Just In
- 38 min ago
വെറും 75 രൂപയ്ക്ക് ബുക്ക് ചെയ്യാം, Kratos ഇലക്ട്രിക് ബൈക്കിന്റെ ബുക്കിംഗ് തുക വെട്ടികുറിച്ച് Tork
- 1 hr ago
2022 Q3 എസ്യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ച് Audi; വേരിയന്റും, ഫീച്ചറുകളും വെളിപ്പെടുത്തി
- 2 hrs ago
ഹീറോയുടെ പിന്തുണയോടെ പുതിയ Nightster ക്രൂയിസർ ബൈക്ക് അവതരിപ്പിച്ച് Harley-Davidson
- 2 hrs ago
2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു
Don't Miss
- Movies
ഇത്രയും ജനക്കൂട്ടത്തെ മുമ്പ് കണ്ടിട്ടില്ല, ജീവനോടെ വീട്ടിലേക്ക് പോവാൻ കഴിയുമോയെന്ന് വരെ ചിന്തിച്ചു; ടൊവിനോ
- News
ശശി തരൂരിനെ തേടി ഫ്രാൻസിൽ നിന്നും ആ സന്തോഷ വാർത്ത എത്തി...നന്ദി കുറിച്ച് തരൂർ
- Lifestyle
തലയില്‍ കഷണ്ടി പാടുകളുണ്ടോ? അവിടെയും മുടി കിളിര്‍പ്പിക്കും ഈ വീട്ടുവൈദ്യങ്ങള്‍
- Sports
2022ല്‍ ഇന്ത്യക്കായി ഒരു ടി20 പോലും കളിക്കാനായില്ല, കാരണം പലത്!, മൂന്ന് സൂപ്പര്‍ താരങ്ങളിതാ
- Finance
വലിയ സമ്പത്തിലേക്കുള്ള ആദ്യ ചുവട് വയ്പ്പ്, എസ്ഐപി എന്ന ചിട്ടയായ നിക്ഷേപം; അറിയേണ്ടതെല്ലാം
- Technology
ഐഫോണുകളെ വെല്ലുന്ന സാംസങിന്റെ കിടിലൻ പ്രീമിയം സ്മാർട്ട്ഫോണുകൾ
- Travel
യുദ്ധം തകര്‍ത്ത യുക്രെയ്നെ നേരിട്ടു കാണാം.. വാര് ടൂറിസവുമായി ട്രാവല്‍ ഏജന്‍സി
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
സുസുക്കി എസ്-പ്രെസ്സോ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. നിലവിലെ ടെസ്റ്റ് പ്രോട്ടോക്കോളുകൾക്ക് കീഴിലുള്ള ചെറു കാറിന്റെ ത്രീ സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് ഇതിന്റെ കാരണം.

ഗ്ലോബൽ NCAP പരീക്ഷിച്ച ദക്ഷിണാഫ്രിക്കൻ വിപണിയ്‌ക്കായുള്ള സുസുക്കി എസ്-പ്രസ്സോ ഇന്ത്യയിൽ നിർമ്മിച്ചതാണ്. ചൈൽഡ് ഒക്യുപ്പൻസി പ്രൊട്ടക്ഷന്റെ കേസിൽ വാഹനത്തിന് ടു സ്റ്റാർ റേറ്റിംഗും ലഭിച്ചു.

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ എസ്-പ്രെസ്സോ എന്ന മോഡൽ, 2019 സെപ്റ്റംബറിൽ പുറത്തിറക്കിയതാണ്, ബ്രാൻഡിന്റെ മറ്റ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതൊരു പുത്തൻ ലോഞ്ചാണ്. താമസിയാതെ, 2020 ജനുവരിയിൽ ചെറു കാറിന്റെ ആദ്യ ബാച്ച് കയറ്റുമതിയും ആരംഭിച്ചു.

ഇതിൽ ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക മേഖലകളിലെ വിപണികളും ഉൾപ്പെടുന്നു. ഗ്ലോബൽ NCAP 2020 നവംബറിൽ വാഹനത്തിന് അഡൾട്ട് ഒക്യുപ്പൻസി സേഫ്റ്റിയിൽ സീറോ സ്റ്റാർ റേറ്റിംഗാണ് നൽകിയത്.

അപ്പോഴും കുട്ടികളുടെ സുരക്ഷയ്ക്കായി വാഹനത്തിന് ടു സ്റ്റാർ റേറ്റിംഗ് ലഭിച്ചു. എന്നാൽ 2022 ഏപ്രിലിൽ, എസ്-പ്രസ്സോയ്ക്കും ആൾട്ടോയ്ക്കും വേണ്ടിയുള്ള സിംഗിൾ എയർബാഗ് ട്രിമ്മുകൾ MSIL നിർത്തലാക്കി.

