Just In
- 13 min ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 1 hr ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
- 2 hrs ago
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
- 3 hrs ago
കൂടുതൽ ശ്രദ്ധ എസ്യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai
Don't Miss
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Finance
സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയം
- Sports
'മോര്‍ഗനും ധോണിയും ഒരുപോലെ', വലിയ വ്യത്യാസങ്ങളില്ല, സാമ്യത ചൂണ്ടിക്കാട്ടി മോയിന്‍ അലി
- News
സര്‍ക്കാര്‍ വീണു, അടുത്ത നീക്കമെന്ത്? ആലോചനയുമായി എന്‍സിപിയും കോണ്‍ഗ്രസും
- Technology
മോഷണം പോയ റേഞ്ച് റോവർ കാർ കണ്ടെത്താൻ സഹായിച്ചത് ആപ്പിൾ എയർ ടാഗ്
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
ചെറിയ കാറുകള്‍ക്ക് 6 എയര്‍ബാഗുകള്‍ തിരിച്ചടി; എന്‍ട്രി ലെവല്‍ മോഡലുകള്‍ നിര്‍ത്തേണ്ടിവരുമെന്ന് Maruti
ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ കാറുകളിലും ഉടന്‍ തന്നെ ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഈ വര്‍ഷം ആദ്യമേ തന്നെ സ്ഥിരീകരിച്ചിരുന്നു.

എട്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള കരട് വിജ്ഞാപനത്തിന് ജനുവരിയില്‍ റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു. ഗവണ്മെന്റിന്റെ പുതിയ ആറ് എയര്‍ബാഗുകള്‍ നിയമം ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ, എന്‍ട്രി ലെവല്‍ മോഡലുകളുള്ള കാര്‍ നിര്‍മാതാക്കള്‍ ചില പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മാരുതി സുസുക്കി ചെയര്മാന് ആര്.സി ഭാര്‍ഗവ അടുത്തിടെ ഒരു അഭിമുഖത്തില്‍ മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡലുകള്‍ക്ക് എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് വ്യക്തമായി തന്നെ സംസാരിച്ചിരുന്നു.
MOST READ: ഫോർഡ് എൻഡവറിന്റെ പകരക്കാരൻ, Jeep Meridian എസ്യുവിക്കായുള്ള ഡെലിവറി ജൂണിൽ ആരംഭിക്കും

''ചെറിയ കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ ഘടിപ്പിക്കുമോ എന്ന് പോലും തനിക്കറിയില്ല, കാരണം അവ ചെറിയ കാറുകള്‍ക്ക് വേണ്ടിയുള്ളതല്ല. അത് നമ്മള് കണ്ടുപിടിക്കേണ്ടി വരും. മാത്രമല്ല, ചെറുകാറുകളുടെ വില്പനയ്ക്ക് ഇത് മറ്റൊരു തിരിച്ചടിയാകും. നാല് അധിക എയര്‍ബാഗുകള്‍ ഇടുന്നത് ഗണ്യമായ ചിലവ് വരുത്തിവെയ്ക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

മാരുതി അതിന്റെ എന്‍ട്രി ലെവല്‍ മോഡലുകളില്‍ നാല് എയര്‍ബാഗുകള്‍ ചേര്‍ക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പഠിച്ചുവരികയാണ്, ഇത് ചില മോഡലുകള്‍ നിര്‍ത്തലാക്കുമെന്ന സൂചന നല്കുന്നു. നാല് എയര്‍ബാഗുകള്‍ ചേര്‍ക്കുന്നത് എല്ലാ എന്‍ട്രി ലെവല്‍ മോഡലുകളുടെയും വേരിയന്റുകളുടെയും വിലയില്‍ ഏകദേശം 60,000 രൂപ വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് ഉണ്ടാക്കുന്നത്.

നാല് എയര്‍ബാഗുകള്‍ ചേര്‍ക്കുന്നതിന് കാര്‍ ചില ഘടനാപരമായ മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടി വന്നേക്കാം. മുന്‍ സീറ്റുകളില്‍ സൈഡ് എയര്‍ബാഗുകള്‍ ഘടിപ്പിക്കുമ്പോള്‍ B പില്ലറിന് മുകളില്‍ കര്ട്ടന് എയര്‍ബാഗുകള്‍ സ്ഥാപിക്കും. നാല് എയര്‍ബാഗുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിന് നിലവിലുള്ള ചെലവിന് പുറമേയാണിത്.

