കാത്തിരിപ്പിന് വിരാമം! Grand Vitara സെപ്റ്റംബർ 26 -ന് ലോഞ്ച് ചെയ്യാനൊരുങ്ങി Maruti

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ മുൻനിര എസ്‌യുവിയായ 2022 ഗ്രാൻഡ് വിറ്റാരയുടെ വിലകൾ സെപ്റ്റംബർ 26 -ന് പ്രഖ്യാപിക്കും. ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ ബാഡ്ജ് എഞ്ചിനീയറിംഗ് കസിനാണിത്.

കാത്തിരിപ്പിന് വിരാമം! Grand Vitara സെപ്റ്റംബർ 26 -ന് ലോഞ്ച് ചെയ്യാനൊരുങ്ങി Maruti

കർണാടകയിലെ ടൊയോട്ടയുടെ പ്ലാന്റിലാണ് പുതിയ ഗ്രാൻഡ് വിറ്റാരയും നിർമ്മിക്കുന്നത്. ഗ്രാൻഡ് വിറ്റാര എസ്‌യുവിക്ക് മൈൽഡ് ഹൈബ്രിഡ്, സ്ട്രോംഗ് ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷനുകൾ ലഭിക്കുന്നു, ഇത് മാരുതിയുടെ നെക്‌സ ഔട്ട്‌ലെറ്റുകൾ വഴി വിൽപ്പനയ്ക്ക് എത്തും.

കാത്തിരിപ്പിന് വിരാമം! Grand Vitara സെപ്റ്റംബർ 26 -ന് ലോഞ്ച് ചെയ്യാനൊരുങ്ങി Maruti

മാരുതി ഗ്രാൻഡ് വിറ്റാര പവർട്രെയിൻ ഓപ്ഷനുകളും AWD സിസ്റ്റവും

പുതിയ ഗ്രാൻഡ് വിറ്റാര അതിന്റെ പവർട്രെയിനുകൾ ടൊയോട്ട ഹൈറൈഡറുമായി പങ്കിടുന്നു. അതുപോലെ, സുസുക്കിയിൽ നിന്നുള്ള 103 bhp പവർ പുറപ്പെടുവിക്കുന്ന 1.5-ലിറ്റർ K15 C പെട്രോൾ മൈൽഡ്-ഹൈബ്രിഡ് എഞ്ചിനും ലഭിക്കുന്നു.

കാത്തിരിപ്പിന് വിരാമം! Grand Vitara സെപ്റ്റംബർ 26 -ന് ലോഞ്ച് ചെയ്യാനൊരുങ്ങി Maruti

ഈ എഞ്ചിൻ ഇതിനകം തന്നെ ഏറ്റവും പുതിയ ബ്രെസ കോംപാക്ട് എസ്‌യുവി ഉൾപ്പടെ മറ്റ് പല മാരുതി സുസുക്കി മോഡലുകളിലും ഡ്യൂട്ടി ചെയ്യുന്നു. സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു.

കാത്തിരിപ്പിന് വിരാമം! Grand Vitara സെപ്റ്റംബർ 26 -ന് ലോഞ്ച് ചെയ്യാനൊരുങ്ങി Maruti

അല്ലെങ്കിൽ ഒരു ഓപ്ഷണൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ലഭിക്കുന്നു. ഈ എഞ്ചിൻ ഉപയോഗിച്ച് ഗ്രാൻഡ് വിറ്റാരയ്ക്ക് സുസുക്കിയുടെ ഓൾ-ഗ്രിപ്പ് AWD സിസ്റ്റത്തിന്റെ ഒരു ഓപ്ഷനും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

കാത്തിരിപ്പിന് വിരാമം! Grand Vitara സെപ്റ്റംബർ 26 -ന് ലോഞ്ച് ചെയ്യാനൊരുങ്ങി Maruti

കൂടാതെ, ഗ്രാൻഡ് വിറ്റാരയ്ക്ക് ടൊയോട്ടയിൽ നിന്നുള്ള 92 bhp പവർ പുറപ്പെടുവിക്കുന്ന ത്രീ-സിലിണ്ടർ, 1.5 ലിറ്റർ അറ്റ്കിൻസൻ സൈക്കിൾ പെട്രോൾ എഞ്ചിൻ 79 bhp പവർ 141 Nm torque എന്നിവ നൽകുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി കണക്ട് ചെയ്തിരിക്കുന്നു.

കാത്തിരിപ്പിന് വിരാമം! Grand Vitara സെപ്റ്റംബർ 26 -ന് ലോഞ്ച് ചെയ്യാനൊരുങ്ങി Maruti

സംയോജിതമായി, ഹൈബ്രിഡ് പവർട്രെയിൻ 115 bhp പവർ ഉൽപ്പാദിപ്പിക്കുകയും ഒരു e-CVT ഗിയർബോക്സുമായി ജോടിയാക്കുകയും ചെയ്യുന്നു. ഗ്രാൻഡ് വിറ്റാര ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് നൽകും എന്ന് കമ്പനി അവകാശപ്പെടുന്നു.

