ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

ആഭ്യന്തര നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയമായ ബജറ്റ് ഹാച്ച്ബാക്കുകളിലൊന്നായ ആള്‍ട്ടോ K10 വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. 2022 ഓഗസ്റ്റ് 18-ന് അപ്ഡേറ്റ് ചെയ്ത പതിപ്പ് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

ഇത് എക്സ്റ്റീരിയറിലും ഇന്റീരിയറിലും ചില പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുകയും ചെയ്യും, അതേസമയം ഇത് പുതിയ മോഡുലാര്‍ ഹാര്‍ട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിലാകും ഒരുങ്ങുകയെന്നും കമ്പനി പറയുന്നു.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

മാരുതി സുസുക്കി എസ്-പ്രസോ, സെലേറിയോ, ബലേനോ, എര്‍ട്ടിഗ എന്നിവയ്ക്കും അടിസ്ഥാനമാകുന്ന അതേ പ്ലാറ്റ്ഫോമിലാണ് പുതിയ ആള്‍ട്ടോ K10 ഒരുങ്ങുന്നത്. വിപണിയില്‍ എത്തുന്നതിന് മുന്നോടിയായി മാരുതി സുസുക്കി പുതിയ ആള്‍ട്ടോ K10-ന്റെ ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. 11,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

2022 മാരുതി സുസുക്കി ആള്‍ട്ടോ K10 നിലവിലെ ആള്‍ട്ടോ 800-നൊപ്പം വില്‍ക്കുമെന്നും മാരുതി വ്യക്തമാക്കി. ഇത് മൊത്തം 12 വേരിയന്റുകളില്‍ അവതരിപ്പിക്കും, അതില്‍ 8 STD, STD(O), LXI, LXI(O) എന്നിവ ഉള്‍പ്പെടുന്ന മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുണ്ടാകും. VXI, VXI(O), VXI+, VXI+(O). VXI, VXI(O), VXI+, VXI+(O) എന്നീ നാല് ഓട്ടോമാറ്റിക് വേരിയന്റുകളായിരിക്കും.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

നിലവിലെ ആള്‍ട്ടോയെ അപേക്ഷിച്ച് 2022 ആള്‍ട്ടോ K10 വലുപ്പത്തില്‍ വലുതായിരിക്കും. ഇതിന് 3,530 mm നീളവും 1,490 mm വീതിയും 1,520 mm ഉയരവും 2,380 mm നീളമുള്ള വീല്‍ബേസുമുണ്ട്. പഴയ പതിപ്പില്‍ നിന്നും വീല്‍ബേസില്‍ 20 mm വര്‍ദ്ധനയോടെയാണ് പുതിയ മോഡല്‍ എത്തുന്നത്. ഇതിന് 85 mm നീളവും 45 mm ഉയരവും പഴയ പതിപ്പിനെക്കാള്‍ അധികമുണ്ടാകും.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

17 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കും 177 ലിറ്റര്‍ ബൂട്ട് സ്പേസും വാഹനത്തിന്റെ മറ്റ് ഹൈലൈറ്റുകളാണ്. ഗ്രൗണ്ട് ക്ലിയറന്‍സ് 160 mm ആണ്. സെലെറിയോ, ആള്‍ട്ടോ 800 എന്നിവയുടെ പുറംഭാഗങ്ങള്‍ സമാനമായിരിക്കും പുതിയ ആള്‍ട്ടോ K10.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

അതേസമയം ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്നുള്ള ഡിസൈന്‍ പ്രചോദനം അതിന്റെ മുന്‍ പ്രൊഫൈല്‍ കടമെടുക്കുന്നു. ചോര്‍ന്ന ചിത്രങ്ങള്‍ സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ, സില്‍ക്കി വൈറ്റ്, സിസ്ലിംഗ് റെഡ്, സ്പീഡി ബ്ലൂ, എര്‍ത്ത് ഗോള്‍ഡ് എന്നിവയുടെ 6 കളര്‍ ഓപ്ഷനുകള്‍ വെളിപ്പെടുത്തുന്നു.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

