വില 5.50 കോടി രൂപ, AMG GT ബ്ലാക്ക് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് Mercedes

എക്കാലത്തെയും കരുത്തുറ്റ സീരീസ് പ്രൊഡക്ഷൻ കാറായ AMG ജിടി ബ്ലാക്ക് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് മെർസിഡീസ് ബെൻസ്. 5.50 കോടി രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് പെർഫോമൻസ് കൂപ്പെയെ ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്.

വില 5.50 കോടി രൂപ, AMG GT ബ്ലാക്ക് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് Mercedes

AMG ജിടി ബ്ലാക്ക് സീരീസിന്റെ രണ്ട് യൂണിറ്റുകൾ മാത്രമേ അഫാൽട്ടർബാച്ചിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയുള്ളൂ. ആദ്യ യൂണിറ്റ് ബംഗളൂരു ആസ്ഥാനമായി അറിയപ്പെടുന്ന വ്യവസായി ബൂപേഷ് റെഡ്ഡിക്ക് മെർസിഡീസ് ബെൻസ് കൈമാറുകയും ചെയ്‌തിട്ടുണ്ട്.

വില 5.50 കോടി രൂപ, AMG GT ബ്ലാക്ക് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് Mercedes

പുതുതലമുറ മെർസിഡീസ് സി-ക്ലാസ് അവതരിപ്പിച്ചതിന് ശേഷം ഒരു മാസത്തിനുള്ളിൽ കമ്പനി പുറത്തിറക്കുന്ന രണ്ടാമത്തെ കാറാണ് AMG ജിടി ബ്ലാക്ക് സീരീസ്.

MOST READ: ഏറ്റവും ഇന്ധനക്ഷമതയുള്ള മൂന്നാമത്തെ സബ് കോംപാക്‌ട് എസ്‌യുവിയാകാൻ C3, മൈലേജ് കണക്കുകൾ പുറത്തുവിട്ട് Citroen

വില 5.50 കോടി രൂപ, AMG GT ബ്ലാക്ക് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് Mercedes

പുതിയ മെർസിഡീസ് AMG ജിടി ബ്ലാക്ക് സീരീസ് അതിന്റെ ത്രോട്ടിൽ റെസ്‌പോൺസും പവർ ഡെലിവറിയും വർധിപ്പിക്കുന്നതിനായി ഒരു ഫ്ലാറ്റ് ക്രാങ്ക്‌ഷാഫ്റ്റും പുതുക്കിയ സിലിണ്ടർ ഫയറിംഗും ഫീച്ചർ ചെയ്യുന്ന 4.0 ലിറ്റർ V8 ബിറ്റുർബോ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

വില 5.50 കോടി രൂപ, AMG GT ബ്ലാക്ക് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് Mercedes

പുതിയ എക്‌സ്‌ഹോസ്റ്റിനൊപ്പം വലിയ ഇന്റർകൂളറും ടർബോകളും കാറിന് ലഭിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഈ എഞ്ചിൻ 6700-6900 rpm-ന് ഇടയിൽ 730 bhp കരുത്തും 2000-6000 rpm-ൽ 800 Nm torque ഉത്പാദിപ്പിക്കാൻ വരെ പ്രാപ്‌തവുമാണ്.

MOST READ: ഇലക്‌ട്രിക് വാഹനങ്ങൾക്ക് വില കുറഞ്ഞേക്കും, ലിഥിയം അയൺ ബാറ്ററിയുടെ ജിഎസ്‌ടി കുറയ്ക്കാൻ കേന്ദ്ര സർക്കാർ

വില 5.50 കോടി രൂപ, AMG GT ബ്ലാക്ക് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് Mercedes

0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ AMG ജിടി ബ്ലാക്ക് സീരീസിന് 3.2 സെക്കൻഡ് മാത്രം മതിയാകും.അതേസമയം 200 കിലോമീറ്റർ വേഗത കൈവരിക്കാൻ 9 സെക്കൻഡിൽ താഴെയുമാണ് വേണ്ടത്. പെർഫോമൻസ് കൂപ്പെയ്ക്ക് പരമാവധി 325 കിലോമീറ്റർ വേഗത വരെ കൈവരിക്കാനും കഴിയും. 7 സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

വില 5.50 കോടി രൂപ, AMG GT ബ്ലാക്ക് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് Mercedes

ഇത് മികച്ച ഷിഫ്റ്റ് സമയം നൽകുന്നതിനും അധിക ടോർക്ക് കൈകാര്യം ചെയ്യുന്നതിനുമായി മെർസിഡീസ് പരിഷ്ക്കരിച്ചിട്ടുമുണ്ട്. AMG ട്രാക്ഷൻ കൺട്രോൾ, AMG കോയിൽ ഓവർ സസ്പെൻഷൻ, AMG റൈഡ് കൺട്രോൾ അഡാപ്റ്റീവ് അഡ്ജസ്റ്റബിൾ ഡാംപിംഗ്, AMG സെറാമിക് ഹൈ പെർഫോമൻസ് കോമ്പൗണ്ട് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ കാറിന്റെ പെർഫോമൻസ് കൂടുതൽ മെച്ചപ്പെടുത്തുന്നുമുണ്ട്.

