Just In
- 35 min ago
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- 37 min ago
Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍
- 1 hr ago
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
- 2 hrs ago
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
Don't Miss
- Movies
മാറി നിന്നത് സ്വന്തം തീരുമാനം, മടങ്ങി വരവ് സീരിയലിലൂടെ മതിയെന്ന് തീരുമാനിച്ചിരുന്നു, കാരണം പറഞ്ഞ് മിത്ര
- News
'ഇനിയെത്ര ചരിത്രം വഴിമാറാന്‍ ഇരിക്കുന്നു പ്രിയ കുഞ്ഞാക്കൂ'; ഹൃദയംതൊട്ട് അഭിനന്ദിച്ച് മന്ത്രി
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
- Technology
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- Finance
കീശ നിറയും! 6 വര്‍ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള 5 പെന്നി ഓഹരികള്‍
- Sports
അഞ്ചോ പത്തോ അല്ല, അതുക്കും മേലെ, ഇവരുടെ ഓപ്പണിങ് പങ്കാളികളുടെ എണ്ണം ഞെട്ടിക്കും
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
C-ക്ലാസ് ഇവിയുടെ അവതരണം 2024 ഓടെ; പുതിയ പ്ലാറ്റ്ഫോം എന്ന് Mercedes
മെയ് മാസത്തിന്റെ തുടക്കത്തിലാണ് ജര്‍മ്മന്‍ നിര്‍മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് ഏറ്റവും പുതിയ 2022 C-ക്ലാസിനെ രാജ്യത്ത് അവതരിപ്പിക്കുന്നത്. മൂന്ന് വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന് 1,000-ത്തിലധികം ബുക്കിംഗുകള്‍ ലഭിച്ചതായും കമ്പനി അടുത്തിടെ അറിയിച്ചിരുന്നു.

പുതിയ C-ക്ലാസ് അവതരിപ്പിക്കുന്ന അവസരിത്തില്‍ ഈ മോഡലിന്റെ ഇവി പതിപ്പിനെയും നിരത്തില്‍ എത്തിക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2024 ഓടെ C-ക്ലാസ് സെഡാന്റെ ഇലക്ട്രിക്ക് പതിപ്പ് പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഈ പുതിയ മോഡല്‍ നിലവിലുള്ള C-ക്ലാസ് പ്ലാറ്റ്ഫോമിനെയോ EQE, EQS സെഡാനുകള്‍ക്ക് അടിവരയിടുന്ന EVA പ്ലാറ്റ്ഫോമിനെയോ അടിസ്ഥാനമാക്കിയുള്ളതല്ല. പകരം, അടുത്ത വര്‍ഷം അരങ്ങേറുന്ന പുതിയ MMA പ്ലാറ്റ്ഫോമിലാകും നിര്‍മ്മിക്കുകയെന്നും പറയപ്പെടുന്നു.

MMA അല്ലെങ്കില്‍ മെര്‍സിഡീസ് ബെന്‍സ് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ ജര്‍മ്മന്‍ വാഹന നിര്‍മാതാവ് ഭാവിയിലെ കോംപാക്ട്, മിഡ്-സൈസ് ഇവികള്‍ക്കായി ഉപയോഗിക്കും. ഈ പുതിയ പ്ലാറ്റ്ഫോം ഐസി എഞ്ചിനുകളുമായി പൊരുത്തപ്പെടുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇവികള്ക്കായിരിക്കും കമ്പനി മുന്‍ഗണന നല്‍കുന്നത്.

മെര്‍സിഡീസ് 2025 ഓടെ അതിന്റെ ലൈനപ്പിലെ എല്ലാ മോഡലുകള്‍ക്കും ഒരു വൈദ്യുത ബദല്‍ വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇത് തികച്ചും അഭിലഷണീയമായ ഒരു ശ്രമമാണെന്നാണ് വാഹന വപിണിയും പറയുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ടെസ്ല മോഡല്‍ 3, ബിഎംഡബ്ല്യു i4, പോള്‍സ്റ്റാര്‍ 2 എന്നിവയുടെ നേരിട്ടുള്ള എതിരാളിയായിരിക്കും ഈ പുതിയ C-ക്ലാസ് തുല്യതയുള്ള ഇവി. നിലവിലെ തലമുറ C-ക്ലാസിന്റെ അതേ ശ്രേണിയിലുള്ള അളവുകളോടെ, അതിന്റെ രൂപകല്‍പ്പന EQXX പ്രോട്ടോടൈപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം വാഹനത്തിന്റെ ഇലക്ട്രിക് പവര്‍ട്രെയിനിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഒന്നും തന്നെ നിലവില്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഡ്രൈവിംഗ് ശ്രേണിയും പ്രകടനവും ആകര്‍ഷകമാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

മെര്‍സിഡീസ് ബെന്‍സ് അതിന്റെ അടുത്ത തലമുറ ബാറ്ററി സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നു, ഇതിന് നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചെറുതും ഭാരം കുറഞ്ഞതുമായ ബാറ്ററികള്‍ ഉപയോഗിച്ച്, വാഹന നിര്‍മാതാക്കള്‍ക്ക് അതിന്റെ ഭാവി ഇവികളുടെ ശ്രേണിയും പ്രകടനവും കാര്യക്ഷമതയും മെച്ചപ്പെടുത്താന്‍ കഴിയും.

മെര്‍സിഡീസ് ബെന്‍സ് സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയും പരീക്ഷിക്കുകയാണ്, ഇത് ഇവി വിപ്ലവത്തില്‍ ഒരു പടി കൂടി മുന്നോട്ട് ബ്രാന്‍ഡിനെ നയിക്കുകയും ചെയ്യും. ഈ പുതിയ സാങ്കേതികവിദ്യ 2025-ന് ശേഷം അരങ്ങേറാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മെര്സിഡീന് ബെന്‍സ് C-ക്ലാസ് സെഡാന്റെ വരാനിരിക്കുന്ന വൈദ്യുത തുല്യതയും ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച് മാസങ്ങള്‍ക്ക് ശേഷമാകും മോഡലിനെ രാജ്യത്ത് എത്തിക്കുക.

ചെലവുകള്‍ നിയന്ത്രിക്കാനും കൂടുതല്‍ മത്സരാധിഷ്ഠിതമാക്കാനും ഇത് പ്രാദേശികമായി ഇവിടെ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന കാറുകളുടെ ഇറക്കുമതി നികുതി കാരണം ടെസ്ല ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നത് എടുത്തുപറയേണ്ടതാണ്.

നിലവില്‍ അവതരിപ്പിച്ച ICE പതിപ്പ് C200, C220d, C300d എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വിപണിയില്‍ എത്തുന്നത്. പ്രാരംഭ പതിപ്പിന് 55 ലക്ഷം രൂപ എക്സ്ഷോറൂം വില വരുമ്പോള്‍ ഉയര്‍ന്ന പതിപ്പിന് 61 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നല്‍കേണ്ടത്.
Images are for representation only
Source: AUTOCAR