Just In
- 1 hr ago
220 കിലോമീറ്റർ വരെ റേഞ്ച്, LY, DT 3000 ഇലക്ട്രിക് സ്കൂട്ടറുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് Komaki
- 1 hr ago
പുത്തൻ ഹൈബ്രിഡ് എസ്യുവിയ്ക്കായി Hyryder നെയിംപ്ലേറ്റ് രജിസ്റ്റർ ചെയ്ത് Toyota
- 2 hrs ago
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
- 2 hrs ago
Ather ഇലക്ട്രിക് സ്കൂട്ടറുകളിൽ ഇനി TPMS സംവിധാനവും, സ്വന്തമാക്കാൻ മുടക്കേണ്ടത് 5,000 രൂപ
Don't Miss
- News
മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുന്നു: വി ഡി സതീശന്
- Movies
'ഇതാണോ ഫ്രണ്ട്ഷിപ്പ്? ദില്‍ഷയെ കണ്ട് പഠിക്ക്'; സുഹൃത്തുക്കള്‍ കാഴ്ചക്കാരല്ലെന്ന് അഖിലിനോട് സുചിത്ര
- Travel
വാരണാസിയും അലഹബാദും ബോധ്ഗയയും കാണാം.. കുറഞ്ഞ നിരക്കില്‍ പാക്കേജുമായി ഐആര്‍സിടിസി
- Technology
കുറഞ്ഞ വിലയും ആവശ്യത്തിന് ഡാറ്റ സ്പീഡും; 329 രൂപയുടെ ഭാരത് ഫൈബർ പ്ലാനിനെക്കുറിച്ച് അറിയാം
- Finance
കൊതിപ്പിക്കുന്ന ആദായം! അഞ്ചാം വർഷം 70% നേട്ടം നൽകുന്ന മ്യൂച്വൽ ഫണ്ട് ഇതാ
- Sports
IPL 2022: റോയല്‍സ് എന്തു കൊണ്ട് തോറ്റു? പിഴച്ചത് സഞ്ജുവിനോ? കാരണങ്ങളറിയാം
- Lifestyle
വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍
Maruti Suzuki കാറുകൾക്ക് ചെലവ് കൂടും, മോഡൽ തിരിച്ചുള്ള പുതിയ വില വർധനവ് ഇങ്ങനെ
എല്ലാ പുതുവർഷത്തെയും പോലെ 2022-ലും രാജ്യത്തെ മിക്കവാറും എല്ലാ വാഹന നിർമാണ കമ്പനികളും തങ്ങളുടെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കി മുന്നോട്ടുപോവുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയും തങ്ങളുടെ ഉൽപ്പന്ന നിരയിൽ ഉടനീളം വില പരിഷ്ക്കാരം നടപ്പിലാക്കി കഴിഞ്ഞു. ഏറ്റവും പുതിയ വില വർധന മൂന്നു ശതമാനം വരെയാണ് കമ്പനി നടപ്പിലാക്കിയിരിക്കുന്നത്. അധിക ചെലവുകളുടെ ചില ആഘാതം മറികടക്കാൻ 2022 ജനുവരി മുതൽ മോഡൽ നിരയിലാകെ വില ഉയർത്തുമെന്ന് കമ്പനി 2021 ഡിസംബറോടെ തന്നെ വ്യക്തമാക്കിയിരുന്നു.

മാരുതി അരീന ഡീലർഷിപ്പിലെ മോഡൽ നിരയിൽ ആൾട്ടോ, വാഗൺആർ, സെലേറിയോ, ഡിസയർ, സ്വിഫ്റ്റ്, എസ്-പ്രെസോ, എർട്ടിഗ, ബ്രെസ, ഈക്കോ എന്നിവയും ടൂർ ബ്രാൻഡിന് കീഴിലുള്ള വാണിജ്യ കാറുകളുടെ നിരയും ഉൾപ്പെടുന്നു. അതേസമയം കമ്പനിയുടെ പ്രീമിയം നെക്‌സ ഡീലർഷിപ്പിനു കീഴിൽ ഇഗ്‌നിസ്, ബലേനോ, സിയാസ്, എസ്-ക്രോസ്, XL6 എന്നിവയാണ് അണിനിരക്കുന്നത്.

2022-ലെ മോഡൽ തിരിച്ചുള്ള വില വർധനവും മാരുതി സുസുക്കി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന വില പരിഷ്ക്കാരം അതത് മോഡലുകൾക്ക് നൽകിയിരിക്കുന്ന ഏറ്റവും ഉയർന്ന വില വർധനവാണെന്ന് പ്രത്യേകം ശ്രദ്ധിക്കുക. യഥാർഥ വില വർധനവ് വേരിയന്റിൽ നിന്ന് വേരിയന്റിലേക്ക് ചെറുതായി വ്യത്യാസപ്പെടാം.

മാരുതിയുടെ എൻട്രി ലെവൽ ഹാച്ച്ബാക്കായ ആൾട്ടോയ്ക്ക് 12,500 രൂപ വരെ വില ഉയർച്ചയാണ് നടപ്പിലാക്കിയിരിക്കുന്നത്. കമ്പനിയുടെ നിരയിലെ അടുത്ത മോഡലായ എസ്-പ്രെസോയ്ക്കും സമാനമായ വില 12,500 രൂപ വരെ വർധിച്ചു. ആശ്ചര്യകരമെന്നു പറയട്ടെ താങ്ങാനാവുന്ന ഹാച്ച്ബാക്ക് വിഭാഗത്തിൽ പെടുന്ന വാഗൺആറിന് 30,000 രൂപ വരെയാണ് ബ്രാൻഡ് ഉയർത്തിയിരിക്കുന്നത്.

