മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

സ്വിഫ്റ്റ് സിഎന്‍ജി ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ മാരുതി സുസുക്കി. 2022 മാര്‍ച്ചില്‍ ഡിസയറിന് സിഎന്‍ജി വേരിയന്റുകള്‍ ലഭിച്ചതു മുതല്‍, സ്വിഫ്റ്റിനും ഇതേ സാങ്കേതികവിദ്യ ലഭിക്കുമെന്ന വാര്‍ത്തകള്‍ വിപണിയില്‍ സജീവമായിരുന്നു.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

കാരണം, സ്വിഫ്റ്റിനും ഡിസയറിനും ഒരേ 1.2 ലിറ്റര്‍ K12 പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ലഭിക്കുന്നത്. സ്വിഫ്റ്റിന്റെ സിഎന്‍ജി കൂടി വിപണിയില്‍ എത്തുന്നതോടെ വില്‍പ്പന വര്‍ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി ഇപ്പോള്‍.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

ഇന്ന് ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ഏറ്റവും ഇന്ധനക്ഷമതയുള്ള 10 കാറുകള്‍ പരിശോധിച്ചാല്‍, ആദ്യ അഞ്ച് സ്ഥാനങ്ങള്‍ സിഎന്‍ജി പവര്‍ട്രെയിനുകളുമായി എത്തുന്ന മോഡലുകളായിരിക്കും. അതില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ മാരുതിയുടെ മോഡലുകളുമാകും ഇടംപിടിക്കുക.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

പെട്രോള്‍, ഡീസല്‍ എന്നിവക്ക് വില വര്‍ധിച്ചതോടെ, സിഎന്‍ജിക്ക് ഈ ദിവസങ്ങളില്‍ കൂടുതല്‍ ജനപ്രിയമാവുകയും വളരെയധികം ഡിമാന്‍ഡ് നേടുകയും ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ മിക്ക നിര്‍മാതാക്കളും അവരുടെ നിരയില്‍ സിഎന്‍ജി വാഹനങ്ങളുടെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്ന കാഴ്ചയാണ് കാണാവുന്നത്.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

രൂപകല്‍പ്പനയുടെ കാര്യത്തില്‍ മാരുതി സ്വിഫ്റ്റ് സിഎന്‍ജി നിലവില്‍ വിപണിയില്‍ ഉള്ള സാധാരണ സ്വിഫ്റ്റിന് സമാനമാണ്. മറ്റ് മാരുതി സിഎന്‍ജി കാറുകളെപ്പോലെ ഇതിന് എസ്-സിഎന്‍ജി ബ്രാന്‍ഡിംഗ് ലഭിക്കുന്നുവെന്നതാണ് വാഹനത്തില്‍ കാണാന്‍ സാധിക്കുന്ന പ്രധാന മാറ്റങ്ങളില്‍ ഒന്ന്.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

VXI, ZXI എന്നീ രണ്ട് വേരിയന്റുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു. മാരുതി സ്വിഫ്റ്റ് സിഎന്‍ജി VXI-യുടെ വില 7.77 ലക്ഷം രൂപയും മാരുതി സ്വിഫ്റ്റ് ZXI സിഎന്‍ജിയുടെ വില 8.45 ലക്ഷം രൂപയുമാണ്. രണ്ട് വിലകളും എക്‌സ്‌ഷോറൂം വിലകളാണെന്നും കമ്പനി പറയുന്നു.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

സ്വിഫ്റ്റ് സിഎന്‍ജി വേരിയന്റുകളുടെ വില അവരുടെ പെട്രോള്‍ പതിപ്പുകളെക്കാള്‍ 96,000 കൂടുതലാണെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാവിന്റെ ഈ നീക്കം, ടിയാഗോ, ടിഗോര്‍ എന്നിവയ്ക്കൊപ്പം ടാറ്റയുടെ I-സിഎന്‍ജി ലോഞ്ച് ചെയ്യുന്നതിന്റെ വെളിച്ചത്തിലാണ്.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

