Just In
- 1 hr ago
400 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്; Jeeto Plus സിഎന്‍ജി ചാര്‍സൗ വിപണിയില്‍ അവതരിപ്പിച്ച് Mahindra
- 3 hrs ago
RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം
- 4 hrs ago
യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം
- 5 hrs ago
ഹെൽമെറ്റിൽ ക്യാമറ വേണ്ട, ആദ്യം പിഴ പിന്നെ മൂന്നുമാസത്തേക്ക് ലൈസൻസ് റദ്ദാക്കൽ
Don't Miss
- Sports
ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്
- Finance
ആവേശക്കുതിപ്പ് തുടരുന്നു; സെന്‍സെക്സില്‍ 465 പോയിന്റ് നേട്ടം; നിഫ്റ്റി 17,500-നും മുകളില്‍
- News
നിതീഷ് ഉടക്കിയാല്‍ ബിജെപി വീഴുമോ? ബിഹാറിലെ കണക്കുകള്‍ ഇങ്ങനെ... കലഹ സാധ്യത
- Movies
അമ്പിളി ചേട്ടൻ പകർന്ന് തന്ന വലിയ പാഠമാണത്; ജഗതി ശ്രീകുമാറിനെ കുറിച്ച് വാചാലനായി പ്രേംകുമാർ
- Technology
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- Lifestyle
ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് എത്തിയത്: നാള്‍വഴികള്‍ ഇപ്രകാരം
- Travel
കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
ഇന്ത്യൻ വിപണിയിൽ ക്രെറ്റ, സെൽറ്റോസ്, കുഷാഖ്, ടൈഗൂൺ എന്നിവയുമായാണ് എംജി ആസ്റ്റർ മത്സരിക്കുന്നത്. ബ്രാൻഡിന് വേണ്ടി ആസ്റ്റർ സ്ഥിരമായ വിൽപ്പന രേഖപ്പെടുത്തുകയും നിലവിൽ രാജ്യത്തെ മികച്ച അഞ്ച് കോംപാക്ട് എസ്യുവികളിൽ ഇടം നേടുകയും ചെയ്തു.

ടൊയോട്ട ഹൈറൈഡറും മാരുതി വിറ്റാരയും ഉടൻ സെഗ്മെന്റിൽ ചേരുന്നതോടെ എംജി മോട്ടോറിന് മത്സരം കടുക്കും എന്നത് നിസംശയം പറയാം. ഉപഭോക്താക്കളുടെ ഒരു വലിയ വിഭാഗത്തിന് ആസ്റ്റർ ആക്സസ് ചെയ്യുന്നതിനായി, എംജി ഉടൻ തന്നെ ഒരു പുതിയ ബേസ് വേരിയന്റ് അവതരിപ്പിക്കും.

ഈ പുതിയ ബേസ് വേരിയന്റിന്റെ അവതരണം ആഗോളതലത്തിൽ സെമി കണ്ടക്ടറുകളുടെ ദൗർലഭ്യത്തെ അടിസ്ഥാനമാക്കിയുള്ളതുമാകാം. സ്റ്റൈൽ മാനുവലിൽ 10.28 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന എംജി ആസ്റ്ററിന്റെ എക്സ്-ഷോറൂം വില, സാവി ടർബോ ഓട്ടോമാറ്റിക്കിന് 18.13 ലക്ഷം രൂപ വരെ ഉയരുന്നു. വരാനിരിക്കുന്ന പുതിയ അടിസ്ഥാന വേരിയന്റ് അവതരിപ്പിക്കുന്നതോടെ, ആസ്റ്ററിന്റെ പ്രാരംഭ വില 10 ലക്ഷം രൂപയിൽ താഴെയാകാം.

ഡിസൈനിന്റെയും സ്റ്റൈലിംഗിന്റെയും കാര്യത്തിൽ, എംജി ആസ്റ്റർ പുതിയ അടിസ്ഥാന വേരിയന്റും മറ്റ് വേരിയന്റുകൾക്ക് സമാനമായിരിക്കും. വിസ്തൃതമായ സെലസ്റ്റിയൽ ഗ്രില്ല്, ഡിആർഎല്ലുകളോട് കൂടിയ എൽഇഡി ഹോക്കി ഹെഡ്ലാമ്പുകൾ, ഇൻഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ORVM-കൾ, ഷാർക്ക് ഫിൻ ആന്റിന, എഡ്ജി ടെയിൽ ലാമ്പുകൾ, ക്രോം ടിപ്പ്ഡ് ഡ്യുവൽ എക്സ്ഹോസ്റ്റ് ഡിസൈൻ തുടങ്ങിയ ഫീച്ചറുകളാൽ ആസ്റ്റർ മനോഹരവും ആകർഷകവുമാണ്. മിഡ്-സ്പെക്ക്, ടോപ്പ്-സ്പെക് വേരിയന്റുകൾക്ക് വ്യത്യസ്ത ഫോർമാറ്റുകളിൽ അലോയി വീലുകൾ ലഭിക്കുമ്പോൾ, ആസ്റ്റർ ബേസ് വേരിയന്റിന് വീൽ കവറോടുകൂടിയ R16 സ്റ്റീൽ വീലുകളുണ്ടാകും.

