ഇലക്‌ട്രിക് നിര വിപുലീകരിക്കാൻ Mercedes, EQB, EQS മോഡലുകൾ ഇന്ത്യയിലേക്ക് വരുന്നു

ലക്ഷ്വറി ഇലക്‌ട്രിക് കാറുകളുടെയും ഡിമാന്റ് വർധിക്കുന്നതു മനസിലാക്കിയ ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് തങ്ങളുടെ ഇവി നിര വിപുലീകരിക്കാൻ തയാറെടുക്കുകയാണ്.

ഇലക്‌ട്രിക് നിര വിപുലീകരിക്കാൻ Mercedes, EQB, EQS മോഡലുകൾ ഇന്ത്യയിലേക്ക് വരുന്നു

മെർസിഡീസ് ബെൻസ് ഇന്ത്യ ഈ വർഷം ഒന്നല്ല രണ്ട് പുതിയ മോഡലുകളിലൂടെയാണ് ഇവി ലൈനപ്പ് വിപുലീകരിക്കാൻ ഒരുങ്ങുന്നതാണ്. മെയ്ഡ്-ഇൻ-ഇന്ത്യ EQS ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സെഡാൻ പുറത്തിറക്കിയതിന് ശേഷം ബ്രാൻഡ് 2022 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ഓൾ-ഇലക്ട്രിക് EQB എസ്‌യുവിയെ ഇന്ത്യയിലേക്ക് അവതരിപ്പിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് ഇപ്പോൾ.

ഇലക്‌ട്രിക് നിര വിപുലീകരിക്കാൻ Mercedes, EQB, EQS മോഡലുകൾ ഇന്ത്യയിലേക്ക് വരുന്നു

EQS ഇലക്‌ട്രിക് എസ്‌യുവിയുൽ നിന്നും വ്യത്യസ്തമായി EQB എസ്‌യുവി വികസിപ്പിച്ചെടുത്തത് ഇലക്‌ട്രിക് വാഹനമായല്ല മറിച്ച് വിദേശത്ത് വിൽക്കുന്ന ഇന്റേണൽ കമ്പഷൻ എഞ്ചിൻ മോഡലായ മെർസിഡീസ് GLB എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ്. EQB ഒരു ഏഴ് സീറ്റർ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനമാണ്.

MOST READ: HyRyder-നെ താങ്ങാവുന്ന വിലയില്‍ അവതരിപ്പിക്കാന്‍ Toyota; പ്രതീക്ഷിക്കാവുന്ന വിലകള്‍ ഇതാ

ഇലക്‌ട്രിക് നിര വിപുലീകരിക്കാൻ Mercedes, EQB, EQS മോഡലുകൾ ഇന്ത്യയിലേക്ക് വരുന്നു

എന്നാൽ മെർസിഡീസ് ശ്രേണിയിലെ EQ നിർദ്ദിഷ്‌ട നവീകരണങ്ങൾ ഇലക്‌ട്രിക് പതിപ്പിന് ലഭിക്കുന്നുണ്ട്. ബ്ലാങ്കഡ് ഓഫ് ഫ്രണ്ട് ഗ്രില്ലും പിന്നിൽ പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാറും ഇതിന് ഉദാഹരണമാണ്. ഇവിയുടെ ഇന്റീരിയറും GLB എസ്‌യുവിക്ക് സമാനമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.

ഇലക്‌ട്രിക് നിര വിപുലീകരിക്കാൻ Mercedes, EQB, EQS മോഡലുകൾ ഇന്ത്യയിലേക്ക് വരുന്നു

ആഗോളതലത്തിൽ EQB രണ്ട് വ്യത്യ‌സ്‌ത പവർ കണക്കുകളുമായാണ് വിപണിയിൽ എത്തുന്നത്. അതിൽ ആദ്യത്തേത് 228 bhp കരുത്ത് വികസിപ്പിക്കുന്ന ഡ്യുവൽ-മോട്ടോർ 300 4മാറ്റിക് വേരിയന്റാണ്. ഇലക്‌ട്രിക് എസ്‌യുവിയുടെ രണ്ടാമത്തെ പതിപ്പ് 292 bhp പവർ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഡ്യുവൽ മോട്ടോർ 350 4മാറ്റിക് വേരിയന്റാണ്.

MOST READ: XC40 Recharge ഇലക്‌ട്രിക് എസ്‌യുവി ജൂലൈ 26-ന് വിൽപ്പനയ്ക്ക് എത്തിക്കുമെന്ന സ്ഥിരീകരണവുമായി Volvo

ഇലക്‌ട്രിക് നിര വിപുലീകരിക്കാൻ Mercedes, EQB, EQS മോഡലുകൾ ഇന്ത്യയിലേക്ക് വരുന്നു

എന്നാൽ ഇന്ത്യയിൽ ഓൾ-ഇലക്ട്രിക് EQB എസ്‌യുവിയുടെ ഏത് മോഡലായിരിക്കും മെർസിഡീസ് ബെൻസ് കൊണ്ടുവരികയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനു പുറമെ ഈ വർഷം ഉത്സവ സീസണോടെ തങ്ങളുടെ ഓൾ-ഇലക്‌ട്രിക് EQS സെഡാൻ പുറത്തിറക്കുമെന്ന് മെർസിഡീസ്-ബെൻസ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് പ്രാദേശികമായി അസംബിൾ ചെയ്യാനാണ് ജർമൻ ബ്രാൻഡിന്റെ പദ്ധതിയും.

