ZS ഇവിയുടെ എക്‌സൈറ്റ് വേരിയന്റ് പുറത്തിറക്കി MG; വില ചെറുതായൊന്ന് പുതുക്കി!

ഇലക്ട്രിക് വാഹന വിപണിയിൽ എംജി മോട്ടോർസ് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചത് ZS ഇവി എന്ന മിടുക്കനുമായാണ്. ഇതുവരെ കാര്യമായ കുറ്റവും കുറവുമെന്നും കേൾപ്പിക്കാതെ ജൈത്ര യാത്ര നടത്തുന്ന മോഡലിലേക്ക് കമ്പനി അടുത്തിടെയാണ് ഒരു ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്നത്.

ZS ഇവിയുടെ എക്‌സൈറ്റ് വേരിയന്റ് പുറത്തിറക്കി MG; വില ചെറുതായൊന്ന് പുതുക്കി!

ഈ വർഷം ആദ്യം എംജി ZS ഇവി ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചപ്പോൾ എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളാണ് മോഡലിൽ പ്രഖ്യാപിച്ചത്. എന്നാൽ എൻട്രി ലെവൽ പതിപ്പായ എക്‌സൈറ്റിനെ പിന്നീടുള്ള ഘട്ടത്തിൽ മാത്രമേ അവതരിപ്പിക്കൂവെന്ന് ബ്രാൻഡ് വ്യക്തമാക്കിയിരുന്നു.

ZS ഇവിയുടെ എക്‌സൈറ്റ് വേരിയന്റ് പുറത്തിറക്കി MG; വില ചെറുതായൊന്ന് പുതുക്കി!

ആയതിനാൽ ZS ഇലക്‌ട്രിക് എസ്‌യുവിയുടെ ടോപ്പ് എക്‌സ്‌ക്ലൂസീവ് വേരിയന്റ് മാത്രമാണ് യഥാർഥത്തിൽ ഇതുവരെ വിൽപ്പനയ്ക്ക് എത്തിയിരുന്നത്. ദേ ഇപ്പോൾ എക്‌സൈറ്റ് വേരിയന്റിനായുള്ള വില പ്രഖ്യാപനവും നടത്തിയിരിക്കുകയാണ്. അതിനോടൊപ്പം, എക്സ്ക്ലൂസീവ് പതിപ്പുകളിൽ എംജി പുതിയ ഇന്റീരിയർ ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.

ZS ഇവിയുടെ എക്‌സൈറ്റ് വേരിയന്റ് പുറത്തിറക്കി MG; വില ചെറുതായൊന്ന് പുതുക്കി!

ഫെയ്‌സ്‌ലിഫ്റ്റ് ZS ഇവി അവതരിപ്പിക്കുമ്പോൾ ബേസ് എക്സൈറ്റ് വേരിയന്റിന് 21.99 ലക്ഷം രൂപയും എക്സ്ക്ലൂസീവിന് 25.88 ലക്ഷം രൂപയുമായിരുന്നു കമ്പനി വിലയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വിലയിലും വർധനവ് കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.

ZS ഇവിയുടെ എക്‌സൈറ്റ് വേരിയന്റ് പുറത്തിറക്കി MG; വില ചെറുതായൊന്ന് പുതുക്കി!

അതായത് ഇലക്ട്രിക് എസ്‌യുവിയുടെ എൻട്രി ലെവൽ വേരിയന്റിന് വില ഇപ്പോൾ 22.58 ലക്ഷം രൂപയും, എക്സ്ക്ലൂസീവിന് 26.49 ലക്ഷം രൂപയുമായി വില പുതുക്കി നിശ്ചയിച്ചെന്ന് സാരം. എക്‌സൈറ്റ് വേരിയന്റിനുള്ള കുറഞ്ഞ വില കാരണം, ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൽ വാഗ്ദാനം ചെയ്യുന്ന വലിയ 50.3 കിലോവാട്ട് ബാറ്ററിക്ക് പകരം എക്‌സൈറ്റിൽ പ്രീ-ഫെ‌യ്‌സ്‌ലിഫ്റ്റ് മോഡലിൽ നിന്ന് എംജി ചെറിയ 44.5 കിലോവാട്ട് ബാറ്ററി വാഗ്ദാനം ചെയ്യുമെന്നാണ് അനുമാനം.

