ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

ഏറെ പുതുമകളോടെ മാരുതി സുസുക്കി തങ്ങളുടെ ജനപ്രീയ മോഡലായ ബ്രെസയുടെ ഏറ്റവും പുതിയ പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഡിസൈനിലും, ഫീച്ചറുകളിലും മാറ്റങ്ങളോടെയാണ് വാഹനം എത്തിയിരിക്കുന്നത്.

ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

പുതിയ ബ്രെസയുടെ വിലകളും സെഗ്മെന്റില്‍ മികച്ചതെന്ന് വേണം പറയാന്‍. ഇപ്പോഴിതാ വാഹനത്തില്‍ വരുത്തിയിരിക്കുന്ന ഈ മാറ്റങ്ങളും, സവിശേഷതകളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി 2022 ബ്രെസയുടെ പരസ്യ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

വാഹനത്തിന്റെ ബ്രാന്‍ഡ് അംബാസഡറായ വരുണ്‍ ധവാനാണ് ടെലിവിഷന്‍ പരസ്യത്തില്‍ പുതിയ മാരുതി സുസുക്കി ബ്രെസയുടെ സവിശേഷതകളും മാറ്റങ്ങളും എടുത്തുകാണിക്കുന്നത്. ഏകദേശം ഒരു മിനിറ്റ് ദൈര്‍ഘ്യമാണ് വീഡിയോയിക്കുള്ളത്.

MOST READ: കസ്റ്റമൈസേഷൻ പുലികളായ SV Bespoke -ൻ്റെ കരവിരുതിൽ Jaguar F Pace Svr -ലിമിറ്റഡ് എഡിഷൻ മോഡൽ അവതരിപ്പിച്ചു

ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

പുതിയ ബ്രെസയില്‍ നിരവധി മാറ്റങ്ങളുണ്ടെന്ന് മാരുതി സുസുക്കി പറയുന്നുണ്ടെങ്കിലും, കാര്‍ ഇപ്പോഴും ഔട്ട്ഗോയിംഗ് മോഡലിന്റെ സിലൗറ്റ് നിലനിര്‍ത്തുകയും ചെയ്യുന്നു. പക്ഷേ ഇത് വളരെ ആധുനികവും ഫ്യൂച്ചറസ്റ്റിക്കുമായി തോന്നുകയും ചെയ്യുന്നു.

ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

ഫ്രണ്ട്-എന്‍ഡിന് പുതിയ ഡിസൈന്‍ ഭാഷ ലഭിക്കുന്നു, അത് മുമ്പത്തേതിനേക്കാള്‍ വളരെ മിനുസമാര്‍ന്നതായി തോന്നുന്നു. ഗ്രില്ലിന് ചുറ്റും പുതിയ എല്‍ഇഡി സ്ലീക്ക് ഹെഡ്‌ലാമ്പ് യൂണിറ്റുകള്‍ ഉണ്ട്. കാറിന് സവിശേഷമായ ഐഡന്റിറ്റി നല്‍കുന്ന പുതിയ ഡ്യുവല്‍ എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും പുതിയ ബ്രെസയ്ക്ക് ലഭിക്കുന്നു.

MOST READ: Hyundai Venue Vs Maruti Suzuki Brezza; ബേസ് വേരിയന്റുകള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇങ്ങനെ

ബമ്പര്‍ ഡിസൈനും പുതിയതാണ്, വലിയ ക്ലാഡിംഗിനൊപ്പം കൂടുതല്‍ കരുത്തുറ്റ രൂപകല്‍പനയും ലഭിക്കുന്നു. മാരുതി സുസുക്കി പുതിയ സില്‍വര്‍ ഫോക്‌സ് സ്‌കിഡ് പ്ലേറ്റും പുതിയ ഫോഗ് ലാമ്പുകളും വാഹനത്തില്‍ ചേര്‍ത്തിട്ടുണ്ട്. വശത്ത് നിന്ന് നോക്കിയാല്‍ ബ്രെസ വളരെ പുതിയതായി തോന്നുന്നു.

ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

പുതിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളും റൂഫ് റെയിലുകളും മാരുതി സുസുക്കി ചേര്‍ത്തിട്ടുണ്ട്. പുതിയ 2022 മാരുതി സുസുക്കി ബ്രെസയുടെ പിന്‍ഭാഗവും മുമ്പത്തേക്കാള്‍ ഷാര്‍പ്പാണിപ്പോള്‍.

