India
YouTube

ഫീച്ചർ റിച്ച് തന്നെ! 360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി ന്യൂ ജെൻ Brezza -യുടെ പുത്തൻ ടീസർ പങ്കുവെച്ച് Maruti

മാരുതി സുസുക്കി 2022 ബ്രെസ ജൂൺ 30 -ന് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. വാഹനം വിപണിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഒരു ആരവാരം സൃഷ്ടിക്കാൻ കോംപാക്ട് എസ്‌യുവിയുടെ പുതിയ ടീസറുകൾ നിർമ്മാതാക്കൾ ഇതിനോടകം പുറത്തിറക്കാൻ തുടങ്ങി.

ഫീച്ചർ റിച്ച് തന്നെ! 360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി ന്യൂ ജെൻ Brezza -യുടെ പുത്തൻ ടീസർ പങ്കുവെച്ച് Maruti

മാരുതി സുസുക്കി ഏറ്റവും ഒടുവിൽ പുറത്തിറക്കിയ പുതിയ ടീസറിൽ 2022 ബ്രെസയിൽ സജ്ജീകരിച്ചിരിക്കുന്ന 360 ഡിഗ്രി പാർക്കിംഗ് ക്യാമറ കാണിക്കുന്നു.

ഫീച്ചർ റിച്ച് തന്നെ! 360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി ന്യൂ ജെൻ Brezza -യുടെ പുത്തൻ ടീസർ പങ്കുവെച്ച് Maruti

360 ഡിഗ്രി പാർക്കിംഗ് ക്യാമറ ഇടുങ്ങിയ പാർക്കിംഗ് സ്ഥലങ്ങളിൽ കോംപാക്ട് എസ്‌യുവി പാർക്ക് ചെയ്യാൻ ഡ്രൈവറെ സഹായിക്കുന്നു. ഇതിന് മുമ്പ്, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയുടെയും ഇലക്ട്രിക് സൺറൂഫിന്റെയും ടീസറുകൾ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. ഈ ഫീച്ചറുകളെല്ലാം ബലേനോയിൽ നിന്ന് എടുത്തതാണ്. കൂടാതെ കാറിന് കണക്റ്റഡ് കാർ ഫീച്ചറുകളും ലഭിക്കും.

ഫീച്ചർ റിച്ച് തന്നെ! 360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി ന്യൂ ജെൻ Brezza -യുടെ പുത്തൻ ടീസർ പങ്കുവെച്ച് Maruti

ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ സ്പീഡോമീറ്റർ, റിയൽ ടൈം മൈലേജ്, ഗിയർ ഇൻഡിക്കേറ്റർ, സ്പീഡോമീറ്റർ, ബ്ലോവർ സ്പീഡ് എന്നിങ്ങനെയുള്ള ഉപയോഗപ്രദമായ വിവരങ്ങൾ കാണിക്കുന്നു. ഡ്രൈവറുടെ ലൈൻ ഓഫ് സൈറ്റിൽ തന്നെ വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനാൽ റോഡിൽ നിന്ന് കണ്ണുകൾ എടുക്കേണ്ടതില്ല എന്നാണ് ഇതിനർത്ഥം.

ഫീച്ചർ റിച്ച് തന്നെ! 360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി ന്യൂ ജെൻ Brezza -യുടെ പുത്തൻ ടീസർ പങ്കുവെച്ച് Maruti

9.0 ഇഞ്ച് വലിപ്പമുള്ള പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമുണ്ട്. അതും ബലേനോയിൽ നിന്ന് എടുത്തതാണ്. ഇത് ഒരു പുതിയ യൂസർ ഇന്റർഫേസിൽ പ്രവർത്തിക്കുന്നു കൂടാതെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്നു.