ZS ഇവിയുടെ എക്‌സൈറ്റ് വേരിയന്റ് പുറത്തിറക്കി MG; വില ചെറുതായൊന്ന് പുതുക്കി!

എന്നാൽ ടൈപ്പ് അപ്രൂവൽ സർട്ടിഫിക്കറ്റിൽ പറയുന്നതു പോലെ എക്‌സൈറ്റിനും എക്‌സ്‌ക്ലൂസിവിനും ഒരേ 50.3 kWh ബാറ്ററിയും ഒരേ ഭാരവുമാണുള്ളത്. ഈ 50.3 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 461 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വരെയാണ് വാഗ്ദാനം ചെയ്യുന്നത്.

ZS ഇവിയുടെ എക്‌സൈറ്റ് വേരിയന്റ് പുറത്തിറക്കി MG; വില ചെറുതായൊന്ന് പുതുക്കി!

ഈ ബാറ്ററി 174 bhp കരുത്തിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. 8.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബാറ്ററിക്ക് മാത്രം 396.9 കിലോഗ്രാം ഭാരമുണ്ട്.

ZS ഇവിയുടെ എക്‌സൈറ്റ് വേരിയന്റ് പുറത്തിറക്കി MG; വില ചെറുതായൊന്ന് പുതുക്കി!

പുതിയ ബേസ് എക്സൈറ്റ് വേരിയന്റിലെ ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ഇതിന് 360-ഡിഗ്രി ക്യാമറ, ഹിൽ-ഡിസന്റ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, പുതിയ ഐ-സ്മാർട്ട് സവിശേഷതകൾ എന്നിവ ലഭിക്കുന്നുണ്ട്.

ZS ഇവിയുടെ എക്‌സൈറ്റ് വേരിയന്റ് പുറത്തിറക്കി MG; വില ചെറുതായൊന്ന് പുതുക്കി!

പുതിയ i-Smart ഫീച്ചറിൽ എംജി മോട്ടോർസ് FOTA കേപ്പബിലിറ്റി, പാർക്കിംഗ് ബുക്കിംഗിനുള്ള പാർക്ക് പ്ലസ് നേറ്റീവ് ആപ്പ്, ലൈവ് ട്രാഫിക് അപ്‌ഡേറ്റുകളുള്ള മാപ്മൈഇന്ത്യ ഓൺലൈൻ നാവിഗേഷൻ, ഡിസ്‌കവർ ആപ്പ്, ലൈവ് ക്ലൈമഫ്ഫ് എന്നിവയെല്ലാം നൽകുന്നുണ്ട്.

ZS ഇവിയുടെ എക്‌സൈറ്റ് വേരിയന്റ് പുറത്തിറക്കി MG; വില ചെറുതായൊന്ന് പുതുക്കി!

എംജി ZS ഇവി ടാറ്റ പവർ ചാർജിംഗ് ഗ്രിഡിനെ പിന്തുണയ്ക്കുന്നുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഇലക്ട്രിക് എസ്‌യുവിയുടെ എക്‌സ്‌ക്ലൂസീവ് വേരിയന്റിനായി എം‌ജി ഇപ്പോൾ ഒരു ഐക്കോണിക് ഐവറി ഓപ്ഷൻ ഇന്റീരിയർ കളർ ഓപ്‌ഷനും ഒരുക്കിയിട്ടുണ്ട്. ഇതിനും ഐസ്മാർട്ട് ഫീച്ചറുകളെല്ലാം ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
Mg zs ev excite variant launched in india at rs 22 58 lakh
Story first published: Saturday, October 1, 2022, 9:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X