ലക്ഷ്വറിക്ക് ഇനി കൂടുതൽ മുടക്കേണ്ടി വരും! ജനുവരി മുതൽ വില വർധനവ് പ്രഖ്യാപിച്ച് Mercedes-Benz

ആഡംബര വാഹന വിഭാഗത്തിലും 2023 ജനുവരി മുതൽ വില വർധനവ് ബാധകമാവും. പുതുവർഷം മുതൽ തങ്ങളുടെ മോഡൽ നിരയിലാകെ വില പരിഷ്ക്കരണം നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജർമൻ ബ്രാൻഡായ മെർസഡീസ് ബെൻസ്. മുഴുവൻ മോഡൽ ശ്രേണിയുടെയും എക്‌സ്ഷോറൂം വിലകൾ അഞ്ച് ശതമാനം വരെ വർധിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

പുതുക്കിയ വിലകൾ 2023 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. പണപ്പെരുപ്പ സമ്മർദവും ഇൻപുട്ട് ചെലവിലെ നിരന്തരമായ വർധനയും മറികടക്കുന്നതിനാണ് പുതിയ വില വർധനവ് നടപ്പിലാക്കുന്നതെന്ന് ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് പറയുന്നു. മോഡലിനെ ആശ്രയിച്ച് വില പരിഷ്ക്കാരം വ്യത്യസ്തമായിരിക്കും. മാരുതി സുസുക്കി, കിയ, മഹീന്ദ്ര, ഔഡി, റെനോ, ടാറ്റ മോട്ടോർസ് തുടങ്ങിയ കമ്പനികളും വില വർധവ് ജനുവരി മുതൽ നടപ്പിലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ലക്ഷ്വറിക്ക് ഇനി കൂടുതൽ മുടക്കേണ്ടി വരും! ജനുവരി മുതൽ വില വർധനവ് പ്രഖ്യാപിച്ച് Mercedes-Benz

മെർസിഡീസ് ബെൻസ് നിലവിൽ ഇന്ത്യൻ വിപണിയിൽ പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതും പൂർണമായും നിർമിച്ചതുമായ വാഹനങ്ങളാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇതിൽ A-ക്ലാസ് ലിമോസിൻ, ന്യൂ ജനറേഷൻ C-ക്ലാസ്, E-ക്ലാസ് ലോംഗ് വീൽബേസ്, S-ക്ലാസ്, മെർസിഡീസ് മെയ്ബാക്ക് S 580 എന്നിവയ്‌ക്കൊപ്പം GLA, GLC, GLC കൂപ്പെ, GLE, GLS ലക്ഷ്വറി എസ്‌യുവികളും ലക്ഷ്വറി വിഭാഗത്തിൽ കമ്പനി അണിനിരത്തുന്നു. കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റുകളായി (CBU) V-ക്ലാസ്, CLS, C-ക്ലാസ് കാബ്രിയോലെറ്റ്, G 350d, EQC എന്നിവയും AMG ശ്രേണിയിൽ നിന്നുള്ള ചില വാഹനങ്ങളും ബെൻസിന് ഉണ്ട്.

മെർസിഡീസിന്റെ AMG ശ്രേണിയിൽ GLC 43 4MATIC കൂപ്പെ, AMG A 35 4MATIC+ സലൂൺ, AMG GLA 35 4MATIC+ എസ്‌യുവി തുടങ്ങിയ ചില വാഹനങ്ങളും കമ്പനി പ്രാദേശികമായി നിർമിക്കുന്നുണ്ട്. രാജ്യത്ത് വർധിച്ചുവരുന്ന പണപ്പെരുപ്പ ചെലവിന്റെ സമ്മർദ്ദം മറികടക്കാൻ ഒരു വില പരിഷ്ക്കാരം ആവശ്യമാണ്. വർധനയുടെ ഭൂരിഭാഗവും തങ്ങൾ ഏറ്റെടുക്കുന്നുണ്ടെങ്കിലും, ചെലവ് വർധനയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറുകയല്ലാതെ കമ്പനിക്ക് മറ്റ് മാർഗമില്ലെന്ന് മെർസിഡീസ് ബെൻസ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്‌വെങ്ക് പറഞ്ഞു.

