട്ട വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങൾ കാരണം മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

MOST READ: ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

5-ഡോർ Maruti Jimny അടുത്ത വർഷം ഇന്ത്യയിലേക്ക്, 7-സീറ്റർ വേരിയന്റും അണിയറയിൽ

മാരുതി സുസുക്കിയുടെ സിഇഒ ഹിസാഷി ടകൂച്ചി എസ്‌യുവി പോർട്ട്‌ഫോളിയോ വിപുലീകരിക്കാനുള്ള ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. അഞ്ച് ഡോറുകളുള്ള മാരുതി സുസുക്കി ജിംനിയുടെ ഉത്പാദനം 2023 ഫെബ്രുവരിയോടെ ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ വിതരണ ശൃംഖലയുടെ പരിമിതികൾ കാരണം ഇത് ഇപ്പോൾ മാർച്ച് അല്ലെങ്കിൽ ഏപ്രിലിലേക്ക് മാറ്റിയിട്ടുണ്ട്.

5-ഡോർ Maruti Jimny അടുത്ത വർഷം ഇന്ത്യയിലേക്ക്, 7-സീറ്റർ വേരിയന്റും അണിയറയിൽ

ആദ്യ വർഷങ്ങളിൽ ഇന്ത്യൻ ജിംനിയുടെ 75,000 യൂണിറ്റുകൾ പുറത്തിറക്കാനാണ് മാരുതി സുസുക്കി പദ്ധതിയിട്ടിരിക്കുന്നത്. തുടർന്ന് മോഡലിന്റെ സെവൻ സീറ്റർ പതിപ്പിന്റെ വരവിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്നും പ്രതീക്ഷിക്കുന്നു. 5 ഡോറുകളുള്ള ജിംനിയുടെ പൈലറ്റ് ട്രയൽ 2023 ജനുവരിയിൽ ആരംഭിക്കുമെന്നും ഓഫ്-റോഡർ തുടക്കത്തിൽ 70 ശതമാനത്തോളം പ്രാദേശികവൽക്കരിക്കപ്പെടുമെന്നും റിപ്പോർട്ടുണ്ട്.

MOST READ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാറുകളും ബൈക്കുകളുമുള്ളത് ഗോവയിൽ, കേരളവും മുന്നിൽ

5-ഡോർ Maruti Jimny അടുത്ത വർഷം ഇന്ത്യയിലേക്ക്, 7-സീറ്റർ വേരിയന്റും അണിയറയിൽ

തുടർന്ന് വാഹനത്തിന്റെ പ്രാദേശികവൽക്കരണം ക്രമേണ വർധിപ്പിക്കും. 2022 ജൂൺ അവസാനത്തോടെ PP ട്രയൽ ആരംഭിക്കുമെന്ന് മറ്റൊരു റിപ്പോർട്ടും സൂചന നൽകുന്നുണ്ട്. അഞ്ച് സീറ്റുകളുള്ള ജിംനി ഒരു സബ്-ഫോർ-മീറ്റർ എസ്‌യുവിയായിരിക്കും. ഇതിന് 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തുക.

5-ഡോർ Maruti Jimny അടുത്ത വർഷം ഇന്ത്യയിലേക്ക്, 7-സീറ്റർ വേരിയന്റും അണിയറയിൽ

ഇത് 6,000 rpm-ൽ പരമാവധി 102 bhp കരുത്തും 4,000 rpm-ൽ 130 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സാങ്കേതികവിദ്യയിലൂടെ ഇത് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായോ നാല് സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുമായോ ജോടിയാക്കാം.

MOST READ: വരവിനൊരുങ്ങി Citroen C3, മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗും ആരംഭിച്ചു

5-ഡോർ Maruti Jimny അടുത്ത വർഷം ഇന്ത്യയിലേക്ക്, 7-സീറ്റർ വേരിയന്റും അണിയറയിൽ

ജിംനിക്കൊപ്പം ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നതിനെ കുറിച്ചും മാരുതി ആലോചിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ട്. മാരുതി മാനേജ്‌മെന്റ് ഇതുവരെ ഡീസൽ ജിംനിക്ക് പച്ചക്കൊടി കാട്ടിയിട്ടില്ല. എന്നാൽ ഈ ആശയം ഇതുവരെ പൂർണമായും അവസാനിപ്പിച്ചിട്ടുമില്ല.

5-ഡോർ Maruti Jimny അടുത്ത വർഷം ഇന്ത്യയിലേക്ക്, 7-സീറ്റർ വേരിയന്റും അണിയറയിൽ

മാരുതിക്ക് ഇന്ത്യയിൽ ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ജിംനി വാഗ്ദാനം ചെയ്യാൻ നല്ല സാധ്യതയുണ്ട്. എസ്‌യുവി 1970 മുതൽ ആഗോളതലത്തിൽ ഉത്പാദനത്തിലുള്ള മോഡലാണ്.ഇപ്പോൾ ജിംനി നാലാം തലമുറയിലാണ് പുറത്തിറങ്ങുന്നത്. ഇത് നാല് വർഷം മുമ്പാണ് വിൽപ്പനയ്ക്ക് എത്തിയത്.

Most Read Articles

Malayalam
English summary
Maruti jimny suv to get 7 seater variant india launch next year details
Story first published: Thursday, May 26, 2022, 12:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X