11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് മാരുതി സുസുക്കി ബലേനോ. 2021 -ൽ, അതിന്റെ സെഗ്‌മെന്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറും നമ്മുടെ രാജ്യത്ത് ഏറ്റവും ഉയർന്ന വിൽപ്പനയിൽ മൊത്തത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നതും ഇത് തന്നെയാണ്.

11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

ഇൻഡോ-ജാപ്പനീസ് നിർമ്മാതാക്കൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ മൊത്തം 1,72,237 യൂണിറ്റ് ബലേനോ വിറ്റഴിച്ചതാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, ഇത് വളരെ ശ്രദ്ധേയമായ സംഖ്യയാണ്.

11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

ഒരു വർഷം മുമ്പത്തെ വിൽപ്പന കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ, 2020 -ൽ വിറ്റ 1,53,986 യൂണിറ്റുകളെ അപേക്ഷിച്ച് മാരുതി ബലേനോ ഇയർ-ഓൺ-ഇയർ (YoY) അടിസ്ഥാനത്തിൽ 11.85 ശതമാനം വിൽപ്പന വളർച്ചയുണ്ടായി.

11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

ഹാച്ച്ബാക്കിന്റെ വിപണി വിഹിതം ഏതാണ്ട് സ്ഥിരമായി തന്നെ നിൽക്കുന്നു, ഏകദേശം ആറ് ശതമാനം മാർക്കറ്റ് ഷെയറാണ് മോജലിനുള്ളത്. ഇന്ത്യൻ വിപണിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് മാരുതി ബലേനോ ലഭ്യമാകുന്നത്.

11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

ഇവ രണ്ടും 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ- ഫോർ പെട്രോൾ യൂണിറ്റുകളാണ്. ഒന്ന് 83 bhp കരുത്തും 113 Nm torque ഉം പുറപ്പെടുവിക്കുമ്പോൾ, മറ്റൊന്ന് 90 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കാൻ ട്യൂൺ ചെയ്തിരിക്കുന്നു.

11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

കൂടുതൽ ശക്തമായ പതിപ്പ് SHVS മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡായി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ കരുത്ത് കുറഞ്ഞ എഞ്ചിനിൽ CVT ഓപ്ഷനും ലഭ്യമാണ്.

11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

മാരുതി ബലേനോയുടെ ഇപ്പോഴത്തെ എക്സ്-ഷോറൂം വില 6.14 ലക്ഷം രൂപ മുതൽ 9.66 ലക്ഷം രൂപ വരെയാണ്. ഹ്യുണ്ടായി i20, ടാറ്റ ആൾട്രോസ്, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ, ടൊയോട്ട ഗ്ലാൻസ എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ബലേനോയുടെ ഏറ്റവും അടുത്ത എതിരാളികൾ. ഗ്ലാൻസ യഥാർത്ഥത്തിൽ ബലെനോയുടെ റീബാഡ്ജ് ചെയ്ത പതിപ്പ് മാത്രമാണെന്ന് നമുക്ക് അറിയാം.

11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ഇപ്പോഴും വളരെ ജനപ്രിയമാണെങ്കിലും, അത് ഇപ്പോൾ കുറച്ച് കാലപ്പഴക്കമുള്ളതും ഔട്ട്ഡേറ്റഡുമാണ്. ഇന്റീരിയർ ഡിസൈൻ താരതമ്യേന മങ്ങിയതാണ്, എക്സറ്റീരിയർ രൂപകൽപ്പനയും വളരെക്കാലമായി നിലവിലുള്ളതാണ്, കൂടാതെ എക്യുപ്മെന്റുകളുടെ പട്ടിക വിരളമാണ്, പ്രത്യേകിച്ചും മറ്റ് കോംപറ്റീഷനുമായി താരതമ്യപ്പെടുത്തുമ്പോൾ. എന്നിരുന്നാലും, ഇതിനെല്ലാം ഒരു പോംവഴി ഒരുക്കുന്നതിനുള്ള തിരക്കിലാണ് നിർമ്മാതാക്കൾ.

11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

റിപ്പോർട്ടുകൾ പ്രകാരം അടുത്ത മാസം മാരുതി സുസുക്കി ബലേനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കും. പുതുക്കിയ പതിപ്പിന്റെ നിർമ്മാണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പുതിയ മോഡൽ എക്സ്റ്റീരിയറിലും ഇന്റീരിയറിലും വലിയ മാറ്റങ്ങൾ വരുത്തും, കൂടാതെ ഇത് ഗ്ലാൻസ ഫെയ്‌സ്‌ലിഫ്റ്റായി ടൊയോട്ടയും പുറത്തിറക്കും.

11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

2022 മാരുതി സുസുക്കിക്ക് നിലവിലുള്ള പവർട്രെയിനുകൾ തുടരാൻ സാധ്യതയുണ്ട്, എന്നാൽ വർധിച്ചുവരുന്ന കോംപറ്റീഷന് പ്രതികരണമായി ഫീച്ചർ ലിസ്റ്റ് ഇത്തവണ സമഗ്രമായി നവീകരിക്കും. അതോടൊപ്പം കൂടുതൽ മികച്ച സുരക്ഷാ ഫീച്ചറുകളും വാഹനം വാഗ്ദാനം ചെയ്യുമെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

മറ്റ് അനുബന്ധ വാർത്തകളിൽ നിലവിൽ ഡിമാൻഡ് ഏറി വരുന്ന സിഎൻജി വിഭാഗത്തിൽ മേൽകൈ ഉറപ്പിക്കാൻ മാരുതി സുസുക്കി തങ്ങളുടെ സ്വിഫ്റ്റ് ഡിസയർ മോഡലുകളുടെ CNG പതിപ്പുകൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

അതോടൊപ്പം തന്നെ ഉടനടി വിപണിയിൽ എത്താൻ ഒരുങ്ങുന്ന എർട്ടിഗ, ബ്രെസ, XL6 മോഡലുകൾക്ക് നിലവിലെ നാല് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റിന് പകരം പുത്തൻ ആറ് സ്പീഡ് torque കൺവേർട്ടർ യൂണിറ്റ് നൽകാനുള്ള ഒരുക്കത്തിലാണ് മാരുതി സുസുക്കി.

11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

കൂടാതെ YY8 എന്ന കോഡ് നേമിൽ ഇന്ത്യൻ വിപണിക്കായി പുതിയ ഇലക്ട്രിക് എസ്‌യുവിയും മാരുതിയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും നിലവിൽ ലഭ്യമല്ല എങ്കിലും മാരുതി സുസുക്കി-ടൊയോട്ട കൂട്ടുകെട്ടിലാവും ഇത് ഒരുങ്ങുക എന്നത് വ്യക്തമാണ്. 2024 -ൽ ഈ മോഡൽ വിപണിയിൽ എത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

11.85 ശതമാനം വളർച്ചയുമായി 2021 -ൽ 1.7 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച് Maruti Baleno

സുസുക്കിയുടെ HEARTECT പ്ലാറ്റ്ഫോം അല്ലെങ്കിൽ ടൊയോട്ടയുടെ DNGA പ്ലാറ്റ്ഫോം YY8 -നായി ഉപയോഗിച്ചേക്കാം, എന്നിരുന്നാലും ഈ എസ്‌യുവി മാരുതിയുടെ ഗുജറാത്ത് പ്ലാന്റിലാവും നിർമ്മിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti suzuki sold over 1 7 lakh units of baleno premium hatchback in 2021
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X