മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ (മാർച്ച് 2023) തങ്ങളുടെ ഐതിഹാസികമായ 800 സിസി പെട്രോൾ എഞ്ചിൻ നിർത്തലാക്കാൻ തീരുമാനിച്ച് മാരുതി സുസുക്കി.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

1983-ൽ ബ്രാൻഡ് പുറത്തിറക്കിയ മാരുതി 800 അല്ലെങ്കിൽ സുസുക്കി ഫ്രണ്ടെ SS80 മോഡലിന്റെ കീഴിൽ അവതരിപ്പിച്ച ഈ എഞ്ചിൻ തലമുറ മാറ്റങ്ങളിലൂടെ ഇന്ന് ആൾട്ടോയിൽ വരെ എത്തി നിൽക്കുകയാണ്.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

നാല് പതിറ്റാണ്ട് പഴക്കമുള്ള ഈ എഞ്ചിൻ വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങൾക്കും പരിമിതികൾക്കും അടിസ്ഥാനമാക്കിയാണ് വിടപറയാൻ ഒരുങ്ങുന്നത്. അതോടൊപ്പം ഡിമാന്റിലുണ്ടായ ഇടിവും 800 സിസി എഞ്ചിൻ നിർത്തലാക്കാൻ കാരണമായിട്ടുണ്ടെന്നാണ് ഓട്ടോകാർ ഇന്ത്യയുടെ റിപ്പോർട്ട്.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

ത്രീ സിലിണ്ടർ, 796 സിസി പെട്രോൾ എഞ്ചിൻ (കോഡ്‌നാമം: F8D) 2023 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ വിടപറയാൻ ഒരുങ്ങുമ്പോൾ ഇനി മുതൽ 1.0 ലിറ്റർ എഞ്ചിനിലായിരിക്കും മാരുതി സുസുക്കി ശ്രദ്ധകേന്ദ്രീകരിക്കുക. പുതിയ ആൾട്ടോ K10 എന്ന മോഡൽ അടുത്തിടെ അവതരിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

ആൾട്ടോ ഹാർട്ട്‌ടെക്‌റ്റ് പ്ലാറ്റ്‌ഫോമിലേക്കും പുതുതലമുറ 'K10C' 1.0 ലിറ്റർ പെട്രോൾ എഞ്ചിനുമായി മാറുകയും ചെയ്‌തതോടെ പഴയ ആൾട്ടോ 800 ഹാച്ച്ബാക്കിന്റെ വിൽപ്പന കമ്പനി തുടരുകയും ചെയ്‌തു. എന്നാൽ ഇതിന് വരുന്ന സാമ്പത്തിക വർഷത്തോടെ അവസാനമാവും.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

2023-ൽ പ്രാബല്യത്തിൽ വരാൻ പോകുന്ന RDE (റിയൽ ഡ്രൈവിംഗ് എമിഷൻ) മാനദണ്ഡങ്ങൾ കാരണം ഈ എഞ്ചിൻ അപ്‌ഗ്രേഡ് ചെയ്യേണ്ടി വരും. ആയതിനാൽ നിലവിലെ 800 സിസി എഞ്ചിൻ വീണ്ടും എഞ്ചിനീയറിംഗ് ചെയ്യുന്നതിൽ അർഥമില്ലെന്നാണ് മാരുതി സുസുക്കിയുടെ വശം.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

ബിഎസ്-VI ഒന്നാം ഘട്ടം, CAFE II മലിനീകരണ മാനദണ്ഡങ്ങൾ എന്നിവ രാജ്യത്ത് ഇതിനകം നിലവിലുണ്ട്. എന്നാൽ വരാനിരിക്കുന്ന റിയൽ ഡ്രൈവിംഗ് മാനദണ്ഡങ്ങൾ രാജ്യത്തെ എല്ലാ വാഹന നിർമാതാക്കൾക്കും കടുത്ത വെല്ലുവിളിയാകും. കൂടാതെ കോം‌പാക്‌ട് കാറുകളിലെ ചെറിയ ശേഷിയുള്ള എഞ്ചിനുകൾക്കും ഈ നിയമം വലിയ തിരിച്ചടിയാവും.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

ഡിമാൻഡ് കുറയുന്നതാണ് ഈ 800 സിസി പരിഷ്ക്കരിക്കാത്തതിനുള്ള മറ്റൊരു കാരണം. ഈ എഞ്ചിൻ ഒരൊറ്റ മോഡലിൽ മാത്രമേ ഉള്ളൂ. അതായത് വളരെ ചുരുക്കം ഉപഭോക്താക്കൾ മാത്രമേ വാഹനത്തിലേക്ക് എത്തുന്നുള്ളൂവെന്നും ഇതർഥമാക്കുന്നു.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

