Mg -യുടെ പുത്തൻ കുഞ്ഞൻ ഇലക്ട്രിക് കാർ ഉടൻ; പ്രതീക്ഷയുർത്തി സ്പൈ ചിത്രങ്ങൾ

വാഹനത്തിൻ്റെ സ്പൈ ചിത്രങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാഹനം ഒരു ത്രീ-ഡോർ മൈക്രോ ഹാച്ച്ബാക്കായാണ് കമ്പനി വിപണനം ചെയ്യുന്നതും. നാല് യാത്രക്കാർക്ക് ഇരിക്കാൻ കഴിയുന്ന ഈ മോഡൽ ടാറ്റ നാനോയേക്കാൾ ചെറുതാണ്.

എംജിയുടെ പുത്തൻ കുഞ്ഞൻ ഇലക്ട്രിക് കാർ ഉടൻ; പ്രതീക്ഷയുർത്തി സ്പൈ ചിത്രങ്ങൾ

ഇവിക്ക് 2,974 എംഎം വരെ നീളവും 1,505 എംഎം വീതിയും 1,631 എംഎം ഉയരവും 2,010 എംഎം വീൽബേസ് നീളവുമുണ്ട്. ത്രീ-ഡോർ ഹാച്ച്ബാക്ക്, രണ്ട് സീറ്റർ, നാല് സീറ്റർ പതിപ്പുകളിൽ ലഭ്യമാണ്.

എംജിയുടെ പുത്തൻ കുഞ്ഞൻ ഇലക്ട്രിക് കാർ ഉടൻ; പ്രതീക്ഷയുർത്തി സ്പൈ ചിത്രങ്ങൾ

വാഹനം ഒരു ഫാമിലി കാറായി പ്രവർത്തിക്കാൻ പര്യാപ്തമാണെന്ന് ഉറപ്പാക്കാനായി MG ഇന്ത്യൻ വിപണിയിൽ നാല് സീറ്റർ പതിപ്പ് മാത്രമേ നൽകൂവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സ്പൈ ചിത്രങ്ങളിൽ വാഹനം ഒരു നാല് സീറ്റുള്ള വാഹനമാണെന്ന് പറയാൻ കഴിയും. നാല് യാത്രക്കാർക്ക് ഇരിക്കാൻ കഴിയുന്ന ഈ മോഡൽ ടാറ്റ നാനോയേക്കാൾ ചെറുതാണ്.

എംജിയുടെ പുത്തൻ കുഞ്ഞൻ ഇലക്ട്രിക് കാർ ഉടൻ; പ്രതീക്ഷയുർത്തി സ്പൈ ചിത്രങ്ങൾ

ഇന്ത്യയിലെ ഉപഭോക്താക്കളെ ആകർഷിക്കാൻ എംജി ഡിസൈനിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്നതിന്റെ സൂചനയായിരിക്കാം ഇത്. എന്നിരുന്നാലും, വാഹനം പൂർണ്ണമായും പൊതിഞ്ഞിരിക്കുന്നതിനാൽ ലഭ്യമായ സ്പൈ ചിത്രങ്ങളിൽ മറ്റേതെങ്കിലും ഡിസൈൻ വിശദാംശങ്ങൾ ഉണ്ടാകുമോയെന്ന് പറയാൻ പ്രയാസമാണ്.

എംജിയുടെ പുത്തൻ കുഞ്ഞൻ ഇലക്ട്രിക് കാർ ഉടൻ; പ്രതീക്ഷയുർത്തി സ്പൈ ചിത്രങ്ങൾ

ഇതിന് പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും അതിലേറെയും ലഭിക്കും. ഉയർന്ന വേരിയന്റുകൾക്ക് കാബിന് ചുറ്റും തടിയും ഫോക്‌സ് അലുമിനിയം ഇൻസേർട്ടുകളും ലഭിക്കും.

എംജിയുടെ പുത്തൻ കുഞ്ഞൻ ഇലക്ട്രിക് കാർ ഉടൻ; പ്രതീക്ഷയുർത്തി സ്പൈ ചിത്രങ്ങൾ

ഒപ്പം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളും വാഹനത്തിന് പ്രീമിയം ലുക്ക് അനുഭവപ്പെടും. ലിഥിയം-അയൺ ഇവി ബാറ്ററി പായ്ക്കുകളുടെ രൂപകൽപ്പന, നിർമാണം തുടങ്ങിയവയ്ക്കായി ചൈനയുടെ ഗോഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടാറ്റ ഓട്ടോകോമ്പിൽ നിന്നാണ്എം‌ജി തങ്ങളുടെ വരാനിരിക്കുന്ന ഇവിക്ക് പ്രാദേശികമായി ബാറ്ററി ഉറവിടം നൽകുന്നത്.ചെറിയ ഹാച്ച്ബാക്കിന് 40 bhp പീക്ക് പവർ റേറ്റിംഗിനൊപ്പം പ്രൊപ്പൽഷൻ നൽകുന്ന റിയർ ആക്‌സിലിൽ ഒരൊറ്റ ഇലക്ട്രിക് മോട്ടോറും ഉണ്ടായിരിക്കുമെന്നതാണ് ശ്രദ്ധേയം.

എംജിയുടെ പുത്തൻ കുഞ്ഞൻ ഇലക്ട്രിക് കാർ ഉടൻ; പ്രതീക്ഷയുർത്തി സ്പൈ ചിത്രങ്ങൾ

നിലവിൽ ഇന്ത്യയിൽ ത്രീ-ഡോർ ഹാച്ച്ബാക്കുകളൊന്നും വിൽപ്പനയ്‌ക്കില്ല എന്നത് കണക്കിലെടുക്കുമ്പോൾ എംജി ഇന്ത്യയുടെ സമീപനം അൽപ്പം അപകട സാധ്യതയുള്ളതായി തോന്നിയേക്കാം.

എംജിയുടെ പുത്തൻ കുഞ്ഞൻ ഇലക്ട്രിക് കാർ ഉടൻ; പ്രതീക്ഷയുർത്തി സ്പൈ ചിത്രങ്ങൾ

കാരണം പരമ്പരാഗത കാറുകളെ തന്നെയാണ് എപ്പോഴും ഇന്ത്യൻ ഉപഭോക്താക്കൾക്ക് താത്പര്യം എന്നതു തന്നെയാണ്. ഏകദേശം 10 ലക്ഷം രൂപയോളം വില വരുമെന്ന് പ്രതീക്ഷിക്കുന്ന മൈക്രോ ഇലക്ട്രിക് ഹാച്ച്ബാക്കിന് ഉയർന്ന മുടക്കു മുതൽ നൽകാൻ ഉപഭോക്താക്കൾ തയാറായില്ലെങ്കിൽ വാഹനം സമ്പൂർണ പരാജയമായി മാറുകയും ചെയ്യും.

എംജിയുടെ പുത്തൻ കുഞ്ഞൻ ഇലക്ട്രിക് കാർ ഉടൻ; പ്രതീക്ഷയുർത്തി സ്പൈ ചിത്രങ്ങൾ

എന്നിരുന്നാലും ഇന്ധന വില കുത്തനെ ഉയരുന്നത് തുടരുന്നതിനാൽ എം‌ജിയുടെ ഇലക്ട്രിക് ഹാച്ച്ബാക്കിന് ഇന്ത്യൻ വിപണിയിൽ ഇടം കണ്ടെത്താനാകുമെന്നാണ് റിപ്പോർട്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg ev launching in india soon
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X