676 കിലോമീറ്റർ വമ്പൻ റേഞ്ച്! പുത്തൻ EQS 580 ഇലക്ട്രിക് സെഡാൻ പുറത്തിറക്കി Mercedes Benz

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ് EQS 580 EV ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രാദേശികമായി അസംബിൾ ചെയ്ത മെർസിഡീസ് EQS 580 4Matic-ന്റെ എക്സ്-ഷോറൂം വില 1.55 കോടി രൂപയാണ്.

676 കിലോമീറ്റർ വമ്പൻ റേഞ്ച്! പുത്തൻ EQS 580 ഇലക്ട്രിക് സെഡാൻ പുറത്തിറക്കി Mercedes Benz

മെർസിഡീസ് EQS 580 സ്പെക്ക്, റേഞ്ച്, ചാർജിംഗ് സ്പീഡ്, വലിപ്പം:

മെർസിഡീസ് EQS 580 -ൽ 107.8 kWh ബാറ്ററി പായ്ക്കുണ്ട്, അത് ഓരോ ആക്സിലിലും ഒന്ന് എന്ന നിലയിൽ രണ്ട് ഇലക്ട്രിക് മോട്ടോറുകൾക്ക് കരുത്ത് നൽകുന്നു. ഈ രണ്ട് മോട്ടോറുകളുടെയും സംയോജിത ഔട്ട്പുട്ട് 516 bhp പവറും, 855 Nm torque ഉം ആണ്.

676 കിലോമീറ്റർ വമ്പൻ റേഞ്ച്! പുത്തൻ EQS 580 ഇലക്ട്രിക് സെഡാൻ പുറത്തിറക്കി Mercedes Benz

ഇത് EQS 580 -യെ 100 കിലോമീറ്റർ വേഗത 4.3 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ സഹായിക്കുന്നു. മണിക്കൂറിൽ 210 കിലോമീറ്ററാണ് ഇലക്ട്രിക് സെഡാന്റെ പരമാവധി വേഗത.

676 കിലോമീറ്റർ വമ്പൻ റേഞ്ച്! പുത്തൻ EQS 580 ഇലക്ട്രിക് സെഡാൻ പുറത്തിറക്കി Mercedes Benz

മെർസിഡീസ് EQS 580 -യുടെ വമ്പൻ ബാറ്ററി പായ്ക്ക്, ഒരൊറ്റ ചാർജിൽ 676 കിലോമീറ്റർ എന്ന WLTP സർട്ടിഫൈഡ് റേഞ്ച് നൽകുന്നു, ഇലക്ട്രിക് സെഡാന്റെ ഡ്രാഗ് കോഫിഫിഷ്യന്റ് 0.20 ആണ്, ഇത് ലോകത്തിൽ നലവിലുള്ള ഒരു പ്രൊഡക്ഷൻ കാറിൽ ഏറ്റവും താഴ്ന്നതാണ്.

676 കിലോമീറ്റർ വമ്പൻ റേഞ്ച്! പുത്തൻ EQS 580 ഇലക്ട്രിക് സെഡാൻ പുറത്തിറക്കി Mercedes Benz

മെർസിഡീസ് EQS -ന്റെ ബാറ്ററി പാക്ക് 200 kW വരെ വേഗതയിൽ DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. 200 kW DC ഫാസ്റ്റ് ചാർജറിലേക്ക് പ്ലഗ് ഇൻ ചെയ്യുമ്പോൾ, EQS അതിന്റെ ബാറ്ററി പാക്ക് 10 മുതൽ 80 ശതമാനം വരെ 31 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യും.

676 കിലോമീറ്റർ വമ്പൻ റേഞ്ച്! പുത്തൻ EQS 580 ഇലക്ട്രിക് സെഡാൻ പുറത്തിറക്കി Mercedes Benz

വീട്ടിലെ 7.4 kW AC ചാർജിംഗ് ബോക്സിൽ പ്ലഗ് ചെയ്യുമ്പോൾ EQS -ന്റെ വലിയ ബാറ്ററി പായ്ക്ക് 10 മുതൽ 100 ​​ശതമാനം വരെ ചാർജ് കൈവരിക്കാൻ 15 മണിക്കൂറും 30 മിനിറ്റും എടുക്കും. വേഗത്തിൽ ചാർജ് ചെയ്യുന്ന 11 kW AC ബോക്സിലേക്ക് കണക്റ്റ് ചെയ്യുമ്പോൾ ചാർജിംദ് സമയം 10 ​​മണിക്കൂറായി കുറയുന്നു.

676 കിലോമീറ്റർ വമ്പൻ റേഞ്ച്! പുത്തൻ EQS 580 ഇലക്ട്രിക് സെഡാൻ പുറത്തിറക്കി Mercedes Benz

EVA എന്ന് വിളിക്കപ്പെടുന്ന കാർ നിർമ്മാതാക്കളുടെ ബെസ്‌പോക്ക് വലിയ EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള EQ ഇലക്ട്രിക് സബ് ബ്രാൻഡിൽ നിന്നുള്ള ആദ്യത്തെ കാറാണ് മെർസിഡീസ് EQS സെഡാൻ. മെർസിഡീസ് EQS ഇലക്ട്രിക് സെഡാന് 5,216 mm നീളവും 1,926 mm വീതിയും 1,512 mm ഉയരവുമുണ്ട്. കൂടാതെ EQS -ന് 3,210 mm വീൽബേസും 2,585 കിലോഗ്രാം ഭാരവുമുണ്ട്.

676 കിലോമീറ്റർ വമ്പൻ റേഞ്ച്! പുത്തൻ EQS 580 ഇലക്ട്രിക് സെഡാൻ പുറത്തിറക്കി Mercedes Benz

മെർസിഡീസ് EQS -ന് മുന്നിൽ ഫോർ-ലിങ്ക് സസ്‌പെൻഷൻ സജ്ജീകരണവും പിന്നിൽ ഒരു മൾട്ടി-ലിങ്ക് ക്രമീകരണവും ഉണ്ട്, ഇതിന് S-ക്ലാസിൽ കണ്ടെത്തിയ സെറ്റപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് മെർസിഡീസ് അവകാശപ്പെടുന്നു. അഡാപ്റ്റീവ് എയർ സസ്‌പെൻഷനാണ് മെർസിഡീസ് EQS -ന്റെ സവിശേഷത.

676 കിലോമീറ്റർ വമ്പൻ റേഞ്ച്! പുത്തൻ EQS 580 ഇലക്ട്രിക് സെഡാൻ പുറത്തിറക്കി Mercedes Benz

ഈ എയർ സസ്‌പെൻഷൻ സജ്ജീകരണം ഇക്കോ, കംഫർട്ട്, സ്‌പോർട്ട്, ഇൻഡിവിജ്വൽ എന്നിങ്ങനെ ഏത് ഡ്രൈവിംഗ് മോഡാണോ ഉപയോഗിക്കുന്നത്, അതിനെ ആശ്രയിച്ച് സെറ്റിംഗുകൾ സ്വയമേവ ക്രമീകരിക്കും. വേഗത മണിക്കൂറിൽ 120 കിലോമീറ്ററിൽ കൂടുതലാകുമ്പോൾ EQS അതിന്റെ റൈഡ് ഹൈറ്റ് ഓട്ടോമാറ്റിക്കായി കുറയ്ക്കും എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Mercedes benz launched locally assembled eqs 580 electric sedan in india at rs 1 55 crore
Story first published: Friday, September 30, 2022, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X