ഫീച്ചർ റിച്ച് തന്നെ! 360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി ന്യൂ ജെൻ Brezza -യുടെ പുത്തൻ ടീസർ പങ്കുവെച്ച് Maruti

നമുക്കറിയാവുന്ന മറ്റൊരു കാര്യം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പുതിയതായിരിക്കും. ഇത് ഇപ്പോഴും ഒരു അനലോഗ് യൂണിറ്റാവും, പക്ഷേ കാര്യമായിട്ടുള്ള പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. അനലോഗ് ഡയലുകളുടെ മധ്യഭാഗത്ത് പുതുക്കിയ കളർഡ് മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ ഉണ്ട്.

ഫീച്ചർ റിച്ച് തന്നെ! 360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി ന്യൂ ജെൻ Brezza -യുടെ പുത്തൻ ടീസർ പങ്കുവെച്ച് Maruti

പുനർരൂപകൽപ്പന ചെയ്‌ത ഡാഷ്‌ബോർഡിനൊപ്പം ക്യാബിനും പുതിയതാണ്, ഇൻഫോടെയിൻമെന്റ് യൂണിറ്റാണ് സെന്റർ സ്റ്റേജിന്റെ പ്രധാന ആകർഷണം. സ്റ്റിയറിംഗ് വീലും പുതിയതാണ്. മൾട്ടി-ഫംഗ്ഷൻ സ്വിച്ചുകളുള്ള ഒരു ഫ്ലാറ്റ് ബോട്ടം യൂണിറ്റാണിത്.

ഫീച്ചർ റിച്ച് തന്നെ! 360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി ന്യൂ ജെൻ Brezza -യുടെ പുത്തൻ ടീസർ പങ്കുവെച്ച് Maruti

ഇന്റീരിയർ ഇപ്പോഴും ഗ്രേ നിറത്തിലെ ഇൻസെർട്ടുകളുള്ള ഒരു ബ്ലാക്ക് തീമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. പുതിയ അപ്ഹോൾസ്റ്ററിയും സെന്റർ കൺസോൾ ഡിസൈനും ഇതിനുണ്ടാകും.

ഫീച്ചർ റിച്ച് തന്നെ! 360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി ന്യൂ ജെൻ Brezza -യുടെ പുത്തൻ ടീസർ പങ്കുവെച്ച് Maruti

വകഭേദങ്ങളും സവിശേഷതകളും

ബ്രെസയ്ക്ക് നിലവിലുള്ളത് പോലെ LXi, VXi, ZXi, ZXi+ എന്നിങ്ങനെ നാല് വേരിയന്റുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ VXi, ZXi, ZXi+ എന്നീ വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ. 2022 ബ്രെസയിലെ എഞ്ചിൻ തന്നെയാണ് XL6, എർട്ടിഗ എന്നിവയിലും പ്രവർത്തിക്കുന്നത്.

ഫീച്ചർ റിച്ച് തന്നെ! 360 ഡിഗ്രി പാർക്കിംഗ് ക്യാമറയുമായി ന്യൂ ജെൻ Brezza -യുടെ പുത്തൻ ടീസർ പങ്കുവെച്ച് Maruti

1.5 ലിറ്റർ, നാല് സിലിണ്ടർ K12C പെട്രോൾ എഞ്ചിനാണ് ഇത്, ഇപ്പോൾ ഡ്യുവൽ ജെറ്റ് സാങ്കേതികവിദ്യയും ഇതിന് ലഭിക്കുന്നു. യൂണിറ്റ് പരമാവധി 103 PS പവറും 137 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. സ്റ്റാൻഡേർഡായി, വാഹനത്തിന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ലഭിക്കും.

പഴയ നാല് സ്പീഡ് torque കൺവെർട്ടർ യൂണിറ്റിന് പകരമായി ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓഫറിൽ ഉണ്ടാകും. ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം സ്റ്റിയറിംഗ് വീലിന് പിന്നിൽ ഘടിപ്പിച്ച പാഡിൽ ഷിഫ്റ്ററുകളും ഉണ്ടാകും.

Most Read Articles

Malayalam
English summary
Maruti suzuki shares new gen brezza teaser showcasing 360 degree parking camera
Story first published: Wednesday, June 22, 2022, 17:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X