പ്രതിമാസ വിൽപ്പന 10,000 യൂണിറ്റ് മറികടന്ന് മാരുതിയുടെ ഈ എട്ട് മോഡലുകൾ, കണ്ണുതള്ളി എതിരാളികൾ

മൂന്ന് പതിറ്റാണ്ടിലേറെയായി പാസഞ്ചർ കാർ വിൽപ്പനയിൽ മാരുതി സുസുക്കിയെ വെല്ലുവിളിക്കാൻ പാകത്തിന് ഒരു വാഹന നിർമാതാക്കളും ഇതുവരെ ഉയർന്നുവന്നിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായി മുന്നേറുമ്പോൾ മെയ് മാസത്തെ വിൽപ്പനയിലും ആധിപത്യം പുലർത്തുകയാണ് കമ്പനി.

പ്രതിമാസ വിൽപ്പന 10,000 യൂണിറ്റ് മറികടന്ന് മാരുതിയുടെ ഈ എട്ട് മോഡലുകൾ, കണ്ണുതള്ളി എതിരാളികൾ

2022 മെയ് മാസത്തിൽ എട്ട് വ്യത്യസ്ത മാരുതി സുസുക്കി മോഡലുകൾക്ക് 10,000 യൂണിറ്റ് പ്രതിമാസ വിൽപ്പന മറികടക്കാൻ കഴിഞ്ഞതാണ് ശ്രദ്ധേയമാവുന്നത്. അതിൽ ജനപ്രിയ മോഡലായ വാഗൺആർ 16,814 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ഒന്നാം സ്ഥാനം കൈയ്യടക്കി.

പ്രതിമാസ വിൽപ്പന 10,000 യൂണിറ്റ് മറികടന്ന് മാരുതിയുടെ ഈ എട്ട് മോഡലുകൾ, കണ്ണുതള്ളി എതിരാളികൾ

14,133 യൂണിറ്റുകളുമായി സ്വിഫ്റ്റ് രണ്ടാം സ്ഥാനത്തും 13,970 യൂണിറ്റുകളുമായി ബലേനോ പ്രീമിയം ഹാച്ച്ബാക്ക് മൂന്നാമതും എത്തി.

MOST READ: ഇടിച്ചുനിൽക്കാൻ ഇവനെ കഴിഞ്ഞേയുള്ളൂ, ക്രാഷ് ടെസ്റ്റിന്റെ 'സേഫർ ചോയ്‌സ്' അവാർഡ് സ്വന്തമാക്കി മഹീന്ദ്ര XUV700

പ്രതിമാസ വിൽപ്പന 10,000 യൂണിറ്റ് മറികടന്ന് മാരുതിയുടെ ഈ എട്ട് മോഡലുകൾ, കണ്ണുതള്ളി എതിരാളികൾ

എൻട്രി ലെവൽ മോഡലായ ആൾട്ടോ 12,933 യൂണിറ്റ്, എർട്ടിഗ 12,226 യൂണിറ്റ്, ഡിസയർ 11,603 യൂണിറ്റ്, ഇക്കോ 10,482 യൂണിറ്റ് വിറ്റാര ബ്രെസ 10,312 യൂണിറ്റ് എന്നിവയാണ് പോയ മാസം 10,000 യൂണിറ്റ് മറികടന്ന് വിൽപ്പന നേടിയ മറ്റ് മാരുതി സുസുക്കി കാറുകൾ.

പ്രതിമാസ വിൽപ്പന 10,000 യൂണിറ്റ് മറികടന്ന് മാരുതിയുടെ ഈ എട്ട് മോഡലുകൾ, കണ്ണുതള്ളി എതിരാളികൾ

2022 മെയ് മാസത്തെ വിൽപ്പന കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ കാർ ബ്രാൻഡുകളായ ടാറ്റയ്ക്കും ഹ്യുണ്ടായിക്കും 10,000 യൂണിറ്റ് വിൽപ്പന കടന്ന ഏതാനും മോഡലുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

MOST READ: Venue ഫെയ്‌സ്‌ലിഫ്റ്റിനെ കൂടുതൽ മോടി പിടിപ്പിക്കാൻ പുത്തൻ ആക്സസറി പായ്ക്കുകൾ അവതരിപ്പിച്ച് Hyundai

പ്രതിമാസ വിൽപ്പന 10,000 യൂണിറ്റ് മറികടന്ന് മാരുതിയുടെ ഈ എട്ട് മോഡലുകൾ, കണ്ണുതള്ളി എതിരാളികൾ

അതിൽ ടാറ്റ നെക്‌സോൺ 14,614 യൂണിറ്റ്, ഹ്യുണ്ടായി ക്രെറ്റ 10,973 യൂണിറ്റ്, ടാറ്റ പഞ്ച് 10,241 യൂണിറ്റ് എന്നിവയ്ക്ക് മാത്രമാണ് 10,000 യൂണിറ്റ് വിൽപ്പന മറികടക്കാനായത്. അടുത്ത കാലത്തായി എസ്‌യുവികളുടെ ഡിമാന്റ് ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതിമാസ വിൽപ്പന 10,000 യൂണിറ്റ് മറികടന്ന് മാരുതിയുടെ ഈ എട്ട് മോഡലുകൾ, കണ്ണുതള്ളി എതിരാളികൾ

യൂട്ടിലിറ്റി വാഹനങ്ങളായ എസ്‌യുവികൾക്കും എംപിവികൾക്കും ഡിമാന്റ് ഉയരുന്ന സാഹചര്യത്തിൽ ചെറുകാറുകളുടെ (ഹാച്ച്ബാക്കുകളും സെഡാനുകളും) ഡിമാൻഡ് ചുരുങ്ങിക്കൊണ്ടിരിക്കുന്നതിനാൽ കമ്പനിയുടെ ഈ പുതിയ പദ്ധതി ഭാവിയിൽ മുതൽകൂട്ടാവുമെന്നു തന്നെയാണ് കണക്കുകൂട്ടൽ.

