സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

രാജ്യത്ത് വലിയ വാഹനങ്ങളോടുള്ള പ്രീയം കൂടി വരുന്ന കാഴ്ചകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി കണ്ടുവരുന്നതെന്ന് വേണം പറയാന്‍. ഏഴ് സീറ്റുകളുള്ള സെഗ്മെന്റ് കഴിഞ്ഞ 12 മുതല്‍ 15 വരെ മാസങ്ങളില്‍ വളരെയധികം മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതും.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

ചെറിയ വിലയില്‍ ഒന്നിലധികം പ്രീമിയം സെവന്‍ സീറ്റുകളുള്ളതുമായ ലോഞ്ച് കഴിഞ്ഞ കുറച്ച് നാളുകളായി ഈ സെഗ്മെന്റില്‍ കാണാന്‍ സാധിക്കും. കിയ കാരെന്‍സ് പുറത്തിറക്കിയാലും, എര്‍ട്ടിഗ, XL6 എന്നിവയ്ക്കൊപ്പം താങ്ങാനാവുന്ന ഏഴ് സീറ്റര്‍ സെഗ്മെന്റില്‍ മാരുതി ഇപ്പോഴും ആധിപത്യം തുടരുന്നു.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

എന്നാല്‍ ഈ സെഗ്മെന്റില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ മാരുതി ആഗ്രഹിക്കുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബ്രാന്‍ഡ് ഇപ്പോള്‍ ചില പ്രീമിയം സെവന്‍ സീറ്റര്‍ എസ്‌യുവികള്‍ വിപണിയില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചില റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

ടാറ്റ സഫാരി, മഹീന്ദ്ര XUV700, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായി അല്‍കാസര്‍ എന്നിവയെ നേരിടാന്‍ പുതിയ ഒരു പുതിയ കാറിനായി മാരുതി അണിയറയില്‍ ചരടുകള്‍ വലിക്കുന്നുവെന്നാണ് സൂചന. പ്രധാനമായും ടാറ്റ സഫാരിക്ക് ഒരു എതിരാളിയെ വിപണിയില്‍ എത്തിക്കാനാണ് ഇപ്പോള്‍ കമ്പനി ആഗ്രഹിക്കുന്നത്.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

മുകളില്‍ സൂചിപ്പിച്ചതുപോലെ, പ്രീമിയം സെവന്‍ സീറ്റര്‍ സെഗ്മെന്റിലാണ് മാരുതി ലക്ഷ്യം വെച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് മാരുതി പ്രീമിയം സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നത്? ഈയിടെയായി, ചെറിയ വിലയുള്ള കാറുകളില്‍ നിന്ന് നിര്‍മാതാക്കള്‍ പ്രീമിയം എസ്‌യുവി നിര്‍മാതാക്കളിലേക്ക് അതിന്റെ ഇമേജ് അപ്ഗ്രേഡുചെയ്യാന്‍ മാരുതി ലക്ഷ്യമിടുന്നു.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

ഗ്രാന്‍ഡ് വിറ്റാരയുടെ അനാച്ഛാദനത്തോടെയാണ് നമ്മള്‍ ഇത് കണ്ടത്. കൂടാതെ, മാരുതി അതിന്റെ കാറുകളുടെ പ്രീമിയം ക്വോട്ടന്റ് മെച്ചപ്പെടുത്തുന്നതിനായി അതിന്റെ കാറുകളില്‍ ആധുനിക സവിശേഷതകള്‍ ചേര്‍ക്കുകയും ചെയ്യുന്നു.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

സഫാരിയുടെ എതിരാളി ചില പരിഷ്‌കാരങ്ങളോടെ എര്‍ട്ടിഗ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നു. ഈ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ബ്രാന്‍ഡിന്റെ മുന്‍നിര എസ്‌യുവിയായി മാറും.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

അത്തരമൊരു എസ്‌യുവിക്ക് ശക്തമായ എഞ്ചിന്‍ ഓപ്ഷനുകള്‍ മാരുതിക്ക് ഇല്ലെന്ന് കണക്കിലെടുക്കുമ്പോള്‍ ഇത് ഊഹിക്കാന്‍ പ്രയാസമാണ്. അങ്ങനെ പറയുമ്പോള്‍, ഈ ഉല്‍പ്പന്നത്തിന്റെ ശക്തമായ പോയിന്റായി മാരുതി ഹൈബ്രിഡ് ഓപ്ഷനുകളെ മാറ്റുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഗ്രാന്‍ഡ് വിറ്റാരയില്‍ നമ്മള്‍ കണ്ടതിന് സമാനമാണിത്.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എസ്‌യുവി സെഗ്മെന്റിന്റെ വളര്‍ച്ച മാരുതി കണ്ടു, എല്ലാ സെഗ്മെന്റുകളിലും ഒരു എസ്‌യുവി അവതരിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുകയും ചെയ്യുന്നു. ഗ്രാന്‍ഡ് വിറ്റാരയുടെ ലോഞ്ച് ആയിരിക്കും ഇതില്‍ ആദ്യത്തേത്. അതിനുശേഷം ബലേനോ ക്രോസ് കാണാന്‍ സാധിച്ചേക്കും.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2023 ഓട്ടോ എക്സ്പോയില്‍ മാരുതി ഇത് അനാച്ഛാദനം ചെയ്തേക്കും. ബലേനോ ക്രോസിന് ശേഷം, മാരുതി ഏറെ കാത്തിരുന്ന ജിംനി 5-ഡോര്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. സഫാരിയുടെ എതിരാളി ഇപ്പോഴും വികസനത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്, അതിനാല്‍ അതിന്റെ ലോഞ്ചിനെക്കുറിച്ച് നിലവില്‍ കാര്യമായ വിവരങ്ങള്‍ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

