കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

ഇന്ധനവില റെക്കോർഡ് തലത്തിലെത്തിയതോടെ ഫാക്ടറി ഫിറ്റഡ് CNG കാറുകൾക്ക് ആവശ്യക്കാർ വർധിച്ചു. ബേസ് സ്പെക്ക് വേരിയന്റുകളോടൊപ്പം CNG ഓപ്‌ഷൻ വാഗ്ദാനം ചെയ്യുന്നതായിരുന്നു മുമ്പത്തെ സമീപനമെങ്കിലും, ഉപഭോക്താക്കൾ ഇപ്പോൾ ഹൈ സ്പെക്ക് ട്രിമ്മുകളിലും CNG ഓപ്ഷൻ തേടുന്നു.

കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

ഉപഭോക്താക്കളുടെ ഈ വിഭാഗത്തെ തൃപ്തിപ്പെടുത്തുന്നതിനായി, എർട്ടിഗയ്ക്കായി മാരുതി ഉടൻ തന്നെ പുതിയ CNG വേരിയന്റുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

എർട്ടിഗയുടെ പുതിയ CNG വകഭേദങ്ങൾ

നിലവിൽ, എർട്ടിഗയുടെ VXi, ZXi വേരിയന്റുകളിൽ CNG ഓപ്ഷൻ ലഭ്യമാണ്. ഫ്ലീറ്റ് ഓപ്പറേറ്റർമാർക്ക് വേണ്ടിയുള്ള എർട്ടിഗയുടെ കൊമേർഷ്യൽ പതിപ്പായ ടൂർ M -ന്റെ കാര്യത്തിൽ, ഒരൊറ്റ CNG വേരിയന്റ് മാത്രമാണ് ലഭ്യമാവുന്നത്. ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റ് അനുസരിച്ച്, എർട്ടിഗയ്ക്ക് VXi (O), ZXi (O) എന്നിങ്ങനെ രണ്ട് പുതിയ CNG വേരിയന്റുകൾ ലഭിക്കും. ടൂർ M -ന് അധിക CNG വേരിയന്റും ലഭിക്കും.

കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

എർട്ടിഗയുടെ പുതിയ (O) CNG വകഭേദങ്ങൾ ഉപഭോക്താക്കൾക്ക് തങ്ങളുടെ കാറിന് ആവശ്യമായ ഫീച്ചറുകൾ തെരഞ്ഞെടുക്കാൻ കൂടുതൽ സ്വാതന്ത്ര്യം നൽകും. പുതിയ (O) എർട്ടിഗ CNG വേരിയന്റുകളിൽ ചില പ്രീമിയം ഫീച്ചറുകൾ ഒരു ഓപ്‌ഷനായി നൽകപ്പെടാൻ സാധ്യതയുണ്ട്.

കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

മെറ്റാലിക് ടീക്ക്-വുഡ് ഫിനിഷുള്ള ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, കീ ഓപ്പറേറ്റഡ് റിട്രാക്റ്റബിൾ ORVM-കൾ, ക്രൂയിസ് കൺട്രോൾ, ഫോളോ മി ഹോം ഫംഗ്‌ഷനോടുകൂടിയ ഓട്ടോ ഹെഡ്‌ലാമ്പുകൾ, 7.0 ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ചില സാധ്യതകളിൽ ഉൾപ്പെടുന്നു.

കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

സുരക്ഷയുടെ കാര്യത്തിൽ, ഓപ്ഷനുകളിൽ ഫ്രണ്ട് സീറ്റ് സൈഡ് എയർബാഗുകളും പിൻ പാർക്കിംഗ് ക്യാമറയും ഉൾപ്പെടാം. നിലവിൽ, ഈ ഫീച്ചറുകൾ ആഗ്രഹിക്കുന്ന ആർക്കും CNG ഓപ്ഷൻ ഇല്ലാത്ത ZXi+ വേരിയന്റ് തെരഞ്ഞെടുക്കണം. ലോഞ്ച് ചെയ്യുമ്പോൾ, ഈ പുതിയ വേരിയന്റുകൾ എർട്ടിഗ CNG VXi+, എർട്ടിഗ CNG ZXi+, ടൂർ M+ എന്നീ പേരുകളിൽ വിപണിയിൽ എത്തിയേക്കാം.

കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

എർട്ടിഗയുടെ പുതിയ CNG വേരിയന്റുകൾ 1.5 ലിറ്റർ, K15C പെട്രോൾ മോട്ടോർ ഉപയോഗിക്കുന്നത് തുടരും. CNG -ൽ പ്രവർത്തിക്കുമ്പോൾ, മോട്ടോർ പരമാവധി 87 PS പവറും 121.5 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ഗ്യാസോലിനിൽ പ്രവർത്തിക്കുമ്പോൾ, ഔട്ട്പുട്ട് 100 PS പവറും 136 Nm torque ഉം ആണ്.

കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

എല്ലാ CNG വേരിയന്റുകളും ഫൈവ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോട് കൂടിയതാണ്. എർട്ടിഗ പെട്രോൾ വേരിയന്റുകളിൽ 102 PS പവറും 136.8 Nm torque ഉം സൃഷ്ടിക്കുന്ന ഒരു ഹൈബ്രിഡ് പവർട്രെയിൻ ഉപയോഗിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

ഇന്ത്യയിൽ ആദ്യമായി CNG കാറുകൾ നൽകാൻ തുടങ്ങിയത് മാരുതിയാണ്, നിലവിലെ സാഹചര്യം മറ്റ് കാർ നിർമ്മാതാക്കളെ തങ്ങളുടെ CNG പോർട്ട്ഫോളിയോ വർധിപ്പിക്കാൻ പ്രേരിപ്പിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായി നിലവിൽ സാൻട്രോ, ഗ്രാൻഡ് i10 നിയോസ്, ഓറ എന്നിവയ്‌ക്കൊപ്പം CNG ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

ഭാവിയിൽ, ക്രെറ്റയ്ക്കും അൽകസാറിനും CNG ഓപ്ഷനും ലഭിക്കും. ARAI എമിഷൻ ടെസ്റ്റിംഗ് കിറ്റ് ഫിറ്റ് ചെയ്ത് അൽകസാർ റോഡ് ടെസ്റ്റ് നടത്തുന്നത് അടുത്തിടെ കണ്ടെത്തിയിരുന്നു. ക്രെറ്റ CNG ഓപ്ഷൻ 2023 -ൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ, മിക്ക മോഡലുകൾക്കും CNG ഓപ്ഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മാരുതി ബ്രെസ എന്നിവ ഉൾപ്പെടുന്നു. നെക്‌സോൺ CNG -യും ടാറ്റ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.

കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

കിയയെക്കുറിച്ച് പറയുമ്പോൾ, സെൽറ്റോസ്, കാരെൻസ് തുടങ്ങിയ കാറുകൾക്ക് CNG ഓപ്ഷൻ ലഭിക്കും. CNG ഫ്യുവൽ ടാങ്കുള്ള ഒരു കാരെൻസ് ടെസ്റ്റ് മോഡൽ അടുത്തിടെ റോഡ് ടെസ്റ്റിന് ഇടയിൽ കണ്ടെത്തി. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടുകൂടിയ 1.4 ലിറ്റർ ടർബോ പെട്രോൾ വേരിയന്റായിരുന്നു ഇത്.

കൂടുതൽ ചോയിസ്! Ertiga -യ്ക്ക് പുത്തൻ CNG വേരിയന്റുകൾ അവതരിപ്പിക്കാനൊരുങ്ങി Maruti

മാരുതി തങ്ങളുടെ കൂടുതൽ കാറുകൾക്കൊപ്പം CNG ഓപ്ഷനും ചേർക്കും. ബലേനോ, സിയാസ്, XL6 തുടങ്ങിയ കാറുകളുള്ള ബ്രാൻഡിന്റെ നെക്സ ശ്രേണിയിലേക്കും ഇത് വ്യാപിച്ചേക്കാം. ഈ വർഷം ആദ്യം മാരുതി സെലേറിയോ CNG, ഡിസയർ CNG എന്നിവ യഥാക്രമം 6.58 ലക്ഷം രൂപയ്ക്കും 8.14 ലക്ഷം രൂപ പ്രാരംഭ വിലയ്ക്കും പുറത്തിറക്കിയിരുന്നു.

Most Read Articles

Malayalam
English summary
Maruti to offer new cng variants for ertiga mpv
Story first published: Wednesday, May 25, 2022, 14:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X