ആറ് എയര്‍ബാഗുകള്‍ ചേര്‍ക്കുന്നത് എന്തുകൊണ്ടാണ് കാര്‍ സുരക്ഷയില്‍ വലിയ സ്വാധീനം ചെലുത്താത്തത് എന്നതിനെക്കുറിച്ചുള്ള തങ്ങളുടെ വിശദമായ ഉള്‍ക്കാഴ്ച ഇങ്ങനെയാണ്. നിലവില്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍ മാത്രമുള്ള മിക്ക കാറുകളും ഈ എന്‍ജിനീയറിങ് മാറ്റങ്ങള്‍ക്ക് വിധേയമാകേണ്ടതുണ്ട്.

ഉയര്‍ന്ന വില്പ്പനയുള്ളതോ പ്രീമിയം വാഹനങ്ങള്‍ നവീകരിക്കുന്നത് ഇപ്പോഴും യുക്തിസഹമാണ്, എന്നാല്‍ എന്‍ട്രി ലെവല്‍ 5 ലക്ഷം രൂല വില പരിധിയില്‍ വരുന്ന കാറുകള്‍ക്ക് വേണ്ടിയല്ല ഇത്. മാരുതിയുടെ കാര്യത്തില്‍, ആള്‍ട്ടോ, എസ്-പ്രസോ തുടങ്ങിയ മോഡലുകള്‍ക്ക് ഈ നവീകരണം വലിയ പ്രതിസന്ധി സൃഷ്ടിക്കും, കാരണം അവയുടെ വില വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നും ആര്.സി ഭാര്‍ഗവ വ്യക്തമാക്കി.

ഹ്യുണ്ടായി സാന്‍ട്രോ നിര്‍ത്തലാക്കിയതിന് സമാനമായ ഒരു ദൃശ്യം അടുത്തിടെ കണ്ടു. റേഞ്ച്-ടോപ്പിംഗ് വേരിയന്റുകള്‍ ഇതിനകം തന്നെ 7.5 ലക്ഷം രൂപ ഓണ്‍-റോഡില്‍ എത്തിയിരിക്കുന്നതിനാല്‍, എയര്‍ബാഗുകള്‍ കൂടി ചേര്‍ത്താല്‍ അത് 8 ലക്ഷം കടക്കാന്‍ സഹായിക്കും, ഇത് ഒരു എന്‍ട്രി ലെവല്‍ കാറിന് വളരെ ഉയര്‍ന്നതാണ്.

ഈ എന്‍ട്രി ലെവല്‍ മോഡലുകള്‍ക്ക് രണ്ട് സൈഡ് എയര്‍ബാഗുകള്‍ ചേര്‍ക്കുന്നത് ഇപ്പോഴും പ്രായോഗികമാണെന്ന് തോന്നുന്നു. ഇത് ചെലവ് ഏകദേശം 30,000 രൂപ വര്‍ദ്ധിപ്പിക്കും, അത് ഇപ്പോഴും താങ്ങാനാവുന്നതാണെന്ന് തോന്നുന്നു. FYI, ബ്രസീലിയന്‍-സ്പെക്ക് റെനോ ക്വിഡിന് ഇതിനകം നാല് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുകയും ചെയ്യുന്നുണ്ട്.

മാരുതി അതിന്റെ എന്‍ട്രി ലെവല്‍ മോഡലുകള്‍ നിര്‍ത്തലാക്കാനുള്ള സാധ്യതയുണ്ട്. സമയപരിധി അടുത്തുകഴിഞ്ഞാല്‍, അത്തരം എന്‍ട്രി ലെവല്‍ മോഡലുകളുടെ നിലനില്‍പ്പിനെക്കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായ ധാരണ ലഭിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

2022 ജനുവരി 14-ലെ കരട് വിജ്ഞാപനമനുസരിച്ച്, 2022 ഒക്ടോബര്‍ 1-ന് ശേഷം നിര്‍മ്മിക്കുന്ന M1 കാറ്റഗറി വാഹനങ്ങളില്‍ (എട്ട് യാത്രക്കാര്‍ക്ക് ഇരിക്കാവുന്നതും 3.5 ടണ്ണില്‍ താഴെ ഭാരമുള്ളതുമായ വാഹനങ്ങള്‍) രണ്ട് മുന്‍വശത്തെ എയര്‍ബാഗുകളും രണ്ട് കര്ട്ടന് എയര്‍ബാഗുകളും ഘടിപ്പിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട്, 2016 (11 ലെ 2016) പ്രകാരം അനുബന്ധ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (BIS) സ്പെസിഫിക്കേഷനുകള്‍ അറിയിക്കുന്നതുവരെ, കാലാകാലങ്ങളില്‍ ഭേദഗതി വരുത്തുന്ന AIS-099-ന് അനുസൃതമായി അത്തരം എയര്‍ബാഗുകളുടെ ആവശ്യകത പരിശോധിച്ചുറപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Source: ET Auto