അതേസമയം നിരവധി മോഡലുകളാണ് മാരുതിയില്‍ നിന്നും വിപണിയില്‍ എത്താനൊരുങ്ങുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് ഗ്രാന്‍ഡ് വിറ്റാരയുടെ വരവ് തന്നെയാണ്. നിലവില്‍ വിപണിയില്‍ ഉണ്ടായിരുന്ന എസ്-ക്രോസിനെ പിന്‍വലിച്ച ശേഷമാണ് മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

പ്രീമിയം മോഡലായതുകൊണ്ട് തന്നെ മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ഔ്ട്ട്‌ലെറ്റ് വഴിയാണ് വാഹനത്തിന്റെ വില്‍പ്പനയും നടക്കുക. ഓഗസ്റ്റ് അവസാനമോ, സെപ്റ്റംബറിന്റെ തുടക്കത്തിലോ വാഹനം വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി. 11,000 രൂപ നല്‍കി ഗ്രാന്‍ഡ് വിറ്റാര ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാനും സാധിക്കും.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

പുതിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യും. ഇന്റലിജന്റ് ഇലക്ട്രിക് ഹൈബ്രിഡ് ട്രിമ്മിന് 1.5 ലിറ്റര്‍ സെല്‍ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭിക്കുന്നു. ഈ വേരിയന്റിനൊപ്പം നാല് വ്യത്യസ്ത മോഡുകള്‍ ലഭ്യമാണ് - ഇവി, ഇക്കോ, പവര്‍, നോര്‍മല്‍.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

ഈ വേരിയന്റ് 27.97 km/l എന്ന മികച്ച ഇന്‍-ക്ലാസ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് മാരുതി സുസുക്കി അവകാശപ്പെടുന്നു. ഇത് ഒരു ഇ-സിവിടി മാത്രമേ നല്‍കൂ. പ്രോഗ്രസീവ് സ്മാര്‍ട്ട് ഹൈബ്രിഡ് ട്രിമ്മിന് 1.5 ലിറ്റര്‍ എഞ്ചിന്‍ ലഭിക്കുന്നു, എന്നാല്‍ ബ്രേക്ക് എനര്‍ജി റീജനറേഷന്‍, ടോര്‍ക്ക് അസിസ്റ്റ്, ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് തുടങ്ങിയ സവിശേഷതകളുണ്ട്.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

ഇത് മൈല്‍ഡ്-ഹൈബ്രിഡ് പതിപ്പാണ്, എന്നാല്‍ മുമ്പത്തെ ഓഫറുകളേക്കാള്‍ മെച്ചപ്പെട്ടുവെന്നാണ് കമ്പനി പറയുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, പ്രോഗ്രസീവ് സ്മാര്‍ട്ട് ഹൈബ്രിഡ് ട്രിം പരമാവധി ഇന്ധനക്ഷമത 21.11 km/l നല്‍കുന്നു. മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റം അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് വാഗ്ദാനം ചെയ്യുന്നു.

സഫാരിക്ക് എതിരാളിയൊരുങ്ങുന്നു; അണിയറയില്‍ വന്‍ പദ്ധതികളുമായി Maruti

പുതിയ ഗ്രാന്‍ഡ് വിറ്റാരയില്‍ സുസുക്കി ഓള്‍ഗ്രിപ്പ് AWD സാങ്കേതികവിദ്യയും മാരുതി സുസുക്കി ചേര്‍ത്തിട്ടുണ്ട്. ഓള്‍ഗ്രിപ്പ് സിസ്റ്റത്തില്‍ നാല് മോഡുകള്‍ ലഭ്യമാണ് - ഓട്ടോ, സ്പോര്‍ട്ട്, സ്നോ, ലോക്ക്. നിലവില്‍ മാരുതി സുസുക്കി മോഡല്‍ ലൈനപ്പില്‍ ലഭ്യമായ ഒരേയൊരു AWD വാഹനമാണിത്.

Images for representation only

Most Read Articles

Malayalam
English summary
Maruti suzuki planning to tata safari rival find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X