5 പുതിയ നഗരങ്ങളിലേക്ക് കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം വിപുലീകരിച്ച് Maruti; Grand Vitara-യും പദ്ധതിയില്‍

അഞ്ച് പുതിയ നഗരങ്ങളിലേക്ക് കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാമായ മാരുതി സുസുക്കി സബ്സ്‌ക്രിപ്ഷന്‍ പദ്ധതി വിപുലീകരിച്ച് നിര്‍മാതാക്കളായ മാരുതി സുസുക്കി. ചണ്ഡീഗഡ്, ലുധിയാന, ലഖ്നൗ, നാഗ്പൂര്‍, വിശാഖപട്ടണം എന്നീ നഗരങ്ങളിലേക്കാണ് പദ്ധതി വിപുലീകരിച്ചിരിക്കുന്നത്.

5 പുതിയ നഗരങ്ങളിലേക്ക് കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം വിപുലീകരിച്ച് Maruti; Grand Vitara-യും പദ്ധതിയില്‍

ഇതോടെ രാജ്യത്തെ 25 നഗരങ്ങളില്‍ ഈ പ്രോഗ്രാം ഇപ്പോള്‍ ലഭ്യമാണെന്നും കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. പ്രോഗ്രാമിന് കീഴില്‍ സ്വിഫ്റ്റ്, ബലേനോ, ബ്രെസ തുടങ്ങിയ ബെസ്റ്റ് സെല്ലറുകള്‍ ഉള്‍പ്പെടെ കാര്‍ നിര്‍മാതാവ് അതിന്റെ എല്ലാ വാഹനങ്ങളും വാഗ്ദാനം ചെയ്യുന്നു. പുതുതായി പുറത്തിറക്കിയ ഗ്രാന്‍ഡ് വിറ്റാര പോലും സബ്സ്‌ക്രിപ്ഷന് ലഭ്യമാണെന്നതാണ് ഹൈലൈറ്റ്.

5 പുതിയ നഗരങ്ങളിലേക്ക് കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം വിപുലീകരിച്ച് Maruti; Grand Vitara-യും പദ്ധതിയില്‍

അഞ്ച് പുതിയ നഗരങ്ങളില്‍ സബ്സ്‌ക്രിപ്ഷന്‍ പങ്കാളികളായ ALD ഓട്ടോമോട്ടീവ്, ക്വിക്ലിസ് എന്നിവയ്ക്കൊപ്പം മാരുതി സുസുക്കി സബ്സ്‌ക്രൈബ് ഓഫര്‍ ചെയ്യും. Orix, Myles എന്നിവയ്ക്കൊപ്പം സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാമും കാര്‍ നിര്‍മാതാവ് വാഗ്ദാനം ചെയ്യുന്നുണ്ട്.

5 പുതിയ നഗരങ്ങളിലേക്ക് കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം വിപുലീകരിച്ച് Maruti; Grand Vitara-യും പദ്ധതിയില്‍

ഒരു സമഗ്ര കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാമായ മാരുതി സുസുക്കി സബ്സ്‌ക്രൈബില്‍ രജിസ്ട്രേഷന്‍, ആര്‍ടിഒ ചെലവുകള്‍, ഇന്‍ഷുറന്‍സ്, സര്‍വീസ്, മെയിന്റനന്‍സ്, റോഡ്സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുന്നു, വാഹനങ്ങള്‍ക്ക് വൈറ്റ് രജിസ്ട്രേഷന്‍ പ്ലേറ്റുകള്‍ വാഗ്ദാനം ചെയ്യുന്നു.

5 പുതിയ നഗരങ്ങളിലേക്ക് കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം വിപുലീകരിച്ച് Maruti; Grand Vitara-യും പദ്ധതിയില്‍

സബ്സ്‌ക്രിപ്ഷന്‍ കാലാവധികള്‍ 12 മുതല്‍ 48 മാസം വരെയാകാം, അതേസമയം ഡൗണ്‍ പേയ്മെന്റ് ഇല്ലാതെ പ്രതിമാസ വാടക ഏകദേശം 11,500 രൂപയില്‍ നിന്ന് (ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന മോഡലിനെ ആശ്രയിച്ച്) ആരംഭിക്കുകയും ചെയ്യുന്നു.