ക്രോം ആക്സന്റുകള്‍, ഓവല്‍ ആകൃതിയിലുള്ള ഹാലൊജന്‍ ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍ ബാറുകള്‍, വീല്‍ ക്യാപ്പുകളുള്ള സ്റ്റീല്‍ റിമ്മുകള്‍, പുതിയ ഫ്രണ്ട് ഗ്രില്ല് എന്നിവയെല്ലാം പുതിയ മോഡലിലെ സവിശേഷതകളാണ്.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

ഓള്‍-ബ്ലാക്ക് ഇന്റീരിയറാണ് അകത്തളത്തില്‍ കാണാന്‍ സാധിക്കുക. വരാനിരിക്കുന്ന ആള്‍ട്ടോ K10 അതിന്റെ ഡാഷ്ബോര്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്ന പവര്‍ വിന്‍ഡോ ബട്ടണുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്കൊപ്പം 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവയും അവതരിപ്പിക്കും.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

ഇതിന് നാല് പവര്‍ വിന്‍ഡോകള്‍, റിമോട്ട് കീ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കള്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, മാനുവല്‍ എയര്‍ കണ്ടീഷനിംഗ് എന്നിവയാണ് മറ്റ് ഫീച്ചര്‍ ഹൈലൈറ്റുകള്‍.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

2022 മാരുതി സുസുക്കി ആള്‍ട്ടോ K10-ന് സെലേറിയോയ്ക്കും എസ്-പ്രെസോയ്ക്കും കരുത്ത് പകരുന്നത് പോലെയുള്ള അതേ എഞ്ചിന്‍ തന്നെയാണ് ലഭിക്കുന്നത്. 1.0 ലിറ്റര്‍ K10C DualJet പെട്രോള്‍ എഞ്ചിന്‍ 6,000 rpm-ല്‍ 67 bhp കരുത്തും 3,500 rpm-ല്‍ 89 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. പുതിയ ആള്‍ട്ടോ K10-ന് സിഎന്‍ജി ഓപ്ഷനും കമ്പനി അവതരിപ്പിക്കും. ഒരു ബജറ്റ് ഹാച്ച്ബാക്ക് എന്ന നിലയില്‍, പുതിയ ആള്‍ട്ടോ K10-ന് അതിന്റെ മുന്‍ എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേരിയ തോതില്‍ ഉയര്‍ന്ന വിലയും ആള്‍ട്ടോ 800-ന് മുകളിലുമായിരിക്കും.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

4.32 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ആള്‍ട്ടോ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള കാര്‍ ബ്രാന്‍ഡാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

ആള്‍ട്ടോ, കുടുംബങ്ങള്‍ വളരെയധികം ഇഷ്ടപ്പെടുന്ന മോഡലുകളില്‍ ഒന്നാണ്. ഐതിഹാസികമായ ആള്‍ട്ടോ, യുവ ഇന്ത്യയുടെ മാറുന്ന അഭിലാഷങ്ങള്‍ക്കൊപ്പം സ്വയം പരിണമിച്ച ഒരു ഐക്കണിക് ബ്രാന്‍ഡിന്റെ സാക്ഷ്യമാണ്.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

22 വര്‍ഷത്തെ ശക്തമായ ബ്രാന്‍ഡ് പാരമ്പര്യമുള്ള ആള്‍ട്ടോ അഭിമാനത്തിന്റെയും വിശ്വാസത്തിന്റെയും വിശ്വാസ്യതയുടെയും പ്രതീകമായി മാറുകയും സുസുക്കിക്ക് വളരെ വിജയകരമായ ഒരു ഉല്‍പ്പന്നമായി മാറുകയും ചെയ്തു.

ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti

ഓള്‍-ന്യൂ ആള്‍ട്ടോ K10 ഹാച്ച്ബാക്ക് കാറുകളിലെ പുതിയ സാങ്കേതികവിദ്യയും സവിശേഷതകളും ജനാധിപത്യവല്‍ക്കരിക്കും. ഓള്‍-ന്യൂ ആള്‍ട്ടോ K10, ആള്‍ട്ടോ 800-നൊപ്പം ഇന്ത്യയിലെ കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഉടമസ്ഥതയുടെ അഭിമാനവും മൊബിലിറ്റിയുടെ സന്തോഷവും നല്‍കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Maruti suzuki begin new generation alto k10 bookings ahead of launch
Story first published: Wednesday, August 10, 2022, 19:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X