MOST READ: കോയമ്പത്തൂരിൽ ഒറ്റദിവസം കൊണ്ട് 125 സ്കോഡാ സ്ലാവിയ റെക്കോർഡ് ഡെലിവറി നൽകി ഡീലർഷിപ്പ്

പ്രതിമാസ വിൽപ്പന 10,000 യൂണിറ്റ് മറികടന്ന് മാരുതിയുടെ ഈ എട്ട് മോഡലുകൾ, കണ്ണുതള്ളി എതിരാളികൾ

മാരുതി സുസുക്കി ജൂൺ 30-ന് ഏറ്റവും പുതിയ വിറ്റാര ബ്രെസയെ അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്. കൂടാതെ എസ്-ക്രോസിനെ നിർത്തലാക്കി പകരം ഒരു പുതിയ മോഡൽ കൊണ്ടുവരാൻ ഒരുങ്ങുകയാണ് കമ്പനി എന്നതും ശ്രദ്ധേയമാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വരാനിരിക്കുന്ന സി-സെഗ്‌മെന്റ് എസ്‌യുവി അടുത്ത മാസം വിപണിയിൽ പരിചയപ്പെടുത്തിയേക്കും. തുടർന്ന് ഉത്സവ സീസണോട് അനുബന്ധമായി വിൽപ്പനയും ആരംഭിച്ചേക്കും.

പ്രതിമാസ വിൽപ്പന 10,000 യൂണിറ്റ് മറികടന്ന് മാരുതിയുടെ ഈ എട്ട് മോഡലുകൾ, കണ്ണുതള്ളി എതിരാളികൾ

ബലേനോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു കോംപാക്‌ട് എസ്‌യുവിയും സമീപഭാവിയിൽ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനും മാരുതി പദ്ധതിയിടുന്നുണ്ട്. ഒരു പുതിയ ഇലക്ട്രിക് എസ്‌യുവിക്കൊപ്പം ഒരു പുതിയ മൂന്ന്-വരി എസ്‌യുവിയും അണിയറയിൽ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. വരാനിരിക്കുന്ന ഈ എസ്‌യുവികളിൽ ചിലത് ടൊയോട്ടയുടെ പങ്കാളിത്തത്തോടെയാണ് നിർമിക്കുന്നത്.

MOST READ: വഴിയിൽ കിടക്കേണ്ട, വാഹനത്തിൽ തന്നെ സൂക്ഷിക്കാനാവുന്ന ചെലവു കുറഞ്ഞ പഞ്ചർ കിറ്റുകളെ പരിചയപ്പെടാം

പ്രതിമാസ വിൽപ്പന 10,000 യൂണിറ്റ് മറികടന്ന് മാരുതിയുടെ ഈ എട്ട് മോഡലുകൾ, കണ്ണുതള്ളി എതിരാളികൾ

ഇക്കഴിഞ്ഞ മെയ് മാസത്തിൽ ആഭ്യന്തര വിപണിയിൽ 1,61,413 യൂണിറ്റ് കാറുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. എന്തായാലും പുത്തൻ ബ്രെസയുടെ വരവോടെ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ നഷ്‌ടപ്പെട്ട ആധിപത്യം തിരികെ പിടിക്കാനും മാരുതിക്ക് കഴിഞ്ഞേക്കും. അത്രയേറ തികവും മികവുമോടെയാണ് വാഹനത്തിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

പ്രതിമാസ വിൽപ്പന 10,000 യൂണിറ്റ് മറികടന്ന് മാരുതിയുടെ ഈ എട്ട് മോഡലുകൾ, കണ്ണുതള്ളി എതിരാളികൾ

ആധുനിക ഡിസൈനാലും സവിശേഷതകളാലും സമ്പന്നമായിരിക്കും വരാനിരിക്കുന്ന പുതുപുത്തൻ മാരുതി സുസുക്കി ബ്രെസ. ഓള്‍ ന്യൂ ഹോട്ട് ആന്‍ഡ് ടെക്ക് ബ്രെസ എന്നാണ് മാരുതി ബ്രെസയുടെ പുതിയ മോഡലിന് നല്‍കിയിട്ടുള്ള വിശേഷണം തന്നെ. ബ്രാൻഡിന്റെ ആദ്യ സണ്‍റൂഫ് മോഡല്‍ വാഹനമായാണ് ബ്രെസ എത്തുന്നതെന്നാണ് ഏറ്റവും പ്രധാന പ്രത്യേകത.

പ്രതിമാസ വിൽപ്പന 10,000 യൂണിറ്റ് മറികടന്ന് മാരുതിയുടെ ഈ എട്ട് മോഡലുകൾ, കണ്ണുതള്ളി എതിരാളികൾ

മാരുതിയുടെ ആദ്യത്തെ ഗ്ലോബൽ എൻക്യാപ് ക്രാഷ് ടെസ്റ്റിലെ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടുന്നതിനുള്ള ഏറ്റവും മികച്ച അവസരമാണ് പുത്തൻ ബ്രെസയിലൂടെ ഒരുങ്ങുന്നത്. അതിനാൽ സുരക്ഷയിലും മികവുറ്റു നിൽക്കുന്നതായിരിക്കും പുതുതലമുറയിലേക്ക് ചേക്കേറിയ കോംപാക്‌ട് എസ്‌യുവി.

Most Read Articles

Malayalam
English summary
Maruti suzuki s eight models crossing the 10 000 unit monthly sales in may 2022
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X