ഉണ്ണിയമ്മേ Hycross ഡബിളാ! Maruti -യുടെ Innova വകഭേദവും അണിയറയിൽ; വരവ് ഉടൻ

ടൊയോട്ട കിർലോസ്‌കർ മോട്ടോർ അടുത്തിടെ ഇന്ത്യൻ വിപണിയിൽ പുതിയ ഇന്നോവ ഹൈക്രോസ് അനാച്ഛാദനം ചെയ്‌തിരുന്നു, അതിന് പിന്നാലെ 2023 -ൽ രാജ്യത്ത് ഇന്നോവ ഹൈക്രോസ് എംപിവിയുടെ സ്വന്തം പതിപ്പ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്തോ ജാപ്പനീസ് വാഹന ഭീമനായ മാരുതി സുസുക്കി എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഈ പുതിയ എംപിവി ഉപഭോക്താക്കൾക്ക് മാരുതിയിൽ നിന്നുള്ള ഒരു പ്രീമിയം പാക്കേജ് ആയിരിക്കും, കൂടാതെ ഇത് ബ്രാൻഡിന്റെ നെക്സ ഔട്ട്‌ലെറ്റുകൾ വഴി വിൽപ്പനയ്ക്ക് എത്താൻ സാധ്യതയുണ്ട്. ആദ്യമായി തന്നെ പുതിയ മാരുതി എംപിവി അതിന്റെ പ്ലാറ്റ്ഫോമും ടെക്കും മറ്റ് മെക്കാനിക്കൽ ഭാഗങ്ങളും ടൊയോട്ട ഇന്നോവ ഹൈക്രോസുമായി പങ്കിടും, അതുപോലെ തന്നെ സമാനമായ ഫ്രണ്ട് വീൽ ഡ്രൈവ് (FWD) സജ്ജീകരണം വാഗ്ദാനം ചെയ്യും.

ഉണ്ണിയമ്മേ Hycross ഡബിളാ! Maruti -യുടെ Innova വകഭേദവും അണിയറയിൽ; വരവ് ഉടൻ

എന്നാൽ ഇന്നോവ ഹൈക്രോസിൽ നിന്ന് വ്യത്യസ്തമാകുന്നതിന് പുതിയ എംപിവിയ്ക്ക് അതിന്റെ പുറംഭാഗങ്ങളിൽ നിരവധി മാറ്റങ്ങൾ മാരുതി വരുത്തും. എന്നിരുന്നാലും, ഇന്നോവ ഹൈക്രോസിനെപ്പോലെ, ഇതിന് എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, മെഷീൻ കട്ട് അലോയി വീലുകൾ, ക്രോം ആക്സന്റുകൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ലഭിക്കും. അകത്ത്, മറ്റൊരു കളർ തീം ഒഴികെ പുതിയ മാരുതി എംപിവിയിൽ ഹൈക്രോസിന് സമാനമായ ഡാഷ്‌ബോർഡ് ലേയൗട്ട് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ഫീച്ചറുകളുടെ പട്ടികയും സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ, റിവേഴ്‌സിംഗ് ക്യാമറ, ISOFIX സീറ്റ് മൗണ്ടുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, 10.1 -ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, പവർഡ് ഫ്രണ്ട് സീറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും അതിലേറെയും തുടങ്ങിയ സവിശേഷതകൾ പുതിയ മാരുതി MPV വാഗ്ദാനം ചെയ്യും.

സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകൾക്ക് പുറമേ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, ഓട്ടോമാറ്റിക് ഹൈ ബീം തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്ന ADAS സുരക്ഷാ സാങ്കേതികവിദ്യയും പുതിയ മാരുതി എംപിവിയിൽ ലഭ്യമാക്കാൻ സാധ്യതയുണ്ട്. ടൊയോട്ട ഇന്നോവ ഹൈക്രോസിനെപ്പോലെ, ഈ പുതിയ മാരുതി എംപിവിക്കും 2.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ 2.0 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും.

ഇതിൽ ആദ്യത്തേത്, പുതിയ 2.0 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എഞ്ചിൻ പരമാവധി 174 PS പവർ ഔട്ട്പുട്ടും പരമാവധി 205 Nm torque ഔട്ട്പുട്ടും നൽകുന്നു. മറുവശത്ത് 2.0 ലിറ്റർ സ്ട്രോംഗ് ഹൈബ്രിഡ് യഥാക്രമം 186 PS പവറും 206 Nm പരമാവധി torque ഉം നൽകുന്നു. ഈ രണ്ട് എഞ്ചിനുകളും ഫ്രണ്ട് വീലുകളിലേക്ക് പവർ ചാനൽ ചെയ്യുകയും CVT ഗിയർബോക്സുമായി കണക്ട് ചെയ്യുകയും ചെയ്യുന്നു.

വരാനിരിക്കുന്ന പുത്തൻ മാരുതി എംപിവിയെക്കുറിച്ചുള്ള മനുവിന്റെ അഭ്രിപ്രായം:

ടൊയോട്ട ഇന്നോവ എന്നത് ഇന്ത്യൻ വാഹന വിപണിയെ സംബന്ധിച്ചിടത്തോളം ഒരു ഐതിഹാസിക മോഡലാണ്. 2005 -ൽ ആദ്യം എത്തിയത് മുതൽ ദേ ഇന്നു വരെ പ്രതിമാസവും വളരെ മികച്ച കൈവരിക്കുന്ന ഒരു മോഡലാണ്. നിലവിൽ ടൊയോട്ട, കോർപ്പറേറ്റീവ് ആവരേജ് ഫ്യുവൽ ഇക്കോണമി (CAFE) മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ചില പോരായ്മകൾ വന്നതോടെ ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ മോഡൽ താലക്കാലികമായി നിർത്തിയിരിക്കുകയാണ്.

താരതമ്യേന മൈലേജ് കുറവുള്ള പെട്രോൾ മോഡലുകളേക്കാൾ ഡീസൽ യൂണിറ്റായിരുന്നു ജനങ്ങളുടെ പ്രിയപ്പെട്ടത്, എന്നാൽ പുത്തൻ ഹൈക്രോസിന്റെ ഹൈബ്രിഡ് പവർട്രെയിൻ ഇതിനൊരു മാറ്റം നൽകും. അതു പോലെ തന്നെ മാരുതിയിൽ നിന്ന് ഹൈക്രോസിന്റെ സമാന പതിപ്പ് എത്തുകയാണെങ്കിൽ, ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഏഴ് സീറ്റർ സെഗ്മെന്റ് കാര്യമായി വികസിപ്പിക്കാൻ സാധിക്കും. നിലവിൽ ബ്രാൻഡിൽ നിന്ന് വിൽപ്പനയ്ക്ക് എത്തുന്ന എർട്ടിഗ എംപിവിയ്ക്ക് മുകളിലായിട്ടാവും പുത്തൻ എംപിവി സ്ഥാനം പിടിക്കുക.

Most Read Articles

Malayalam
English summary
Maruti suzuki innova hycross derivative in works
Story first published: Wednesday, November 30, 2022, 11:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X