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് ഫലങ്ങൾ, പ്രവചനാതീതമാണെങ്കിലും, മനസ്സിലാക്കാൻ വളരെ ലളിതമാണ്. ഈ നേച്ചറിനെക്കുറിച്ചുള്ള നിയന്ത്രിത പഠനത്തിൽ, നിർദ്ദിഷ്ട ഇൻപുട്ടുകൾ സമാനമായ ഫലങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇപ്പോൾ മാരുതി എസ്-പ്രസ്സോ അടിസ്ഥാന മോഡലിന് രണ്ട് എയർബാഗുകളും രണ്ട് സിംഗിൾ-പ്രെറ്റെൻഷനറുകളും സ്റ്റാൻഡേർഡ് ആയി ലഭിക്കുതിനാൽ, ടെസ്റ്റ് റിസൾട്ട് വ്യത്യസ്തമാവും.

എസ്-പ്രസ്സോ ബേസ് വേരിയന്റ് ഇന്ത്യയ്ക്കായി പരീക്ഷിച്ച സമയത്ത്, തങ്ങളുടെ വാഹനം സുരക്ഷിതമാണെന്ന് സുസുക്കി ദക്ഷിണാഫ്രിക്ക അവകാശപ്പെട്ടിരുന്നു. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയിരുന്ന ലോവർ സ്‌പെക്ക് വേരിയന്റിന് ഒരൊറ്റ എയർബാഗ് മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളൂ, അതോടൊപ്പം സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകളും ഇതിൽ ഉണ്ടായിരുന്നില്ല എന്നും ശ്രദ്ധിക്കണം.

എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും ഫ്രണ്ട് സീറ്റ് ബെൽറ്റ് പ്രെറ്റെൻഷനറുകളും ദക്ഷിണാഫ്രിക്കയിൽ വിൽക്കുന്ന എസ്-പ്രസ്സോയ്ക്ക് പ്രയോജനം ചെയ്തു. ഗ്ലോബൽ NCAP ഇപ്പോൾ അവരുടെ അവകാശവാദങ്ങൾ പരീക്ഷിക്കുകയും ആഫ്രിക്കയ്‌ക്കായുള്ള എസ്-പ്രസ്സോയ്ക്ക് ഉയർന്ന സുരക്ഷാ റേറ്റിംഗ് നൽകുകയും ചെയ്തു.

ഇനി പുത്തൻ ക്രാഷ് ടെസ്റ്റിലെ റിപ്പോർട്ട് നമുക്ക് നോക്കാം. എസ്-പ്രസ്സോയുടെ ഘടന അസ്ഥിരമായ പെർഫോമെൻസ് കാണിച്ചു. ഡ്രൈവറുടെ ചെസ്റ്റിന് ദുർബലമായ പ്രൊട്ടക്ഷൻ ലെവൽ പ്രകടമാക്കിയതാണ് ത്രീ സ്റ്റാർ റേറ്റിംഗ് നേടുന്നതിന് കാരണമായത്.

ISOFIX ആങ്കറേജുകളുടെ അഭാവം, എല്ലാ സീറ്റിംഗ് പൊസിഷനുകളിലും ത്രീ-പോയിന്റ് ബെൽറ്റിന്റെ അഭാവം, ബ്രാൻഡ് ചൈൽഡ് റെസ്‌ട്രെയിന്റ് സിസ്റ്റം (CRS) ശിപാർശ ചെയ്യാത്തത് എന്നിവയാണ് മോശം ചൈഡ് ഒക്യുപ്പൻസി റേറ്റിംഗിന് കാരണം.

ദക്ഷിണാഫ്രിക്കയിലെ വാഹന സുരക്ഷാ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുന്നതിന്, ജൂലൈ 2022 -ന് ശേഷം സൈഡ് ഇംപാക്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ ആവശ്യകതകൾ എന്നിവ ഉൾപ്പെടുത്തുന്നതിന് മൂല്യനിർണ്ണയ പ്രോട്ടോക്കോളുകൾ അപ്‌ഡേറ്റ് ചെയ്യും.

ദക്ഷിണാഫ്രിക്കയിലെ എസ്-പ്രസ്സോയുടെ സുരക്ഷാ പ്രകടനം തൃപ്തികരമല്ലെന്നും തങ്ങൾ പരീക്ഷിച്ച ഇന്ത്യൻ പതിപ്പിന് സമാനമായി തുടരുന്നു എന്ന് ഗ്ലോബൽ NCAP -യുടെ സെക്രട്ടറി ജനറൽ അലെജാൻഡ്രോ ഫ്യൂറസ് പറഞ്ഞു.
കുട്ടികളുടെ സംരക്ഷണത്തിന്റെ നിലവാരത്തിൽ പുരോഗതിയുടെ അവകാശവാദങ്ങൾ പ്രതിഫലിക്കുന്നില്ലെന്നും ഇത് 2020 ടെസ്റ്റ് ചെയ്ത മോഡലിന്റെ അതേ റിസൾട്ട് മാത്രമാണ് നൽകുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ഘടിപ്പിക്കുന്നതിനുള്ള ആവശ്യകതയോടെ ഇന്ത്യൻ വിപണിയിൽ വാഹന സുരക്ഷയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.