ഇവ യഥാക്രമം സ്വിഫ്റ്റിന്റെയും ഡിസയറിന്റെയും മുഖ്യ എതിരാളികളാണ്. അതിനാല്‍, സ്വിഫ്റ്റിലും ഡിസയറിലും എസ്-സിഎന്‍ജി ഓപ്ഷനുകളും ആവശ്യമായിരുന്നു.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

സിഎന്‍ജിയിലേക്ക് വാഹനം മാറ്റുമ്പോള്‍ അതിന്റെ അനുബന്ധ പോരായ്മകളും ലഭിക്കുമെന്ന് കമ്പനി പറയുന്നു. ഇതില്‍ ആദ്യത്തേക്, സിഎന്‍ജി ഇന്ധനം ഉപയോഗിക്കുന്നതുവഴി വാഹനത്തിന്റെ പെര്‍ഫോമെന്‍സ് കുറയും.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

സിഎന്‍ജിയില്‍ ഓടുമ്പോള്‍ സ്വിഫ്റ്റ് ഏകദേശം 77 nhp കരുത്തും 98.5 Nm പീക്ക് ടോര്‍ക്കും മാത്രമാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ പെട്രോള്‍ ഉപയോഗിച്ച് ഇത് ഏകദേശം 89 bhp കരുത്തും 113 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മ ബൂട്ട് സ്‌പേസിലാണ്.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

ബൂട്ടില്‍ ഒരു സിഎന്‍ജി ടാങ്ക് കൂടി വരുന്നതോടെ ലഗേജ് സ്പേസിനെ ഇത് കാര്യമായി ബാധിക്കും. അത്രയധികം ബൂട്ട് സ്‌പേസ് പ്രായോഗികമായി ഉപയോഗശൂന്യമാകും. കൂടാതെ, സിഎന്‍ജി ടാങ്കും ഏകദേശം 10 കിലോ ഗ്യാസും ഉള്ളതിനാല്‍ പിന്നില്‍ ഭാരവും വര്‍ദ്ധിക്കുകയും ചെയ്യുന്നു.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

ഈ അധിക ഭാരത്തെ ചെറുക്കുന്നതിന് എസ്-സിഎന്‍ജി വേരിയന്റുകളില്‍ മാരുതി അല്‍പ്പം കടുപ്പമുള്ള സ്പ്രിംഗുകള്‍ ഉപയോഗിക്കുന്നു. കൂട്ടിച്ചേര്‍ക്കലുകളുടെ കാര്യത്തില്‍, രണ്ട് ഇന്ധനങ്ങള്‍ക്കിടയില്‍ മാറാന്‍ സഹായിക്കുന്ന ഹെഡ്‌ലൈറ്റ് ഉയരം ക്രമീകരിക്കുന്നതിന് പുറമെ ഒരു ഇലക്ട്രോണിക് സ്വിച്ച് സ്വിഫ്റ്റ് സിഎന്‍ജിക്ക് ലഭിക്കുന്നു.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

സിഎന്‍ജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ MID-ല്‍ പ്രദര്‍ശിപ്പിക്കും, സിഎന്‍ജി തിരഞ്ഞെടുക്കുമ്പോള്‍ എഞ്ചിന്‍ പാരാമീറ്ററുകള്‍ നിയന്ത്രിക്കുന്ന ഒരു പ്രത്യേക ECU അതിന് ലഭിക്കും. ഡിസയര്‍ സിഎന്‍ജി പോലെ, മാരുതി സ്വിഫ്റ്റ് സിഎന്‍ജിയും VXI, ZXI ട്രിമ്മുകളില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമാകും ലഭ്യമാകുക.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