പുതിയ വർധനവിന്റെ ഭാഗമായി 1.50 ലക്ഷം മുതൽ 7 ലക്ഷം രൂപയുടെ വരെ വർധനവാണ് മെർസിഡീസ് ബെൻസ് കാറുകൾക്ക് ലഭിക്കുക. പുതുക്കിയ മോഡൽ തിരിച്ചുള്ള വിലകളിലേക്ക് നോക്കിയാൽ GLA 200 കാറിന് 46.50 ലക്ഷം രൂപ, GLA 220d 48 ലക്ഷം രൂപ, C200 57.5 ലക്ഷം, C220d 58.50 ലക്ഷം, E 200 എക്‌സ്‌ക്ലൂസീവ് 72.5 ലക്ഷം രൂപ, E220d എക്സ്ക്ലൂസീവ് 73.50 ലക്ഷം രൂപ എന്നിങ്ങനെയാണ് ജനുവരി മുതൽ എക്സ്ഷോറൂം വില വരുന്നത്.

മെർസിഡീസ് ബെൻസിന്റെ മറ്റ് മോഡലുകളുടെ വില വർധനവിലേക്ക് നോക്കിയാൽ GLE 300d 4M 88 ലക്ഷം രൂപ, GLE 400d 4M 1.05 കോടി രൂപ, S 350d 1.65 കോടി രൂപ, മെയ്ബാക്ക് S 580 2.57 കോടി രൂപ, മെയ്ബാക്ക് GLS 600 (CBU) 2.92 കോടി രൂപ എന്നിങ്ങനെയാണ് അടുത്ത വർഷം മുതൽ മുടക്കേണ്ടി വരുന്ന പുതിയ എക്സ്ഷോറൂം വില. മറ്റ് ആഡംബര കാർ നിർമാതാക്കളിൽ നിന്നും ഇത്തരം വർധനവ് 2023-ന്റെ തുടക്കത്തിന് മുമ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മെർസിഡീസിന് പുറമെ, ഔഡിയും മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് മോഡലുകൾക്ക് കൂടുതൽ ഊന്നൽ കൊടുക്കുന്ന ബെൻസ് ബ്രാൻഡ് അടുത്തിടെ GLB എസ്‌യുവിക്കൊപ്പം ഇതിന്റെ ഇന്ത്യയിലെ ആദ്യത്തെ മൂന്നുവരി ഇലക്‌ട്രിക് സ്പോർട്സ് യൂട്ടിലിറ്റി വാഹനമായി EQB ഇവിയും കമ്പനി അവതരിപ്പിച്ചിരുന്നു. 74.50 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിലാണ് മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്. ഇലക്ട്രിക് ലക്ഷ്വറി എസ്‌യുവിക്കും അതിന്റെ ICE വകഭേദമായ GLB പതിപ്പിനുമായുള്ള പ്രീ-ബുക്കിംഗ് മെർസിഡീസ് 2022 നവംബർ ആദ്യം തന്നെ 1.50 ലക്ഷം രൂപയുടെ ടോക്കൺ തുകയ്ക്ക് ആരംഭിച്ചിരുന്നു.

EQC എസ്‌യുവിക്കും അടുത്തിടെ പുറത്തിറക്കിയ EQS സെഡാനും താഴെയുള്ള EQB ഇന്ത്യയിലെ മെർസിഡ് ബെൻസിന്റെ മൂന്നാമത്തെ ഇലക്ട്രിക് കാറായാണ് GLB സ്ഥാനംപിടിക്കുന്നത്. 66.5kWh ബാറ്ററി പായ്ക്ക് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ ഇലക്ട്രിക് എസ്‌യുവി 423 കിലോമീറ്റർ വരെ WLTP റേറ്റുചെയ്ത റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നാണ് മെർസിഡീസ് ബെൻസ് പറയുന്നത്. ബാറ്ററി പായ്ക്കിന് എട്ടു വർഷത്തെ വാറണ്ടി നൽകും കൂടാതെ 11kW എസി ചാർജർ ഉപയോഗിച്ച് 6 മണിക്കൂർ 25 മിനിറ്റിനുള്ളിൽ EQB 10 ശതമാനം മുതൽ 100 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Mercedes benz india announced price hike in entire model range from 2023 january
Story first published: Thursday, December 8, 2022, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X