മാരുതി സുസുക്കിയുടെ നിരയിലുടനീളമുള്ള ശതമാനത്തിലും മൊത്തത്തിലുള്ള തുകയും കണക്കിലെടുത്താൽ വാഗൺആർ ടോൾബോയ് ഹാച്ച്ബാക്കിനാണ് ഏറ്റവും കുത്തനെയുള്ള വില വർധനവ് ലഭിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ 10 ലക്ഷം രൂപയിലധികം വിലയുള്ള കാറുകൾക്ക് പോലും 30,000 രൂപയുടെ വില വർധനവ് ലഭിച്ചിട്ടില്ലെന്നതാണ് കൗതുകകരമായ മറ്റൊരു വസ്‌തുത.

അടുത്തിടെ പുറത്തിറക്കിയ രണ്ടാംതലമുറ 2021 മോഡൽ സെലേറിയോയ്ക്ക് 16,000 രൂപ വരെ വില വർധന ലഭിച്ചു. താരതമ്യേന മന്ദഗതിയിലുള്ള വിൽപ്പനയാൽ മുന്നോട്ടുപോവുന്ന (മാരുതി നിലവാരമനുസരിച്ച്) ഇഗ്നിസിന്റെ എക്സ്ഷോറൂം വിലയിൽ 15,000 രൂപയാണ് കമ്പനി ഉയർത്തിയിരിക്കുന്നത്.

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായ സ്വിഫ്റ്റിന് 15,000 രൂപ വരെയുള്ള വില പരിഷ്ക്കാരമാണ് നടപ്പിലാക്കിയിരിക്കുന്നത്. ഈ വർഷവും ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ലഭിക്കാനിരിക്കുന്ന ബലേനോയ്ക്ക് 21,000 രൂപ വരെയാണ് പുതുവർഷത്തിൽ കൂട്ടിയിരിക്കുന്നത്.

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സെഡാനുകളിൽ ഒന്നായ ഡിസയറിന് ഇപ്പോൾ 10,000 രൂപ വരെ വില കൂടിയിട്ടുണ്ട്. ഡിസയറിന്റെ വാണിജ്യ പതിപ്പായ ടൂർ എസിന് ഇനി മുതൽ 8,000 രൂപ വരെയാണ് അധികം മുടക്കേണ്ടി വരിക. മാരുതിയുടെ നിരയിൽ നിന്നുള്ള മിഡ്-സൈസ് സെഡാനായ സിയാസിന് 2021-ലെ വിലയേക്കാൾ 15,000 രൂപ വരെ ഇനി അധിക തുക ഈടാക്കും.

ഈ വർഷവും കാര്യമായ ഫെയ്‌സ്‌ലിഫ്റ്റ് അല്ലെങ്കിൽ മൈൽഡ് ജനറേഷൻ അപ്‌ഗ്രേഡ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിറ്റാര ബ്രെസ ഉപഭോക്താക്കൾക്ക് കൂടുതൽ ചെലവേറിയതായി മാറിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ മോഡലിന് ഇപ്പോൾ 14,000 രൂപ അധികമായി ചെലവാകും.

ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എംപിവി ഇരട്ടകളായ എർട്ടിഗ, XL6 എന്നിവയെയും വില വർധന ബാധിച്ചിട്ടുണ്ട്. എർട്ടിഗയുടെ വില 21,000 രൂപ ഉയർന്നപ്പോൾ XL6 പ്രീമിയം 6 സീറ്റർ മോഡലിന്റെ വില 16,000 രൂപയായി കൂടി.

മാരുതിയുടെ ശ്രേണിയിൽ നിന്നുള്ള നിലവിലെ മുൻനിര ഉൽപ്പന്നമായ എസ്-ക്രോസിനും 2022-ൽ വില വർധനവ് ലഭിച്ചിട്ടുണ്ട്. ക്രോസ്ഓവർ എസ്‌യുവിക്ക് നേരത്തെയുണ്ടായിരുന്ന വിലയേക്കാൾ 21,000 രൂപ വരെ വിലയാണ് ഇപ്പോൾ കൂടിയിരിക്കുന്നത്.

വിലക്കയറ്റം മാരുതിയുടെ സ്വകാര്യ വാഹന വിഭാഗത്തെ മാത്രമല്ല അതിന്റെ വാണിജ്യ വാഹന വിഭാഗത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. സാധാരണയായി പ്രതിമാസം 7,000 യൂണിറ്റു മുതൽ 8,000 യൂണിറ്റ് വരെ വിൽപ്പന നടത്തുന്ന മാരുതിയുടെ ഈക്കോയുടെ വില 27,000 രൂപയോളമാണ് വർധിപ്പിച്ചിരിക്കുന്നത്.

മാരുതിയുടെ വാണിജ്യ വാഹന യൂണിറ്റിൽ നിന്നുള്ള മറ്റൊരു ഉൽപ്പന്നമായ സൂപ്പർ ക്യാരിക്ക് ഏകദേശം 10,000 രൂപയാണ് ഇനി മുതൽ അധികം മുടക്കേണ്ടി വരിക. നേരത്തെ ജനുവരിക്ക് പുറമെ 2021-ൽ മാരുതി സുസുക്കി മാർച്ച്, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ ഇന്ത്യയിലെ തങ്ങളുടെ മോഡൽ നിരയിലാകെ വില വർധനവ് നടപ്പിലാക്കിയിരുന്നു.