Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

പോയ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് നിര്‍മാതാക്കളായ എംജി മോട്ടോര്‍, ആസ്റ്റര്‍ എന്ന മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് ZS ഇവി പതിപ്പിന്റെ ICE പതിപ്പായിട്ടാണ് ആസ്റ്റര്‍ എത്തുന്നത്.

Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

കഴിഞ്ഞ മാസം മോഡലിന്റെ വിലയില്‍ കമ്പനി വര്‍ധനവ് വരുത്തുകയും ചെയ്തിരുന്നു. ഇതോടെ പ്രാരംഭ പതിപ്പിന് 10.28 ലക്ഷം രൂപയും ഉയര്‍ന്ന വേരിയന്റിന് 18.13 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. സ്റ്റൈല്‍, സൂപ്പര്‍, ഷാര്‍പ്പ്, സ്മാര്‍ട്ട്, സാവി എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലാണ് മിഡ്-സൈസ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

വില ഉയര്‍ന്നതായതുകൊണ്ട് തന്നെ, വാഹനത്തിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ആസ്റ്ററിലേക്ക് പുതിയൊരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോള്‍. 'EX' സഫിക്സുള്ള പുതിയ വേരിയന്റുകള്‍ കൂടി എംജി അവതരിപ്പിച്ചിരിക്കുകയാണ്.

MOST READ: KTM മുതൽ Porsche വരെ, പ്രീമിയം ബ്രാൻഡുകളുടെ ലക്ഷ്വറി ഇലക്‌ട്രിക് സൈക്കിളുകളെ പരിചയപ്പെട്ടാലോ?

Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

ഈ പുതിയ വേരിയന്റുകള്‍ നിലവിലുള്ള വേരിയന്റുകളെ അടിസ്ഥാനമാക്കിയുള്ളതാണ് - സ്‌റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ്, സാവി- എന്നാല്‍ ചെറിയ വിലക്കുറവില്‍ അവ ലഭിക്കുമെങ്കിലും കുറച്ച് സുരക്ഷാ ഫീച്ചറുകള്‍ മോഡലുകളില്‍ നിന്ന് കമ്പനി ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

വില വിവരങ്ങള്‍ പരിശോധിച്ച് പ്രാരംഭ പതിപ്പിനും ബാക്കി നാല് പതിപ്പുകളുടെയും വിലയില്‍ 6,000 രൂപയുടെ ഇടിവാണ് ഉണ്ടാകുന്നത്. അതായത് പ്രാരംഭ പതിപ്പായ സ്‌റ്റൈല്‍ വേരിയന്റിന് 10.28 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയെങ്കില്‍, EX സഫിക്സുള്ള പുതിയ സ്‌റ്റൈല്‍ വേരിയന്റിന് 10.22 ലക്ഷം രൂപ മാത്രം നല്‍കിയാല്‍ മതിയാകും.

MOST READ: ഭർത്താവിന് Jeep Meridian എസ്‌യുവി സമ്മാനിച്ച് മലയാള സിനിമയുടെ പ്രിയതാരം ശ്വേതാ മേനോൻ

Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

അതേസമയം ഉയര്‍ന്ന വേരിയന്റില്‍ നിന്നും 12,000 രൂപയുടെ കുറവാണ് കമ്പനി വരുത്തിയിരിക്കുന്നത്. എന്നാല്‍ EX സഫിക്സുള്ള വേരിയന്റുകളില്‍ നിന്നെല്ലാം കമ്പനി കുറച്ച് സുരക്ഷ ഫീച്ചറുകള്‍ വെ്ട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

പുതിയ വേരിയന്റുകള്‍ 6,000 മുതല്‍ 12,000 രൂപ വരെ താങ്ങാനാവുന്നതും പെട്രോള്‍-മാനുവല്‍ കോമ്പിനേഷനില്‍ മാത്രമേ ലഭ്യമാകൂ. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ യഥാര്‍ത്ഥ നാല് വകഭേദങ്ങള്‍ക്കായി നീക്കിവച്ചിരിക്കും.

MOST READ: മുഖ്യമന്ത്രിയുടെ സുരക്ഷ ഇന്നോവയിൽ നിന്നും കാർണിവൽ ഏറ്റെടുക്കുന്നു, ലിമോസിൻ എംപിവിയുടെ പ്രത്യേകതകൾ അറിയാം

Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

നിലവിലുള്ള സെമികണ്ടക്ടര്‍ ചിപ്പ് പ്രശ്‌നങ്ങള്‍ മൂലമാണ് ഈ നീക്കം നടക്കുന്നതെന്ന് കമ്പനി അറിയിച്ചു. നഷ്ടമായ സവിശേഷതകള്‍ ഉപേക്ഷിക്കാന്‍ തയ്യാറുള്ളവര്‍ക്ക്, 'EX' വേരിയന്റുകള്‍ വേഗത്തില്‍ ഡെലിവര്‍ ചെയ്‌തേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

ഈ 'EX' വേരിയന്റുകളില്‍ നഷ്ടമായ സുരക്ഷാ സവിശേഷതകള്‍ ഇനിപ്പറയുന്നവയാണ്:

  • ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC)
  • ട്രാക്ഷന്‍ കണ്‍ട്രോള്‍
  • ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍
  • ഹില്‍ ഡിസന്റ് കണ്‍ട്രോള്‍
  • ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ (ADAS)
  • ലെയ്ന്‍ ചെയ്ഞ്ച് അസിസ്റ്റ് (ADAS)
  • റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട് (ADAS)
  • MOST READ: Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; കുറഞ്ഞ ചിലവില്‍ വാങ്ങാവുന്ന 200 സിസി മോഡലുകള്‍

    Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

    കൂടാതെ, ആറ് എയര്‍ബാഗുകള്‍, നാല് ഡിസ്‌ക് ബ്രേക്കുകള്‍, TPMS, 360-ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍-കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് അസിസ്റ്റ്, സ്‌പോട്ട് ഡിറ്റക്ഷന്‍, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ഹൈ-ബീം അസിസ്റ്റ് എന്നിവയുള്ള ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) എന്നിങ്ങനെയുള്ള സുരക്ഷാ ഉപകരണങ്ങളും എംജി ആസ്റ്ററില്‍ സജ്ജീകരിച്ചിരിക്കുന്നു.

    Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

    എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.3 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്നിങ്ങനെ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ആസ്റ്റര്‍ വാഗ്ദാനം ചെയ്യുന്നത്.

    Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

    ഇതില്‍ 1.5 ലിറ്റര്‍ പതിപ്പ് 109 bhp കരുത്തും 144 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുമ്പോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പതിപ്പ് 138 bhp കരുത്തും 220 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 1.5 ലിറ്റര്‍ യൂണിറ്റ് 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്.

    Astor-ന്റെ വേരിയന്റുകളില്‍ പുതിയ തിരിമറികളുമായി MG; വിലയും കുറഞ്ഞു

    1.3 ലിറ്റര്‍ പതിപ്പിനൊപ്പം 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി മാത്രമാകും ലഭ്യമാകുക. സ്പൈസി ഓറഞ്ച്, അറോറ സില്‍വര്‍, ഗ്ലെയിസ് റെഡ്, കാന്‍ഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ആസ്റ്റര്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg introduced new variants in astor find here new changes and price
Story first published: Tuesday, July 5, 2022, 18:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X