പത്തല്ല അമ്പതല്ല 135 ശതമാനം വളർച്ച! സെപ്റ്റംബർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടവുമായി Maruti

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (MSIL) 2022 സെപ്റ്റംബറിൽ 1,48,380 യൂണിറ്റുകളുടെ വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021 -ലെ ഇതേ കാലയളവിൽ വിറ്റഴിച്ച 63,111 യൂണിറ്റുകളെ അപേക്ഷിച്ച് 135.1 ശതമാനം വളർച്ചയാണ് ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ കൈവരിച്ചിരിക്കുന്നത്.

പത്തല്ല അമ്പതല്ല 135 ശതമാനം വളർച്ച! സെപ്റ്റംബർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടവുമായി Maruti

ഈ കലണ്ടർ വർഷത്തിൽ ബ്രാൻഡ് കൊണ്ടുവന്ന പുതിയ ലോഞ്ചുകളുടെ നീണ്ട പട്ടികയ്‌ക്കൊപ്പം വാഹന വ്യവസായവും നടത്തുന്ന മികച്ച റിക്കവറിയാണ് വിൽപ്പനയുടെ അളവിലെ വൻ കുതിച്ചുചാട്ടത്തിന് കാരണം.

പത്തല്ല അമ്പതല്ല 135 ശതമാനം വളർച്ച! സെപ്റ്റംബർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടവുമായി Maruti

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ ഈ കലണ്ടർ വർഷത്തിൽ നിരവധി പുതിയ ഓഫറുകൾ അവതരിപ്പിച്ചു. . 2022 ഓഗസ്റ്റിൽ 1,34,166 യൂണിറ്റുകൾ വിറ്റഴിച്ചതിനാൽ പ്രതിമാസ കണക്കിൽ മാരുതി സുസുക്കി 10.6 ശതമാനം വളർച്ച കൈവരിച്ചു.

പത്തല്ല അമ്പതല്ല 135 ശതമാനം വളർച്ച! സെപ്റ്റംബർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടവുമായി Maruti

മാരുതി സുസുക്കി കഴിഞ്ഞ മാസത്തെ 34 ശതമാനത്തിൽ നിന്ന് ഈ മാസം 41.8 ശതമാനം വിപണി വിഹിതം നേടി എന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,85,636 യൂണിറ്റുകളിൽ നിന്ന് 2022 സെപ്തംബറിൽ ഇന്ത്യയിൽ മൊത്തം 3,54,948 യൂണിറ്റുകൾ ബ്രാൻഡ് വിറ്റഴിച്ചു.

പത്തല്ല അമ്പതല്ല 135 ശതമാനം വളർച്ച! സെപ്റ്റംബർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടവുമായി Maruti

മറ്റ് അനുബന്ധ വാർത്തകളിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഗ്രാൻഡ് വിറ്റാര മിഡ്‌സൈസ് എസ്‌യുവി ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ പുറത്തിറക്കി. വാഹനത്തിന്റെ എക്സ്-ഷോറൂം വില 10.45 ലക്ഷം രൂപയിൽ ആരംഭിച്ച് 19.65 ലക്ഷം രൂപ വരെ ഉയരുന്നു.

പത്തല്ല അമ്പതല്ല 135 ശതമാനം വളർച്ച! സെപ്റ്റംബർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടവുമായി Maruti

വാഹനത്തിന്റെ ഡെലിവറികൾ രാജ്യത്ത് ഉടനീളം മാരുതി സുസുക്കി തങ്ങളുടെ പ്രീമിയം നെക്സ ഡീലർഷിപ്പുകൾ വഴി ആരംഭിച്ചിരിക്കുകയാണ്. ഡിമാൻഡുകൾക്ക് അനുസൃതമായി ഡെലിവറികൾ നിറവേറ്റാനാവും എന്ന വിശ്വാസത്തിലാണ് മാരുതി.

പത്തല്ല അമ്പതല്ല 135 ശതമാനം വളർച്ച! സെപ്റ്റംബർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടവുമായി Maruti

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, VW ടൈഗൂൺ, സ്‌കോഡ കുഷാഖ് എന്നിവയ്‌ക്കെതിരെയാണ് അഞ്ച് സീറ്റർ മത്സരിക്കുന്നത്, കൂടാതെ മിഡ് സൈസ് എസ്‌യുവിയ്ക്ക് ഇതിനോടകം 57,000 -ത്തിലധികം ബുക്കിംഗുകൾ നേടാനായി.

പത്തല്ല അമ്പതല്ല 135 ശതമാനം വളർച്ച! സെപ്റ്റംബർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടവുമായി Maruti

ഇതിന് സുസുക്കിയുടെ ഗ്ലോബൽ C പ്ലാറ്റ്‌ഫോം അടിവരയിടുകയും ഇൻ-ഹൗസായി വികസിപ്പിച്ച 1.5 -ലിറ്റർ ഫോർ സിലിണ്ടർ K15C മൈൽഡ് ഹൈബ്രിഡ് പെട്രോൾ മോട്ടോറും, ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് പ്രവർത്തിക്കുന്ന ടൊയോട്ടയിൽ നിന്നുള്ള 1.5 -ലിറ്റർ ത്രീ സിലിണ്ടർ അറ്റ്‌കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനും ലഭിക്കുന്നു. കൂടാതെ ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജാണ് നിർമ്മാതാക്കൾ ഈ സ്ട്രോംഗ് ഹൈബ്രിഡ് മോഡലിന് അവകാശപ്പെടുന്നത്.

പത്തല്ല അമ്പതല്ല 135 ശതമാനം വളർച്ച! സെപ്റ്റംബർ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടവുമായി Maruti

MSIL നിലവിൽ ഇന്ത്യ-സ്പെക്ക് ഫൈവ്-ഡോർ ജിംനി (ത്രീ-ഡോർ ഗ്ലോബൽ ജിംനിയുടെ എക്സ്റ്റെൻഡഡ് വീൽബേസ് പതിപ്പ്), ബലേനോ ക്രോസ് എന്നിവ പരീക്ഷിക്കുകയാണ്, അവ ജനുവരിയിൽ നടക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഗ്രാൻഡ് വിറ്റാരയുടെ ഏഴ് സീറ്റർ പതിപ്പ് സമീപഭാവിയിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

Most Read Articles

Malayalam
English summary
Maruti suzuki attains 135 percent growth in september 2022 sales
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X