2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

മെർസിഡീസ് ബെൻസ് C-ക്ലാസിന്റെ പുതിയ തലമുറ മോഡൽ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇപ്പോൾ അതിന്റെ അഞ്ചാം തലമുറയിൽ, പുതിയ C-ക്ലാസ് കഴിഞ്ഞ വർഷം ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചു, ഇതിനകം തന്നെ നിരവധി അന്താരാഷ്ട്ര വിപണികളിൽ വാഹനം വിൽപ്പനയ്‌ക്കെത്തുന്നുണ്ട്.

2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

അഞ്ചാം തലമുറ C-ക്ലാസിന്റെ ലോക്കൽ അസംബ്ലി മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്തുള്ള ചക്കനിലെ മെർസിഡീസ് ഇന്ത്യ പ്ലാന്റിൽ ആരംഭിച്ചു കഴിഞ്ഞു. ആഢംബര സെഡാന്റെ ബുക്കിംഗ് ഇതിനകം തന്നെ ബ്രാൻഡ് തുറന്നിട്ടുണ്ട്. C200, C220d, C300d എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഇന്ത്യ-സ്പെക്ക് C-ക്ലാസ് മെർസിഡീസ് ബെൻസ് വാഗ്ദാനം ചെയ്യുന്നു. യഥാക്രമം 55 ലക്ഷം, 56 ലക്ഷം, 61 ലക്ഷം എന്നിങ്ങനെയാണ് ഇവയുടെ എക്സ്-ഷോറൂം വില.

Mercedes-Benz C-Class Price
C 200 ₹55 Lakh
C 220d ₹56 Lakh
C 300d ₹61 Lakh
2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

C200, C220d എന്നിവ 'അവന്റ്ഗാർഡ്' ട്രിമ്മിൽ മാത്രമേ നൽകൂ, അതേസമയം C300d 'AMG ലൈൻ' ഗ്രേഡിൽ മാത്രമേ ഓഫർ ചെയ്യൂ. പ്രതീക്ഷിച്ചതുപോലെ, ആദ്യത്തേതിനേക്കാൾ ശ്രദ്ധേയമായ സ്പോർട്ടി എക്സ്റ്റീരിയർ ഹൈലൈറ്റുകൾ AMG ലൈൻ കാണിക്കുന്നു.

2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

ഡിസൈനിനെക്കുറിച്ച് പറയുമ്പോൾ, പുതിയ C-ക്ലാസ് മെർസിഡീസ് ശ്രേണിയിലെ മുൻനിര സെഡാനിൽ നിന്ന് കാര്യമായ പ്രചോദനം ഉൾക്കൊള്ളുന്നു. വാസ്തവത്തിൽ, ഇത് ന്യൂ-ജെൻ S-ക്ലാസിന്റെ ഒരു ചെറിയ പതിപ്പ് പോലെ കാണപ്പെടുന്നു.

2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

മുൻ‌വശത്ത്, പുതിയ C-ക്ലാസിന് ഇന്റഗ്രേറ്റഡ് എൽഇഡി ഡി‌ആർ‌എല്ലുകളുള്ള സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുനർ‌രൂപകൽപ്പന ചെയ്‌ത ഗ്രില്ല്, ഫോക്‌സ് എയർ വെന്റുകളുള്ള അഗ്രസ്സീവ് ബമ്പർ എന്നിവ ഉൾക്കൊള്ളുന്ന പരിഷ്‌കരിച്ച മുൻഭാഗം ലഭിക്കുന്നു.

2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

സ്ലോപ്പിംഗ് റൂഫ്‌ലൈൻ, വിൻഡോ സിൽസുകളിലെ ക്രോം അലങ്കാരങ്ങൾ, ബ്ലാക്ക് B പില്ലറുകൾ എന്നിവ ഉപയോഗിച്ച് സൈഡ് പ്രൊഫൈൽ വൃത്തിയും സിംപ്ലിസിറ്റിയും നിലനിർത്തുന്നു. ലക്ഷ്വറി സലൂണിന് 17 ഇഞ്ച് അല്ലെങ്കിൽ 18 ഇഞ്ച് മൾട്ടി-സ്പോക്ക് അലോയി വീൽ ഓപ്ഷൻ ലഭിക്കുന്നു.

2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

ക്രോം ഡിപ്പ്ഡ് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ ന്യൂ-ജെൻ C-ക്ലാസിന്റെ പിൻ പ്രൊഫൈൽ കൂടുതൽ എക്സ്പ്രസ്സീവാക്കി മാറ്റുന്നു. ഇതിന് പുതിയ സ്പ്ലിറ്റ് റാപ്പ്എറൗണ്ട് എൽഇഡി ടെയിലൈറ്റുകളും ലഭിക്കുന്നു.

2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

ഒബ്സിഡിയൻ ബ്ലാക്ക്, മാനുഫാക്തൂർ ഒപലൈറ്റ് വൈറ്റ്, കവൻസൈറ്റ് ബ്ലൂ, ഹൈടെക് സിൽവർ, സലാറ്റിൻ ഗ്രേ, മൊജാവെ സിൽവർ എന്നിവയുൾപ്പെടെ പുതിയ C-ക്ലാസ്സിന് ഒന്നിലധികം എക്സ്റ്റീരിയർ പെയിന്റ് സ്കീമുകൾ മെർസിഡീസ് വാഗ്ദാനം ചെയ്യും.

