രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

ഏറ്റവും വില കുറഞ്ഞ ആഡംബര ഇലക്ട്രിക് കാറായി ഇന്ത്യയിലെത്തി ഹിറ്റായ മിനി കൂപ്പർ SE ഓൾ-ഇലക്‌ട്രിക് മോഡലിന്റെ രണ്ടാം ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചതായി പ്രഖ്യാപിച്ച് ബ്രാൻഡ്.

രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഒറ്റ വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 50.90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. ഇന്ത്യക്കായി അനുവദിച്ചിരുന്ന ആദ്യ ബാച്ചിലെ വാഹനങ്ങള്‍ പൂര്‍ണമായും വിറ്റഴിച്ചിരുന്നു. 30 യൂണിറ്റാണ് ആദ്യ ബാച്ചില്‍ ആഭ്യന്തര വിപണിയിലെത്തിയത്.

രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

ഓൾ-ഇലക്‌ട്രിക് കൂപ്പർ SE ഹാച്ച്ബാക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മിനി ഓൺലൈനിലൂടെയാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. എന്നാൽ ഇത്തവണയും മിനി കൂപ്പർ SE ഹാച്ച്ബാക്കിന്റെ 40 യൂണിറ്റുകൾ മാത്രമായിരിക്കും ബ്രിട്ടീഷ് ബ്രാൻഡ് ഇന്ത്യയിൽ എത്തിക്കുക.

MOST READ: ക്ലിക്കാം, വാങ്ങാം; Scorpio-N എസ്‌യുവിക്കായി 'ആഡ് ടു കാർട്ട്' ഓപ്ഷൻ അവതരിപ്പിച്ച് Mahindra

രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

ഓൾ-ഇലക്ട്രിക് മിനി കൂപ്പർ SE മോഡലിനെ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് (CBU) ഇറക്കുമതി യൂണിറ്റുകളായാണ് ബ്രാൻഡ് രാജ്യത്ത് എത്തിക്കുന്നത്. മിനി കൂപ്പറിന്റെ സാധാരണ മോഡലിനെക്കാള്‍ എട്ട് ലക്ഷം രൂപ മാത്രമാണ് ഇലക്ട്രിക് പതിപ്പിന് അധികമായി ഈടാക്കുന്നത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.

രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

മിനി കൂപ്പര്‍ ത്രീ ഡോര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് കൂപ്പറിന്റെ ഇലക്‌ട്രിക് ഹാച്ച്ബാക്കിനെയും കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

MOST READ: യെവൻമാര് പുലികളാണ് കേട്ടാ! ജൂൺ മാസത്തിൽ ഏറ്റവും കൂടുതൽ വിറ്റ് പോയ കാറുകൾ ഇവയൊക്കെ

രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, കംഫർട്ട് ആക്‌സസ് സിസ്റ്റം, ഡ്രൈവിംഗ് അസിസ്റ്റന്റ് ടെക്‌നോളജി, പാർക്കിംഗ് അസിസ്റ്റന്റ്, സ്‌പോർട്‌സ് സീറ്റുകൾ, ബ്ലാക്ക് പേൾ ലൈറ്റ് ചെക്കർഡ് തീമിലുള്ള പുതിയ ക്ലോത്തുകൾ, ലെതറെറ്റ് കോമ്പിനേഷൻ അപ്‌ഹോൾസ്റ്ററി എന്നിവയ്‌ക്കൊപ്പമാണ് ത്രീ ഡോർ ആഡംബര ഇലക്ട്രിക് കാർ വിൽപ്പനയ്ക്ക് എത്തുന്നത്.

രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

കൂടാതെ ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും ഹീറ്റഡ് സീറ്റുകൾ, 8.8 ഇഞ്ച് ഹൈ-റെസല്യൂഷൻ, ഫുൾ-കളർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാൽ പൂരകമായ ഒരു കറുത്ത പാനലിൽ പുതിയ അഞ്ച് ഇഞ്ച് ഡിജിറ്റൽ മൾട്ടിഫങ്ഷൻ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും (MID) മിനി സജ്ജീകരിച്ചിരിക്കുന്നു.