കാത്തിരിപ്പിന് വിരാമം! Grand Vitara സെപ്റ്റംബർ 26 -ന് ലോഞ്ച് ചെയ്യാനൊരുങ്ങി Maruti

മാരുതി ഗ്രാൻഡ് വിറ്റാര ഫീച്ചർ ലിസ്റ്റും സുരക്ഷാ സാങ്കേതികവിദ്യയും:

ഗ്രാൻഡ് വിറ്റാര ആറ് ട്രിം ലെവലുകളിൽ വരുന്നു, മാരുതി സുസുക്കിയുടെ മുൻനിര എസ്‌യുവി എന്ന നിലയിൽ 360-ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ആംബിയന്റ് ലൈറ്റിംഗ്, ഗൂഗിളിനൊപ്പം കണക്റ്റഡ് കാർ സാങ്കേതികവിദ്യ, സിരി വോയ്‌സ് കോംപാറ്റിബിലിറ്റി തുടങ്ങിയ സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നു.

കാത്തിരിപ്പിന് വിരാമം! Grand Vitara സെപ്റ്റംബർ 26 -ന് ലോഞ്ച് ചെയ്യാനൊരുങ്ങി Maruti

സുരക്ഷയുടെ കാര്യത്തിൽ, ESP, ഹിൽ-ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, ആറ് എയർബാഗുകൾ തുടങ്ങിയ സവിശേഷതകളാൽ ഗ്രാൻഡ് വിറ്റാര ലോഡ് ചെയ്തിരിക്കുന്നു.

കാത്തിരിപ്പിന് വിരാമം! Grand Vitara സെപ്റ്റംബർ 26 -ന് ലോഞ്ച് ചെയ്യാനൊരുങ്ങി Maruti

മാരുതി ഗ്രാൻഡ് വിറ്റാര ഡിസൈൻ:

ഇന്ത്യയിലെ സുസുക്കി-ടൊയോട്ട സഖ്യത്തിൽ നിന്നുള്ള ചില മുൻ ഉൽപ്പന്നങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഹൈറൈഡറും ഗ്രാൻഡ് വിറ്റാരയും പരസ്പരം തികച്ചും വ്യത്യസ്തമാണ്.

കാത്തിരിപ്പിന് വിരാമം! Grand Vitara സെപ്റ്റംബർ 26 -ന് ലോഞ്ച് ചെയ്യാനൊരുങ്ങി Maruti

ഷാർപ്പ് നോസും വിശാലമായ ഗ്രില്ലും അതിനിടയിൽ ഒരു പ്രമുഖ ക്രോം സ്ട്രിപ്പും ഉള്ള കൂടുതൽ അഗ്രസ്സീവ് രൂപം മാരുതി എസ്‌യുവി സ്വീകരിക്കുന്നു. പ്രൊഫൈലിൽ, രണ്ടും ഒരുപോലെ കാണപ്പെടുന്നു, എന്നാൽ ഗ്രാൻഡ് വിറ്റാരയ്ക്ക് വ്യത്യസ്തമായ അലോയി വീൽ ഡിസൈനും കൂടുതൽ ക്രോം ഘടകങ്ങളും ഉണ്ട്.

കാത്തിരിപ്പിന് വിരാമം! Grand Vitara സെപ്റ്റംബർ 26 -ന് ലോഞ്ച് ചെയ്യാനൊരുങ്ങി Maruti

ഉള്ളിൽ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഹൈറൈഡറിന് സമാനമായി കാണപ്പെടുന്നു, വ്യത്യസ്ത കളർ സ്കീമുകൾ മാത്രമാണ് പ്രധാന വ്യത്യാസം. മറ്റ് പുതിയ മാരുതി സുസുക്കി മോഡലുകളിലും കാണുന്ന അതേ സ്റ്റിയറിംഗ് വീൽ ഡിസൈൻ രണ്ടിനും ലഭിക്കും. എസി കൺട്രോളുകൾ, വെന്റുകൾ, പവർ വിൻഡോ സ്വിച്ചുകൾ എന്നിവയും സമാനമാണ്.

കാത്തിരിപ്പിന് വിരാമം! Grand Vitara സെപ്റ്റംബർ 26 -ന് ലോഞ്ച് ചെയ്യാനൊരുങ്ങി Maruti

ഇന്ത്യയിലെ മാരുതി ഗ്രാൻഡ് വിറ്റാര എതിരാളികൾ:

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, ടൊയോട്ട ഹൈറൈഡർ തുടങ്ങിയ എതിരാളികളുമായാണ് ഗ്രാൻഡ് വിറ്റാര ചൂടേറിയ മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കുന്നത്. ടോക്കൺ തുകയായ 11,000 രൂപയ്ക്ക് ഗ്രാൻഡ് വിറ്റാരയുടെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു, ഒക്ടോബർ മുതൽ വാഹനത്തിന്റെ ഡെലിവറികൾ ആരംഭിക്കും.

Most Read Articles

Malayalam
English summary
Maruti suzuki all set to launch all new grand vitara on september 26
Story first published: Friday, September 23, 2022, 19:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X