MOST READ: ക്രെറ്റയും, സെൽറ്റോസും വിറയ്ക്കും! അവതാരപ്പിറവി എടുത്ത് ടൊയോട്ടയുടെ തുറുപ്പുചീട്ട് Urban Cruiser Hyryder

ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

ടെയില്‍ലാമ്പുകള്‍ പുതിയതും ആകര്‍ഷകമായ രൂപകല്‍പ്പനയും നേടുന്നു. കൂടാതെ, പുതിയ എസ്‌യുവിയുടെ ടെയില്‍ഗേറ്റിലുടനീളം ബ്രെസ അക്ഷരങ്ങള്‍ ഉള്ളപ്പോള്‍ ബമ്പര്‍ ഡിസൈന്‍ ഫ്രണ്ട് ബമ്പറിനേക്കാള്‍ വളരെ സ്‌പോര്‍ട്ടിയാണ്.

ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

പുതിയ മാരുതി സുസുക്കി ബ്രെസയ്ക്ക് ഒരു പുതിയ ക്യാബിനും എല്ലാ പുതിയ സവിശേഷതകളും ലഭിക്കുന്നു. ഡാഷ്ബോര്‍ഡ് ലേഔട്ട് പുതിയതും ലേയേര്‍ഡ് ഡിസൈന്‍ ലഭിക്കുന്നതുമാണ്. മാരുതി സുസുക്കി പുതിയ 9.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ചേര്‍ത്തിട്ടുണ്ട്, പുതിയ സ്‌ക്രീനിന് തൊട്ടുതാഴെയാണ് എയര്‍കോണ്‍ വെന്റുകള്‍.

MOST READ: മത്സരം കടുക്കുന്നു, Seltos എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി Kia; കൂട്ടിന് ADAS ഫീച്ചറും

ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

സ്റ്റിയറിംഗ് വീല്‍ ഫ്‌ലാറ്റ്-ബോട്ടം ആണ് കൂടാതെ വിവിധ കണ്‍ട്രോളുകള്‍ ലഭിക്കുന്നു. വളരെക്കാലമായി വാഹനത്തില്‍ നിന്ന് കാണാതായ പിന്‍ എയര്‍കോണ്‍ വെന്റുകളും മാരുതി സുസുക്കി ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

ഫീച്ചര്‍ ലിസ്റ്റ് മുമ്പത്തേതിനേക്കാള്‍ വളരെ നീണ്ടതാണ്. പുതിയ ബ്രെസയുടെ ഏറ്റവും ഹൈലൈറ്റ് ചെയ്ത ഫീച്ചറുകളില്‍ ഒന്നാണ് ഇലക്ട്രിക് സണ്‍റൂഫ്.

ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

2022 ബ്രെസ ബ്രാന്‍ഡില്‍ നിന്ന് സണ്‍റൂഫ് ലഭിക്കുന്ന ആദ്യത്തെ കാറാണ് ഇത്. കൂടാതെ, 5.5 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ (HUD), വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, പുതിയ 360-ഡിഗ്രി ക്യാമറ വ്യൂ സിസ്റ്റം എന്നിവയും മാരുതി സുസുക്കി ഇതില്‍ ചേര്‍ത്തിട്ടുണ്ട്.

ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി ഓപ്ഷനുകളും ലഭിക്കുന്നു. കാറിലെ ഒന്നിലധികം ഫംഗ്ഷനുകള്‍ ഒരു സ്മാര്‍ട്ട്ഫോണില്‍ നിന്ന് നിയന്ത്രിക്കാന്‍ അനുവദിക്കുന്ന റിമോട്ട് സ്മാര്‍ട്ട്പ്ലേ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്റ്റിവിറ്റി ഫീച്ചറുകളും വാഹനത്തിന്റെ ഫീച്ചര്‍ ഹൈലൈറ്റാണ്.

ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

പുതിയ 2022 മാരുതി സുസുക്കി ബ്രെസയ്ക്ക് എഞ്ചിനിലും മാറ്റമുണ്ട്. 1.5 ലിറ്റര്‍ K-സീരീസ് ഡ്യുവല്‍ജെറ്റ് എഞ്ചിനാണ് വാഹനത്തിന് ലഭിക്കുന്നത്. പുതിയ XL6 ന് കരുത്ത് പകരുന്നതും ഇതേ എഞ്ചിനാണ്.

ഫീച്ചറുകളും മാറ്റങ്ങളും അടുത്തറിയാം; 2022 Brezza-യുടെ വീഡിയോയുമായി Maruti Suzuki

പുതിയ ബ്രെസ പരമാവധി 103 bhp പവറും 135 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മൈല്‍ഡ്-ഹൈബ്രിഡ് സംവിധാനവും മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും പാഡില്‍ ഷിഫ്റ്ററുകളുള്ള ഒരു പുതിയ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും വാഹനത്തില്‍ നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്.

Most Read Articles

Malayalam
English summary
Maruti suzuki revealed 2022 brezza tvc read to find here more details
Story first published: Friday, July 1, 2022, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X