പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ജൂലൈയിൽ 11,000 രൂപയ്ക്ക് വാഹനത്തിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു.

പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

വിലകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ 50,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചതായി മാരുതി അവകാശപ്പെടുന്നു. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ തന്നെ എസ്‌യുവിയുടെ ഡെലിവറി ആരംഭിക്കും

പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡറുമായി പ്ലാറ്റ്‌ഫോമും എഞ്ചിൻ ഓപ്ഷനുകളും പങ്കിടുന്നു. ടൊയോട്ടയുടെ കർണാടകയിലെ ബിഡാദി പ്ലാന്റിലാണ് ഇത് നിർമ്മിക്കുന്നത്.

പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

പുതിയ മാരുതി ഗ്രാൻഡ് വിറ്റാരയുടെ വില 10.45 ലക്ഷം രൂപ മുതൽ 19.65 ലക്ഷം രൂപ വരെയാണ്. ഇവ ആമുഖ, എക്സ്-ഷോറും വിലകളാണ്. 27,000 രൂപ മുതലുള്ള പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസോടെ, ലീസിംഗ് ഓപ്‌ഷനിലൂടെയും ഗ്രാൻഡ് വിറ്റാര മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്.

പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ
Variant Monotone Dual Tone
Sigma Smart Hybrid MT ₹10,45,000 -
Delta Smart Hybrid MT ₹11,90,000 -
Delta Smart Hybrid AT ₹13,40,000 -
Zeta Smart Hybrid MT ₹13,89,000 -
Zeta Smart Hybrid AT ₹15,39,000 -
Zeta+ Intelligent Electric Hybrid eCVT ₹17,99,000 ₹18,15,000
Alpha Smart Hybrid MT ₹15,39,000 ₹15,55,000
Alpha Smart Hybrid AT ₹16,89,000 ₹17,05,000
Alpha Smart Hybrid ALLGRIP SELECT MT ₹16,89,000 ₹17,05,000
Alpha+ Intelligent Electric Hybrid eCVT ₹19,49,000 ₹19,65,000
പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

ഗ്രാൻഡ് വിറ്റാര ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് വേരിയന്റുകളിൽ അഞ്ച് വർഷം / ഒരു ലക്ഷം കിലോമീറ്റർ വരെ എക്സ്റ്റെന്റഡ് വാറന്റി അടങ്ങുന്ന ഒരു പ്രത്യേക ഇൻട്രൊഡക്ടറി പാക്കേജും കൂടാതെ 67,000 രൂപയിലധികം വിലമതിക്കുന്ന ഒരു പ്രിസ്റ്റീൻ ജെന്യുവിൻ നെക്സ ആക്സസറി പായ്ക്കുമുണ്ട്.

പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

മുൻനിര എസ്‌യുവി ഗ്രാൻഡ് വിറ്റാരക്കൊപ്പം, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, എംജി ആസ്റ്റർ, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ, സ്കോഡ കുഷാഖ് എന്നിവ അടങ്ങുന്ന വിഭാഗത്തിലേക്ക് കടുത്ത മത്സരവുമായി മാരുതി പ്രവേശിക്കും.

പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

സുസുക്കിയുടെ ഗ്ലോബൽ C പ്ലാറ്റ്‌ഫോമിൽ സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് വിറ്റാര ഹൈറൈഡറിനുമേൽ കൂടുതൽ അഗ്രസ്സീവ് നിലപാടാണ് സ്വീകരിക്കുന്നത്. ഷാർപ്പ് നോസ്, ക്രോം സ്ട്രിപ്പുകളുള്ള വിശാലമായ ഗ്രില്ല്, ബോഡിയിലുടനീളം ക്രോം ആക്‌സന്റുകൾ, വ്യത്യസ്തമായി രൂപകൽപ്പന ചെയ്ത 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകൾ എന്നിവ ഇതിന് ലഭിക്കുന്നു.

പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

അളവുകളുടെ കാര്യത്തിൽ, ഗ്രാൻഡ് വിറ്റാരയ്ക്ക് 4,345 mm നീളവും 1,795 mm വീതിയും 1,645 mm ഉയരവും 2,600 mm വീൽബേസുമാണ് ലഭിക്കുന്നത്. ഇത് ഹൈറൈഡറിന് സമാനമാണ്.

പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

ആറ് മോണോടോണും മൂന്ന് ഡ്യുവൽ ടോണും ഉൾപ്പെടുന്ന ഒമ്പത് എക്സ്റ്റേണൽ കളർ ഓപ്ഷനുകളാണ് ഗ്രാൻഡ് വിറ്റാര വാഗ്ദാനം ചെയ്യുന്നത്. നെക്‌സ ബ്ലൂ, ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, ചെസ്റ്റ്നട്ട് ബ്രൗൺ, ഒപ്പുലന്റ് റെഡ്, ആർട്ടിക് വൈറ്റ് വിത്ത് ബ്ലാക്ക്, സ്‌പ്ലെൻഡിഡ് സിൽവർ വിത്ത് ബ്ലാക്ക്, ഒപുലന്റ് റെഡ് വിത്ത് ബ്ലാക്ക് എന്നിവ ഉൾപ്പെടുന്നു.

പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

ഇന്റീരിയർ സെറ്റപ്പ് ഹൈറൈഡറിൽ കാണുന്നത് പോലെയാണ്, എന്നാൽ പുതിയ കളർ സ്കീമുകൾ ഗ്രാൻഡ് വിറ്റാരയ്ക്ക് ലഭിക്കുന്നു. സ്മാർട്ട്പ്ലേ പ്രോ+ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വയർലെസ് ചാർജിംഗ്, 360 ഡിഗ്രി ക്യാമറ, ആംബിയന്റ് ലൈറ്റിംഗ്, പവർ വിൻഡോകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതോടൊപ്പം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയും ഇതിലുണ്ട്.

പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

സുരക്ഷ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ESP, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവയുമായിട്ടാണ് വാഹനം വരുന്നത്.

പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

1.5 ലിറ്റർ, ഫോർ സിലിണ്ടർ K15C സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ വഴിയാണ് മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവിക്ക് കരുത്ത് ലഭിക്കുന്നത്, 103 bhp പവറും 136 Nm torque ഉം വാഗ്ദാനം ചെയ്യുന്ന അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ സുസുക്കിയുടെ ഓൾഗ്രിപ്പ് AWD സിസ്റ്റം ഓപ്ഷനും ലഭിക്കും.

പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

1.5 ലിറ്റർ, ത്രീ സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ TNGA പെട്രോൾ എഞ്ചിൻ ടൊയോട്ടയിൽ നിന്നാണ് വരുന്നത്. ഈ എഞ്ചിൻ 5,500 rpm -ൽ 92 bhp പവറും 4,400 rpm -ൽ 122 Nm torque ഉം വാഗ്ദാനം ചെയ്യുന്നു, ഇത് 79 bhp എസി സിൻക്രണസ് മോട്ടോറുമായി ചേർന്ന് 115 bhp കരുത്തും 141 Nm torque ഉം നൽകുന്നു.

പീതാംബരൻ സാറേ...Maruti Grand Vitara ബോംബ് പൊട്ടിച്ചിട്ടുണ്ടേ! വില വിവരങ്ങൾ ഇങ്ങനെ

ഇത് ആറ് സ്പീഡ് CVT -യുമായി മാത്രം ഇണചേർന്നിരിക്കുന്നു കൂടാതെ ലിറ്ററിന് 28 കിലോമീറ്റർ മൈലേജും അവകാശപ്പെടുന്നു. ഇന്ത്യയിൽ കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് നെക്സ ഷോറൂമുകളിൽ ലഭിച്ച ബുക്കിംഗുകൾ കണക്കിലെടുക്കുമ്പോൾ, ഗ്രാൻഡ് വിറ്റാരയുടെ ചില വകഭേദങ്ങൾക്കായുള്ള കാത്തിരിപ്പ് കാലയളവ് അഞ്ച് മാസം വരെ നീളാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
English summary
Maruti suzuki launches all new grand vitara at rs 10 45 lakh in india
Story first published: Monday, September 26, 2022, 13:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X