വളരെക്കാലമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ ആൾട്ടോ, വില കൂടിയ സ്വിഫ്റ്റ്, ഡിസയർ, വാഗൺആർ എന്നിവയെ സ്ഥിരമായി മറികടക്കുന്നതും വസ്‌തുതയാണ്. ആയതിനാൽ ആൾട്ടോയുടെ എൻട്രി ലെവൽ മോഡൽ നിർത്തലാക്കുന്നത് യുക്തിസഹമാണോയെന്നും മാരുതി സുസുക്കി ചിന്തിക്കേണ്ടതുണ്ട്.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

ഇന്ത്യയിൽ ഇന്ന് വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ പുതിയ കാറാണ് ആൾട്ടോയെങ്കിലും ദിവസം കഴിയുംതോറും വില നിരന്തരമായി വർധിക്കുന്നത് ഒരു കാലത്തെ ആകർഷകമായ ബജറ്റ് കാറിന് തിരിച്ചടിയാണ്. ആയതിനാൽ പലരും കൂടുതൽ പ്രീമിയം ബദലുകളിലേക്ക് ചേക്കേറാനാണ് ആഗ്രഹിക്കുന്നത്.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

ആൾട്ടോയിലെ ഈ 800 സിസി എഞ്ചിൻ ഇല്ലാതാകുന്നതോടെ മാരുതിയുടെ എൻട്രി ലെവൽ മോഡൽ പുതിയ ആൾട്ടോ K10 ആയിരിക്കും. ഇന്ത്യയിൽ 1983-ലാണ് ഈ 800 സിസി എഞ്ചിൻ എത്തുന്നതെങ്കിലും 1970-കളിൽ ജപ്പാനിലാണ് യഥാർഥത്തിൽ F8 എഞ്ചിന്റെ ഉത്ഭവം. ഇത് അക്കാലത്ത് 39 bhp കരുത്തിൽ പരമാവധി 59 Nm torque വരെ വികസിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

പിന്നീട് ഫ്യുവൽ ഇഞ്ചക്ഷനും ഒരു സിലിണ്ടറിന് നാല് വാൽവുകളും ഉപയോഗിച്ച് ഈ എഞ്ചിൻ കമ്പനി നവീകരിച്ചു. അക്കാലത്തെ BS2 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുക മാത്രമല്ല, 2020 ൽ ഭാരത് സ്റ്റേജ് 6 അവതരിപ്പിക്കുന്നത് വരെ ഇത് വിസ്മയം തീർക്കുകയും ചെയ്തു.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

ഈ 40 വർഷക്കാലയളവിനുള്ളിൽ F8 എഞ്ചിൻ മാരുതി 800, മാരുതി ഓമ്‌നി, മാരുതി ആൾട്ടോ എന്നിവയ്ക്ക് കരുത്തേകി. ടാറ്റ നാനോയുടെ ഹ്രസ്വമായ പ്രവേശനം മാറ്റി നിർത്തിയാൽ നാല് പതിറ്റാണ്ടുകളായി ഇന്ത്യയുടെ മികച്ച എൻട്രി-ലെവൽ കാർ എഞ്ചിനായി ഇത് തുടർന്നു.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

മിതമായ പവർ കണക്കുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും കാറുകളുടെ ചെറിയ ഭാരം ഈ എഞ്ചിനുകളുടെ പെർഫോമൻസിനെ കൂടുതൽ മികച്ചതാക്കി. കൂടാതെ ഉയർന്ന ഇന്ധനക്ഷമതയും ഇവയുടെ ഹൈലൈറ്റുകളായിരുന്നു. നിലവിലെ ആൾട്ടോ 800 കാറിൽ 24.5 കിലോമീറ്റർ മൈലൈജാണ് കമ്പനി അവകാശപ്പെടുന്നത്.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

ഇത് തുടക്കത്തിൽ നാല് സ്പീഡ് മാനുവൽ ഗിയർബോക്‌സിലാണ് ലഭ്യമായിരുന്നത്. F8B വേഷത്തിൽ തുടർന്ന് F8D ഉള്ള അഞ്ച് സ്പീഡ് മാനുവൽ, മൂന്ന് സ്പീഡ് ഓട്ടോമാറ്റിക്കിൽ പോലും ഇത് ലഭ്യമായിരുന്നു.

മാരുതിയുടെ ഇതിഹാസമായ 800 സിസി എഞ്ചിൻ നിർത്തലാക്കുന്നു! വിടപറയുന്നത് 40 വർഷങ്ങൾക്കു ശേഷം

വർധിച്ചുവരുന്ന കർശനമായ മലിനീകരണ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനാൽ, കാർ നിർമാതാക്കളെല്ലാം അവർ വാഗ്ദാനം ചെയ്യുന്ന എഞ്ചിനുകളുടെ എണ്ണം ഏകീകരിക്കുകയാണ്. കാരണം ഓരോ എഞ്ചിനും ഓരോ തവണയും നവീകരിക്കുന്നത് ചെലവേറിയതും വിൽപ്പന കുറവാണെങ്കിൽ അപ്രാപ്യവുമാണെന്നതാണ് വസ്‌തുത.

Most Read Articles

Malayalam
English summary
Maruti suzuki 800cc engine will discontinue by the end of this financial year
Story first published: Tuesday, September 20, 2022, 17:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X