അകത്ത്, ആസ്റ്റർ ഒരു 10.1 ഇഞ്ച് HD ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. പുതിയ അടിസ്ഥാന വേരിയന്റിനൊപ്പം ഇത് തുടരുമോ അതോ ഒരു ചെറിയ യൂണിറ്റ് പാക്കേജിന്റെ ഭാഗമാകുമോ എന്ന് കണ്ടറിയണം. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കുള്ള സപ്പോർട്ട് ലഭ്യമാകാൻ സാധ്യതയുണ്ട്.

സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, യുഎസ്ബി പോർട്ട്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡ്യുവൽ ടോൺ ഇന്റീരിയറുകൾ, ഫാബ്രിക് അപ്ഹോൾസ്റ്ററി, സോഫ്റ്റ് ടച്ച് ഡാഷ്ബോർഡ്, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ഇന്റീരിയർ മാപ്പ് ലാമ്പ്, 3.5 ഇഞ്ച് കളർഡ് മൾട്ടി-ഇൻഫോ ഡിസ്പ്ലേ എന്നിവയാണ് മറ്റ് സവിശേഷതകൾ.

നിലവിലുള്ള അടിസ്ഥാന വേരിയന്റിനെ പോലെ തന്നെ, ആസ്റ്ററിന്റെ പുതിയ ബേസ് വേരിയന്റിന് നിരവധി ഹൈടെക് ഫീച്ചറുകൾ നഷ്ടമാകും. ഉദാഹരണത്തിന്, ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ ലഭ്യമായ 80+ കണക്റ്റഡ് കാർ ഫീച്ചറുകളുള്ള i-സ്മാർട്ട് കണക്റ്റിവിറ്റി സ്യൂട്ട് ഇതിന് ലഭിക്കില്ല.

ബ്ലൂടൂത്തോടുകൂടിയ ഡിജിറ്റൽ കീ, ലൈവ് ലൊക്കേഷൻ ഷെയറിംഗ്, ആന്റി-തെഫ്റ്റ് ഇമ്മൊബിലൈസേഷൻ, റിമോട്ട് ഫംഗ്ഷനുകൾ, ജിയോഫെൻസിംഗ്, കാലാവസ്ഥാ വിവരങ്ങൾ എന്നിവ പോലുള്ള ഉപയോഗപ്രദമായ ചില സവിശേഷതകൾ ഈ സ്യൂട്ടിനുണ്ട്. വോയ്സ് കമാൻഡുകൾ വഴി നിരവധി ഫംഗ്ഷനുകൾ ആക്സസ് ചെയ്യുന്നതിനുള്ള സൗകര്യവും i-സ്മാർട്ട് അനുവദിക്കുന്നു.

പനോരമിക് സൺറൂഫ്, എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ക്രൂയിസ് കൺട്രോൾ, ആറ് തരത്തിൽ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, പവർ ഫോൾഡബിൾ ORVM എന്നിവ പുതിയ ആസ്റ്റർ ബേസ് വേരിയന്റിൽ കാണില്ല.

ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോ ഹോൾഡുള്ള ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, റിവേഴ്സ് പാർക്കിംഗ് ക്യാമറ, 360° സറൗണ്ട് വ്യൂ ക്യാമറ, കോർണറിംഗ് അസിസ്റ്റുള്ള ഫ്രണ്ട് ഫോഗ് ലാമ്പ്, ഹീറ്റഡ് ORVM തുടങ്ങിയ ഫീച്ചറുകളും പുതിയ ആസ്റ്റർ ബേസ് വേരിയന്റിന് നഷ്ടമാകും.

സ്റ്റാൻഡേർഡ് സുരക്ഷാ പാക്കേജിൽ ഇരട്ട എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ആക്റ്റീവ് കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, എഞ്ചിൻ ഇമ്മൊബിലൈസർ, റിയർ ഡിഫോഗർ എന്നിവ ഉൾപ്പെടുന്നു.

ടോപ്പ്-സ്പെക് വേരിയന്റിൽ മാത്രം ലഭ്യമാകുന്ന ADAS ഫീച്ചറുകൾ എംജി ആസ്റ്റർ പുതിയ ബേസ് വേരിയന്റിന് നഷ്ടമാകും. ഇവയിൽ പലതും ടോപ്പ്-സ്പെക് വേരിയന്റിൽ പോലും ഓപ്ഷണലാണ്.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ ഫംഗ്ഷനുകൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ വാർണിംഗ്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ഇന്റലിജന്റ് ഹെഡ്ലാമ്പ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ് ട്രാഫിക് അലേർട്ട് എന്നിവ ആസ്റ്ററിനൊപ്പം വാഗ്ദാനം ചെയ്യുന്ന ചില പ്രധാന ADAS സവിശേഷതകളിൽ ഉൾപ്പെടുന്നു.