MOST READ: വില കാത്ത് എസ്‌യുവി പ്രേമികൾ, Scorpio N ഓട്ടോമാറ്റിക് വേരിയന്റുകളുടെ കൂടുതൽ വിവരങ്ങളുമായി Mahindra

രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

വൈറ്റ് സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക് II, മൂൺവാക്ക് ഗ്രേ, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ എന്നിങ്ങനെ നാല് സവിശേഷമായ കളർ ഓപ്ഷനുകളിൽ ആഡംബര ഇലക്‌ട്രിക് കാർ ലഭ്യമാണ്. കൂടാതെ പിയാനോ ബ്ലാക്ക് ട്രിമ്മുകൾ കാറിന് കൂടുതൽ വിഷ്വൽ അപ്പീൽ നൽകുന്നുമുണ്ട്. ഗ്ലോസി ബ്ലാക്ക് ബോര്‍ഡര്‍ നല്‍കിയിട്ടുള്ള ഗ്രില്ലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. റെഗുലര്‍ മോഡില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ബാഡ്‌ജിംഗും മിനിയിലുണ്ട്.

രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

ഇലക്‌ട്രിക് പ്രീമിയം ഹാച്ച്ബാക്കിന്റെ രൂപകല്പനയുടെ കാര്യത്തിൽ കൂപ്പറിന്റെ ഡിസൈനിലെ എല്ലാ പരമ്പരാഗത ഘടകങ്ങളും ഈ ഇലക്‌ട്രിക് വേഷമണിയുമ്പോഴും മിനി മുന്നോട്ടു കൊണ്ടുപോവുന്നുണ്ടെന്നു പറയാം.

MOST READ: സെക്കൻഡ് ഹാൻഡ് Ford EcoSport വാങ്ങാന്‍ പദ്ധതിയുണ്ടോ?; അറിഞ്ഞിരിക്കണം ഈ ഗുണങ്ങളും ദോഷങ്ങളും

രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

അതായത് മിനി കാറുകളുടെ സിഗ്നേച്ചർ ടച്ചുള്ള വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, യൂണിയൻ ജാക്ക്-തീം എൽഇഡി ടെയിൽ ലാമ്പുകൾ, പരിചിതമായ ആ രൂപകഘടന എന്നിവയെല്ലാം തന്നെ കോർത്തിണക്കിയാണ് ഇവിയും നിർമിച്ചെടുത്തിരിക്കുന്നത്.

രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

വശങ്ങളിലേക്ക് നോക്കിയാൽ കൂപ്പർ SE ഇലക്‌ട്രിക്കിലെ യുണീക്കായ 17 ഇഞ്ച് അലോയ് വീൽ ഡിസൈൻ ആരേയും ആകർഷിക്കാൻ പ്രാപ്‌തമാണ്. ഒരു ബ്രിട്ടീഷ് പ്ലഗ്-സോക്കറ്റ് പോലെയാണ് ഇതിന്റെ ഡിസൈൻ. ഫിക്സഡ് ചാർജിംഗ് കേബിളും ഒറ്റത്തവണ ഇൻസ്റ്റാളേഷനും സ്റ്റാൻഡേർഡായി വരുന്ന സ്മാർട്ട് വാൾബോക്സ് ചാർജറിനൊപ്പമാണ് മിനി ത്രീ-ഡോർ കൂപ്പർ SE ഇവിയും ബിഎംഡബ്ല്യു ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്.

രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

കമ്പനി അവകാശപ്പെടുന്നതുപോലെ 50 kW DC ചാർജർ 36 മിനിറ്റിനുള്ളിൽ ബാറ്ററിയുടെ 80 ശതമാനം ചാർജ് ചെയ്യുന്നു. അതായത് 15 മിനിറ്റ് ചാർജിംഗ് കൊണ്ട് 0-100 കിലോമീറ്റർ സഞ്ചരിക്കാൻ വാഹനത്തെ ഇത് പ്രാപ്‌തമാക്കുമെന്ന് സാരം. കൂടാതെ മോഡലിനൊപ്പം നൽകുന്ന 11 kW എസി ചാർജറിലൂടെ കാർ 2.5 മണിക്കൂറിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാനും സാധിക്കും.

രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

മിനി കൂപ്പർ SE ഇലക്ട്രിക്കിന്റെ പവർട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കിൽ 184 bhp കരുത്തിൽ 270 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 32.6 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്.

രണ്ടാമതും മിനി, Cooper SE ഇലക്‌ട്രിക്കിന്റെ അടുത്ത ബാച്ചിനായുള്ള ബുക്കിംഗും ആരംഭിച്ചു

ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമായ മോഡലിന് 7.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത വാഹനത്തിന് കൈയ്യെത്തി പിടിക്കാൻ സാധിക്കും. 270 കിലോമീറ്റർ റേഞ്ചാണ് വാഹനത്തിനുള്ളത്.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini re opened the bookings for all electric cooper se hatchback in india
Story first published: Wednesday, July 6, 2022, 16:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X