2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

അളവുകളുടെ കാര്യത്തിൽ, ഔട്ട്‌ഗോയിംഗ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ C-ക്ലാസ് വിഷ്യലി വലുപ്പത്തിൽ വളർന്നിട്ടുണ്ട്. ഇതിന്റെ മൊത്തത്തിലുള്ള നീളം 65 mm വർദ്ധിച്ചു, അതേസമയം ഇത് 10 mm വീതിയും മുൻ തലമുറ മോഡലിനേക്കാൾ 7 mm കൂടുതൽ ഗ്രൗണ്ട് ക്ലിയറൻസും വാഗ്ദാനം ചെയ്യുന്നു. കൂടാതെ, വീൽബേസ് 25 mm വർധിപ്പിച്ചിട്ടുണ്ട്, ഇത് പിൻ സീറ്റുകൾക്ക് കൂടുതൽ ഇടം സൃഷ്ടിക്കാൻ സഹായിച്ചു.

2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

കാബിനിനുള്ളിലേക്ക് കടക്കുമ്പോൾ, മധ്യഭാഗത്ത് വെർട്ടിക്കലി ഓറിയന്റഡായ 11.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഫ്ലോട്ടിംഗ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ആധിപത്യം പുലർത്തുന്ന പരിചിതമായ ഡാഷ്‌ബോർഡ് ലേയൗട്ടിനൊപ്പം S-ക്ലാസിൽ നിന്നുള്ള പ്രചോദനം വ്യക്തമായി കാണാം.

2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

ഡാഷ്‌ബോർഡ് സെന്റർ കൺസോളിലേക്ക് തടസ്സങ്ങളില്ലാതെ സംയോജിപ്പിക്കുന്നു. കൂടാതെ, പുതിയ C-ക്ലാസ് മക്കിയാറ്റോ ബീജ്, സിയന്ന ബ്രൗൺ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് ഇന്റീരിയർ കളർ സ്കീമുകളിൽ ലഭ്യമാകും.

2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

ഒരു മെർസിഡീസ് ബെൻസ് ആയതിനാൽ, പുതിയ C-ക്ലാസ് സാങ്കേതികതയിൽ കുറവല്ല, കൂടാതെ മികച്ച ആഢംബര കാബിൻ അനുഭവമാക്കി മാറ്റുന്നു. കണക്റ്റഡ് കാർ സാങ്കേതികവിദ്യയും വോയ്‌സ് അസിസ്റ്റന്റും നിറഞ്ഞ ഏറ്റവും പുതിയ MBUX സിസ്റ്റം ഉപയോഗിച്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾച്ചേർത്തിരിക്കുന്നു.

2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, പ്രീമിയം ബർമെസ്റ്റർ സൗണ്ട് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചർ ഹൈലൈറ്റുകൾ.

2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില

പവർട്രെയിനിലേക്ക് വരുമ്പോൾ, ഇന്ത്യയിലെ അഞ്ചാം തലമുറ C-ക്ലാസിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് നൽകുന്നത് - ഓരോ വേരിയന്റിനും ഓരോന്ന് ലഭിക്കുന്നു. C200 -ന് 1.5 ലിറ്റർ ടർബോ പെട്രോൾ മോട്ടോറാണ് നൽകുന്നതെങ്കിൽ, C220d, C300d എന്നിവ വ്യത്യസ്‌ത ഔട്ട്‌പുട്ടുകളുള്ള 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ യൂണിറ്റാണ് വരുന്നത്. എല്ലാ എഞ്ചിൻ ഓപ്ഷനുകളും സ്റ്റാൻഡേർഡായി ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.

2022 C-ക്ലാസ് ഇന്ത്യയിൽ അവതരിപ്പിച്ച് Mercedes Benz; 55 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വില
C200 C220d C300d
Engine 1.5-litre turbo-petrol 2-litre diesel 2-litre diesel
Power 201 BHP 5,800-6,100 rpm 197 BHP 3,600 rpm 261 BHP 4,200 rpm
Torque 300 Nm 1800-4000 rpm 440 Nm 1,800-2,800 rpm 550 Nm 1,800-2,200 rpm
Mild-Hybrid Boost Upto 20 bhp or 200Nm Upto 20 bhp or 200Nm Upto 20 bhp or 200Nm
Claimed Fuel Efficiency 16.9 kmpl 23 kmpl 20.37kmpl

പുതിയ C-ക്ലാസിന്റെ എല്ലാ വേരിയന്റുകളിലും 48V മൈൽഡ്-ഹൈബ്രിഡ് ടെക് സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു, ഇത് മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ മോട്ടോർ ഫീച്ചർ ചെയ്യുന്നു. ഔഡി A4, വോൾവോ S60, ബിഎംഡബ്ല്യു 3-സീരീസ് തുടങ്ങിയ മറ്റ് ആഢംബര സലൂണുകൾക്കെതിരെയാണ് ഇത് മത്സരിക്കുക.

Most Read Articles

Malayalam
English summary
Mercedes benz launched 2022 c class in india at 55 lakh starting price
Story first published: Tuesday, May 10, 2022, 14:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X