S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പ് ശൃംഖലയായ നെക്സയില്‍ നിന്നുള്ള ആദ്യ കാറാണ് എസ്-ക്രോസ്. 2015-ലാണ് കമ്പനി എസ്-ക്രോസിനെ പുറത്തിറക്കുന്നത്. ഹ്യുണ്ടായ് ക്രെറ്റ പുറത്തിറക്കിയ അതേ വര്‍ഷം തന്നെയായിരുന്നു എസ്-ക്രോസിന്റെയും അരങ്ങേറ്റം.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

ക്രെറ്റ സെഗ്മെന്റില്‍ വലിയ കുതിപ്പ് നടത്തിയെങ്കിലും, എസ്-ക്രോസ് കിതയ്ക്കുന്ന ഒരു കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മാരുതി പ്രതീക്ഷിച്ചതുപോലെ ഒരു വില്‍പ്പന കണ്ടെത്താന്‍ എസ്-ക്രോസിന് സാധിക്കാതെ വരുകയും ചെയ്തു.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

ആദ്യമായി അവതരിപ്പിക്കുന്ന സമയത്ത്, 1.3 ലിറ്ററിന്റെയും 1.6 ലിറ്ററിന്റെയും രണ്ട് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് എസ്-ക്രോസിന് വാഗ്ദാനം ചെയ്തിരുന്നത്. ആദ്യ മാസങ്ങളില്‍ വില്‍പ്പന പ്രതീക്ഷിച്ചതിലും കുറവായിരുന്നു. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി, 2016-ല്‍ കമ്പനി വാഹനത്തിന്റെ വിലകള്‍ കുറച്ചു. ഇത് എസ്-ക്രോസ് വില്‍പ്പനയ്ക്ക് ഉത്തേജനം നല്‍കി, എന്നാല്‍ ക്രെറ്റ രേഖപ്പെടുത്തിയ വില്‍പ്പനയ്ക്ക് അടുത്തെങ്ങും എത്തിയിരുന്നില്ല.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

വര്‍ഷങ്ങളായി, എസ്-ക്രോസിനെ പുനരുജ്ജീവിപ്പിക്കാന്‍ മാരുതി പലതവണ ശ്രമിച്ചു. ചിലപ്പോള്‍ അപ്ഡേറ്റുകള്‍ / ഫെയ്‌സ്‌ലിഫ്റ്റുകള്‍ ലോഞ്ച് ചെയ്യുന്നതിലൂടെയും ചിലപ്പോള്‍ പുതിയ മാര്‍ക്കറ്റിംഗ് കാമ്പെയ്നുകള്‍ വഴിയും പല മാര്‍ഗങ്ങള്‍ കമ്പനി പരീക്ഷിച്ചു. എന്നിട്ടും രക്ഷയില്ലെന്ന് പറയുന്നതാകും ശരി.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

ആദ്യനാളുകളില്‍ ക്രെറ്റയായിരുന്നു എതിരാളിയെങ്കില്‍, ഇപ്പോള്‍, ക്രെറ്റ മാത്രമല്ല, ഈ സെഗ്മെന്റില്‍ നിരവധി മോഡലുകളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ കിയ സെല്‍റ്റോസ്, എംജി ആസ്റ്റര്‍, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാക്ക് എന്നിവ ഉള്‍പ്പെടുന്നു. എല്ലാ പുതുതലമുറ മോഡലുകളാണ്. മാത്രമല്ല, ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഫീച്ചറുകളും ഉള്ള ആധുനിക കാറുകളാണ് ഇവയൊക്കെയും.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

എസ്-ക്രോസ് പുനരുജ്ജീവിപ്പിക്കാനുള്ള നിരവധി ശ്രമങ്ങള്‍ ആഗ്രഹിച്ച ഫലം നല്‍കാത്തതിനാല്‍, ഇന്ത്യയില്‍ നിന്ന് എസ്-ക്രോസ് നിര്‍ത്തലാക്കാന്‍ മാരുതി തീരുമാനിച്ചുവെന്നാണ് ഫിനാന്‍ഷ്യല്‍ എക്സ്പ്രസിന്റെ പുതിയ റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. എന്നാല്‍ ഇക്കാര്യം മാരുതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര വിപണിയില്‍ അരങ്ങേറ്റം കുറിച്ച പുതിയ തലമുറ എസ്-ക്രോസ് മാരുതി ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിരുന്നു. അതുമാത്രമല്ല, ടൊയോട്ടയുമായി സഹകരിച്ചും ഈ സെഗ്മെന്റിലേക്ക് മാരുതി ഒരു മോഡലിനെ അവതരിപ്പിക്കാനും പദ്ധതിയിട്ടുണ്ട്.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