MOST READ: പൂര്‍ണ ചാര്‍ജില്‍ 480 കിലോമീറ്റര്‍ റേഞ്ച്; ID.4 ഇവി ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി Volkswagen

വില 5.50 കോടി രൂപ, AMG GT ബ്ലാക്ക് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് Mercedes

വലിയ ഏപ്രണോടുകൂടിയ പുതുതായി രൂപകല്പന ചെയ്ത ഫ്രണ്ട് ബമ്പർ, സ്വമേധയാ ക്രമീകരിക്കാവുന്ന റിയർ വിംഗ് സ്പ്ലിറ്ററും, കാർബൺ ഫൈബർ റൂഫ്, വെന്റുകളുള്ള പുതിയ കാർബൺ ഫൈബർ ബോണറ്റ് എന്നിങ്ങനെ നിരവധി എയറോഡൈനാമിക് നവീകരണങ്ങൾ AMG കൂപ്പെക്ക് ലഭിക്കുന്നുമുണ്ട്.

വില 5.50 കോടി രൂപ, AMG GT ബ്ലാക്ക് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് Mercedes

മാറ്റ് ബ്ലാക്ക് നിറത്തിലുള്ള AMG 10-സോക്ക് ഫോർജ്ഡ് വീലുകൾ 19 ഇഞ്ച് ഫ്രണ്ട്, 20 ഇഞ്ച് പിൻ ടയറുകൾ എന്നിവയും പെർഫോമൻസ് കാറിൽ സ്റ്റാൻഡേർഡായി ലഭിക്കും. പുതിയ മെർസിഡീസ് AMG ജിടി ബ്ലാക്ക് സീരീസ് ഹൈടെക് സിൽവർ മെറ്റാലിക്, AMG മാഗ്മ ബീം ഫിനിഷ് കളർ ഓപ്ഷനുകളിലാണ് വരുന്നത്.

MOST READ: ഇലക്‌‌ട്രിക് എസ്‌യുവി വിപണി പിടിക്കാൻ BYD, 30 ലക്ഷം രൂപ വിലയിൽ പുതിയ Atto 3 ഇന്ത്യയിലേക്ക് വരുന്നു

വില 5.50 കോടി രൂപ, AMG GT ബ്ലാക്ക് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് Mercedes

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ പുതിയ AMG ജിടി ബ്ലാക്ക് സീരീസിൽ ഓറഞ്ച് ടോപ്പ് സ്റ്റിച്ചിംഗും മാറ്റ് ബ്ലാക്ക് കാർബൺ ഫൈബർ ട്രിമ്മും ഉള്ള കറുപ്പ് നിറത്തിലുള്ള എക്സ്ക്ലൂസീവ് നാപ്പ ലെതർ മൈക്രോ ഫൈബർ അപ്ഹോൾസ്റ്ററിയാണ് മെർസിഡീസ് അവതരിപ്പിക്കുന്നു.

വില 5.50 കോടി രൂപ, AMG GT ബ്ലാക്ക് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് Mercedes

AMG സ്റ്റിയറിംഗ് വീൽ ബട്ടണുകളുള്ള DINAMICA മൈക്രോ ഫൈബറിൽ AMG പെർഫോമൻസ് സ്റ്റിയറിംഗ് വീലും ബ്ലാക്ക് സീരീസ് അക്ഷരങ്ങളുള്ള ബാഡ്ജും ഇതിന് ലഭിക്കുന്നു.

വില 5.50 കോടി രൂപ, AMG GT ബ്ലാക്ക് സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിച്ച് Mercedes

ബ്ലാക്ക് സീരീസിൽ വീൽ ക്യാംബറിനും ആന്റി-റോൾ ബാറുകൾക്കുമായി അഡാപ്റ്റീവ് ഡാംപിംഗും മാനുവൽ അഡ്ജസ്റ്റ്മെന്റും ഉള്ള ഒരു കോയിൽ-ഓവർ സസ്പെൻഷൻ സജ്ജീകരണവും ഉപയോഗിക്കുന്നു. ബ്രേക്കുകളും AMG സെറാമിക് കോമ്പൗണ്ട് ബ്രേക്കുകളിലേക്ക് സ്റ്റാൻഡേർഡായി അപ്‌ഗ്രേഡുചെയ്‌തിരിക്കുകയാണ്. അതേസമയം തെരഞ്ഞെടുക്കാവുന്ന 9-സ്റ്റെപ്പ് ട്രാക്ഷൻ കൺട്രോൾ സിസ്റ്റവും കാറിലുണ്ട്.

Most Read Articles

Malayalam
English summary
Mercedes amg gt black series introduced in india priced at rs 5 50 crore
Story first published: Saturday, June 11, 2022, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X