ഇലക്‌ട്രിക് നിര വിപുലീകരിക്കാൻ Mercedes, EQB, EQS മോഡലുകൾ ഇന്ത്യയിലേക്ക് വരുന്നു

ഒരു ഡ്യുവൽ മോട്ടോർ സെറ്റ്-അപ്പ് ഉപയോഗിക്കുന്ന ഇലക്ട്രിക് സെഡാനാണ്. ഓരോ ആക്‌സിലിലും ഓരോന്നാണ് മെർസിഡീസ് ഘടിപ്പിച്ചിരിക്കുന്നത്. കാറിന് ഓൾ-വീൽ ഡ്രൈവും ഉണ്ടാവുമെന്നതാണ് ആകർഷകമാക്കുന്ന മറ്റൊരു കാര്യം. 523 bhp കരുത്തിൽ പരമാവധി 856 Nm torque ഉത്പാദിപ്പിക്കാനും ബെൻസിന്റെ EQS സെഡാൻ ശേഷിയുള്ളതായിരിക്കും.

MOST READ: കറുപ്പിൽ കൂടുതൽ സ്പോർട്ടിയായി R15S; പുത്തൻ കളർ ഓപ്ഷൻ അവതരിപ്പിച്ച് Yamaha

ഇലക്‌ട്രിക് നിര വിപുലീകരിക്കാൻ Mercedes, EQB, EQS മോഡലുകൾ ഇന്ത്യയിലേക്ക് വരുന്നു

107.8kWh (നെറ്റ്) ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇലക്‌ട്രിക് കാറിന്റെ ഹൃദയം. ഇത് WLTP ടെസ്റ്റ് സൈക്കിളിൽ 770 കിലോമീറ്റർ വരെ റേഞ്ചും EQS 580 സെഡാൻ നൽകും. ഇന്ത്യയിൽ, EQS ഇവിക്ക് ഏകദേശം 750 കിലോമീറ്റർ റേഞ്ച് ARAI അവകാശപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഇലക്‌ട്രിക് നിര വിപുലീകരിക്കാൻ Mercedes, EQB, EQS മോഡലുകൾ ഇന്ത്യയിലേക്ക് വരുന്നു

ഇന്ത്യൻ വിപണിയിലേക്ക് എത്തുന്ന EQS ഇലക്‌ട്രിക് ലക്ഷ്വറി സെഡാന് ഹൈപ്പർസ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് സ്റ്റാൻഡേർഡായി ലഭിക്കുമെന്നും മെർസിഡീസ് ബെൻസ് പറയുന്നുണ്ട്. ഡാഷ്‌ബോർഡിന്റെ വീതിയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഒരു കർവ്‌ഡ് പാനലായിരിക്കുമിത്.

MOST READ: ബലേനോ മുതൽ ജാസ് വരെ, മികച്ച സെക്കൻഡ് ഹാൻഡ് ഓട്ടോമാറ്റിക് ഹാച്ച്ബാക്കുകളെ പരിചയപ്പെടാം

ഇലക്‌ട്രിക് നിര വിപുലീകരിക്കാൻ Mercedes, EQB, EQS മോഡലുകൾ ഇന്ത്യയിലേക്ക് വരുന്നു

കൂടാതെ മൂന്ന് ഡിസ്‌പ്ലേകളാണ് ഈ ഹൈപ്പർസ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റിൽ ഉൾപ്പെടുന്നത്. ഒന്ന് ഡയലുകൾക്കായും, മറ്റൊന്ന് ഇൻഫോടെയ്ൻമെന്റിനായും, ഒന്ന് ഫ്രണ്ട് പാസഞ്ചറിനായുമാണ് കമ്പനി സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെത്തുന്ന കാർ 19 ഇഞ്ച് അലോയ് വീലുകളിലായിരിക്കും നിരത്തിലേക്ക് എത്തുക.

ഇലക്‌ട്രിക് നിര വിപുലീകരിക്കാൻ Mercedes, EQB, EQS മോഡലുകൾ ഇന്ത്യയിലേക്ക് വരുന്നു

മെർസിഡീസ് ബെൻസിന്റെ ചകാൻ പ്ലാന്റിൽ അസംബിൾ ചെയ്യുന്ന ആദ്യത്തെ ഇവി ആയിരിക്കും EQS സെഡാൻ എന്നതും ശ്രദ്ധേയമാണ്. അതിന്റെ ബോൺ-ഇലക്‌ട്രിക് EVA സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോം നിലവിൽ പ്രാദേശികമായി നിർമച്ച മോഡലുകളുമായി പങ്കിടുന്നില്ല. അതിനാൽ സങ്കീർണമായ ഹൈപ്പർസ്‌ക്രീൻ ഇൻസ്റ്റാൾ ചെയ്യുന്നതുൾപ്പെടെ കാർ അസംബിൾ ചെയ്യുന്നതിനായി ബ്രാൻഡ് ഇതിനകം തന്നെ അതിന്റെ പ്രൊഡക്ഷൻ ലൈനുകൾ നവീകരിക്കുന്ന പ്രക്രിയയിലാണ്.

Most Read Articles

Malayalam
English summary
Mercedes benz india all set to expand its ev line up with two new models
Story first published: Tuesday, July 5, 2022, 15:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X