Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വിവിധ സമയങ്ങളില്‍ പാര്‍ട്‌സുകളുടെ വില വര്‍ധിച്ചതോടെ വാഹന നിര്‍മാതാക്കള്‍ പലപ്പോഴായി മോഡലുകളുടെ വിലയും ആനുപാതികമായി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വില കുറച്ച് നിര്‍ത്തി, കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുന്നതിന് പല കമ്പനികളും പല അടവുകള്‍ പയറ്റുകയും ചെയ്യാറുണ്ട്.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസമാണ് നിര്‍മാതാക്കളായ എംജി, തങ്ങളും മിഡ്-സൈസ് എസ്‌യുവിയായ ആസ്റ്ററിലേക്ക് പുതിയൊരു പദ്ധതി നടപ്പാക്കിയത്. വില വര്‍ധിച്ചതോടെ വാഹനത്തിന്റെ വില്‍പ്പന കുറയാതിരിക്കാന്‍ നിലവില്‍ വിപണിയില്‍ ഉള്ള വേരിയന്റുകള്‍ക്കൊപ്പം 'EX' സഫിക്‌സുള്ള പുതിയ വേരിയന്റുകള്‍ കൂടി എംജി അവതരിപ്പിച്ചിരുന്നു.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വേരിയന്റുകള്‍ ഒന്നാണെങ്കിലും ചില ഫീച്ചറുകള്‍ എടുത്തുമാറ്റിയായിരുന്നു EX വേരിയന്റ് അവതരിപ്പിച്ചുരുന്നത്. ഇതോടെ വാഹനത്തിന്റെ വില പിടിച്ച് നിര്‍ത്താനും ആളുകളെ വാഹനത്തിലേക്ക് ആകര്‍ഷിക്കാനും സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇത്തരത്തിലൊരു പദ്ധതി ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ ജനപ്രീയ മോഡലായ ഹെക്ടര്‍, ഹെക്ടര്‍ പ്ലസിലേക്കും നടപ്പാക്കാനൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇരുമോഡലുകളും കമ്പനിക്കായി സ്ഥിരമായ വില്‍പ്പന രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, കൂടുതല്‍ താങ്ങാനാവുന്ന ഒരു വേരിയന്റ് അവതരിപ്പിക്കുന്നത് ഒരു വലിയ ഉപഭോക്തൃ അടിത്തറയിലേക്ക് അത് ആക്സസ് ചെയ്യാന്‍ സഹായിക്കുമെന്നാണ് എംജി കരുതുന്നത്.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതിനായി, ഹെക്ടറിന്റെയും ഹെക്ടര്‍ പ്ലസിന്റെയും പുതിയ EX വേരിയന്റുകള്‍ എംജി മോട്ടോര്‍ രജിസ്റ്റര്‍ ചെയ്തു. ആഗോളതലത്തില്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനുള്ള ഒരു മാര്‍ഗം കൂടിയാണ് പുതിയ വകഭേദങ്ങള്‍. സാധാരണ വേരിയന്റുകളെ അപേക്ഷിച്ച് EX വേരിയന്റുകളുടെ കാത്തിരിപ്പ് കാലയളവ് കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഹെക്ടറിന്റെയും ഹെക്ടര്‍ പ്ലസ്സിന്റെയും പുതിയ EX വേരിയന്റുകളില്‍ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ മോട്ടോര്‍ ഉണ്ടാകും. ഹെക്ടര്‍ സ്‌റ്റൈല്‍, ഹെക്ടര്‍ ഷാര്‍പ്പ് EX എന്നിവയാണ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ ഹെക്ടര്‍ പുതിയ വകഭേദങ്ങള്‍. CVT ട്രാന്‍സ്മിഷന്‍ ഉള്ളവ ഹെക്ടര്‍ ഷൈന്‍, ഹെക്ടര്‍ ഷാര്‍പ്പ് EX, ഹെക്ടര്‍ പ്ലസ് ഷാര്‍പ്പ് EX (6-സീറ്റര്‍) എന്നിവയാണ്.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവില്‍, ഹെക്ടര്‍ ശ്രേണി 14.15 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ആരംഭിക്കുന്നത്. ഹാലൊജന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ക്രോം ഗ്രില്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, വീല്‍ ക്യാപ്പുകളുള്ള സ്റ്റീല്‍ വീലുകള്‍, ഓആര്‍വിഎം ഉള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, റൂഫ് റെയിലുകള്‍, റിയര്‍ സ്പോയിലര്‍, മൈക്രോ-ടൈപ്പ് ഷാര്‍ക്ക് ഫിന്‍ ആന്റീന എന്നിവ ഹെക്ടര്‍ സ്റ്റൈലിന്റെ പുതിയ EX വേരിയന്റിന്റെ ഫീച്ചര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അകത്ത്, ഹെക്ടര്‍ സ്‌റ്റൈല്‍ EX വേരിയന്റിന് 3.5 ഇഞ്ച് മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്പ്ലേ, ഫാബ്രിക് സീറ്റുകള്‍, സിന്തറ്റിക് ലെതര്‍ ഡോര്‍ ആംറെസ്റ്റ്, IP ഇന്‍സേര്‍ട്ട്, ഫ്രണ്ട് ആന്‍ഡ് റിയര്‍ റീഡിംഗ് ലൈറ്റുകള്‍, മാനുവല്‍ ഓട്ടോ എസി, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎം, ടില്‍റ്റ് അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ്, റിയര്‍ എസി വെന്റുകള്‍, കൂള്‍ഡ് ഗ്ലൗസ് ബോക്‌സ് എന്നിവയും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മറ്റ് ഫീച്ചറുകളുടെ കാര്യത്തില്‍, റിമോട്ട് കീലെസ് എന്‍ട്രി, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, കാര്‍ അണ്‍ലോക്കിലെ വെല്‍ക്കം ലൈറ്റ്, റിയര്‍ വൈപ്പറും വാഷറും, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, യുഎസ്ബി പോര്‍ട്ട് തുടങ്ങിയ സവിശേഷതകള്‍ ഉപയോക്താക്കള്‍ക്ക് പ്രതീക്ഷിക്കാം.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ ഹെക്ടര്‍ സ്റ്റെല്‍ EX ബേസ് വേരിയന്റിന് ഫ്‌ലോട്ടിംഗ് ലൈറ്റ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഫ്രണ്ട് ആന്‍ഡ് റിയര്‍ ഫോഗ് ലാമ്പുകളും പോലുള്ള ഫീച്ചറുകള്‍ നഷ്ടമാകും.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഉള്ളില്‍, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, 4-വേ പവര്‍ ക്രമീകരിക്കാവുന്ന കോ-ഡ്രൈവര്‍ സീറ്റ്, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, ഇലക്ട്രിക് സണ്‍റൂഫ്, 10.4 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ എസി, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാകും ഇല്ലാതാകുന്ന മറ്റ് ഫീച്ചറുകള്‍.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതിയ ഹെക്ടര്‍ സ്റ്റൈല്‍ EX ബേസ് വേരിയന്റിന് ഇന്റര്‍നെറ്റ് കാര്‍ ഫീച്ചറുകളുടെ സമ്പൂര്‍ണ്ണ ശ്രേണി നഷ്ടമാകും. സ്മാര്‍ട്ട്, ഷാര്‍പ്പ് വേരിയന്റുകളില്‍ മാത്രമേ ഇവ ലഭ്യമാകൂ. ഹിംഗ്ലീഷ് വോയ്സ് കമാന്‍ഡുകള്‍, റിമോട്ട് ഫംഗ്ഷനുകള്‍, ലൈവ് നാവിഗേഷന്‍, ഫൈന്‍ഡ് മൈ കാര്‍, ജിയോ ഫെന്‍സിംഗ്, SOS എന്നിവയുള്‍പ്പെടെ 60-ലധികം കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍ ഹെക്ടറിനുണ്ട്.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സുരക്ഷ ഫീച്ചറുകളുടെ കാര്യത്തില്‍, പുതിയ സ്റ്റെല്‍ EX വേരിയന്റിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നിവ ലഭിക്കും.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹീറ്റഡ് ORVM, 360° ചുറ്റും വ്യൂ ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ ഇതിലുണ്ടാവില്ലെന്ന് വേണം പറയാന്‍. ഹെക്ടര്‍ സ്റ്റൈല്‍ EX വേരിയന്റിന് സമാനമായി, ഹെക്ടര്‍ പ്ലസ് എന്നിവയുടെ മറ്റ് EX വേരിയന്റുകള്‍ക്ക് ചില നൂതന സവിശേഷതകള്‍ നഷ്ടമാകും.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പൂര്‍ണ്ണമായ ലിസ്റ്റ് ഔദ്യോഗിക ലോഞ്ച് സമയത്ത് കമ്പനി വെളിപ്പെടുത്തുകയുള്ളു. അധികം വൈകാതെ തന്നെ ഇതിന്റെ അവതരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെലവ് ആനുകൂല്യം അതാത് വേരിയന്റുകളുടെ കുറഞ്ഞ വിലയുടെ രൂപത്തില്‍ ഉപഭോക്താക്കള്‍ക്ക് കൈമാറും.

Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ വര്‍ഷാവസാനത്തോടെ ഹെക്ടറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് എംജി. വാഹനത്തിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ ഇതിനകം തന്നെ സജീവമായി കഴിഞ്ഞിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg planning to introduce ex variants for hector and hector plus read to find more
Story first published: Thursday, July 14, 2022, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X