ടാറ്റ അതിന്റെ I-സിഎന്‍ജി സാങ്കേതികവിദ്യയും മുന്നോട്ട് കൊണ്ടുപോകുന്നു, അടുത്തിടെ ടിഗോര്‍ XM വേരിയന്റില്‍ സിഎന്‍ജി വാഗ്ദാനം ചെയ്ത് ടാറ്റയും ഈ വിഭാഗത്തില്‍ മത്സരം ശക്തമാക്കുകയാണ്.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

ടാറ്റ സിഎന്‍ജി കാറുകള്‍ക്ക് മാരുതി സിഎന്‍ജി, ഹ്യുണ്ടായി സിഎന്‍ജി കാറുകളെ മറികടക്കാന്‍ കഴിയുമോ എന്നത് വരും മാസങ്ങളിലെ വില്‍പ്പന കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും. അധികം വൈകാതെ തന്നെ സിഎന്‍ജി വിഭാഗത്തില്‍ മത്സരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് മാരുതി.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

ഇതിന്റെ ഭാഗമായി ബ്രെസ സിഎന്‍ജി, ആള്‍ട്ടോ K10 സിഎന്‍ജി മോഡലുകളെ മാരുതി അവതരിപ്പിക്കുമ്പോള്‍, ടാറ്റ, ആള്‍ട്രോസ് സിഎന്‍ജി തുടങ്ങി ഏതാനും മോഡലുകളെ അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

'സ്വിഫ്റ്റിന് ഒരു ആമുഖം ആവശ്യമില്ല, കൂടാതെ ഐക്കണിക് സ്പോര്‍ട്ടി ഹാച്ച്ബാക്ക് ഇപ്പോള്‍ തെളിയിക്കപ്പെട്ടതും പരീക്ഷിച്ചതുമായ മാരുതി സുസുക്കി എസ്-സിഎന്‍ജി സാങ്കേതികവിദ്യയില്‍ ലഭ്യമാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ (മാര്‍ക്കറ്റിംഗ് & സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

26 ലക്ഷത്തിലധികം സ്വിഫ്റ്റ് പ്രേമികളെ അതിന്റെ പ്രകടനവും സ്‌റ്റൈലിംഗും റോഡ് സാന്നിധ്യവും കൊണ്ട് ആകര്‍ഷിച്ചതിന് ശേഷം, 30.90 കിലേമീറ്റര്‍/കിലോ എന്ന അവിശ്വസനീയമായ ഇന്ധനക്ഷമത ഉപയോഗിച്ച് ഉപഭോക്താക്കളെ സന്തോഷിപ്പിക്കാന്‍ എസ്‌സിഎന്‍ജി സഹിതം സ്വിഫ്റ്റ് ഇപ്പോള്‍ ലഭ്യമാണ്.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

വൃത്തിയുള്ളതും ഹരിതവുമായ അന്തരീക്ഷത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് സിഎന്‍ജി ഓഫറോടുകൂടിയ തങ്ങളുടെ പോര്‍ട്ട്ഫോളിയോയിലെ 9-ാമത്തെ മോഡലാണിത്. സ്വിഫ്റ്റ് ഉപഭോക്താക്കളുടെ ഹൃദയത്തിലും മനസ്സിലും ഒരു ഇടം നേടിയിട്ടുണ്ട്, അത് തുടര്‍ച്ചയായി വികസിക്കുകയും ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിജയകരമായ ഹാച്ച്ബാക്ക് എന്ന നിലയില്‍ അതിന്റെ വ്യക്തിത്വം നിലനിര്‍ത്തുകയും ചെയ്തു.

മൈലേജിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല; Swift സിഎന്‍ജി അവതരിപ്പിച്ച് Maruti

സ്വിഫ്റ്റ് എസ്-സിഎന്‍ജി ഉപഭോക്താക്കള്‍ക്ക് ശരിയായ നിര്‍ദ്ദേശമാണ്, അത് മികച്ചതും എന്നാല്‍ സാമ്പത്തികവുമായ സിറ്റി ഡ്രൈവിനായി തിരയുന്ന ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നതെന്നും ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Maruti suzuki launched swift cng with 30 9 km mileage
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X