മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

സിഎൻജി വാഹനങ്ങളുടെ ഏറ്റവും വലിയ നിരയുള്ള ഇന്ത്യയിലെ ഏക വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. അടുത്ത കാലത്തായി സിഎൻജിയും പെട്രോളും തമ്മിലുള്ള വില വ്യത്യാസം കുറയുമ്പോഴും സിഎൻജി കാറുകളുടെ ഡിമാൻഡ് വർധിച്ചുകൊണ്ടിരിക്കുകയാണ്.

മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

വിലക്കുറവ് മാത്രമല്ല കൂടുതൽ ഇന്ധനക്ഷമതയും സി‌എൻ‌ജി മോഡലുകൾ നൽകുന്നതിനാൽ ആളുകൾക്ക് സിറ്റി ഉപയോഗങ്ങൾക്ക് സിഎൻജി കാറുകളോടാണ് ഇപ്പോൾ കൂടുതൽ പ്രിയം. കൂടാതെ എളുപ്പത്തിൽ പെട്രോൾ പവറിലേക്ക് മാറ്റാനാവുമെന്നതിനാലും ഇത്തരം കാറുകളുടെ ഉപയോഗക്ഷമത കൂടുതൽ വർധിക്കുകയാണ് ചെയ്യുന്നത്.

മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

2022 കലണ്ടർ വർഷത്തിൽ തങ്ങളുടെ സിഎൻജി നിരയിലേക്ക് മാരുതി സുസുക്കി പുത്തൻ സെലേറിയോയും ഡിസയറും ഡിസയറും ഉൾപ്പെടുത്തി വിപുലീകരിച്ചു. ജനുവരിയിൽ 6.58 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് സെലേരിയോ സിഎൻജി അവതരിപ്പിച്ചത്. 8.14 ലക്ഷം രൂപ പ്രാരംഭ വിലയിൽ മാർച്ചിലാണ് ഡിസയർ സിഎൻജി വിൽപ്പനയ്ക്ക് എത്തുന്നതും.

മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

ആൾട്ടോ, വാഗൺആർ, എർട്ടിഗ, ഇക്കോ എന്നിവ സിഎൻജി ഓപ്ഷനോടു കൂടിയ മറ്റ് മാരുതി കാറുകളാണ്. ഇവയെല്ലാം ഇതിനോടകം തന്നെ മികച്ച വിൽപ്പന കണക്കുകളാണ് മാരുതി സുസുക്കിക്ക് നേടി കൊടുക്കുന്നതും. ഇതിനു പിന്നാലെ ബ്രെസയ്ക്കും ചില നെക്‌സ ശ്രേണിയിലുള്ള കാറുകൾക്കും സിഎൻജി ഓപ്ഷൻ അവതരിപ്പിക്കാൻ പദ്ധതിയിടുകയാണ് കമ്പനി.

മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

ഡിസയർ പോലെ മാരുതി ജനപ്രിയമായ സ്വിഫ്റ്റിലേക്കും സിഎൻജി എഞ്ചിൻ ഓപ്ഷൻ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണിപ്പോൾ. VXI, ZXI വേരിയന്റുകളിൽ മാത്രമേ ഇത് ലഭ്യമാകൂവെന്നു മാത്രം. മാരുതി സിഎൻജി കാറുകൾക്ക് അവയുടെ പെട്രോൾ എതിരാളികളേക്കാൾ സാധാരണയായി 80,000 മുതൽ 90,000 രൂപ വരെ വില കൂടുതലാണ്.

മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

സ്വിഫ്റ്റ് സിഎൻജി വേരിയന്റുകളുടെ കാര്യത്തിലും സമാനമായ വില വ്യത്യാസമാണ് പ്രതീക്ഷിക്കുന്നത്. ഇവയ്ക്ക് 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷൻ മാത്രമേ ഉണ്ടാകൂ. സ്വിഫ്റ്റ് VXI 5 മാനുവൽ പെട്രോൾ, ZXI 5 മാനുവൽ പെട്രോൾ വേരിയന്റുകൾക്ക് യഥാക്രമം 6.82 ലക്ഷം രൂപയും 7.50 ലക്ഷം രൂപയുമാണ് നിലവിലെ എക്സ്ഷോറൂം വില.

മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

മാരുതി ഡീലർഷിപ്പുകൾ 11,000 രൂപയ്ക്ക് സ്വിഫ്റ്റ് സിഎൻജി പതിപ്പിനായുള്ള അനൗദ്യോഗിക ബുക്കിംഗ് സ്വീകരിക്കാനും തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇത് വരും ആഴ്ചകളിൽ ലോഞ്ച് ചെയ്യാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതോടൊപ്പം മാരുതി പുതിയ ആൾട്ടോ K10 പുറത്തിറക്കാനും തയാറെടുത്തു കഴിഞ്ഞു. എൻട്രി ലെവൽ ഹാച്ച്ബാക്കിനായുള്ള ബുക്കിംഗ് ഇപ്പോൾ ഔദ്യോഗികമായി ആരംഭിച്ചിട്ടുമുണ്ട്.

മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

ഫാക്‌ടറി ഫിറ്റഡ് സിഎൻജി മോഡലുകളിൽ ഉള്ളത് പോലെ സ്വിഫ്റ്റ് സിഎൻജിക്ക് സാധാരണ മാറ്റങ്ങളുണ്ടാകും. ഹെഡ്‌ലൈറ്റ് ലെവലറിന് പുറമെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള സിഎൻജി സ്വിച്ചാവും ഇതിലുണ്ടാവുക. സിഎൻജി ടെലിമാറ്റിക്സ് പ്രദർശിപ്പിക്കാൻ മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയും കമ്പനി അപ്ഡേറ്റ് ചെയ്യും.

മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

മറ്റ് സ്റ്റാൻഡേർഡ് ഫീച്ചറുകളെല്ലാം ബന്ധപ്പെട്ട പെട്രോൾ വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായിരിക്കും. നിലവിൽ രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള സിഎൻജി സെഡാനാണ് ഡിസയർ. കിലോഗ്രാമിന് 31.12 കിലോമീറ്റർ മൈലേജാണ് വാഹനത്തിൽ കമ്പനി അവകാശപ്പെടുന്നത്.

മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

സ്വിഫ്റ്റ് സിഎൻജി ഇതിലും മികച്ച മൈലേജ് കണക്കുകൾ നൽകുമെന്നാണ് പ്രവചനം. ഏകദേശം 30-35 കി.മീ/കിലോ ആയിരിക്കും ഹാച്ചിൽ വാഗ്ദാനം ചെയ്യുക. എന്നിരുന്നാലും പെർഫോമൻസിന്റെ കാര്യത്തിൽ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരുമെന്ന് പ്രത്യേകം ഓർമിക്കേണം.

മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

6,000 rpm-ൽ 90 bhp പരമാവധി കരുത്തും 4,400 rpm-ൽ 113 Nm torque ഉം നിർമിക്കുന്ന അതേ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എഞ്ചിൻ തന്നെയാണ് സ്വിഫ്റ്റും ഡിസയറും പങ്കിടുന്നത്. ഡിസയർ സിഎൻജിയിൽ പവർ കണക്കുകൾ 77.5 bhp, 98.5 Nm torque എന്നിങ്ങനെയായി ചുരുങ്ങുകയും ചെയ്യും.

മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

സിഎൻജി ടാങ്കിന്റെ അധിക ഭാരം കാരണം പവർ ടു വെയ്റ്റ് അനുപാതം കുറയും. ബൂട്ട് സ്പേസ് പ്രത്യക്ഷത്തിൽ കുറയുകയും ചെയ്യുമെന്നതും കംപ്രസ‌ഡ് നാച്ചുറൽ ഗ്യാസ് മോഡലുകളുടെ പോരായ്മയാണ്. സ്വിഫ്റ്റിന് 268 ലിറ്റർ ബൂട്ട് സ്പേസ് ഉണ്ട്. എന്നാൽ സിഎൻജി ടാങ്ക് എത്തുന്നതോടെ ഇതിൽ ഭൂരിഭാഗവും നഷ്‌ടമാവും.

മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

സ്വിഫ്റ്റ് സിഎൻജി തീർച്ചയായും മുടക്കുന്ന മുതലിന് അതിനൊത്ത മൂല്യം നൽകുമെന്നതിൽ ആശങ്കകളൊന്നും തന്നെ വേണ്ട. അടുത്ത തലമുറ സ്വിഫ്റ്റ് പുറത്തിറക്കാനുള്ള അണിറ പ്രവർത്തനത്തിലാണ് കമ്പനിയിപ്പോൾ.ജനപ്രിയ ഹാച്ച് നിലവിൽ അതിന്റെ മൂന്നാം തലമുറ ആവർത്തനത്തിലാണ് വിപണിയിലെത്തുന്നത്.

മൈലേജ് വിപ്ലവത്തിനായി Swift സിഎൻജി വരുന്നു, അവതരണം ഉടനെന്ന് Maruti Suzuki

പുതുതലമുറ സ്വിഫ്റ്റ് 2023-ന്റെ തുടക്കത്തിൽ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിക്കവാറും ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ കാണാനായേക്കും. പുതിയ സ്വിഫ്റ്റ് കോസ്മെറ്റിക് മെച്ചപ്പെടുത്തലുകളും പ്രവർത്തനപരമായ പരിഷ്ക്കാരങ്ങളും ഉണ്ടാവും.

Most Read Articles

Malayalam
English summary
Maruti suzuki ready to launch the new swift cng model in india
Story first published: Thursday, August 11, 2022, 10:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X