നിലവില്‍ YFG എന്ന രഹസ്യനാമമുള്ള ഈ പുതിയ എസ്‌യുവി 2022 ദീപാവലിയോടെ അരങ്ങേറ്റം കുറിക്കാനാണ് സാധ്യത. അതേ സമയം തന്നെ ബുക്കിംഗുകളും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റയുടെയും കിയ സെല്‍റ്റോസിന്റെ വില്‍പ്പന തന്നെയാണ് ഇതിലൂടെ മാരുതി ലക്ഷ്യമിടുന്നതും.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

ടൊയോട്ടയുടെ സഹകരണത്തില്‍ നിര്‍മിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടവും മാരുതി ആരംഭിച്ചിട്ടുണ്ട്. സ്‌പൈ ഷോട്ടുകള്‍ ഇതിനകം ഓണ്‍ലൈനില്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഡിസൈനിനെക്കുറിച്ചോ ഇന്റീരിയറിനെക്കുറിച്ചോ കൂടുതല്‍ കാര്യങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ഇത് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. ഇതിന് ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിച്ചേക്കാം, ഇത് സെഗ്മെന്റിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിലൊന്നായി മാറാന്‍ എസ്‌യുവിയെ സഹായിക്കും.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം, നിലവിലെ എസ്-ക്രോസിനേക്കാള്‍ വളരെ ആധുനികമായ ഓഫറായിരിക്കും ഇത്. 360-ഡിഗ്രി പാര്‍ക്കിംഗ് ക്യാമറ, പുതിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, പനോരമിക് സണ്‍റൂഫ്, നിരവധി സുരക്ഷാ ഫീച്ചറുകള്‍ അടങ്ങുന്ന അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (ADAS) എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഇതിലുണ്ടാകും.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയില്‍ലാമ്പുകളും, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് കണക്റ്റിവിറ്റി, കണക്റ്റഡ് കാര്‍ ടെക്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടിഫങ്ഷന്‍ സ്റ്റിയറിംഗ് വീല്‍ എന്നിവയും മറ്റും പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ബെംഗളൂരിനടുത്തുള്ള ടൊയോട്ട ഇന്ത്യ പ്ലാന്റിലായിരിക്കും ഇത് നിര്‍മ്മിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ 7 വര്‍ഷമായി മാരുതി എസ്-ക്രോസ് രാജ്യത്ത് വില്‍ക്കുന്നു. നാളിതുവരെ, ക്രോസ്ഓവര്‍ 1,65,000 യൂണിറ്റ് വില്‍പ്പന നടത്തിയെന്നും, പ്രതിമാസം ശരാശരി 2,000 യൂണിറ്റുകള്‍ വരെ വിറ്റഴിക്കാറുണ്ടെന്നും കമ്പനി പറയുന്നു.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

എന്നാല്‍, ഏതാണ്ട് ഇതേ സമയത്ത് പുറത്തിറക്കിയ ഹ്യുണ്ടായി ക്രെറ്റ, ഇപ്പോള്‍ 7 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിപണിയില്‍ വിറ്റഴിച്ചിട്ടുണ്ട്. ഇപ്പോള്‍ പ്രതിമാസം ശരാശരി 8,000 യൂണിറ്റുകള്‍ വിറ്റഴിക്കുകയും ചെയ്യുന്നു, എസ്-ക്രോസിനേക്കാള്‍ ഏകദേശം 4 മടങ്ങ് കൂടുതലാണിതെന്ന് വേണം പറയാന്‍.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

ലോഞ്ച് സമയത്ത്, എസ്-ക്രോസ് 2 ഡീസല്‍ എഞ്ചിനുകള്‍, ഫിയറ്റില്‍ നിന്ന് ഉത്ഭവിച്ച 1.3, 1.6 ലിറ്റര്‍ DDiS എഞ്ചിനുകളുമായാണ് വന്നത്. കുറഞ്ഞ വില്‍പ്പന കാരണം 1.6 ഉടന്‍ തന്നെ നിര്‍ത്തലാക്കപ്പെട്ടു.

S-Cross-ന്റെ യാത്രക്ക് സഡന്‍ബ്രേക്ക് ഇടാന്‍ Maruti; അണിയറയില്‍ പുതിയ മോഡലെന്ന് റിപ്പോര്‍ട്ട്

അതേസമയം ബിഎസ് VI പരിവര്‍ത്തന സമയത്ത് മാരുതി സുസുക്കി ഡീസല്‍ എഞ്ചിനുകള്‍ ഉപേക്ഷിച്ചപ്പോള്‍ 1.3 ഒഴിവാക്കപ്പെട്ടു. ബ്രാന്‍ഡിന്റെ പല മോഡലുകള്‍ക്കും കരുത്ത് പകരുന്ന അതേ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഇപ്പോള്‍ എസ്-ക്രോസ് വരുന്നത്.

Source: financialexpress

Most Read Articles

Malayalam
English summary
Maruti suzuki planning to discontinued s cross will launch all new car soon in india
Story first published: Tuesday, May 24, 2022, 16:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X