പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

ഇന്ത്യൻ വിപണിയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ഒരു കാലത്ത് എൻട്രി ലെവൽ ഹാച്ച്ബാക്ക് സെഗ്മെന്റ് ഭരിച്ചിരുന്ന ആൾട്ടോ ശ്രേണിയിലെ K10. ബിഎസ്-VI കാലഘട്ടത്തിനു തൊട്ടുമുമ്പ് നിർത്തലാക്കിയ K10 ആണ് ഇപ്പോൾ പുതിയ രൂപത്തിലും ഭാവത്തിലും വിപണിയിൽ എത്തിയിരിക്കുന്നത്.

Recommended Video

എർട്ടിഗയുടെ എല്ലാ വേരിയന്റുകളിലും ഇനി ഈ സവിശേഷതകളുണ്ടാവും,പകരം വില ഒന്ന് കൂട്ടുംMaruti Suzuki Ertiga
പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

പുതിയ ഡിസൈൻ, കൂടുതൽ പ്രീമിയം ഇന്റീരിയർ, ഫീച്ചറുകൾ, ഒരു പുതിയ പെട്രോൾ എഞ്ചിൻ എന്നിവയോടെയാണ് ആൾട്ടോ K10 എ-സെഗ്മെന്റ് ഹാച്ച്ബാക്കിന്റെ രണ്ടാംവരവിൽ മാരുതി സുസുക്കി ഒരുക്കിയിരിക്കുന്നത്. മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ എന്നുവിളിക്കുന്ന K10 ആവർത്തനത്തിന് ഇന്ത്യയിൽ 3.99 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

അതേസമയം കാറിന്റെ ടോപ്പ് എൻഡ് വേരിയന്റിനായി 5.83 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. STD, STD (O), LXI, LXI (O), VXI, VXI (O), VXI+, VXI+(O) എന്നിങ്ങനെ എട്ട് വേരിയന്റുകളിലാണ് പുത്തൻ ആൾട്ടോ K10 വപണിയിൽ എത്തുന്നത്. ഇതിൽ VXI, VXI(O), VXI+, എന്നിവയിൽ എഎംടി ഓട്ടോമാറ്റിക് ഓപ്ഷനുകളും ലഭിക്കും.

പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

സോളിഡ് വൈറ്റ്, സിൽക്കി സിൽവർ, ഗ്രാനൈറ്റ് ഗ്രേ, സിസ്ലിംഗ് റെഡ്, സ്പീഡി ബ്ലൂ, എർത്ത് ഗോൾഡ് എന്നീ പുതുമയാർന്ന ആറ് കളർ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് K10 ഹാച്ച്ബാക്കിന്റെ വരവ്. കൂടാതെ ഭാരം കുറഞ്ഞ അഞ്ചാംതലമുറയിലുള്ള ഹാർട്ട്ടെക്‌റ്റ് പ്ലാറ്റ്‌ഫോമിലാണ് 2022 മാരുതി സുസുക്കി ആൾട്ടോ K10 നിർമിച്ചിരിക്കുന്നത്.

പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

മാത്രമല്ല, വലിപ്പത്തിന്റെ കാര്യത്തിൽ ആൾട്ടോ 800 എൻട്രി ലെവൽ കാറിനേക്കാൾ സമ്പന്നമാണ് പുതിയ K10. സങ്കല്‍പ്പങ്ങള്‍ക്ക് അതിതമായ മാറ്റമാണ് ഡിസൈനില്‍ വരുത്തിയിരിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. ആദ്യ കാഴ്ച്ചയിൽ തീർത്തും പരിചിതമല്ലാത്ത പുതിയ മുഖം തന്നെയാണ് മാരുതി സുസുക്കി ആൾട്ടോ K10-ൽ ഒരുക്കിയിരിക്കുന്നത്.

പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

മുൻമോഡലുകളെ അപേക്ഷിച്ച് വ്യത്യസ്തവും അതിലേറെ ആകർഷകവുമാണ് പുതിയ ഡിസൈനാണ് എങ്കിലും മുൻവശക്കാഴ്ച്ചയിൽ അടുത്തിടെ നിർത്തലാക്കിയ ഹ്യുണ്ടായി സാൻട്രോയെ പലരും ഓർത്തെടുത്തേക്കാം. സ്വിഫ്റ്റ് പുതുതലമുറയിൽ കണ്ട വിധത്തിലുള്ള ഹെക്സഗണൽ ഗ്രില്ലിന്റെയും പുതുതലമുറ സുസുക്കി വാഹനങ്ങളിലെ ബമ്പറുകളുടെയും എല്ലാം സങ്കരമാണ് ഈ മുൻഭാഗം എന്നുവേണം പറയാൻ.

പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

കൃത്യമായി പറഞ്ഞാൽ കറുപ്പ് നിറത്തിലുള്ള ഹണികോംബ് മെഷ് പാറ്റേൺ, സി ആകൃതിയിലുള്ള ബമ്പർ ഫിനിഷ്, താഴ്ന്ന സെൻട്രൽ എയർ ഇൻടേക്ക്, സ്വീപ്‌ബാക്ക് ഹെഡ്‌ലാമ്പുകൾ, സുസുക്കി ബാഡ്ജ്, ബോണറ്റ്, ഒരു റേക്ഡ് ഫ്രണ്ട് വിൻഡ്ഷീൽഡ് എന്നിവ പുതിയ രൂപത്തിലേക്ക് കൂട്ടിയോജിപ്പിച്ചിരിക്കുന്നത്.

പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

തീർന്നില്ല, വീൽ ക്യാപ്പുകളുള്ള പുതിയ 13 ഇഞ്ച് സ്റ്റീൽ വീലുകൾ, ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകൾ, കറുപ്പിൽ ഒരുക്കിയിരിക്കുന്ന ഒആർവിഎം, ബോഡി കളറുള്ള ഡോർ ഹാൻഡിലുകൾ, പുതിയ റിയർ ബമ്പർ, ട്വീക്ക് ചെയ്ത ടെയിൽഗേറ്റ് തുടങ്ങിയവയാണ് പുത്തൻ ആൾട്ടോ K10 മോഡലിലെ മറ്റ് ഹൈലൈറ്റുകൾ.

പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

ഇന്റീരിയറിലേക്ക് നോക്കിയാൽ ആൾട്ടോ 800-നേക്കാൾ കൂടുതൽ വിശാലതയുള്ളതാണ് ക്യാബിനാണ് മാരുതി സുസുക്കി K10-ൽ വാഗ്ദാനം ചെയ്യുന്നത്. പുതിയ തലമുറ മോഡലിന് 3,530 mm നീളവും 1,490 mm വീതിയും 1,520 mm ഉയരവും 2,380 mm വീൽബേസ് നീളവും 1,150 കിലോഗ്രാം ഭാരവുമുണ്ട്.

പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ അപ്‌ഹോൾസ്റ്ററി, പുനർരൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർഡ്, മൗണ്ടഡ് കൺട്രോളുകളുള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, അപ്‌ഡേറ്റ് ചെയ്‌ത സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് ആൾട്ടോ K10 കാറിന്റെ അകത്തളത്തെ സമ്പുഷ്‌ടമാക്കുന്നത്.

പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

ഇനി സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, വൈദ്യുതപരമായി പ്രവർത്തിപ്പിക്കാവുന്ന ORVM-കൾ, നാല് പവർ വിൻഡോകൾ തുടങ്ങിയ ഗംഭീര ഫീച്ചറുകളാണ് മാരുതി സുസുക്കി ആൾട്ടോ K10-ൽ വാഗ്ദാനം ചെയ്യുന്നത്.

പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

പുതിയ ആൾട്ടോയ്ക്ക് 15-ലധികം സുരക്ഷാ ഫീച്ചറുകൾ ഉണ്ടെന്നും ഇതിന് 4.5 മീറ്റർ ടേണിംഗ് റേഡിയസ് ഉണ്ടെന്നും കമ്പനി പ്രത്യേകം എടുത്തു പറയുന്നുമുണ്ട്.

പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

പുതിയ 1.0 ലിറ്റർ K10C ത്രീ-സിലിണ്ടർ ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് K10 മോഡലിൽ മാരുതി ഉപയോഗിച്ചിരിക്കുന്നത്. ഐഡിൾ സ്റ്റാർട്ട്/സ്റ്റോപ്പ് സാങ്കേതികവിദ്യയോടെ എത്തുന്ന ഈ എഞ്ചിൻ 5,500 rpm-ൽ 66.62 bhp പവറും 3,500 rpm-ൽ 89 Nm torque ഉം ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

പൂരം കൊടിയേറി... മോഡേൺ, യൂത്ത്ഫുൾ Alto K10 അവതരിപ്പിച്ച് Maruti Suzuki; വില 3.99 ലക്ഷം മുതൽ

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ സ്റ്റാൻഡേർഡ് ആയി ലഭ്യമാവുമ്പോൾ ഓട്ടോമാറ്റിക് പ്രേമികൾക്കായി അഞ്ച്-സ്പീഡ് എഎംടി ഓപ്ഷനും മാരുതി സുസുക്കി ആൾട്ടോ K10-ൽ തെരഞ്ഞെടുക്കാനാും. 24.90 കിലോമീറ്റർ മൈലേജാണ് വാഹനത്തിൽ കമ്പനി അവകാശപ്പെടുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki launched the munch awaited new gen alto k10 in india
Story first published: Thursday, August 18, 2022, 13:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X