ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

ഇന്ത്യയിലെ എൻട്രി ലെവൽ എ-സെഗ്മെന്റിലേക്ക് പുതുപ്പിറവിയെടുത്ത് കടന്നുവന്നിരിക്കുകയാണ് നമ്മുടെ സ്വന്തം ആൾട്ടോ K10. 3.99 ലക്ഷം രൂപ മുതൽ 5.84 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിൽ എത്തുന്ന ഹാച്ച്ബാക്കിന് പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമാണ് ഇപ്പോൾ ലഭ്യമാവുന്നത്.

ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

എന്നാൽ പുത്തൻ ആൾട്ടോയുടെ സിഎൻജി വകഭേദവും ഉടൻ തന്നെ വിപണിയിലേക്ക് എത്തുമെന്നും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി സ്ഥിരീകരിച്ചിരിക്കുകയാണിപ്പോൾ. സെലേറിയോയിൽ ലഭ്യമായ അതേ 1.0 ലിറ്റർ K10C ത്രീ-സിലിണ്ടർ ഡ്യുവൽ ജെറ്റ് ഡ്യുവൽ VVT പെട്രോൾ എഞ്ചിനാണ് K10 മോഡലിലും മാരുതി ഉപയോഗിച്ചിരിക്കുന്നത്.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

ഇത് ഇതിനകം തന്നെ സിഎൻജിയുമായി പൊരുത്തപ്പെടുന്നതിനാൽ മാരുതിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവുമെന്നാണ് കരുതപ്പെടുന്നത്. അതായത് സെലേറിയോയിലെ അതേ സിഎൻജി ഓപ്ഷൻ പുതിയ K10 ഹാച്ചിലേക്കും എത്തിയേക്കുമെന്നാണ് വിവരം.

MOST READ: അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

സെലേറിയോയുടെ സിഎൻജി വേരിയന്റുകൾ പരമാവധി 56.7 bhp കരുത്തിൽ പരമാവധി 82 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. കൂടാതെ 35.6 കിലോമീറ്റർ മൈലേജാണ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നത്. ആൾട്ടോ K10 സിഎൻജിയിൽ സമാനമായ പ്രകടനവും കാര്യക്ഷമതയും തന്നെ പ്രതീക്ഷിക്കാം.

ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

പുതുതായി പുറത്തിറക്കിയ മാരുതി സുസുക്കി ആൾട്ടോ K10 ഉപയോഗിക്കുന്ന നെക്സ്റ്റ്-ജെൻ കെ-സീരീസ് 1.0 ലിറ്റർ ഡ്യുവൽ ജെറ്റ്, ഡ്യുവൽ വിവിടി എഞ്ചിൻ 5,500 rpm-ൽ 66 bhp പവറും 3,500 rpm-ൽ 89 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ, എജിഎസ് ഓപ്ഷനുകളിൽ ലഭ്യമാണ്.

MOST READ: ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

മാനുവൽ ട്രാൻസ്മിഷന് 24.39 കിലോമീറ്റർ മൈലേജാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. അതേസമയം ആൾട്ടോ K10 എജിഎസ് ഓട്ടോമാറ്റിക് പതിപ്പിന് 24.90 കിലോമീറ്റർ ഇന്ധനക്ഷമതയും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

മാരുതി സുസുക്കി തങ്ങളുടെ ഉയർന്ന നിലവാരമുള്ള വകഭേദങ്ങൾക്കൊപ്പം സിഎൻജി ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്ന ട്രെൻഡിൽ നിന്നും അടുത്തിടെ ഒരു മാറ്റം നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാൽ STD, LXI, VXI, VXI+ എന്നീ നാല് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന ആൾട്ടോയിലും മാരുതിക്ക് ഇത് ചെയ്യാൻ കഴിയും.

MOST READ: പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??

ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാല് സ്പീക്കറുകൾ, ഫോഗ് ലാമ്പുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയാണ് പുതുതലമുറ മാറ്റങ്ങളുമായി എത്തുന്ന ആൾട്ടോ K10 ഹാച്ച്ബാക്കിന്റെ പ്രധാന സവിശേഷതകൾ.

ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

മറ്റ് മാരുതി സിഎൻജി കാറുകളെപ്പോലെ ആൾട്ടോ K10 സിഎൻജിക്കും അതിന്റെ പെട്രോൾ വേരിയന്റുകളേക്കാൾ ഒരു ലക്ഷം രൂപയോളം അധികം മുടക്കേണ്ടി വരും. സെഗ്മെന്റിലെ നേരിട്ടുള്ള എതിരാളിയായ റെനോ ക്വിഡ്, ഹരിത ഇന്ധന ബദൽ വാഗ്ദാനം ചെയ്യുന്നില്ല എന്നതിനാൽ ഇവിടെയും മേൽകൈ നേടാൻ മാരുതിക്ക് സാധിക്കും.

ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

എന്നാൽ ടാറ്റ ടിയാഗോ, മാരുതി വാഗൺആർ, സെലേറിയോ, മാരുതി എസ്-പ്രെസോ അല്ലെങ്കിൽ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് എന്നിവയുടെ സിഎൻജി വേരിയന്റുകളിലേക്കും ആളുകൾക്ക് ചേക്കേറാൻ അവസരമുണ്ട്. പെട്രോളിനും സിഎൻജിക്കും കാര്യമായ വില വ്യത്യാസം ഇല്ലെന്നതും രസകരമായ വസ്‌തുതയാണ്. എന്നാൽ ഉയർന്ന ഇന്ധനക്ഷമതയും മലിനീകരണ തോതിന്റെ കുറവും കണക്കിലെടുക്കുമ്പോൾ ശരിക്കും സുസ്ഥിരമായ ബദവാണ് സിഎൻജി.

ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

അതേസമയം സംസ്ഥാനത്ത് സിഎൻജി വിലയിൽ ഇന്ന് കുറവുണ്ടായിട്ടുണ്ട്. കിലോഗ്രാമിന് 91 രൂപയായ സിഎൻജി വില നാളെ മുതൽ 83.90 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭിച്ചു തുടങ്ങുമെന്ന് ഇന്ത്യൻ ഓയിൽ, അദാനി ഗ്യാസ് അധികൃതർ അറിയിച്ചത് ആൾട്ടോ K10 സിഎൻജി വേരിയന്റിന്റെ ലോഞ്ചിന് കൂടുതൽ അവസരം നൽകും.

ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

ഏകദേശം 7.10 രൂപയുടെ കുറവാണ് സിഎൻജി വിലയിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ തലമുറ ആൾട്ടോ പുറത്തിറങ്ങിയതിനു പിന്നാലെ ഇന്ത്യ-ജാപ്പനീസ് ബ്രാൻഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി ഗ്രാൻഡ് വിറ്റാര എസ്‌യുവി പുറത്തിറക്കും. നേരത്തെ അവതരിപ്പിച്ച മോഡലിന്റെ വില പ്രഖ്യാപനത്തോടെയാവും മാരുതി സുസുക്കി പുതിയ സാധ്യതകൾ തേടുക.

ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki

സുസുക്കിയുടെയും ടൊയോട്ടയുടെയും സംയുക്ത സംരംഭത്തിന് കീഴിൽ വികസിപ്പിച്ച ഗ്രാൻഡ് വിറ്റാര, അതിന്റെ പ്ലാറ്റ്ഫോം, സവിശേഷതകൾ, ഘടകങ്ങൾ, പവർട്രെയിനുകൾ എന്നിവ ടൊയോട്ട ഹൈറൈഡറുമായി പങ്കിടുകയാമ് ചെയ്യുന്നത്. എന്നിരുന്നാലും രണ്ട് മോഡലുകളും വ്യത്യസ്തമാണ് എന്നത് വിപണിയിൽ പ്രതിഫലിക്കും. പുതിയ മാരുതി എസ്‌യുവി അടുത്ത മാസം അതായത് 2022 സെപ്റ്റംബറിൽ വിപണിയിൽ അവതരിപ്പിക്കും.

Most Read Articles

Malayalam
English summary
Maruti suzuki planning to introduce the alto k10 cng variant soon
Story first published: Friday, August 19, 2022, 18:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X