5 പുതിയ നഗരങ്ങളിലേക്ക് കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം വിപുലീകരിച്ച് Maruti; Grand Vitara-യും പദ്ധതിയില്‍

കാലാവധി കഴിഞ്ഞാല്‍, ഉപഭോക്താവിന് പുതിയ കാറിലേക്ക് അപ്ഗ്രേഡ് ചെയ്യാനോ സബ്സ്‌ക്രൈബുചെയ്ത കാര്‍ തിരികെ വാങ്ങാനോ ഉള്ള ഓപ്ഷന്‍ ഉണ്ട്. സേവന കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് സബ്സ്‌ക്രിപ്ഷന്‍ ഫോര്‍ക്ലോസ് ചെയ്യാനുള്ള ഓപ്ഷനും ഈ സേവനം വാഗ്ദാനം ചെയ്യുന്നു.

5 പുതിയ നഗരങ്ങളിലേക്ക് കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം വിപുലീകരിച്ച് Maruti; Grand Vitara-യും പദ്ധതിയില്‍

'രണ്ട് വര്‍ഷം മുമ്പ് അവതരിപ്പിച്ചത് മുതല്‍, മാരുതി സുസുക്കി സബ്സ്‌ക്രൈബ് പ്രോഗ്രാമിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വഴക്കമുള്ള വാങ്ങല്‍ തീരുമാനങ്ങള്‍ ഇഷ്ടപ്പെടുന്ന ഇന്നത്തെ അസറ്റ്-ലൈറ്റ് ജനറേഷന് സബ്സ്‌ക്രൈബ് പ്രോഗ്രാം നന്നായി യോജിക്കുന്നുവെന്ന് വേണം പറയാന്‍.

5 പുതിയ നഗരങ്ങളിലേക്ക് കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം വിപുലീകരിച്ച് Maruti; Grand Vitara-യും പദ്ധതിയില്‍

അതിനാല്‍ മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ വിപുലീകരണം പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ ആവേശത്തിലാണെന്നും, 5 പുതിയ നഗരങ്ങളിലേക്ക് സബ്സ്‌ക്രൈബ് ചെയ്യുക. ഇത് ഞങ്ങളുടെ സബ്സ്‌ക്രൈബ് പ്രോഗ്രാമിന്റെ മൊത്തം കവറേജ് 25 നഗരങ്ങളിലേക്ക് കൊണ്ട് ചെന്ന് എത്തിക്കുന്നുവെന്നും മാരുതി സുസുക്കി ഇന്ത്യ മാര്‍ക്കറ്റിംഗ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

5 പുതിയ നഗരങ്ങളിലേക്ക് കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം വിപുലീകരിച്ച് Maruti; Grand Vitara-യും പദ്ധതിയില്‍

പുതിയ പങ്കാളിത്തങ്ങളിലൂടെയും നഗര വിപുലീകരണങ്ങളിലൂടെയും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പത്തിലും സൗകര്യത്തോടെയും സേവനം നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5 പുതിയ നഗരങ്ങളിലേക്ക് കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം വിപുലീകരിച്ച് Maruti; Grand Vitara-യും പദ്ധതിയില്‍

മാരുതി സുസുക്കി സബ്സ്‌ക്രൈബ് നിലവില്‍ ഡല്‍ഹി, ഗുഡ്ഗാവ്, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, പുനെ, മുംബൈ, നവി മുംബൈ, താനെ, ചെന്നൈ, അഹമ്മദാബാദ്, ഗാന്ധിനഗര്‍, ജയ്പൂര്‍, ഇന്‍ഡോര്‍, മംഗലാപുരം, മൈസൂര്‍, കൊച്ചി, കൊല്‍ക്കത്ത, ചണ്ഡീഗഡ്, ലുധിയാന, ലഖ്നൗ, നാഗ്പൂര്‍, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളില്‍ ലഭ്യമാണ്.

5 പുതിയ നഗരങ്ങളിലേക്ക് കാര്‍ സബ്സ്‌ക്രിപ്ഷന്‍ പ്രോഗ്രാം വിപുലീകരിച്ച് Maruti; Grand Vitara-യും പദ്ധതിയില്‍

പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഈ മോഡല്‍ പുതിയ സ്ഥലങ്ങളിലേക്ക് കൂടുതല്‍ വ്യാപിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, 5-ഡോര്‍ ജിംനിയുടെ രൂപത്തില്‍ മറ്റൊരു ഉല്‍പ്പന്നം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്, അത് അടുത്തിടെ രാജ്യത്ത് പരീക്ഷണയോട്ടം നടത്തുന്നതായും കണ്ടെത്തിയിരുന്നു.

Most Read Articles

Malayalam
English summary
Maruti suzuki subscribe expands to new cities details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X