ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

തങ്ങളുടെ ഓൾ-ഇലക്‌ട്രിക് എസ്‌യുവി മോഡലായ ZS ഇവിയുടെ മൊത്തം വിൽപ്പന 5,000 യൂണിറ്റ് കടന്നതായി പ്രഖ്യാപിച്ച് എംജി മോട്ടോർ ഇന്ത്യ. വാഹനത്തിന് പ്രതിമാസം 1,000 ബുക്കിംഗുകളോളമാണ് ലഭിക്കുന്നതെന്നും ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് അവകാശപ്പെടുന്നു.

ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

രണ്ട് വർഷങ്ങൾക്ക് മുമ്പ്, അതായത് 2020 ജനുവരിയിലാണ് ZS ഇവി ആദ്യമായി ഇന്ത്യയിലേക്ക് അവതരിപ്പിക്കുന്നത്. ഹ്യുണ്ടായി കോന ഇലക്ട്രിക്, ടാറ്റ നെക്‌സോൺ ഇവി എന്നിവയ്ക്ക് ശേഷം ഇന്ത്യയിലെ മൂന്നാമത്തെ ലോംഗ് റേഞ്ച് ഇലക്ട്രിക് കാർ മാത്രമായിരുന്നു ഇതെങ്കിലും അതിവേഗമാണ് ജനഹൃദയങ്ങളിലേക്ക് മോഡൽ ഇരച്ചുകയറിയത്.

ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

തുടക്കത്തിൽ എം‌ജി ഇലക്ട്രിക് എസ്‌യുവിക്ക് 340 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്‌തത്. ഹ്യുണ്ടായി, ടാറ്റ ഇവികളുടെ ശ്രേണി യഥാക്രമം 451 കിലോമീറ്ററും 312 കിലോമീറ്ററുമായിരുന്നു അക്കാലയളവിൽ. എന്നാൽ എതിരാളികളെ അപേക്ഷിച്ച് ലോഞ്ച് സമയത്ത് ഇതിന് 44.5 kWh ശേഷിയുള്ള ഏറ്റവും വലിയ ബാറ്ററി പായ്ക്ക് ഉണ്ടായിരുന്നു.

MOST READ: റിയര്‍ എന്‍ഡ് സ്റ്റൈലിംഗും ടെയില്‍ ലാമ്പുകളും; Grand Vitara-യുടെ പുതിയ ടീസറുമായി Maruti

ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

അതേസമയം കോന ഇലക്ട്രിക്, നെക്സോൺ ഇവി എന്നിവയ്ക്ക് യഥാക്രമം 39.2 kWh, 30k Wh ശേഷിയുള്ള ബാറ്ററി പായ്ക്കുകളാണ് കമ്പനികൾ നൽകിയത്. ഈ രണ്ട് എതിരാളികളേക്കാളും ഉയർന്ന 143 bhp കരുത്തായിരുന്നു എംജി ZS ഇലക്‌ട്രിക് എസ്‌യുവിയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നത്. ഇത് 8.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ അനുവദിച്ചു.

ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

അന്ന് ZS ഇവി നെക്‌സോൺ ഇലക്‌ട്രിക്കിനേക്കാൾ വിലയേറിയതായിരുന്നുവെന്നാണ് ഉപഭോക്താക്കൾ പറഞ്ഞതെങ്കിലും അതിനൊത്ത പെർഫോമൻസും ഫീച്ചറുകളും ഒരുക്കിയാണ് എംജി ഈ പരാതിയെ അഭിസംബോധന ചെയ്‌തത്. എന്നാൽ കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ വളരെ മെച്ചപ്പെട്ട റേഞ്ചുമായി ഇവിയെ പരിഷ്ക്കരിച്ച് വിപണിയിൽ എത്തിക്കാൻ കമ്പനി തയാറായി.

MOST READ: ഇത് ഹ്യുണ്ടായിയുടെ പുത്തൻ എംപിവി; Stargazer എത്തുന്നത് ADAS ഫീച്ചറുകളോടെ

ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

419 കിലോമീറ്റർ റേഞ്ചിന്റെ അവകാശവാദവുമായാണ് ZS ഇവിയുടെ അപ്ഡേറ്റ് ചെയ്ത പതിപ്പ് എംജി മോട്ടോർസ് പുറത്തിറക്കിയത്. ഇതിനെത്തുടർന്ന് ഇലക്ട്രിക് എസ്‌യുവി യഥാക്രമം 2021 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എക്കാലത്തെയും ഉയർന്ന വിൽപ്പനയും ബുക്കിംഗും രേഖപ്പെടുത്തി കുതിച്ചുപാഞ്ഞു.

ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

താമസിയാതെ, കൃത്യമായി പറഞ്ഞാൽ 2022 മാർച്ചിൽ എംജി മോട്ടോർസ് ഫെയ്‌സ്‌ലിഫ്റ്റ് പരിഷ്ക്കാരങ്ങളോടെ ZS ഇലക്‌ട്രിക് പുറത്തിറക്കി. എസ്‌യുവിക്ക് പുതിയ രൂപത്തിനൊപ്പം തന്നെ വലിയ 50.3kWh ബാറ്ററി പായ്ക്കും ബ്രാൻഡ് സമ്മാനിച്ചു. 461 കിലോമീറ്റർ റേഞ്ചുമായി വിപണിയിൽ അണിനിരന്നത് വഴിത്തിരിവായി.

MOST READ: സെക്കൻഡ് ഹാൻഡ് മാരുതി ഡിസയർ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കണം ഈ ഗുണദോഷങ്ങൾ

ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

കൂടുതൽ ശക്തമായ ഇലക്ട്രിക് മോട്ടോറും അധിക സവിശേഷതകളും ലഭിച്ചതും മുന്നേറ്റത്തിനു കാരണമായി. അതിനുശേഷം എംജി എല്ലാ മാസവും ഏകദേശം 300 യൂണിറ്റ് ഇവി വിറ്റുവെന്നാണ് കണക്കുകൾ. എക്സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് എംജി ZS ഇവി വിൽപനയ്ക്ക് എത്തുന്നത്.

ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

ലോഞ്ച് സമയത്ത് അവയുടെ വിലകൾ വെളിപ്പെടുത്തിയെങ്കിലും ആദ്യത്തേ എക്സൈറ്റ് വേരിയന്റിനെ കമ്പനി ഇപ്പോൾ വിൽപ്പനയ്ക്ക് കൊണ്ടുവന്നിട്ടില്ല. കൂടുതൽ ഡിമാന്റുള്ള എക്‌സ്‌ക്ലൂസീവ് പതിപ്പിലേക്ക് കൂടുതൽ ശ്രദ്ധകൊടുത്തതിനാലായിരുന്നു ഈ തീരുമാനം. എന്നാൽ എക്സൈറ്റ് പതിപ്പിനായുള്ള ബുക്കിംഗ് ഉടൻ പുനരാരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

MOST READ: Hector, Hector Plus വേരിയന്റുകള്‍ക്കും EX വേരിയന്റ് അവതരിപ്പിക്കാന്‍ MG; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

നിലവിൽ ഇലക്ട്രിക് എസ്‌യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില 22 ലക്ഷം മുതൽ 25.88 ലക്ഷം രൂപ വരെയാണ്. പുതിയ മോഡൽ വെറും 8.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് എംജി മോട്ടോർസ് അവകാശപ്പെടുന്നത്. ഇതിൽ FWD സിസ്റ്റം, സിംഗിൾ-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ്, ഒന്നിലധികം ഡ്രൈവ് മോഡുകൾ എന്നിവയുമായാണ് എത്തുന്നത്.

ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, ഡിജിറ്റൽ ബ്ലൂടൂത്ത് കീ, റിയർ ഡ്രൈവ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, 75-ൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകളുള്ള i-Smart, ഹിൽ ഡിസന്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകളാണ് എംജി ZS ഇവിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. തീ, കൂട്ടിയിടി, പൊടി, പുക തുടങ്ങിയവ ഉൾപ്പെടെ 8 പ്രത്യേക സുരക്ഷാ പരിശോധനകളിൽ വിജയിച്ച ആഗോള സർട്ടിഫൈഡ് ബാറ്ററിയാണ് ZS ഇലക്‌ട്രിക് എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്നത്.

ഇവൻ പൊളിയാണ്, 5,000 യൂണിറ്റ് വിൽപ്പന മറികടന്ന് പുത്തൻ MG ZS ഇലക്‌ട്രിക് എസ്‌യുവി

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങളുടെ അടിസ്ഥാന സൌകര്യം ശക്തിപ്പെടുത്താനും കമ്പനി പ്രവർത്തിക്കുന്നുണ്ട്. ബ്രാൻഡ് അടുത്തിടെ 'എംജി ചാർജ്' സമാരംഭിച്ചിട്ടുണ്ട്. അവിടെ ഇന്ത്യയിലുടനീളമുള്ള റെസിഡൻഷ്യൽ പ്രദേശങ്ങളിൽ 1000 എസി ഫാസ്റ്റ് ചാർജറുകളാണ് കമ്പനി സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg zs electric suv recorded 5 000 unit sales since launch in india
Story first published: Friday, July 15, 2022, 19:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X